Latest Updates
-
പഴങ്ങൾ മാത്രം കഴിച്ച് 15 കിലോ കുറച്ചു; രവി കിഷന്റെ ഡയറ്റ് പരീക്ഷിക്കും മുൻപ് ഇത് അറിയുക! -
ശനി രേവതി നക്ഷത്രത്തിലേക്ക്: ഈ 4 രാശിക്കാർക്ക് വൻ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത! -
ശുക്ര മൗഢ്യം: വിവാഹങ്ങൾ മാറ്റിവെക്കണോ? ഈ കാലയളവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്, രാഹുകാലം ഒഴിവാക്കുക! -
വൃശ്ചിക രാശിയിലെ ചന്ദ്രമാറ്റം: അനിഴം നക്ഷത്രത്തിലേക്ക് ചന്ദ്രൻ എത്തുമ്പോൾ ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 20: സർവാർത്ഥ സിദ്ധി യോഗം; ഇന്നത്തെ രാജയോഗത്തിൽ ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ കൊയ്യാം! -
ഈ വ്യാഴാഴ്ച ഭാഗ്യം തെളിയുന്ന 5 രാശിക്കാർ: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും നിങ്ങളെ തേടിയെത്തും! -
ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും: ഗ്രഹങ്ങളുടെ പ്രത്യേക വിന്യാസം നൽകുന്ന നേട്ടങ്ങൾ ഇവയാണ് -
ഓഗസ്റ്റ് 20 രാശിഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശുഭമുഹൂർത്തങ്ങളും അറിയാം!
ഏതുകാര്യത്തിലും എളുപ്പത്തില്‍ വിജയം; ഈ 3 രാശിക്കാര്‍ക്ക് ജന്മനാ ഭാഗ്യത്തിന്റെ കടാക്ഷം
ജ്യോതിഷ പ്രകാരം, എല്ലാ രാശികള്‍ക്കും ഒരു ഗ്രഹം ഭരണഗ്രഹമായി ഉണ്ട്. ആ ഗ്രഹം ആ രാശിയില്‍പ്പെട്ട ആളുകളുടെ വ്യക്തിത്വം, ജീവിതം മുതലായവയില്‍ സ്വാധീനം ചെലുത്തുന്നു. ഒരേ രാശിയില്‍ പെട്ടവരുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ചില സമാനതകള്‍ നിങ്ങള്‍ക്ക് കണാന്‍ കഴിയുന്നതിന് കാരണം ഇതാണ്. ജ്യോതിഷത്തില്‍, ഈ സ്വഭാവസവിശേഷതകളുടെ അടിസ്ഥാനത്തില്‍ രാശിചിഹ്നങ്ങളുടെ തൊഴില്‍, ഭാഗ്യം, ആരോഗ്യം, സാമ്പത്തിക സ്ഥിതി മുതലായവയെക്കുറിച്ചുള്ള കാര്യങ്ങള്‍ അറിയാന്‍ സാധിക്കും.
ജ്യോതിഷമനുസരിച്ച് ചില രാശിക്കാരുണ്ട്. ഈ രാശിക്കാര്‍ ജന്മനാ ഭാഗ്യത്തിന്റെ പിന്തുണയുള്ളവരാണെന്ന് പറയപ്പെടുന്നു. ഇക്കൂട്ടര്‍ക്ക് ജീവിതത്തിന്റെ ഓരോ ചുവടിലും ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കുന്നു. അവര്‍ ജീവിതത്തില്‍ ധാരാളം പേരും പണവും പ്രശസ്തിയും സമ്പാദിക്കുന്നു. അത്തരം ചില ഭാഗ്യ രാശികള്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് അതിശയകരമായ നേതൃത്വ കഴിവുണ്ട്. അതുകൊണ്ടുതന്നെ ഇക്കൂട്ടര്‍ അവരുടെ ജീവിതത്തില്‍ വേഗത്തില്‍ പുരോഗതിയിലെത്തും. കൂടാതെ, ഈ ആളുകള്‍ വളരെ കഠിനാധ്വാനികളും നിര്‍ഭയരും ശക്തരുമാണ്. ഓരോ ചുവടിലും ഇവര്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണയും ലഭിക്കുന്നു. ഇക്കാരണത്താല്‍ തന്നെ ഏത് മേഖലയില്‍ പോയാലും അവര്‍ക്ക് ഉയര്‍ന്ന പദവി ലഭിക്കുന്നു.
ഒരു കാര്യം തീരുമാനിച്ചാല്‍ അത് പൂര്‍ത്തിയാക്കിയതിനുശേഷം മാത്രമേ ഇക്കൂട്ടര്‍ പിന്‍വാങ്ങുകയുള്ളൂ. അതുകൊണ്ടുതന്നെ ഈ ആളുകള്‍ അവരുടെ ലക്ഷ്യങ്ങള്‍ എന്തുതന്നെയായാലും നേടിയെടുക്കുന്നു. നേതൃഗുണം കൊണ്ട് മേടരാശിക്കാര്‍ മറ്റ് രാശിക്കാരെക്കാള് ശക്തരാണ്. ഈ ആളുകള്‍ വളരെ കഠിനാധ്വാനം ചെയ്യുന്നവരാണ്. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ഇവര്‍ക്ക് ലഭിക്കുന്നു. ജന്മനാ ഭാഗ്യത്തിന്റെ കടാക്ഷം കൂടെയുള്ള രാശിക്കാരാണ് മേടം രാശിക്കാര്‍.
വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ ഭയമില്ലാത്തവരും ആത്മവിശ്വാസമുള്ളവരും വെല്ലുവിളികളെ ഭയപ്പെടാത്തവരുമാണ്. ഇക്കാരണത്താല്‍ത്തന്നെ ഈ ആളുകള്‍ തങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും റിസ്ക് എടുക്കാന്‍ ഭയപ്പെടുന്നില്ല. കൂടാതെ, ഈ ആളുകള്‍ക്ക് അവരുടെ ജോലി എത്ര കഠിനമായാലും അത് ചെയ്യാനുള്ള അതിശയകരമായ ഗുണവുമുണ്ട്. അതുകൊണ്ടുതന്നെ ഇക്കൂട്ടര്‍ ഒരിക്കലും ഒന്നിലും പരാജയപ്പെടുന്നില്ല.
ഈ രാശിക്കാര്‍ വളരെ ചെറുപ്പത്തില്‍ തന്നെ വിജയം നേടുന്നു, മാത്രമല്ല സമ്പന്നരാകുകയും ചെയ്യുന്നു. ഈ രാശിയുടെ അധിപന് ചൊവ്വയാണ്, അതിനാല്‍ ഈ രാശിക്കാര്‍ ജീവിതത്തില്‍ ഭയമില്ലാത്തവരാണ്. ജീവിതത്തില്‍ റിസ്ക് എടുക്കാന്‍ ഇത്തരക്കാര്‍ക്ക് ഭയമില്ല. വൃശ്ചിക രാശിക്കാര്‍ തങ്ങളുടെ ജോലികള്‍ എല്ലാംതന്നെ വളരെ സത്യസന്ധതയോടെ ചെയ്യുന്നു. ഇത്തരക്കാര്‍ ജോലിസ്ഥലത്ത് നന്നായി പ്രവര്‍ത്തിക്കുയും ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. ജന്മനാ ഭാഗ്യം ലഭിച്ച രാശിക്കാരാണ് വൃശ്ചികം രാശിക്കാര്‍.

മകരം
മകരം രാശിയുടെ അധിപന് ശനിയാണ്. ഇക്കാരണത്താല്‍തന്നെ ഈ രാശിക്കാര്‍ എപ്പോഴും ശനിദേവന്റെ അനുഗ്രഹം കൂടെയുണ്ടാകും. ഇക്കൂട്ടര്‍ വളരെയേറെ ആത്മവിശ്വാസം നിറഞ്ഞവരും കഠിനാധ്വാനികളുമാണ്. കൂടാതെ, ഈ ആളുകള്‍ക്ക് നല്ല നേതൃത്വ കഴിവുകളുമുണ്ട്. ആത്മവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും ബലത്തിലാണ് അവര്‍ തങ്ങളുടെ സ്വപ്നങ്ങള്‍ നിറവേറ്റുന്നത്. ഇവര്‍ ജീവിതത്തില്‍ വലിയ വലിയ നേട്ടങ്ങള്‍ എളുപ്പത്തില്‍ കൈവരിക്കുന്നു. ഇവരുടെ ജീവിതത്തില്‍ ഒന്നിനും ഒരു കുറവുമില്ല. ഈ രാശിക്കാര്‍ വളരെ ആത്മവിശ്വാസം നിറഞ്ഞവരാണ്. ഏത് ജോലി ചെയ്താലും വിജയം നേടാനുള്ള ധൈര്യം ഈ ആളുകള്‍ക്കുണ്ട്.
ചിങ്ങം
ജ്യോതിഷ പ്രകാരം ഭാഗ്യമുള്ള ഒരു രാശിക്കാരാണ് ചിങ്ങം രാശിക്കാര്‍. ഇവരുടെ ജാതകത്തില്‍ പല ശുഭ യോഗങ്ങളും കാലാകാലങ്ങളില്‍ രൂപപ്പെടാറുണ്ട്. ഇതിന്റെ ഭാഗ്യഗുണങ്ങളും ഇവര്‍ക്ക് ലഭിക്കുന്നുണ്ട് എന്നുതന്നെ പറയാന്‍ സാധിക്കും. ഇക്കാരണത്താല്‍, ഈ ആളുകള്‍ എല്ലായ്പ്പോഴും അവരുടെ കഠിനാധ്വാനം കൊണ്ട് ജീവിതത്തില്‍ പുരോഗതി നേടാനാകുന്നു.
ചിങ്ങം രാശിയുടെ അധിപനാണ് സൂര്യന്. ഈ ആളുകള്‍ക്ക് നല്ല നേതൃത്വ ഗുണങ്ങളുണ്ട്. കൂടാതെ, ഇവരുടെ വ്യക്തിത്വവും വളരെ ആകര്‍ഷകമാണ്. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന രാജയോഗഫലം മൂലം ഇവര്‍ക്ക് ഒരിക്കലും സമ്പത്തിനും ഐശ്വര്യത്തിനും കുറവുണ്ടാകുന്നില്ല. ജന്മനാ ഭാഗ്യമുള്ള ഒരു രാശിക്കാരാണ് ചിങ്ങം രാശിക്കാര്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications