Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
സന്തോഷകരമായ ഭാഗ്യമുള്ള ദാമ്പത്യം കാത്തിരിക്കുന്നത് ഈ സ്ത്രീകള്‍ക്ക്
വിവാഹ ശേഷം സ്ത്രീപുരുഷന്മാരില് പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുന്നുണ്ട്. ജീവിതം എന്നത് എപ്പോഴും സന്തോഷം മാത്രം നിറഞ്ഞതായിരിക്കില്ല. സന്തോഷവും സങ്കടവും ഒരുപോലെ തന്നെ നിങ്ങളെ തേടി എത്തുന്നതാണ് ജീവിതം എന്ന് പറയുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും ജീവിതത്തില്‍ സന്തോഷം മാത്രം നിലനില്‍ക്കുന്ന അപൂര്‍വ്വമായ ചില സ്ത്രീകളുണ്ട്. ഇവര്‍ ആരൊക്കെയെന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്.

ദാമ്പത്യ ജീവിതത്തിലെ ഭാഗ്യവും നിര്‍ഭാഗ്യവും എല്ലാം ഒരുപോലെ തന്നെ സംഭവിക്കുന്നു. ഇതെല്ലാം രണ്ട് പേരും ഒരു പോലെ തന്നെ പങ്കിടുന്നതിന് ശ്രദ്ധിക്കുകയും വേണം. എന്നാല്‍ പങ്കാളി ചെയ്യുന്ന ചില കാര്യങ്ങള്‍ ദാമ്പത്യ ജീവിതത്തതില്‍ സന്തോഷവും സര്‍വ്വസൗഭാഗ്യവും കൊണ്ട് വരുന്നു. ഇത്തരത്തില്‍ സര്വ്വസൗഭാഗ്യത്തിലേക്ക് മാത്രം വിരല്‍ ചൂണ്ടുന്ന ചില സ്ത്രീകളുണ്ട്. ഇവര്‍ ആരൊക്കെയെന്ന് നോക്കാം.
സ്ഥിരമായി സിന്ദൂരം ധരിക്കുന്നത്

സീമന്ത രേഖയില്‍ സിന്ദൂരം ധരിക്കുന്നതിന് വളരെയധികം പ്രാധാന്യം പലരും നല്‍കുന്നുണ്ട്. സിന്ദൂരം ധരിച്ചാലും ഇല്ലെങ്കിലും ഭര്‍ത്താവിനോടുള്ള സ്നേഹത്തെ ഇത് ബാധിക്കുന്നില്ല. എന്നാല്‍ സ്ത്രീകള്‍ സ്ഥിരമായി സിന്ദൂരം ധരിച്ചിരുന്നു. സുമംഗലികളായ സ്ത്രീകള്‍ സിന്ദൂരം ധരിക്കുമ്പോള്‍ അത് ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനെയാണ് സൂചിപ്പിക്കുന്നത് എന്നതാണ് സത്യം. ദാമ്പത്യ ജീവിതത്തില്‍ പവിത്രമായാണ് സിന്ദൂരത്തെ കണക്കാക്കുന്നത്. സിന്ദൂരരേഖ നേരെയുള്ളതാണെങ്കില് ഇവര്‍ കുടുംബത്തിനും ഭര്‍ത്താവിനും അതിഭാഗ്യമുള്ള സ്ത്രീ ആയാണ് കണക്കാക്കുന്നത്. മാത്രമല്ല ഇവരുടെ ദാമ്പത്യ ജീവിതത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവില്ല എന്നും സന്തോഷപൂര്‍ണമായ ദാമ്പത്യമായിരിക്കും എന്നുമാണ് പറയുന്നത്.
നടക്കുന്ന ശബ്ദം

സ്ത്രീകള്‍ നടക്കുമ്പോള്‍ ശബ്ദം കേള്‍ക്കാതിരിക്കുന്നത് സര്വ്വസൗഭാഗ്യമുള്ള സ്ത്രീകളുടെ ലക്ഷണമാണ് എന്നാണ് കണക്കാക്കുന്നത്. ഇവര്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. മാത്രമല്ല ഇവരുടെ ജീവിതം ഉയര്‍ച്ചയും ഭാഗ്യവും കൊണ്ട് വിവാഹ ശേഷം നിറയുന്നു എന്നാണ് പറയപ്പെടുന്നത്. ഇത് കൂടാതെ ശബ്ദത്തോടെ നടക്കുന്നവരെങ്കില് ഇവര്‍ പലപ്പോഴും കലഹപ്രിയരായിരിക്കും എന്നാണ് പറയുന്നത്. ഇതിനാല്‍ നടക്കുമ്പോള്‍ ശബ്ദം കേള്‍ക്കാതിരിക്കുന്ന സ്ത്രീകള്‍ക്ക് ദാമ്പത്യ ജീവിതം അതിവിശേഷമായിരിക്കും എന്നാണ് സൗന്ദര്യ ശാസ്ത്രത്തില്‍ പറയുന്നത്.
പകലുറക്കം

പകലുറക്കും പലരുടേയും ശീലമാണ്. എന്നാല്‍ ഇതത്ര നല്ല ശീലമായല്ല ആളുകള്‍ കണക്കാക്കുന്നത്. അതിന്റെ ശാസ്ത്രീയ കാരണം എന്താണെന്ന് വെച്ചാല്‍ പകല്‍ ഉറങ്ങിയവര്‍ക്ക് രാത്രിയില്‍ ഉറക്കം വരുന്നതിനുള്ള സാധ്യത വളരെ കുറവാണ് എന്നതാണ്. എന്നാല്‍ സൗന്ദര്യ ശാസ്ത്രപ്രകാരം പകലുറങ്ങുന്ന സ്ത്രീകള്‍ കുടുംബത്തിന് ദോഷം നല്‍കും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ പകല്‍ സമയത്ത് ഉറങ്ങുന്നവര്‍ ധാരാളിത്തം കാണിക്കുന്നവരായിരിക്കും എന്നാണ് പറയുന്നത്. എന്നാല്‍ പകല്‍ ഉറങ്ങാത്ത സ്ത്രീകള്‍ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും ഭാഗ്യവും ഐശ്വര്യവും കൊണ്ട് വരുന്നവരാണ് എന്നാണ് പറയുന്നത്.
വ്യക്തിശുചിത്വം

എല്ലാവര്ക്കും അനിവാര്യമായ ഒന്നാണ് വ്യക്തുശുചിത്വം. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ വൃത്തി അല്പം കൂടുതല്‍ വേണം എന്നാണ് സൗന്ദര്യ ശാസ്ത്രം അനുമാനിക്കുന്നത്. വീട്ടിലെ ഐശ്വര്യ ദേവതകളാണ് സ്ത്രീകള്‍ എന്നാണ് പൊതുവേ പറയുന്നത്. അതുകൊണ്ട് തന്നെ വ്യക്തിശിചിത്വവും വൃത്തിയും പാലിക്കേണ്ട സമയത്ത് ഇതിന് സാധിക്കാതെ വരുന്നവര്‍ക്ക് ജീവിതത്തില്‍ ദോഷം ഉണ്ടാവും എന്നാണ് പറയപ്പെടുന്നത്. വ്യക്തിശുചിത്വം മാത്രമല്ല വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നവരായിരിക്കണം ഇവര്‍. ഇവര്‍ ലക്ഷ്മിദേവിയുടെ പര്യായമായാണ് കണക്കാക്കുന്നത്. ഇവര്‍ കുടുംബത്തിന് ഐശ്വര്യവും സന്തോഷവും ഭാഗ്യവും കൊണ്ട് വരുന്നു എന്നാണ് വിശ്വാസം.
കാലുകളുടെ ലക്ഷണങ്ങള്‍

സ്ത്രീകളുടെ കാലുകള്‍ നോക്കിയും പല വിധത്തിലുള്ള ലക്ഷണങ്ങള്‍ സൗന്ദര്യ ശാസ്ത്രപ്രകാരം പറയുന്നു. അമിത രോമവളര്‍ച്ച കാലുകളില്‍ ഉണ്ടെങ്കില്‍ ഇവര്‍ക്ക് പലപ്പോഴും ദോഷവും വിഷമവും ആയിരിക്കും എന്നാണ് വിശ്വാസം. ഇവര്‍ക്ക് ഒന്നിന് പുറകേ ഒന്നായി കുടുംബ ജീവിതത്തില്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. സാമ്പത്തികമായും ഇവരുടെ ജീവിതത്തില്‍ ധാരാളം തകര്‍ച്ചയുണ്ടാവുന്നു എന്നാണ പറയപ്പെടുന്നത്. ദാമ്പത്യ ജീവിതത്തില്‍ കലഹവും സ്വസ്ഥതക്കുറവും ഇവര്‍ക്കുണ്ടാവുന്നു. അതുകൊണ്ട് ഇവര്‍ ശ്രദ്ധിക്കണം എന്നാണ് പറയുന്നത്.
കഴുത്തിന്റെ ലക്ഷണങ്ങള്‍

ഓരോരുത്തരുടേയും ശാരീരിക ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്. കഴുത്തില്‍ വരകള്‍ കൂടുതലുള്ളവരെങ്കില്‍ ഇവര്‍ ഭാഗ്യ ശാലികളാണ് എന്ന് നമുക്ക് മനസ്സിലാക്കാം എന്നാണ് സൗന്ദര്യ ശാസ്ത്രം പറയുന്നത്. അത് മാത്രമല്ല ഇവര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു എന്നും പറയപ്പെടുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും ധനധാന്യ നേട്ടങ്ങളും ഉണ്ടാവുന്നു. പല വിധത്തിലുള്ള സുഖസൗകര്യങ്ങള്‍ ഇവരെ തേടി വരുന്നു എന്നതാണ് സത്യം. ജീവിതത്തില്‍ പലവിധത്തിലുള്ള സൗഭാഗ്യങ്ങളാണ് ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നത്.
കണ്ണിന്റെ ലക്ഷണങ്ങള്‍

സൗന്ദര്യ ശാസ്ത്രപ്രകാരം സ്ത്രീകളുടെ കണ്ണിനും വലിയ സ്ഥാനമാണ് ഉള്ളത്. അതിന് പ്രകാരം കണ്ണുകളില്‍ അറ്റത്തായി ചുവന്ന നിറം കാണപ്പെടുന്നവര്‍ അതിഭാഗ്യവതികളാണ് എന്നാണ് പറയുന്നത്. ഇവര്‍ ലക്ഷ്മിദേവിയുടെ അനുഗ്രഹമുള്ളവരാണ്. ഇവരുടെ പാദങ്ങള്‍ സ്പര്‍ശിക്കുന്നിടം ജീവിതത്തില്‍ ഭാഗ്യം വന്നു ചേരും എന്നാണ് വിശ്വാസം. അത്രയധികം മാറ്റങ്ങളും ഭാഗ്യവും ഇവരുടെ ദാമ്പത്യ ജീവിതത്തിലും ഉണ്ടാവുന്നു. ജീവിതം സന്തോഷത്തിന്റേതായി മാറുന്നതിന് അധികം സമയമില്ല എന്നത് തന്നെയാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

