Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
ആര്‍ക്കും നല്ലത് വരരുത്; ഈ 5 രാശിക്കാര്‍ മറ്റുള്ളവരോട് അങ്ങേയറ്റം അസൂയയുള്ളവര്‍
ജ്യോതിഷത്തില്‍ ഓരോ രാശിക്കാരുടെയും പ്രത്യേകതകള്‍ പറഞ്ഞിട്ടുണ്ട്. ആ സ്വഭാവവിശേഷങ്ങള്‍ നല്ലതോ ചീത്തയോ ആകട്ടെ, ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന്റെ മറഞ്ഞിരിക്കുന്ന പല രഹസ്യങ്ങളും അവയിലൂടെ എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കും. നമ്മള് ഓരോരുത്തരും ജീവിതത്തില്‍ ഒരിക്കലെങ്കിലും അസൂയ അനുഭവിച്ചിട്ടുണ്ട്.
ചില കാര്യത്തിലെങ്കിലും നിങ്ങള്‍ക്ക് മറ്റുള്ളവരോട് അസൂയ തോന്നിയിരിക്കണം. ഇത് വളരെ സാധാരണമായ ഒരു വികാരമാണ്. അത് ചിലപ്പോളൊക്കെ സ്നേഹത്തിന്റെയും ആകര്‍ഷണത്തിന്റെയും ഉടമസ്ഥതയുടെയും ഫലമാണ്. ഇന്ന് നമുക്ക് അത്തരം ചില രാശികളെക്കുറിച്ച് മനസിലാക്കാം. ഈ രാശിക്കാര്‍ വളരെ എളുപ്പത്തില്‍ മറ്റുള്ളവരോട് അസൂയ കാണിക്കുന്നവരാണ്.

ഇടവം
ഇടവം രാശിക്കാര്‍ വളരെയേറെ കഠിനാധ്വാനം ചെയ്യുന്നവരാണ്. എന്നാല്‍ കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ലഭിക്കാതെ വരുമ്പോള്‍ അവര്‍ക്ക് മറ്റുള്ളവരില്‍ അസൂയ തോന്നും. അത്തരമൊരു സാഹചര്യത്തില്‍, മറ്റുള്ളവരോട് ഇവര്‍ അസൂയ കാണിക്കുകയും സ്വന്തം വിധിയെ ശപിക്കുകയും ചെയ്യുന്നു.
കന്നി
കന്നി രാശിക്കാര്‍ വളരെ ദയയുള്ളവരാണെങ്കിലും, ചിലപ്പോള്‍ അവര്‍ അസൂയയുടെ ഇരയായിത്തീരുന്നു. തങ്ങളെക്കാള്‍ മികച്ചതായി ആരെങ്കിലും ജോലികള്‍ ചെയ്ത് മുന്നിലെത്തുമ്പോള്‍ മറ്റുള്ളവരോട് ഇവര്‍ക്ക് അസൂയ തോന്നാറുണ്ട്.
വൃശ്ചികം
വൃശ്ചിക രാശിക്കാരും മറ്റുള്ളവരോട് എളുപ്പം അസൂയപ്പെടുന്നവരാണ്. എല്ലായിടത്തും തങ്ങളെ മാത്രം മറ്റുള്ളവര്‍ നോക്കിക്കാണണമെന്ന അഭിലാഷം അവര്‍ക്കുണ്ട്. അവരുടെ ഈ ആഗ്രഹം സഫലമാകാതെ വരുമ്പോള്‍, അവര്‍ വിജയിച്ച ആളുകളോട് അസൂയപ്പെടുന്നു. ഇതുമാത്രമല്ല, അവരെ പിന്നിലാക്കാന്‍ തന്ത്രങ്ങള്‍ പ്രയോഗിക്കുകയും ചെയ്യുന്നു.

മകരം
മകരം രാശിക്കാര്‍ എപ്പോഴും തങ്ങളുടെ സന്തോഷത്തിനായി വളരെയധികം പരിശ്രമിക്കാറുണ്ട്. എന്നാല്‍ ആ സന്തോഷം അവര്‍ക്ക് ലഭിക്കാതെ വരുമ്പോള്‍, മറ്റുള്ളവരുടെ സന്തോഷം കാണുമ്പോള്‍, അവരോട് അസൂയപ്പെടുന്നു. ഈ വികാരങ്ങള്‍ അവരുടെ മുഖത്ത് പ്രത്യക്ഷപ്പെടാന്‍ അവര്‍ വിടാറില്ല. എന്നാല്‍, മറ്റുള്ളവരുടെ സന്തോഷവും വിജയവും അവര്‍ക്ക് ഒരിക്കലും സഹിക്കാന്‍ കഴിയില്ല.
ധനു
മറ്റുള്ളവരുടെ വിജയത്തില്‍ വളരെ അസൂയയുള്ളവരാണ് ധനു രാശിക്കാര്‍. അവര്‍ക്ക് തങ്ങളല്ലാതെ മറ്റാരെയും വിജയിയായി കാണാന്‍ കഴിയില്ല. ഇത്തരം ആളുകളുമായി നിങ്ങളുടെ സന്തോഷവും വിജയവും പങ്കിടുന്നത് വലിയ തെറ്റാണെന്ന് പിന്നീട് നിങ്ങള്‍ക്ക് തോന്നിയേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
