Latest Updates
-
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ
തിരുവോണപ്പുലരിയില്‍ ഐശ്വര്യം പടി കയറിയെത്തും, ഇപ്രകാരം കാര്യങ്ങളെങ്കില്‍
തിരുവോണ ദിനത്തിന് ഇനി വെറും വിരലിലെണ്ണാവുന്ന മണിക്കൂറുകള്‍ മാത്രമാണ് ഉള്ളത്. ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. തിരുവോണ ദിനത്തില്‍ ഓണവിഭവങ്ങളും ഓണക്കോടിയും ഓണക്കളികളും എല്ലാമായി മലയാളി തയ്യാറെടുത്ത് കഴിഞ്ഞു. ജീവിതത്തിലെ എല്ലാ നന്മകളും ഒരുമിക്കുന്ന ഒരു ദിവസമാണ് ചിങ്ങമാസത്തിലെ തിരുവോണം. ഉത്രാടപ്പാച്ചിലിന് ശേഷം തിരുവോണദിനത്തിലേക്ക് മിഴി തുറക്കുമ്പോള്‍ ചില ചടങ്ങുകളും രീതികളും ഉണ്ട്.
ഓരോ മലയാളിയുടേയും മഹോത്സവമാണ് തിരുവോണം. കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് ഓരോ മലയാളിയും ഓണം ആഘോഷിക്കുന്നതും. ലോകത്ത് നിലനിന്നിരുന്ന അസമത്വത്തിനും ചൂഷണത്തിനും എതിരെ നാടുവാണിരുന്ന മാവേലി തമ്പുരാന് തന്റെ പ്രജകളുടെ ക്ഷേമം അന്വേഷിക്കാനായി തിരുവോണ ദിനത്തില്‍ എത്തുന്നു. ഈ ദിനത്തില്‍ നാം പാലിക്കേണ്ട ചില ആചാരങ്ങളുണ്ട്, അവ എന്തൊക്കെയെന്ന് നോക്കാം.

ക്ഷേത്രദര്‍ശനം
തിരുവോണ ദിനത്തില്‍ രാവിലെ എഴുന്നേറ്റ് കുളിച്ച് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യമാണ് ഇത്. അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ഓണക്കോടി ഉടുത്ത് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം. ഈ ദിനത്തില്‍ ദേവന്മാരെ ആരാധിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും എല്ലാം ഐശ്വര്യത്തിന്റെ തുടക്കമാണ് എന്നതില്‍ സംശയം വേണ്ട,. ഭാഗ്യം നിങ്ങളെ തേടി എത്തുന്നതിന് ഇത് കാരണമാകുന്നു. ക്ഷേത്രങ്ങളില്‍ ഈ ദിനത്തില്‍ പ്രത്യേക പൂജകളും ആചാരങ്ങളും പ്രാര്‍ത്ഥനകളും വഴിപാടുകളും എല്ലാം നടത്തുന്നു.
വഴിപാടുകളും ആചാരങ്ങളും
തിരുവോണ സമയത്ത്, ഭക്തര്‍ പൂക്കള്‍, പഴങ്ങള്‍, തേങ്ങ, പരമ്പരാഗത മധുരപലഹാരങ്ങള്‍ തുടങ്ങിയവ ഭഗവാന് വഴിപാടായി സമര്‍പ്പിക്കുന്നു. അത് മാത്രമല്ല വാഴയിലയില്‍ മഞ്ഞള്‍, തീര്‍ത്ഥം എന്നിവ പ്രസാദമായി പല ക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്നു. ഈ ദിനത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തേണ്ടത് അനിവാര്യമാണ്. ഇത് ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നതിനും ജീവിത്തതില്‍ ഐശ്വര്യം കൊണ്ട് വരുന്നതിനും സഹായിക്കും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് തിരുവോണ ദിനത്തില്‍ വളരെയധികം പ്രാധാന്യം നല്‍കണം.

ആചാരങ്ങളുടെ പ്രാധാന്യം
ക്ഷേത്ര സന്ദര്‍ശന വേളയില്‍ നടത്തുന്ന ആചാരങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നു. ഇത് നിങ്ങളുടെ മനസ്സിന്റെ ആത്മാവിനേയും ശുദ്ധീകരിക്കുന്നു ക്ഷേത്ര ദര്‍ശനത്തിലൂടെ. പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്ന പല മാറ്റങ്ങളും തിരുവോണ ദിനത്തില്‍ സംഭവിക്കുന്നു. കൂടാതെ ജീവിതത്തില്‍ സന്തോഷത്തിന്റെ കാര്യത്തില്‍ ഈ ദിനം മാറി മറിയുന്നു. നേട്ടങ്ങളിലേക്കാണ് നിങ്ങള്‍ എത്തുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട.
അത്തപ്പൂക്കളം തയ്യാറാക്കാം
തിരുവോണ ദിനത്തില്‍ അത്തപ്പൂക്കളം തയ്യാറാക്കുന്നതിന് സമയം കണക്കാക്കേണ്ടതാണ്. പുലര്‍ച്ചെ എഴുന്നേറ്റ് കുളിച്ച് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷം വേണം പൂക്കളം തയ്യാറാക്കുന്നതിന്. അത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും കൊണ്ട് വരുന്ന സമയം കൂടിയാണ്. പൂക്കളത്തില്‍ മാതേവരെ കുടിയിരുത്തുന്നതിനും ഈ ദിനത്തില്‍ പ്രാധാന്യം നല്കുന്നു. ഇതെല്ലാം ജീവിതത്തില്‍ വര്‍ഷം മുഴുവന്‍ നില്ക്കുന്ന ഐശ്വര്യത്തിന് തുടക്കമിടുന്നതാണ്.



Click it and Unblock the Notifications
