Latest Updates
-
കഠിനമായ ചൂടിൽ വ്യായാമം ചെയ്താൽ അപകടമോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫലം അത്ഭുതപ്പെടുത്തും! -
വജ്രയോഗവും രാജയോഗവും ഒത്തുചേരുന്ന അപൂർവ്വ ദിനം; അധിക ജ്യേഷ്ഠ ഏകാദശിയിൽ ഈ കാര്യങ്ങൾ ചെയ്താൽ സാമ്പത്തിക നേട്ടം ഉറപ്പ്! -
പ്രസവശേഷം 15 കിലോ കുറച്ചു! മസാബ ഗുപ്തയുടെ ആ രഹസ്യം ഇതാണ്; പട്ടിണി കിടക്കാതെ ഫിറ്റ് ആകാം -
വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരുവാളിക്കുന്നുണ്ടോ? കഠിനമായ ചൂടിൽ നിന്നും രക്ഷനേടാൻ ഈ മുൻകരുതലുകളും മികച്ച സൺസ്ക്രീനുകളും പരീക്ഷിക്കൂ -
കഠിനമായ ഉഷ്ണതരംഗം വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ വേനൽച്ചൂടിനെ പേടിക്കാതെ നേരിടാം! -
കടുത്ത ചൂടിൽ ജിമ്മിൽ പോകുന്നത് അപകടമാണോ? വർക്കൗട്ട് ചെയ്യുമ്പോൾ അറിയാതെ പോകുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
കടുത്ത വേനൽക്കാലം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; സൂക്ഷിക്കണം, ഈ തെറ്റുകൾ വരുത്തരുത്! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താനും മുടി കൊഴിച്ചിൽ തടയാനും ഈ മാറ്റങ്ങൾ വരുത്തൂ -
പ്ലാസ്റ്റിക് സർജറിയോ അതോ കഠിനാധ്വാനമോ? കീർത്തി സുരേഷിന്റെ വെയ്റ്റ് ലോസ് രഹസ്യം വെളിപ്പെടുത്തി താരം തന്നെ!
മറ്റുള്ളവരെക്കൊണ്ട് പണിയെടുപ്പിക്കും, സമര്‍ത്ഥമായി വിജയം നേടാന്‍ മിടുക്കര്‍ ഈ 5 രാശിക്കാര്‍
ജ്യോതിഷത്തില്‍ രാശികള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവം, പെരുമാറ്റം, വ്യക്തിത്വം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നമുക്ക് അവരുടെ രാശിചിഹ്നം നോക്കി മനസിലാക്കാന്‍ സാധിക്കും. ചില ആളുകള്‍ അവരുടെ സ്വഭാവം കാരണം, മറ്റുള്ളവരോട് സഹായം ചോദിക്കാന്‍ മടിക്കുന്നു. ചിലര്‍ അവരുടെ വാക്കുകളിലൂടെയും മറ്റും മറ്റുള്ളവരെ സ്വാധീനിച്ച് സ്വന്തം ജോലി ചെയ്യുന്നതില്‍ വിദഗ്ധരാണ്.
എല്ലാറ്റിനും പിന്നില്‍ രാശിയുടെ ഒരു പ്രത്യേക ഫലമുണ്ട്. ജ്യോതിഷപ്രകാരം, ഒരു വ്യക്തിയുടെ സ്വഭാവവും വ്യക്തിത്വവും അവരുടെ രാശിചിഹ്നങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇക്കാരണത്താല്‍ ഓരോ വ്യക്തിയുടെ സ്വഭാവം വളരെ വ്യത്യസ്തമാണ്. സമര്‍ത്ഥമായി ജോലികള്‍ വളരെ എളുപ്പത്തില്‍ ചെയ്തുതീര്‍ക്കുന്ന ചില രാശിക്കാരെക്കുറിച്ചാണ് ഇന്ന് നമ്മള് നിങ്ങളോട് പറയുന്നത്. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മിഥുനം
മിഥുന രാശിയുടെ അധിപന് ബുധനാണ്. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധനെ ബുദ്ധിയുടെയും ആശയവിനിമയ കഴിവുകളുടെയും യുക്തിയുടെയും ഘടകമായി കണക്കാക്കപ്പെടുന്നു. ഇക്കാരണത്താല്‍, മിഥുന രാശിക്കാര്‍ സംസാരിക്കുന്നതില്‍ വളരെ സമര്‍ത്ഥരും മനസുകൊണ്ട് വളരെ നല്ലവരുമായിരിക്കും.
മിഥുന രാശിക്കാര്‍ക്ക് ഒരു ജോലി മുന്നില്‍ വരുമ്പോള്‍ ഏതൊക്കെ കാര്യങ്ങള്‍ ചെയ്യണം, എന്തൊക്കെ കാര്യങ്ങള്‍ ഒഴിവാക്കണം എന്നൊക്കെ നന്നായി അറിയാം. അവരുടെ മധുരമായ വാക്കുകളാല്‍, അവര്‍ മറ്റുള്ളവരുടെ ഹൃദയം കവര്‍ന്നെടുക്കുന്നു. ജോലികള്‍ എത്ര കഠിനമായാലും അവരുടെ ബുദ്ധിസാമര്‍ത്ഥ്യത്താല്‍ അതെല്ലാം അവര്‍ നിഷ്പ്രയാസം ചെയ്തുതീര്‍ക്കുന്നു.
കര്‍ക്കടകം
കര്‍ക്കടക രാശിയുടെ അധിപനാണ് ചന്ദ്രന്. ജ്യോതിഷത്തില്‍ ചന്ദ്രനെ പ്രകൃതി, മസ്തിഷ്കം, മനസ്സ്, ബുദ്ധി മുതലായവയുടെ കാരണക്കാരനായ ഗ്രഹമായി കണക്കാക്കപ്പെടുന്നു. ഇക്കാരണത്താല്‍, കര്‍ക്കടക രാശിക്കാര്‍ മുന്നിലുള്ള വ്യക്തിയുടെ മനസ്സ് മനസ്സിലാക്കുകയും അതിനനുസരിച്ച് അവരുടെ സ്വഭാവം മാറ്റുകയും ചെയ്യുന്നു.
ഈ രാശിക്കാര്‍ ഒരിക്കലും ഒന്നിനും വിസമ്മതിക്കില്ല. അവര്‍ സംസാരത്തിലും പെരുമാറ്റത്തിലും അതിവിദഗ്ദ്ധരാണ്. മറ്റുള്ളവരെക്കൊണ്ട് എങ്ങനെ ജോലി ചെയ്യിക്കണമെന്ന് അവര്‍ക്ക് നന്നായി അറിയാം. ജോലിയില്‍ വിദഗ്ധമായി പരിശ്രമിക്കുന്നവരാണ് കര്‍ക്കിടകം രാശിക്കാര്‍.

കന്നി
കന്നി രാശിയുടെ അധിപനും ബുധനാണ്. ജ്യോതിഷത്തില്‍ ബുധനെ ബുദ്ധി, യുക്തിപരമായ കഴിവ്, ആശയവിനിമയ കഴിവുകള്‍ എന്നിവയുടെ കാരക ഗ്രഹമായി കണക്കാക്കുന്നു. ഈ രാശിക്കാര്‍ അല്പം നാണം കുണുങ്ങികളാണ്. എന്നാല്‍ ഏതൊരു കാര്യവും ഇവര്‍ വളരെ ഭംഗിയായി ചെയ്തു തീര്‍ക്കുന്നവര്‍ കൂടിയാണ്. മുന്നില്‍ നില്‍ക്കുന്നയാളോട് മാന്യമായി സംസാരിക്കുകയും സ്നേഹനിര്‍ഭരമായ വാക്കുകള്‍ കൊണ്ട് മറ്റുള്ളവര്‍ക്ക് കരുത്ത് പകരുകയും ചെയ്യുന്നതില്‍ വിദഗ്ധരാണ് കന്നി രാശിക്കാര്‍.
കന്നി രാശിക്കാര്‍ വളരെ മിടുക്കരും അവരുടെ താല്‍പ്പര്യങ്ങള്‍ പൂര്‍ണ്ണമായും പരിപാലിക്കുന്നവരുമാണ്. കാര്യങ്ങള്‍ അവരുടെ വഴിക്ക് നടക്കാതെ വരുമ്പോള്‍, അവര്‍ അവരുടെ ശൈലി തന്നെ മാറ്റാനും മടിക്കാറില്ല. ഏത് കഠിന ജോലിയായാലും പ്രയത്നിച്ച് വിജയം നേടാനുള്ള കഴിവ് ഇവര്‍ക്ക് ജന്മനാ ഉണ്ട്.
വൃശ്ചികം
വൃശ്ചിക രാശിയുടെ അധിപന് ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയാണ്. ജ്യോതിഷത്തില്‍ ചൊവ്വ സ്റ്റാമിന, സമര്‍പ്പണം, ഇച്ഛാശക്തി, ശാരീരിക ഊര്‍ജ്ജം എന്നിവയുടെ ഘടകമാണ്. വൃശ്ചികം രാശിക്കാര്‍ക്ക് ഒരു ജോലി പൂര്‍ത്തിയാക്കാനുള്ള ഊര്‍ജ്ജം അവരില്‍ ജന്മനാ ഉണ്ട്. ഈ രാശിക്കാര്‍ എപ്പോഴും ഊര്‍ജസ്വലരും മുന്നിലുള്ള വ്യക്തിയെ വിലയിരുത്താനുള്ള അതിശയകരമായ ശക്തിയുള്ളവരുമാണ്.
ജോലികള്‍ തടസ്സപ്പെടുമ്പോള്‍, അവര്‍ ആരെയും എളുപ്പത്തില്‍ തങ്ങളുടെ ഭാഗത്തേക്ക് ആകര്‍ഷിക്കുകയും അവരുടെ ജോലി പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. വൃശ്ചികം രാശിക്കാരുടെ സംസാരരീതി എല്ലാവരെയും അവരിലേക്ക് വളരെ എളുപ്പത്തില്‍ ആകര്‍ഷിക്കുന്നു.
മീനം
മീനം രാശിയുടെ അധിപന് വ്യാഴമാണ്. ജ്യോതിഷത്തില്‍ വ്യാഴത്തെ ആത്മീയത, വിദ്യാഭ്യാസം, ഭാഗ്യം, ധനം, വിവാഹം മുതലായവയുടെ ഘടകമായി കണക്കാക്കുന്നു. ഈ രാശിക്കാര്‍ ബഹുമുഖ കഴിവുകളാല്‍ സമ്പന്നരും സ്വന്തം തീരുമാനങ്ങള്‍ വളരെ ഭംഗിയായി എടുക്കുന്നവരുമാണ്. അവരുടെ ദര്‍ശനപരമായ സ്വഭാവം കാരണം, അവര്‍ മറ്റുള്ളവരുടെ മനസ്സ് നന്നായി മനസ്സിലാക്കുന്നു. നയതന്ത്രത്തിലൂടെ മറ്റുള്ളവരെക്കൊണ്ട് ജോലി ചെയ്യിക്കുന്നവരില് വളരെ സമര്‍ത്ഥരാണ് ഇക്കൂട്ടര്‍.
ഈ രാശിക്കാര്‍ സംഭാഷണത്തില്‍ വളരെ സമര്‍ത്ഥരാണ്. അവരുടെ പ്രസന്ന സ്വഭാവം കാരണം ആളുകള്‍ അവരെ വളരെയധികം ഇഷ്ടപ്പെടുന്നു. മുന്നിലുള്ള ആളോട് എങ്ങനെ പെരുമാറണമെന്ന് അവര്‍ക്ക് നന്നായി അറിയാം. അതിലൂടെ അവര്‍ക്ക് അവരുടെ ജോലികള്‍ എളുപ്പത്തില്‍ ചെയ്യാനും കഴിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications