Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
Happy Thiruvonam 2025: പൊന്നോണത്തിന് പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ കൈമാറാം
Onam Wishes 2025 : ഒരു പൊന്നോണക്കാലത്തിലേക്ക് കൂടി കടന്നിരിക്കുകയാണ് നമ്മളെല്ലാവരും. അത്തം മുതല്‍ ഓരോ ദിവസം കഴിയുന്തോറും തിരുവോണത്തെ വരവേല്‍ക്കുന്നതിന് വേണ്ടിയാണ് നാം കാത്തിരിക്കുന്നത്. പൊന്നിന് ചിങ്ങമാസത്തില്‍ കുളിച്ച് കോടിയുടുത്ത് തിരുവോണസദ്യയുണ്ണാന്‍ ഓരോ വര്‍ഷവും മലയാളി ആഗ്രഹിക്കുന്നു. നമ്മുടെ പ്രിയപ്പെട്ടവരോടൊപ്പം ഓരോ ഓണക്കാലവും ആഘോഷിക്കുക എന്നത് ഓരോ മലയാളിയുടേയും അവകാശം കൂടിയാണ്. അത്തം പത്തിന് തിരുവോണം എന്നാണ് ചൊല്ല്.
മഹാബലി ചക്രവര്‍ത്തി തന്റെ പ്രജകളെ കാണുന്നതിന് വേണ്ടി വരുന്ന ദിനമാണ് തിരുവോണം. അതുകൊണ്ട് തന്നെ തമ്പുരാനെ വരവേല്‍ക്കുന്നതിന് വേണ്ടി പ്രജകള്‍ ആഘോഷപൂര്‍വ്വം തിരുവോണ ദിനം കൊണ്ടാടുന്നു. തിരുവോണം നാള് മുതലുള്ള നാല് ദിവസം തന്റെ പ്രജകളോടൊന്നിച്ച് ഓണമാഘോഷിക്കാന്‍ മഹാബലി എത്തും എന്നാണ് ഐതിഹ്യം. തന്റെ പ്രജകളുടെ ക്ഷേമവും ഐശ്വര്യം കണ്ട് മനസ്സ് നിറഞ്ഞാണ് തമ്പുരാന് തിരികേപ്പോവുന്നത്.

വിളവെടുപ്പിന്റെ ഉത്സവം
ഓണത്തെച്ചുറ്റിപ്പറ്റി ധാരാളം ഐതിഹ്യങ്ങള്‍ നിലവിലുണ്ടെങ്കിലും കേരളത്തില്‍ ഓണമെന്നത് വിളവെടുപ്പിന്റെ കൂടി ഉത്സവമാണ്. അതുകൊണ്ട് തന്നെ സമൃദ്ധിയിലേക്കുള്ള ഒരു തുടക്കം കൂടിയാണ് ഓണക്കാലം എപ്പോഴും. ഓരോ ഓണക്കാലത്തും കുടുംബത്തോടൊപ്പവും നമുക്ക് പ്രിയപ്പെട്ടവര്‍ക്കൊപ്പവും സന്തോഷത്തോടേയും സമൃദ്ധിയോടേയും ഓണം ആഘോഷിക്കാന്‍ കഴിയട്ടെ എന്നാണ് ഓരോ മലയാളിയും ആഗ്രഹിക്കുന്നതും.
ഓണസദ്യ കേമം
തിരുവോണ ദിനത്തിലെ ഏറ്റവും വലിയ പ്രത്യേകത തന്നെയാണ് ഓണസദ്യ. ഈ ദിനത്തില്‍ 12-ലധികം വിഭവങ്ങളാണ് തയ്യാറാക്കുന്നത്. പരമ്പരാഗത ഓണസദ്യയില്‍ ഇത് 26 വരെയാവും. എന്നാല്‍ സദ്യ തയ്യാറാക്കുന്നത് പോലെ തന്നെ സദ്യ വിളമ്പുന്നതിനും ചില ചിട്ടവട്ടങ്ങളുണ്ട്. നാക്കിലയില്‍ ഓരോ വിഭവത്തിനും ഓരോ സ്ഥാനമുണ്ട്, പരിപ്പും സാമ്പാറും അവിയലും ഓലനും കാളനും കൂട്ടുകറിയും എല്ലാം ചേര്‍ത്ത് സദ്യ തയ്യാറാക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ വീണ്ടുമൊരു ഓണക്കാല രുചി കൂടി ഊട്ടിയുറപ്പിക്കുകയാണ് ചെയ്യുന്നത്.

പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ അയക്കാം
ഈ ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഓണാശംസകള്‍ അയക്കാം. ദൂരെയുള്ളവരും അരികെയുള്ളവര്ക്കും നിങ്ങളുടെ സ്നേഹവും സാമിപ്യവും ചില വാക്കുകളില്‍ അറിയിക്കാന്‍ ഇതാ ചില ആശംസകള്‍
ഒരായിരം ഓര്‍മ്മകളും പൂക്കളുമായി വീണ്ടും ഒരു പൊന്നോണക്കാലം കൂടി വന്നെത്തി, എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഓണാശംസകള്‍
സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും സ്നേഹത്തിന്റേയും പൊന്നോണാശംസകള്‍ നേരുന്നു
മറ്റൊരു തിരുവോണക്കാലം കൂടി വന്നെത്തി, ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പൊന്നോണാശംസകള്‍
നിറപറയും നിലവിളക്കും പിന്നെ ഒരുപിടി തുമ്പപൂക്കളും മനസില്‍ നിറയുന്ന ഗൃഹാതുരതയും സമ്മാനിച്ച് ഒരുപാട് സ്നേഹത്തോടെ ഒരായിരം ഓണാശംസകള്‍
തുമ്പയും തുളസിയും മുക്കുറ്റിയും കൂടി സമൃദ്ധിയുടെ പൂക്കാലം തീര്‍ക്കുന്ന ഈ ദിനത്തില്‍ മനസ്സില്‍ ആഹ്ലാദം നിറയ്ക്കുന്ന പൊന്നോണം വരവായി... ഹൃദയം നിറഞ്ഞ ഓണാശംസകള്‍
ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും നിറവില്‍ ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു
ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളുമായി വീണ്ടുമൊരു പൊന്നോണക്കാലം കൂടി വന്നെത്തി, ജീവിതത്തില്‍ വീണ്ടും ഒാര്ക്കാന് ഒരുപിടി സുഖമുള്ള ഓര്‍മ്മകളുമായി വീണ്ടും തിരുവോണം, ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍
നിറവിന്റെയും പരിശുദ്ധിയുടെയും തുമ്പപ്പൂവിന്റെ നൈര്‍മല്യവുമായി നമുക്കേവര്‍ക്കും പൊന്നോണത്തെ വരവേല്‍ക്കാം.. ഏവര്‍ക്കും ഓണാശംസകള്‍ നേരുന്നു
ഏവര്‍ക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓണക്കാലമാവട്ടെ എന്ന് ആശംസിക്കുന്നു
പൂക്കളും പൂമ്പാറ്റയും ഓണക്കോടിയുമായി വീണ്ടുമൊരു പൊന്നോണക്കാലം കൂടി വന്നെത്തി, ഏവര്‍ക്കും നന്മ നിറഞ്ഞ തിരുവോണാശംസകള്‍
പൂക്കളമൊരുക്കി അത്തം പത്തിനു പൊന്നോണം ഇങ്ങെത്തി, സന്തോഷത്തിന്റെയും സമൃദ്ധിയുടേയും ഒരായിരം പൊന്നോണാശംസകള്‍
കള്ളവും ചതിയും പൊളിവചനവുമില്ലാത്ത കാലത്തേക്ക് ഒരു തിരിച്ച് പോക്കാകട്ടെ ഈ ഓണക്കാലം, ഏവര്‍ക്കും ഓണാശംസകള്‍..
ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും മലയാളം ബോള്‍ഡ്സ്കൈയുടെ തിരുവോണാശംസകള്‍



Click it and Unblock the Notifications
