Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
ഭാഗ്യവും ലക്ഷ്മീകൃപയും ഒന്നിച്ച് നില്ക്കും; പണത്തിന്റെ കാര്യത്തില്‍ ദൈവാനുഗ്രഹമുള്ള 7 രാശിക്കാര്‍
ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെയും രാശിയുടെയും സ്വാധീനം എല്ലാ വ്യക്തികളിലും കാണാനാകും. ഒരു വ്യക്തിയുടെ സ്വഭാവം, ഗുണങ്ങള്‍, ഭാവി എന്നിവയില്‍ അവരുടെ ഗ്രഹനില ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നു. ഒരു വ്യക്തിയുടെ സ്വഭാവം അവരുടെ രാശിയെ ആശ്രയിച്ചിരിക്കുന്നു. ഒരു വ്യക്തിയുടെ ജാതകത്തിലൂടെ അവരുടെ ഭാവിയെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ അറിയാന്‍ സാധിക്കും. ജാതകത്തില്‍ ഏതൊക്കെ ഗ്രഹങ്ങള്‍ ശുഭകരവും അശുഭകരവുമാണ് എന്നതിനെ നോക്കിയും വിധി അറിയാനാകും. 12 രാശിചിഹ്നങ്ങളെക്കുറിച്ച് ജ്യോതിഷത്തില്‍ പറയുന്നുണ്ട്. ഓരോ രാശിക്കാര്‍ക്കും അവരുടേതായ സവിശേഷതകളുണ്ട്.
രാശിചിഹ്നങ്ങള്‍ ഗ്രഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ രാശിക്കാരുടെയും ഭാഗ്യം ഗ്രഹങ്ങളുടെ ശുഭമോ അശുഭമോ ആയ ഭാവത്താല്‍ സ്വാധീനിക്കപ്പെടുന്നു. പണത്തിന്റെ കാര്യത്തില്‍ ഭാഗ്യമുള്ള ചില രാശികളുണ്ട്. അത്തരം ചില രാശിക്കാര്‍ വളരെ ഭാഗ്യവാന്മാരാണ്. അവര്‍ക്ക് ജീവിതത്തില്‍ പണത്തിന് ക്ഷാമം അനുഭവപ്പെടാറില്ല. എല്ലാ കാര്യങ്ങളിലും ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ അവര്‍ക്ക് ലഭിക്കുന്നു. ജ്യോതിഷപ്രകാരം, ഏതൊക്കെ രാശിക്കാര്‍ക്കാണ് പണത്തിന്റെ കാര്യത്തില്‍ ഭാഗ്യമുള്ളത് എന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാരെ ഭരിക്കുന്ന ശുക്രനാണ്. ശുക്രന്റെ സ്വാധീനത്താല്‍ ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ എല്ലാ സന്തോഷവും സൗകര്യങ്ങളും ലഭിക്കുന്നു. ഇത്തരം ആളുകളുടെ പക്കല്‍ സമ്പത്തിന് ഒരു കുറവുമുണ്ടാകില്ല. അവരുടെ ഭാഗ്യം വളരെ ശക്തമാണ്. മറ്റുള്ളവര്‍ക്ക് മുമ്പായി ഇവര്‍ക്ക് ജീവിതത്തില്‍ എല്ലാ സുഖസൗകര്യങ്ങളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സമ്പത്ത് ശേഖരിക്കുന്നതിലും ഇവര്‍ വിദഗ്ധരായി കണക്കാക്കപ്പെടുന്നു. ഇവര്‍ കഠിനാധ്വാനം ചെയ്യുന്ന മേഖലയില്‍ തീര്‍ച്ചയായും ഇവര്‍ക്ക് വിജയം കൈവരിക്കുന്നു. അതിനാല്‍ത്തന്നെ ഇത്തരക്കാരുടെ സാമ്പത്തിക സ്ഥിതിയും മികച്ചതായി തുടരുന്നു.
കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹമുണ്ടെന്ന് പറയപ്പെടുന്നു. പണം സമ്പാദിക്കുന്നതിനൊപ്പം അത് ചെലവഴിക്കുന്നതിലും ഈ രാശിക്കാര്‍ വളരെ മിടുക്കുള്ളവരാണ്. അമിതമായി പണം ചെലവഴിക്കാന്‍ ഇത്തരക്കാര്‍ ഇഷ്ടപ്പെടുന്നില്ല. അവര്‍ തങ്ങളുടെ പണത്തിന്റെ ഭൂരിഭാഗവും ഭാവിയിലേക്കായി നിക്ഷേപിക്കുന്നു. ഒരു ജോലി ചെയ്യാന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍, ഇവര്‍ അതില്‍ വിജയം നേടിയ ശേഷം മാത്രമേ വിശ്രമിക്കുകയുള്ളൂ. ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹം കര്‍ക്കിടകം രാശിക്കു മേല്‍ എപ്പോഴും നിലനില്ക്കും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ വളരെ പ്രായോഗികമായി ചിന്തിക്കുന്നവരും സ്വന്തം ഐഡന്റിറ്റി ഉണ്ടാക്കുന്നതില്‍ സമര്‍ത്ഥരുമാണ്. മറ്റുള്ളവര്‍ വളരെ വേഗത്തില്‍ ഇത്തരം ആളുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ഒരു ജോലി ചെയ്യാന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍, അവര്‍ കഠിനാധ്വാനം ചെയ്യുകയും ജോലിയില്‍ വിജയം നേടുകയും ചെയ്യുന്നു. പണം സമ്പാദിക്കാന്‍ അവര്‍ക്കറിയാം. ചിങ്ങം രാശിക്കാരും പണത്തിന് ബുദ്ധിമുട്ടില്ലാത്ത രാശിക്കാരാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ വളരെ ബുദ്ധിശാലികളാണ്. അവരുടെ ഈ ബുദ്ധി ഉപയോഗിച്ച് അവര്‍ നല്ലരീതിയില്‍ പണം സമ്പാദിക്കുന്നതില്‍ അവര്‍ വിജയിക്കുന്നു. അവരുടെ ബുദ്ധിശക്തി കാരണം അവര്‍ക്ക് ജീവിതത്തില്‍ സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടാകില്ല. ഭാഗ്യത്തിന്റെ ആനുകൂല്യം വളരെയധികമുള്ള കൂട്ടരാണ് വൃശ്ചികം രാശിക്കാര്‍. അതിനാല്‍ത്തന്നെ ഏതൊരു പ്രവൃത്തിയിലും അവര്‍ക്ക് തല്‍ക്ഷണം വിജയം ലഭിക്കും. എന്നിരുന്നാലും, ഇതോടൊപ്പം അവരുടെ കഠിനാധ്വാനവും സത്യസന്ധതയും കൂടി അവരുടെ വിജയത്തില്‍ പങ്കുവഹിക്കുന്നുണ്ട്.
മിഥുനം
മിഥുനം രാശിയെ ജ്യോതിഷത്തില്‍ ഒരു പ്രധാന രാശിയായി കണക്കാക്കപ്പെടുന്നു. മിഥുന രാശിയുടെ അധിപന് ബുധനാണ്. സംസാരം, പണം, വാണിജ്യം, ഗണിതം, എഴുത്ത്, നിയമം, ത്വക്ക്, ബഹുമാനബോധം തുടങ്ങിയവയുമായും ബുധന്‍ ബന്ധപ്പെട്ടിരിക്കുന്നു. മിഥുനരാശിയുടെ ജാതകത്തില്‍ ബുധന്‍ ശുഭഭാവത്തില്‍ നില്ക്കുമ്പോള്, അത്തരക്കാര്‍ക്ക് അവരുടെ കഴിവില്‍ നിന്ന് അപാരമായ സമ്പത്ത് ലഭിക്കും.

കന്നി
കന്നിരാശിക്കാര്‍ വളരെയധികം ബുദ്ധിയുള്ളവരാണെന്ന് പറയപ്പെടുന്നു. ബുധന്റെ സ്വാധീനം ഈ രാശിയില്‍ കാണാനാകും. ബുധന്‍ ഗ്രഹമാണ് കന്നി രാശിയുടെ അധിപന്. ബുധന്റെ സ്വാധീനം മൂലം ഇത്തരക്കാര്‍ തങ്ങളുടെ ചിന്തകള്‍ നന്നായി പ്രകടിപ്പിക്കുന്നു. അവര്‍ നല്ല എഴുത്തുകാര്‍, അഭിഭാഷകര്‍, സെയില്‍സ് ഓഫീസര്‍മാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാര്‍ എന്നീ മേഖലകളില്‍ തിളങ്ങുന്നു. അവര്‍ വളരെ വേഗത്തില്‍ത്തന്നെ അവരെ സ്വയം വാര്‍ത്തെടുക്കുന്നു, ഇതാണ് അവരുടെ വിജയത്തിന്റെ രഹസ്യവും.
ധനു
ധനു രാശിയുടെ അധിപന് വ്യാഴമാണ്. വ്യാഴം ഒരു ശുഭഗ്രഹമായി കണക്കാക്കപ്പെടുന്നു. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം കൂടിയാണിത്. അറിവിന്റെ ഘടകമായും വ്യാഴം കണക്കാക്കപ്പെടുന്നു. ഈ ഗ്രഹത്തിന്റെ പ്രത്യേക പ്രഭാവം ധനു രാശിയില്‍ കാണപ്പെടുന്നു. ഈ രാശിക്കാര്‍ക്ക് വിദ്യാഭ്യാസം, രാഷ്ട്രീയം, മാനേജ്മെന്റ്, ഉപദേശകന് തുടങ്ങിയ പ്രവര്‍ത്തന മേഖലകളില്‍ നിന്ന് പ്രത്യേക ബഹുമാനവും നേട്ടങ്ങളും സമ്പത്തും ലഭിക്കുന്നു.



Click it and Unblock the Notifications
