Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
ഭര്‍ത്താവിന്റെ നിറവയറില്‍ ചുംബിച്ച് ഭാര്യ
പ്രസവം, ഗര്‍ഭം എന്നതൊക്കെ സ്ത്രീക്ക് മാത്രം അവകാശപ്പെട്ട ഒന്നാണ് എന്നൊരു ധാരണ പണ്ടുമതലേ ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം തിരുത്തിക്കുറിച്ചിരിക്കുകയാണ് ട്രാന്സ്ജന്ഡര് ദമ്പതികളായ സുല്‍ത്താനയും ഭര്‍ത്താവ് എസ്റ്റെബാന്‍ ലാന്ഡ്രോവിനും. ഇവരുടെ ആണ്‍കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയാണ് ഈ ദമ്പതികള്‍. കേട്ടിട്ട് വിശ്വസിക്കാന്‍ അല്പം പ്രയാസം തോന്നുന്നുണ്ടല്ലേ. എന്നാല്‍ സത്യമാണ്. ഭര്‍ത്താവിന്റെ നിറവയറില്‍ ചുംബിക്കുന്ന ചിത്രം ഡന്നയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചിരിക്കുന്നത്.
കൊളംബിയയിലെ പ്രശസ്ത മോഡലും ട്രാന്സ്ജന്ഡര് ദമ്പതികളുമാണ് ഇവര്‍. ഭര്‍ത്താവ് എട്ട് മാസം ഗര്‍ഭിണിയാണ്. ഭര്‍ത്താവിനെ പരിചരിച്ചും സ്നേഹിച്ചും കുഞ്ഞിനായി കാത്തിരിക്കുകയാണ് ഇവര്‍. ആണ്‍കുഞ്ഞാണ് ഗര്‍ഭത്തിലുള്ളത് എന്ന് ഇവര്‍ സ്കാനിംഗിലൂടെ നേരത്തെ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഇവര്‍ കുഞ്ഞിന് വേണ്ടി വളരെയധികം സന്തോഷത്തോടെ കാത്തിരിക്കുകയാണ്. ഇവരെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഡന്നയുടെ കഥ ഇങ്ങനെ
പുരുഷനായി ജനിച്ച് സ്ത്രീയായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ വ്യക്തിയാണ് ഡന്ന സുല്‍ത്താന എന്ന മോഡല്‍. ചെറുപ്പത്തിലേ തനിക്കുള്ളിലെ സ്വത്വം സ്ത്രീയുടേതാണ് എന്ന് ഇവര്‍ തിരിച്ചറിയുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ തനിക്ക് ഒരു പൂര്‍ണ സ്ത്രീയായി മാറണം എന്ന് ഇവര്‍ തീരുമാനിച്ചത്. ഇതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയും പൂര്‍ണതയുള്ള ഒരു സ്ത്രീയായി മാറുകയും ചെയ്യുകയായിരുന്നു.

എസ്റ്റബാന്‍
എന്നാല്‍ ഇദ്ദേഹത്തിന്റെ കാര്യം നേരെ തിരിച്ചാണ്. സ്ത്രീയായി ജനിച്ച് പുരുഷമായി മാറുകയായിരുന്നു എസ്റ്റബാന്‍. എന്നാല്‍ ഗര്‍ഭധാരണത്തിനുള്ള കഴിവ് ഇദ്ദേഹത്തിനുണ്ടായിരുന്നു. സ്വന്തം രക്തത്തില്‍ ഒരു കുഞ്ഞ് എന്ന ഈ ദമ്പതികളുടെ ആഗ്രഹം ഇപ്പോള്‍ നിറവേറിയിരിക്കുകയാണ്. പുരുഷ ശരീരത്തില്‍ നിന്ന് സ്ത്രീശരീരത്തിലേക്ക് എത്തിയപ്പോഴും ഇദ്ദേഹത്തിന് അമ്മയാവുന്നതിനുള്ള കഴിവ് ഉണ്ടായിരുന്നു. ഗര്‍ഭധാരണത്തിന ്ശ്രമിക്കുന്നതിലൂടെ...

എട്ട് മാസം ഗര്‍ഭിണി
എട്ട് മാസം ഗര്‍ഭിണിയാണ് ഇപ്പോള്‍ എസ്റ്റബാന്‍. ആശുപത്രിയില്‍ എത്തി നടത്തിയ ചെക്കപ്പിലാണ് ഇദ്ദേഹം ഗര്‍ഭിണിയാണ് എന്ന് അറിയുന്നത്. എന്നാല്‍ അല്പം പ്രശ്നങ്ങള്‍ പ്രസവത്തിന്റെ കാര്യത്തില്‍ ഉണ്ടാവുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ചില കാര്യങ്ങളില്‍ അതീവ ശ്രദ്ധ വേണം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുഞ്ഞിന്റെ വലിപ്പം സാധാരണയില്‍ കൂടുതലായതും അല്പം പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്.

ആണ്‍കുഞ്ഞ്
വിദേശ രാജ്യങ്ങളില്‍ ഗര്‍ഭസമയത്ത് ലിംഗ നിര്‍ണയം നടത്തുന്നത് എന്തുകൊണ്ടും നിയമപ്രകാരമുള്ള കാര്യമാണ്. എന്നാല്‍ കുഞ്ഞിന്റെ വലിപ്പം അല്പം കൂടിയതിനാല്‍ സ്വാഭാവിക പ്രസവം നടക്കുമോ എന്ന ആശങ്കയിലാണ് ഡോക്ടര്‍മാര്‍. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ അത്യാവശ്യമായി വരുന്നുണ്ട് എന്നാണ് ഈ ദമ്പതികള്‍ പറയുന്നത്. എന്തായാലും സ്വാഭാവിക പ്രസവത്തിന് വേണ്ടിയാണ് തങ്ങളും കാത്തിരിക്കുന്നത് എന്നാണ് ഇവര്‍ പറയുന്നത്.
ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വെച്ച ചിത്രം
ലവ് ഈസ് ലവ് എന്ന ഹാഷ്ടാഗോടെയാണ് ഇന്‍സ്റ്റാഗ്രാമില്‍ ഡന്ന സുല്‍ത്താന ഭര്‍ത്താവിന്റെ നിറവയറില്‍ ചുംബിക്കുന്നവ ചിത്രം പങ്കു വെച്ചത്. ഇവര്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ രണ്ട് ലക്ഷത്തിന് മുകളില്‍ ഫോളോവേഴ്സ് ഉണ്ട്. ആണ്‍കുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ഈ ട്രാന്സ്ജന്ഡന് ദമ്പതികള്‍. കുഞ്ഞിന് ഏരീസ് എന്ന് പേരിടുന്നതിനാണ് ഇരുവരും തീരുമാനിച്ചിട്ടുള്ളത്.



Click it and Unblock the Notifications