Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
നിങ്ങളുടെ പെരുവിരല്‍ ഇങ്ങനെയാണോ, ലക്ഷണശാസ്ത്രം പറയുന്നു ഇവര്‍ അപൂര്‍വ്വ വ്യക്തിത്വങ്ങള്‍
ഓരോ ശരീരഭാഗങ്ങള്‍ക്കും ലക്ഷണശാസ്ത്രത്തില്‍ പ്രാധാന്യമുണ്ട്. ഓരോ ശരീരഭാഗത്തിന്റെയും ആകൃതിയും സവിശേഷതകളും ഉടമയുടെ പ്രകൃതത്തെ കുറിച്ചും വ്യക്തിത്വത്തെ കുറിച്ചും നിരവധി സൂചനകള്‍ നല്കുന്നു. കയ്യിലെ തള്ളവിരലിന്റെ ആകൃതി ഓരോ വ്യക്തിയെ കുറിച്ചും പല സൂചനകളും നല്‍കുന്നുണ്ട്. ഉദാഹരണത്തിന് മിക്കവരുടെയും പെരുവിരല്‍ നേരെയായിരിക്കും. പിന്നിലേക്ക് അധികം വളയ്ക്കാന്‍ സാധിക്കില്ല. എന്നാല്‍ ഹിച്ചിക്കേഴ്സ് തമ്പ് (Hitchhiker's thumb) എന്നൊരു അവസ്ഥയുണ്ട്. പെരുവിരലിലെ സന്ധി വളരെ വഴക്കമുള്ള അവസ്ഥയാണിത്. ഇങ്ങനെയുള്ളവര്‍ക്ക് പെരുവിരല്‍ അസാധ്യമാം വിധം വളയ്ക്കാനാകും. തമ്പ്സ് അപ്പ് കാണിക്കുമ്പോള്‍ പെരുവിരല്‍ 50 ഡിഗ്രിയ്ക്കധികം പിന്നിലേക്ക് വളയ്ക്കാന്‍ കഴിയും. ഈ രണ്ട് രീതികളിലുള്ള തള്ളവിരലുകള്‍ക്ക് പല സവിശേഷതകളും ഉണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.

നേരെയുള്ള പെരുവിരല്‍
നിങ്ങളുടെ പെരുവിരല്‍ നേരെ ആണെങ്കില്‍ അത് നിര്‍ബദ്ധ ബുദ്ധിയെയും പിടിവാശിയെയും സൂചിപ്പിക്കുന്നു. എപ്പോഴും തങ്ങളുടെ തീരുമാനങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും മുന്‍തൂക്കം ലഭിക്കണമെന്ന ചിന്താഗതിക്കാരാണിവര്‍. ജീവിതത്തെ കുറിച്ച് വളരെ പ്രായോഗികവും യുക്തിസഹവുമായ കാഴ്ചപ്പാട് ഇവര്‍ക്കുണ്ടായിരിക്കും. ഈ കാഴ്ചപ്പാടിലായിരിക്കും ഇവര്‍ ജീവിതത്തില്‍ മുന്നേറുക. മറ്റുള്ളവരില്‍ ആധിപത്യമുണ്ടാക്കാനും അവര്‍ ഈ കാഴ്ചപ്പാടിനെ തന്നെയാണ് ആശ്രയിക്കുക. ഇവരുടെ സാന്നിധ്യം തന്നെ ആധിപത്യത്തിന്റെ പ്രതീതിയുണ്ടാക്കും. ചുറ്റുമുള്ളവരെ വിലയിരുത്താനും നിരീക്ഷിക്കാനും ഇവര്‍ക്ക് സവിശേഷമായ കഴിവുണ്ടാകും. അവര്‍ അനുവദിക്കാത്തപക്ഷം, മറ്റാര്‍ക്കും ഇവരെ കബളിപ്പിക്കാനോ മുതലെടുക്കാനോ സാധിക്കില്ല.
അപകടങ്ങള്‍ മണത്തറിയാനുള്ള കഴിവും ഇവര്‍ക്കുണ്ട്. അത്തരം സാഹചര്യങ്ങളില്‍ ഇവര്‍ വളരെ കരുതല്‍ ഉള്ളവരായിരിക്കും. കാഴ്ചയില്‍ കര്‍ക്കശ സ്വഭാവവും ആര്‍ക്കുമുമ്പിലും തലകുനിക്കാത്ത രീതിയും ആണെങ്കിലും ഉള്ളില്‍ ഇവര്‍ വളരെ പാവവും മറ്റുള്ളവരോട് കരുതല്‍ ഉള്ളവരും ആയിരിക്കും. സ്വയം നിയന്ത്രണവും അച്ചടക്കവും മനോബലവും ഇവരുടെ ഗുണങ്ങളാണ്. അക്ഷമ, വിട്ടുവീഴ്ച ചെയ്യാത്ത മനോഭാവം, പൊറുക്കാന്‍ കഴിയാതിരിക്കല്‍ എന്നിവ ഇവരുടെ നെഗറ്റീവ് സ്വഭാവങ്ങളായി വിലയിരുത്താം.
പെരുവിരല്‍ വളഞ്ഞിരിക്കുന്നവര്‍
വളരെ കുറച്ച് ആളുകള്‍ക്കേ പെരുവിരല്‍ വളഞ്ഞിരിക്കുകയുള്ളു. അവര്‍ കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നവരും വൈകാരികമായി ദുര്‍ബലരും ആയിരിക്കും. പുതിയ സാഹചര്യങ്ങളുമായും ചുറ്റുപാടുകളുമായും വളരെ വേഗം പൊരുത്തപ്പെടാന്‍ ഇവര്‍ക്ക് സാധിക്കും. മറ്റുള്ളവരെ അവസ്ഥകള്‍ വേഗത്തില്‍ മനസ്സിലാക്കുകയും അവരോട് സഹതപിക്കുകയും ചെയ്യുന്ന സ്വഭാവക്കാരാണ് ഇവര്‍. പക്ഷേ സ്വന്തം കാര്യത്തേക്കാള്‍ ബന്ധങ്ങള്‍ക്കും വികാരങ്ങള്‍ക്കും പ്രാധാന്യം നല്കുന്ന ഇവരുടെ സ്വഭാവം അത്ര സുഖകരമല്ലാത്ത അനുഭവങ്ങള്‍ക്ക് കാരണമായേക്കും. ഇവര്‍ വളരെ വൈകിയേ സ്വന്തം മൂല്യം തിരിച്ചറിയുകയും സ്വന്തം ആവശ്യങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുകയും ചെയ്യുള്ളു. വളരെ പെട്ടെന്ന് ആളുകളുമായി ഇടപഴകാനും ബന്ധങ്ങള്‍ സ്ഥാപിക്കാനും ഇവര്‍ക്ക് സാധിക്കും.
ലക്ഷ്യങ്ങള്‍ നേടാന്‍ പുതിയ വഴികള്‍ കണ്ടെത്തുന്നവരാണ് ഇവര്‍. ഇവരുടെ കൗതുകവും ഉത്സാഹവും പ്രശ്നങ്ങള്‍ക്ക് ഉചിതമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കും. കലാപരമായ കഴിവുകളും ഭാവനയും സര്‍ഗാത്മകതയും ജീവിതത്ത കുറിച്ചുള്ള തുറന്ന ചിന്താഗതിയും ഇവരുടെ മേന്മകളാണ്. കലാമേഖലകള്‍, അഭിനയം, നാടകം, സാഹസികമായ കായികാഭ്യാസങ്ങള്‍ തുടങ്ങി തങ്ങളുടെ സവിശേഷമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന തൊഴിലിടങ്ങളാണ് ഇവര്‍ തിരഞ്ഞെടുക്കുക. പക്ഷേ ഏതുസാഹചര്യവുമായി പൊരുത്തപ്പെടുന്ന സ്വഭാവം കാരണം തീരുമാനമെടുക്കലില്‍ ഇവര്‍ പ്രതിസന്ധി നേരിടും.



Click it and Unblock the Notifications
