Latest Updates
-
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍
നിങ്ങളുടെ രഹസ്യം ഇവരുടെ മനസില്‍ ഭദ്രം; എന്തും വിശ്വസിച്ച് പറയാവുന്ന 5 രാശിക്കാര്‍
മനസ്സിലെ ഭാരം ഇറക്കിവയ്ക്കാനായി ആളുകള്‍ പലപ്പോഴും പല കാര്യങ്ങളും മറ്റുള്ളവരുമായി പങ്കുവെക്കാറുണ്ട്. പല രഹസ്യങ്ങളും നിങ്ങളുടെ ഉള്ളില്‍ ഉണ്ടെങ്കിലും, വിശ്വസിക്കുന്നവരോട് മാത്രം അതെല്ലാം നിങ്ങള്‍ പങ്കുവയ്ക്കുന്നു. എന്നാല്‍ ആരെങ്കിലും നിങ്ങളുടെ വിശ്വാസം തകര്‍ത്താല്‍ അത് നിങ്ങളെ ഒരുപാട് വേദനിപ്പിക്കും. ഒരു രഹസ്യം രഹസ്യമായി സൂക്ഷിക്കുക എന്നത് ചുരുക്കം ചിലര്‍ക്ക് മാത്രമുള്ള കഴിവാണ്. ജ്യോതിഷ പ്രകാരം, അത്തരം ചില രാശിക്കാരുണ്ട്. ഇവര്‍ക്ക് രഹസ്യം രഹസ്യമായി സൂക്ഷിക്കാനുള്ള കഴിവ് ജന്മനാ ഉണ്ട്. അത്തരം ചില രാശിക്കാരെയാണ് നമ്മള് ഇന്ന് പരിചയപ്പെടാന്‍ പോകുന്നത്.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ ആര്‍ക്കെങ്കിലും നല്കിയ വാക്ക് ഒരിക്കലും ലംഘിക്കില്ല. അവര്‍ ഒരിക്കലും ആരുടെയും രഹസ്യം പുറത്തുവിടില്ല, കാരണം നിങ്ങളുടെ രഹസ്യം തുറന്നുപറയുന്നതിന്റെ പ്രത്യാഘാതങ്ങള്‍ എന്താണെന്ന് അവര്‍ക്കറിയാം. വളരെ നിഗൂഢമായ രാശിക്കാരാണ് വൃശ്ചികം രാശിക്കാര്‍.
കന്നി
കന്നി രാശിക്കാര്‍ വളരെ വിശ്വസ്തരും മികച്ച രഹസ്യ സൂക്ഷിപ്പുകാരുമാണ്. അവര്‍ ഒരിക്കലും തങ്ങളുടെ ഉള്ളിലുള്ള രഹസ്യങ്ങള്‍ ആരുടെയടുത്തും പുറത്താക്കില്ല. നിങ്ങള്‍ക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍, മറ്റാരും അറിയാന്‍ ആഗ്രഹിക്കാത്ത സാഹചര്യത്തിലും നിങ്ങളെ സഹായിക്കുന്ന മികച്ച പ്രശ്നപരിഹാരകരാണ് കന്നി രാശിക്കാര്‍.
ചിങ്ങം
വളരെ വിശ്വസ്തരും ദയയുള്ളവരുമായ ആളുകളാണ് ചിങ്ങം രാശിക്കാര്‍. അവര്‍ തങ്ങളുടെ പിന്‍ബലത്തിനായി എന്തും ചെയ്യും. വളരെ സപ്പോര്‍ട്ട് ചെയ്യുന്ന സുഹൃത്തുക്കളാണ് ചിങ്ങം രാശിക്കാര്‍. മാത്രമല്ല, അവരുടെ വിശ്വസനീയമായ വ്യക്തിത്വം കാരണം അവരുമായി ബന്ധപ്പെട്ട ആളുകള്‍ക്കിടയിലും ഏറെ പ്രിയപ്പെട്ടവരാണ് ചിങ്ങം രാശിക്കാര്‍. അവര്‍ ഒരിക്കലും ആരുടെയും രഹസ്യം ആരോടും പറയില്ല.
മീനം
വളരെ പിന്തുണ നല്‍കുന്നവരും വിശ്വസനീയവുമായ രാശിക്കാരാണ് മീനം രാശിക്കാര്‍. ഒരുതവണ ആരെങ്കിലും മീനം രാശിക്കാരോട് ഒരു രഹസ്യം പറഞ്ഞാല്‍, അവര്‍ അത് എന്നെന്നേക്കുമായി സൂക്ഷിക്കും. അവര്‍ ഒരാളുടെ സ്വകാര്യതയെ ശരിക്കും വിലമതിക്കുന്നു, ആരെയും പിണക്കുകയുമില്ല. വളരെ വിശ്വസനീയവും വൈകാരികവുമാണ് മീനം രാശിക്കാര്‍.
മകരം
മകരം രാശിക്കാര്‍ അവരുടെ ധാര്‍മ്മികതയിലും മൂല്യങ്ങളിലും നിലകൊള്ളുന്നു. രഹസ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി അവര്‍ ഒരിക്കലും ആര്‍ക്കെതിരെയും തിരിയുകയില്ല. യാതൊരു സമ്മര്‍ദവുമില്ലാതെ മറ്റുള്ളവര്‍ക്ക് മകരം രാശിക്കാരെ വിശ്വസിക്കാന്‍ കഴിയും, കാരണം അവര്‍ വളരെ വിശ്വസ്തരാണ്. ആരുടെയെങ്കിലും രഹസ്യം വെളിപ്പെടുത്തുന്നത് തങ്ങള്‍ക്ക് വിജയം നല്കുമെങ്കില്പ്പോലും മകരം രാശിക്കാര്‍ ഒരിക്കലും വൃത്തികെട്ട വഴി തിരഞ്ഞെടുക്കില്ല.
ഇവരരോട് പറയരുത്
മിഥുനം
ഈ രാശിയുടെ അധിപന് ബുധന്‍ ഗ്രഹമാണ്. ഗ്രഹത്തിന്റെ സ്വാധീനമനുസരിച്ച് ഈ രാശിക്കാര്‍ വളരെ സംസാരപ്രിയരാണ്. അവര്‍ക്ക് മറ്റുള്ളവരുടെ കാര്യങ്ങള്‍ അറിയാനുള്ള ശക്തമായ ആഗ്രഹമുണ്ട്. ഇത്തരക്കാര്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ അതി വിദഗ്ധരാണ്. അതിനാല്‍ രഹസ്യം സൂക്ഷിക്കാനുള്ള കഴിവ് ഇവര്‍ക്ക് അല്പം കുറവാണെന്ന് തന്നെ പറയാം.
ധനു
ധനു രാശിക്കാരുടെ മേല്‍ വ്യാഴം പ്രത്യേക സ്വാധീനം ചെലുത്തുന്നു. ഈ രാശിക്കാര്‍ ഏത് കാര്യത്തിലും അടിയുറച്ച് പോകാന്‍ ആഗ്രഹിക്കുന്നവരാണ്. എന്തിനേയും പെരുപ്പിച്ചു കാണിക്കുന്നതില്‍ ഇക്കൂട്ടര്‍ വിദഗ്ധരാണ്. ഈ രാശിക്കാര്‍ക്ക് ആരുടെയും രഹസ്യം സൂക്ഷിക്കാന്‍ കഴിയില്ല എന്നതാണ് മറ്റൊരു പ്രത്യേകത.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications