Latest Updates
-
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ
പക്വതയില്ലാത്ത പെരുമാറ്റം, മണ്ടത്തരം കാണിച്ച് ദാമ്പത്യജീവിതം നശിപ്പിക്കുന്ന 5 രാശിക്കാര്‍
ജ്യോതിഷത്തില്‍ 12 രാശികളുണ്ട്. ഓരോ രാശിയില്‍ ജനിച്ചവര്‍ക്കും പൊതുവായ ചില സ്വഭാവങ്ങളും സവിശേഷതകളുമുണ്ട്. ഇത്തരം പൊതുഫലം നോക്കി അവരുടെ ഭാവി കാര്യങ്ങളും അറിയാന്‍ സാധിക്കും. ഓരോ രാശിക്കാരുടെ വിവാഹജീവിതവും ഇതുപ്രകാരം മനസിലാക്കാന്‍ സാധിക്കും.
പൊതുസ്വഭാവം, ദാമ്പത്യജീവിതത്തില്‍ അടിക്കടി പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്ന ചില രാശിക്കാരുണ്ട്. ഇത്തരക്കാര്‍ സാധാരണയായി പക്വതയില്ലാത്ത ചില പ്രവൃത്തികള്‍ കാരണവും എടുത്തുചാട്ടം കാരണവും അവരുടെ ദാമ്പത്യബന്ധം കുഴിയില്‍ ചാടിക്കും. മണ്ടത്തരം കാണിച്ച് സ്വന്തം ദാമ്പത്യബന്ധം തകര്‍ക്കാന്‍ സാധ്യതയുള്ള അത്തരം ചില രാശിക്കാര്‍ ഇതാ.

മേടം
മേടം രാശിക്കാര്‍ക്ക് ചില സമയത്ത് അവരുടെ സ്വാതന്ത്ര്യത്തിനായുള്ള അടങ്ങാത്ത അഭിനിവേശമുണ്ടാകും. മറ്റുള്ളവര്‍ തങ്ങളെ കണ്ട്രോള് ചെയ്യുന്നത് അവര്‍ക്ക് ഇഷ്ടപ്പെട്ടെന്നു വരു. ഇത് അവരുടെ ദാമ്പത്യ ജീവിതത്തില്‍ പൊരുത്തക്കേടുകളിലേക്ക് നയിച്ചേക്കാം. എന്നിരുന്നാലും, ഫലപ്രദമായ ആശയവിനിമയത്തിലൂടെയും വിട്ടുവീഴ്ച ചെയ്യാനുള്ള സന്നദ്ധതയോടെയും, അവര്‍ക്ക് ഈ വെല്ലുവിളികളെ നേരിടാനും അവരുടെ ബന്ധം ശക്തിപ്പെടുത്താനും കഴിയും.
ഇടവം
ഇടവം രാശിക്കാര്‍ ശാഠ്യ സ്വഭാവമുള്ളവരാണ്. അവരുടെ ശാഠ്യങ്ങളെ വെടിയാന്‍ അവര്‍ക്ക് പലപ്പോഴും സാധിക്കാറില്ല. ഈ ശീലം അവരുടെ ദാമ്പത്യ ജിവതത്തില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കാം. എന്നിരുന്നാലും, തുറന്ന മനസ്സോടെയും പൊരുത്തപ്പെടാനുള്ള സന്നദ്ധതയോടെയും അവര്‍ക്ക് സാഹചര്യങ്ങളെ നേരിടാന്‍ കഴിയും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ വളരെയധികം ശ്രദ്ധയും അംഗീകാരവും ആഗ്രഹിക്കുന്നവരാണ്. ഈ ശീലം അവരുടെ പങ്കാളിയുടെ സ്വഭാവവുമായി ഒത്തുപോകുന്നില്ലെങ്കില്‍ അത് ഇവര്‍ തമ്മിലുള്ള ബന്ധത്തെ ബാധിച്ചേക്കാം. എന്നിരുന്നാലും, സ്വയം അവബോധവും പരസ്പര പിന്തുണയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ചിങ്ങം രാശിക്കാര്‍ സംതൃപ്തവുമായ ദാമ്പത്യം വളര്‍ത്തിയെടുക്കാന്‍ ശ്രദ്ധിക്കാറുണ്ട്.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ വൈകാരികമായി ദുര്‍ബലരും വളരെ പൊസസ്സീവ് സ്വഭാവം ഉള്ളവരുമാണ്. ഈ ശീലം അവരുടെ ദാമ്പത്യത്തെ ബുദ്ധിമുട്ടിച്ചേക്കാം. എന്നിരുന്നാലും ആത്മവിശ്വാസവും തുറന്ന ആശയവിനിമയവും അരക്ഷിതാവസ്ഥയെ അഭിമുഖീകരിക്കാനുള്ള കഴിവും ഉപയോഗിച്ച് വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ പങ്കാളിയുമായി ശക്തവും ആഴത്തിലുള്ളതുമായ ബന്ധം സ്ഥാപിക്കാന്‍ കഴിയും.
ധനു
ധനു രാശിക്കാരും അല്പം ശാഠ്യ സ്വഭാവക്കാരാണ്. അവരുടെ ആവശ്യങ്ങള്‍ മാനിക്കപ്പെടുകയോ സന്തുലിതമാക്കുകയോ ചെയ്തില്ലെങ്കില്‍, അത് ദാമ്പത്യത്തില്‍ വെല്ലുവിളികളിലേക്ക് നയിച്ചേക്കാം. എന്നിരുന്നാലും, ഫലപ്രദമായ ആശയവിനിമയം, വിട്ടുവീഴ്ച എന്നിവയിലൂടെ ധനു രാശിക്കാര്‍ക്ക് ആരോഗ്യകരവും സംതൃപ്തവുമായ ദാമ്പത്യം നിലനിര്‍ത്താന്‍ കഴിവുണ്ട്.
ദാമ്പത്യജീവിതത്തില്‍ ശ്രദ്ധാലുക്കളായ രാശിക്കാര്‍
മിഥുനം, കര്‍ക്കടകം, കന്നി, തുലാം, മകരം, കുംഭം, മീനം എന്നീ രാശിക്കാര്‍ ദാമ്പത്യം നല്ല രീതിയില്‍ നിലനിര്‍ത്തുന്നതില്‍ വളരെ ശ്രദ്ധാലുക്കളാണ്. അവരുടെ ദാമ്പത്യം തകര്‍ക്കാന്‍ അവര്‍ ആരെയും സാധാരണയായി അനുവദിക്കാറില്ല. പ്രശ്നങ്ങളെ മുളയിലേ നുള്ളിക്കളയാന്‍ മിടുക്കരാണ് ഇവര്‍.



Click it and Unblock the Notifications