ചരിത്രമുറങ്ങുന്ന പുരാതന വിസ്മയങ്ങള്‍, ദക്ഷിണേന്ത്യയില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട 10 ശിവക്ഷേത്രങ്ങള്‍

ഹിന്ദുവിശ്വാസം പ്രകാരം ത്രിമൂര്‍ത്തികൡ ഒരാളായ ദേവനാണ് ശിവന്‍. മഹാദേവന്‍, ഭോലേനാഥ്, ആദിനാഥ് എന്നിങ്ങനെ പല പേരുകളിലും ഭഗവാന്‍ പരമേശ്വരന്‍ അറിയപ്പെടുന്നു. ബ്രഹ്‌മാവ് ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവും വിഷ്ണു പരിപാലകനുമാണ്. ശിവനെ പ്രപഞ്ച സംഹാരകനായി കണക്കാക്കുന്നു. ദശലക്ഷക്കണക്കിന് ശിവഭക്തര്‍ ശിവനെ ആരാധിക്കുന്നുകയും പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്യുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിരവധി ശിവക്ഷേത്രങ്ങളുണ്ട്.

അവയെല്ലാം തന്നെ നിരവധി പാരമ്പര്യവും ചരിത്രവും വഹിക്കുന്നതുമാണ്. അതിപുരാതനവും പ്രസിദ്ധവുമായ ചില ശിവക്ഷേത്രങ്ങള്‍ ദക്ഷിണേന്ത്യയിലുമുണ്ട്. ഇന്ന് ഈ ലേഖനത്തില്‍ ഞങ്ങള്‍ നിങ്ങളോട് പറയാന്‍ പോകുന്നത് ദക്ഷിണേന്ത്യയിലെ പുരാതനവും പ്രശസ്തവുമായ ചില ശിവക്ഷേത്രങ്ങളെക്കുറിച്ചാണ്. ശിവഭക്തര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ദക്ഷിണേന്ത്യയിലെ ചില പ്രധാന ശിവക്ഷേത്രങ്ങള്‍ ഇതാ.

Top Famous And Ancient Shiva Temples In South India You Must Visit Once

1. മല്ലികാര്‍ജുന സ്വാമി ക്ഷേത്രം (ആന്ധ്രപ്രദേശ്)
ദക്ഷിണേന്ത്യയിലെ ചരിത്രപ്രസിദ്ധമായ ശിവക്ഷേത്രമാണ് ആന്ധ്രാപ്രദേശിലെ കൃഷ്ണ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മല്ലികാര്‍ജുന സ്വാമി ക്ഷേത്രം. ഇന്ത്യയിലെ 12 പ്രധാന ജ്യോതിര്‍ലിംഗങ്ങളില്‍ മല്ലികാര്‍ജുന സ്വാമി ക്ഷേത്രവും ഉള്‍പ്പെടുന്നു. മല്ലികാര്‍ജുന സ്വാമി ക്ഷേത്രത്തില്‍ ശിവഭക്തര്‍ ശിവനെ മല്ലികാര്‍ജുനനായും പാര്‍വതി ദേവിയെ ഭദ്രകാളിയായും വളരെ ആചാരപരമായ രീതിയില്‍ ആരാധിക്കുന്നു.

2. കോടിലിംഗേശ്വര സ്വാമി ക്ഷേത്രം (കര്‍ണ്ണാടക)
ദക്ഷിണേന്ത്യയിലെ പ്രധാന മഹാദേവ ക്ഷേത്രങ്ങളിലൊന്നാണ് കര്‍ണാടകയില്‍ സ്ഥിതി ചെയ്യുന്ന ശ്രീ കോടിലിംഗേശ്വര സ്വാമി ക്ഷേത്രം. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത്. ഈ ക്ഷേത്രത്തില്‍ സ്ഥിതി ചെയ്യുന്ന ശിവലിംഗത്തിന്റെ നീളം ഏകദേശം 33 മീറ്ററാണ്. ഏകദേശം 1 കോടി ശിവലിംഗം ഈ ക്ഷേത്രത്തിന്റെ പരിസരത്ത് സ്ഥാപിച്ചിട്ടുണ്ട്. കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ശിവക്ഷേത്രം കോടിലിംഗേശ്വ ധാം എന്നും അറിയപ്പെടുന്നു.

3. ബൃഹദീശ്വര ക്ഷേത്രം (തഞ്ചാവൂര്‍, തമിഴ്‌നാട്)
ദക്ഷിണേന്ത്യയിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രങ്ങളിലൊന്നാണ് തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രം. തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ കാവേരി നദിയുടെ തെക്കേ കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലോകപ്രശസ്തമായ ഈ ക്ഷേത്രം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ചോള ചക്രവര്‍ത്തിയായ രാജരാജ ചോള ഒന്നാമന്‍ പതിനൊന്നാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം. വാസ്തു ശാസ്ത്ര തത്വങ്ങള്‍ അനുസരിച്ച് പൂര്‍ണ്ണമായും കരിങ്കല്ലില്‍ നിര്‍മ്മിച്ച ബൃഹദീശ്വര ക്ഷേത്രം ആരെയും അമ്പരപ്പിക്കുന്ന നിര്‍മ്മിതിയാണ്.

Top Famous And Ancient Shiva Temples In South India You Must Visit Once

4. മുരഡേശ്വര ക്ഷേത്രം (കര്‍ണാടക)
ദക്ഷിണേന്ത്യയിലെ ഒരു പ്രധാന ശിവക്ഷേത്രമാണ് പ്രശസ്തമായ മുരുഡേശ്വര ക്ഷേത്രം. വളരെ ഉയരമുള്ള ഒരു കുന്നിന്‍ മുകളിലാണ് ഈ പ്രശസ്തമായ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അറബിക്കടലിന്റെ തീരത്താണ് ഈ മനോഹര ക്ഷേത്രമുള്ളത്. ഈ ക്ഷേത്രത്തില്‍ സ്ഥിതി ചെയ്യുന്ന ശിവ വിഗ്രഹത്തിന്റെ ഉയരം ഏകദേശം 37 മീറ്ററാണ്. ഇത് ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ശിവ പ്രതിമയാണ്.

5. ചിദംബര നടരാജ ക്ഷേത്രം (തമിഴ്‌നാട്)
ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ചിദംബര നടരാജ ക്ഷേത്രം. തല്ലൈ നടരാജ ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു. പത്താം നൂറ്റാണ്ടില്‍ ഈ മഹാക്ഷേത്രം പണികഴിപ്പിച്ചത് ചോള രാജവംശ രാജാക്കന്‍മാരാണ്. ഈ ക്ഷേത്രത്തില്‍ നടരാജ രൂപത്തില്‍ ശിവനെ ആരാധിക്കുന്നു. നാട്യശാസ്ത്രത്തിലെ 108 കരണങ്ങളും ക്ഷേത്ര ചുവരുകളില്‍ വിശദമായി കൊത്തിയെടുത്തിട്ടുണ്ട്. ക്ഷേത്ര വാസ്തുവിദ്യ കലയും ആത്മീയതയും തമ്മിലുള്ള മനോഹരമായ ബന്ധത്തിന്റെ ഉജ്ജ്വലമായ ഉദാഹരണമാണ് ഈ ക്ഷേത്രം.

6. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം
ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം. ചുവര്‍ ചിത്രകലയ്ക്ക് പേരുകേട്ട ക്ഷേത്രമാണ് ഇത്. ക്ഷേത്ര ഗോപുരത്തിലെ നടരാജ ഭഗവാന്റെ ചിത്രങ്ങള്‍ ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇവിടെ വിഗ്രഹത്തിന്റെ ദര്‍ശനം പടിഞ്ഞാറോട്ടാണ്. കോട്ടയം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം 1542ലാണ് പണികഴിപ്പിച്ചത്. ഇവിടത്തെ പ്രധാന ആഘോഷമാണ് ഏഴരപ്പൊന്നാന എഴുന്നള്ളത്ത് ഘോഷയാത്ര. സാധാരണയായി ഫെബ്രുവരി മാസത്തിലാണ് ഇത് നടക്കാറ്.

Top Famous And Ancient Shiva Temples In South India You Must Visit Once

7. വടക്കുംനാഥ ക്ഷേത്രം
കേരളത്തിലെ ഏറ്റവും പുരാതനവും പ്രശസ്തവുമായ ശിവക്ഷേത്രങ്ങളിലൊന്നാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം. ആരെയും അതിശയിപ്പിക്കുന്നതാണ് ഈ ക്ഷേത്രത്തിന്റെ വാസ്തുവിദ്യ. തൃശൂര്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ശ്രീ വടക്കുംനാഥ ക്ഷേത്രം പരശുരാമനാണ് നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. 'തെങ്കൈലാസം' അല്ലെങ്കില്‍ 'ഋഷഭാചലം' എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെടുന്നു.

8. രാമനാഥസ്വാമി ക്ഷേത്രം ( രാമേശ്വരം)
ദക്ഷിണേന്ത്യയിലെ ഏറ്റവും മനോഹരമായ ശിവക്ഷേത്രങ്ങളിലൊന്ന് രാമേശ്വരത്ത് സ്ഥിതി ചെയ്യുന്ന രാമനാഥസ്വാമി ക്ഷേത്രം. ഇന്ത്യയിലെ ചാര്‍ ധാം യാത്രാ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായും ഇത് കണക്കാക്കപ്പെടുന്നു. ദക്ഷിണേന്ത്യയിലെ 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. രാമനാഥസ്വാമി ക്ഷേത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം ഇന്ത്യയിലെ എല്ലാ ഹൈന്ദവ ക്ഷേത്രങ്ങളിലും വെച്ച് ഏറ്റവും നീളം കൂടിയ ഇടനാഴി ഈ ക്ഷേത്രത്തിലാണുള്ളത്.

ക്ഷേത്രത്തില്‍ രണ്ട് ലിംഗങ്ങളുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത്. ഒന്ന് ശ്രീരാമന്‍ മണലില്‍ നിന്ന് ഉണ്ടാക്കിയതും മറ്റൊന്ന് ഹനുമാന്‍ കൈലാസ പര്‍വതത്തില്‍ നിന്ന് കൊണ്ടുവന്നതാണ് എന്നുമാണ് വിശ്വാസം. രാമായണമത്തില്‍ പറയുന്നത്, ശ്രീരാമന്‍ തന്നെ ഈ ക്ഷേത്രത്തില്‍ ലിംഗപ്രതിഷ്ഠ നടത്തി പൂജിച്ചു എന്നാണ്. ക്ഷേത്രത്തിന്റെ ഇന്നത്തെ ഘടന പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ്. രാമനാഥസ്വാമിയുടെ രൂപത്തിലാണ് ഇവിടെ ശിവനെ ആരാധിക്കുന്നത്.

Top Famous And Ancient Shiva Temples In South India You Must Visit Once

9. ഷോര്‍ ടെമ്പിള്‍ (മഹാബലിപുരം)
ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമേറിയ ശിലാക്ഷേത്രങ്ങളില്‍ ഒന്നാണ് ഷോര്‍ ടെമ്പിള്‍. കരിങ്കല്ലില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം തമിഴ്നാട്ടിലെ മഹാബലിപുരം ജില്ലയിലുള്ള ഒരു ഘടനാപരമായ സ്മാരകത്തിന്റെ ഭാഗമാണ്. എ ഡി എട്ടാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്ന് കരുതുന്നു.

10. മധുര മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം (മധുര)
ദക്ഷിണേന്ത്യയിലെ ചരിത്രപ്രസിദ്ധമായ ശിവക്ഷേത്രങ്ങളിലൊന്നാണ് മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം. മധുര നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ലോകത്തിലെ പ്രസിദ്ധമായ അമ്പലങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. വലിയ പുരാണവും ചരിത്രപരവുമായ പ്രാധാന്യം മറഞ്ഞിരിക്കുന്ന ക്ഷേത്രമാണ് ഇത്.

Story first published: Friday, July 14, 2023, 15:30 [IST]
X
Desktop Bottom Promotion