Latest Updates
-
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ!
എത്ര കിട്ടിയാലും തികയില്ല; ആഢംബരത്തോടെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന 6 രാശിക്കാര്‍
ജ്യോതിഷം അനുസരിച്ച് ഓരോ രാശിയും പ്രധാനമാണ്. ഓരോ രാശിക്കാരുടെയും ആഗ്രഹങ്ങളും സവിശേഷതകളും പരസ്പരം വ്യത്യസ്തമാണ്. ചില രാശിയിലുള്ള ആളുകള്‍ക്ക് പ്രണയത്തിനും ആവേശത്തിനും ആഗ്രഹമുണ്ടെങ്കില്‍, ചില രാശിക്കാര്‍ സാഹസികത ഇഷ്ടപ്പെടുന്നു. ചില രാശിക്കാര്‍ ലളിതമായ ജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുന്നു. അതിന് വിപരീതമായി, രാജകീയവും ആഡംബരപരവുമായ ജീവിതശൈലി ഇഷ്ടപ്പെടുന്ന ചില രാശിക്കാരുണ്ട്. അത്തരം രാശികളെക്കുറിച്ചാണ് ഇന്ന് ഞങ്ങള്‍ നിങ്ങളോട് പറയാന്‍ പോകുന്നത്.
ഓരോ രാശിക്കാരെയും ഭരിക്കുന്നത് ഒരു പ്രത്യേക ഗ്രഹമായിരിക്കും. ഈ ഗ്രഹങ്ങള്‍ ആ രാശിയില്‍ ജനിച്ച ആളുകളുടെ ജീവിതത്തെയും ബാധിക്കുന്നു. ഒരാളുടെ സ്വഭാവവും വ്യക്തിത്വവും നിര്‍ണ്ണയിക്കുന്നത് ഈ ഗ്രഹരാശികളുടെ ഫലമാണ്. ആഢംബരത്തോടെ ജീവിതം ജീവിച്ചുതീര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന 6 രാശിക്കാര്‍ ഇവരാണ്.

ഇടവം
ജ്യോതിഷ പ്രകാരം, ഇടവം രാശിക്കാരായ ആളുകള്‍ ആഡംബര ജീവിതം നയിക്കുമെന്ന് പറയപ്പെടുന്നു. കാരണം ഈ രാശിയുടെ ഭരണ ഗ്രഹം ശുക്രനാണ്. ഭൗതിക ജീവിതത്തിനും ആഡംബര ജീവിതത്തിനും പേരുകേട്ട ഗ്രഹമാണ് ശുക്രന്. അതിനാല്‍ത്തന്നെ ഇടവം രാശിയിലുള്ള ആളുകള്‍ എല്ലായ്പ്പോഴും മികച്ച ആഡംബര ജീവിതം നയിക്കാനായി പരിശ്രമിക്കുന്നവരാണ്.
മിഥുനം
മിഥുന രാശിക്കാര്‍ അവരുടെ സുഖസൗകര്യങ്ങള്‍ക്കായി ധാരാളം പണം ചെലവഴിക്കുമെന്ന് പറയപ്പെടുന്നു. ഈ സ്വഭാവം കാരണം, മിഥുന രാശിയിലുള്ള ആളുകള്‍ക്ക് ഭാവിയിലേക്ക് പണം ലാഭിക്കാന്‍ കഴിയില്ല. ഇക്കാരണത്താല്‍, അവര്‍ക്ക് പലപ്പോഴും പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നു. ആഢംബരത്തോടെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ഇവര്‍ പണം കണ്ടമാനം ചെലവഴിക്കുന്നവരാണ്.
ചിങ്ങം
ജ്യോതിഷ പ്രകാരം, ചിങ്ങം രാശിയെ അഗ്നി മൂലകത്തിന്റെ രാശിയായി കണക്കാക്കുന്നു. മാന്യവും രാജകീയവുമായ ജീവിതം നയിക്കാന്‍ എപ്പോഴും ആഗ്രഹിക്കുന്നവരാണ് ചിങ്ങം രാശിക്കാര്‍. അവരുടെ ജീവിതരീതികളും ഭക്ഷണരീതികളും വ്യത്യസ്തമാണ്. അവര്‍ അവരുടെ സുഖസൗകര്യങ്ങള്‍ക്കായി ധാരാളം പണം ചെലവഴിക്കുന്നു. ചിങ്ങം രാശിക്കാര്‍ എപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമാകാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഈ ആളുകള്‍ എപ്പോഴും രാജകീയ ശൈലിയില്‍ ജീവിതം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു. ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണയും ഇവര്‍ക്കു ലഭിക്കുന്നു എന്ന് പറയാന്‍ കഴിയും.

തുലാം
ജ്യോതിഷ പ്രകാരം, തുലാം രാശിക്കാര്‍ ആഡംബര ജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അവരുടെ ഭാവിയെക്കുറിച്ച് അവര്‍ക്ക് ആശങ്കയില്ല. തുലാം രാശിക്കാര്‍ എപ്പോഴും ഉയര്‍ന്ന സ്ഥാനത്ത് ഇരിക്കാനും മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടാനും ഇഷ്ടപ്പെടുന്നവരാണ്.തുലാം രാശിക്കാര്‍ക്ക് പണം കുറവാണെന്നാണ് പറയപ്പെടുന്നത്. ഏറെ പ്രയത്നിച്ചാലും ഇക്കൂട്ടര്‍ക്ക് സ്വത്ത് സമ്പാദിക്കാന്‍ കഴിയില്ല. നാളെയെക്കുറിച്ചുള്ള ആകുലതകള്‍ മറന്ന് അവര്‍ വര്‍ത്തമാനകാലത്ത് ആഡംബര ജീവിതം നയിക്കുന്നു. സ്വഭാവം കൊണ്ട് ഈ രാശിക്കാര്‍ക്ക് പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും.
വൃശ്ചികം
ജ്യോതിഷ പ്രകാരം, വൃശ്ചികം രാശിക്കാരായ ആളുകളും എല്ലായ്പ്പോഴും രാജകീയവും ആഡംബര പൂര്‍ണമായ ജീവിതശൈലിയില്‍ ആകൃഷ്ടരാകുന്നവരാണ്. നേതൃത്വവും അധികാരവുമായി ബന്ധപ്പെട്ട ജോലികളില്‍ ഈ രാശിക്കാര്‍ക്ക് എപ്പോഴും ഒരു കണ്ണുണ്ട്. തൊഴില്‍ ചെയ്ത് സമ്പാദിക്കുന്ന പണമെല്ലാം തന്നെ അവരുടെ രാജകീയ ജീവിതത്തിനായി അവര്‍ വളരെ പെട്ടെന്ന് തന്നെ ചെലവാക്കിത്തീര്ക്കുന്നവരാണ്. വ്യത്യസ്തമായ ഭക്ഷണപാനീയങ്ങള്‍ വളരെയേറെ ഇഷ്ടപ്പെടുന്നവരാണ് വൃശ്ചികം രാശിക്കാര്‍. ഭാവിയെക്കുറിച്ച് ആകുലപ്പെടാതെ വര്‍ത്തമാനകാലത്ത് ജീവിക്കാനാണ് അവര്‍ ഇഷ്ടപ്പെടുന്നത്.
മകരം
ജ്യോതിഷ പ്രകാരം മകരം രാശിയുടെ അധിപനായി ശനിയെ കണക്കാക്കപ്പെടുന്നു. ഈ രാശിയിലെ ആളുകള്‍ എല്ലായ്പ്പോഴും ഉറച്ച ദൃഢനിശ്ചയമുള്ളവരും വിജയത്തിനായി പ്രവര്‍ത്തിക്കുന്നവരുമാണ്. ഈ രാശിക്കാര്‍ക്ക് ശക്തമായ തന്ത്രങ്ങള്‍ മെനയാനാകും. സാമ്പത്തിക സ്ഥിരത, ഭൗതികാസക്തി, സമ്പത്തിനുവേണ്ടിയുള്ള പരിശ്രമം എന്നീ ഗുണങ്ങളും ഇവര്‍ക്കുണ്ട്. മകരം രാശിക്കാര്‍ക്ക് ജീവിതത്തില്‍ ധാരാളം നേട്ടങ്ങള്‍ ലഭിക്കും. അതിനാല്‍ത്തന്നെ അവര്‍ രാജകീയ ജീവിതശൈലിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications