Latest Updates
-
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്?
എപ്പോഴും ഒരു ദിവ്യശക്തിയുടെ സാന്നിധ്യം, ദേവി കൂടെയുള്ളപ്പോള്‍ കാണുന്ന ലക്ഷണങ്ങള്‍
മിക്ക ആളുകളും തന്നെ ദേവിയെ ആരാധിക്കുന്നു. മനസ്സറിഞ്ഞ് വിളിച്ചാല്‍ അമ്മ ഒരിക്കലും കൈവിടില്ല. ദേവിയോട് പ്രാര്‍ത്ഥിക്കുമ്പോള്‍ ദേവി നമ്മുടെ അടുത്ത് എപ്പോഴും ഉണ്ടാകുന്നു. നമ്മുടെ കൂടെ ദേവിയുണ്ട് എന്ന് നാം പലപ്പോഴും കാണാതെ പോകുന്നു. എന്നാല്‍ ഇനിപ്പറയുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ദേവിയെ നിത്യവും പ്രാര്‍ത്ഥിക്കുകയും ആരാധിക്കുകയും വേണം. ദേവിയുടെ സാന്നിധ്യം നിങ്ങളുടെ കൂടെഉണ്ടാകുമ്പോള് ജീവിതത്തില്‍ കാണുന്ന ചില ലക്ഷണങ്ങളാണ് ഇവിടെ പറയുന്നത്. ദേവി നമുക്കൊപ്പം ഉണ്ടാകുമ്പോള്‍ നാം കാണുന്ന ചില ലക്ഷണങ്ങള്‍ ഇതാ.

സ്വപ്നം കാണുന്നത്
പലപ്പോഴും നാം ദേവീദേവന്മാരെ സ്വപ്നം കാണാറുണ്ട്. ദേവീദേവന്മാരെ ആരാധിക്കാതെയും നമുക്ക് സ്വപ്ന ദര്‍ശനം നടത്താറുണ്ട്. ഇത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതിനു കാരണം മുന്ജന്മങ്ങളില് നാം അവരെ പൂജിക്കുകയും ധ്യാനിക്കുകയും ചെയ്തിരുന്നു. അതിനാല്‍ അവരുടെ അനുഗ്രഹം ഇപ്പോഴും കൂടെയുണ്ട് എന്നതിന്റെ സൂചനയാണ് ദേവീദേവന്മാരെ സ്വപ്നം കാണുന്നത്. ഇങ്ങനെ നാം ദേവീദേവന്മാരെ സ്വപ്നം കാണുന്നത് വളരെ ശുഭമാണ്. അതിനാല്‍ ദേവിയെ നിത്യവും പ്രാര്‍ത്ഥിക്കണം എന്നാണ് ഈ സ്വപ്നദര്‍ശനത്തിലൂടെ നാം മനസിലാക്കേണ്ടത്. ഇത്തരം സ്വപ്നം കാണുന്നത് വളരെ ഭാഗ്യമുള്ളവരായിരിക്കുമെന്ന് പറയുന്നു.
ബ്രഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കുന്നത്
ശാസ്ത്രപ്രകാരം മനുഷ്യര്‍ ബ്രഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കണം എന്നാണ് പറയാറ്. എന്നാല്‍ ഇന്നത്തെക്കാലത്ത് പലര്‍ക്കും ഇത് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നില്ല. എന്നാല്‍ ചിലരെങ്കിലും അറിഞ്ഞോ അറിയാതെയോ ബ്രഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കുന്നുണ്ട്. നമ്മുടെ ഉള്ളിലുള്ള ദൈവികശക്തിയുടെ പ്രഭാവത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. നിങ്ങള്‍ ദേവിയെ ഉപാസിക്കുന്നവരാണെങ്കില്‍ പതിവായി ഇങ്ങനെ ബ്രഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കുന്നുവെങ്കില്‍ ദേവീക്ഷേത്ര ദര്‍ശനം നടത്തണം. ഇങ്ങനെ ചെയ്താല്‍ ദേവിയുടെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകും. ബ്രഹ്മമുഹൂര്‍ത്തത്തില്‍ ദേവിയെ സ്വപ്നം കാണുന്നതും ഭാഗ്യമായി കണക്കാക്കുന്നു.
ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍
മിക്ക ആളുകളും ക്ഷേത്രദര്‍ശനം നടത്താറുണ്ട്. എന്നാല്‍ ചുരുക്കം ചിലര്‍ക്ക് മാത്രമേ ഈ പറയുന്ന ലക്ഷണം ഉണ്ടാകാറുള്ളൂ. ഇവര്‍ ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ഇവരുടെ കണ്ണില്‍ നിന്നും അറിയാതെ കണ്ണുനീര് വരുന്നു. ക്ഷേത്രത്തിലെത്തിയാല്‍ എന്തെന്നില്ലാത്ത സന്തോഷവും ഇവര്‍ക്ക് ഉണ്ടാകുന്നു. കൂടാതെ ചിലര്‍ക്കെങ്കിലും ഭഗവാനെയോ ഭഗവതിയെയോ തൊഴുമ്പോള്‍ ഒന്നുംപറയാന്‍ കഴിയാതെ നടയ്ക്കല്‍ നിന്നുപോകുന്നു. ദേവീദേവന്മാരുടെ അനുഗ്രഹം കൂടുതലായി ഉള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇങ്ങനെയുള്ളവര്‍ അതീവ ഭാഗ്യശാലികളായി കണക്കാക്കുന്നു.

തെറ്റ് ചെയ്താല്‍ ഭയം
പലര്‍ക്കും ഒരു ചെറിയ തെറ്റ് ചെയ്യുമ്പോഴേക്കും അതില്‍ വിഷമം തോന്നുന്നു. എന്നാല്‍ ചിലര്‍ക്കാകട്ടെ, എത്ര വലിയ തെറ്റ് ചെയ്താലും അതില്‍ കുറ്റബോധം തോന്നാറില്ല. ദേവീദേവന്മാരുടെ സ്വാധീനം കൂടുതലായി നമ്മില്‍ ഉള്ളതിനാലാണ് ചെറിയ തെറ്റ് ചെയ്താല്‍ പോലും വിഷമങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത്. ഇങ്ങനെയുള്ളവര്‍ ദേവിയയോ ഇഷ്ടദേവതയെയോ ആരാധിക്കണം.
ആരോ നിരീക്ഷിക്കുന്നു എന്ന ചിന്ത
ചിലപ്പോള്‍ നമ്മെ ആരെങ്കിലുമൊക്കെ എപ്പോഴും നിരീക്ഷിക്കുന്നു എന്ന തോന്നല്‍ മനസില്‍ ഉണ്ടാകാറുണ്ട്. പാദസര കിലുക്കമോ വള കിലുക്കമോ കേള്‍ക്കുന്നു. ഇങ്ങനെയുണ്ടാകുമ്പോള്‍ നാം പേടിക്കുന്നു. ഏതെങ്കിലും ഒരു ശക്തിയാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് മനസിലാക്കുക. ദേവി നമ്മെ നിരീക്ഷിക്കുന്നതിന്റെ ലക്ഷണമാണ് ഇത്. ഇങ്ങനെയുള്ള അനുഭവങ്ങള്‍ ചുരുക്കം ചിലര്‍ക്ക് മാത്രമേ കാണാന്‍ സാധിക്കൂ. ഇങ്ങനെ കാണുന്നവര്‍ ദേവീക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കണം. ദേവിയുടെ കൃപ എപ്പോഴും കൂടെയുണ്ടാകും.



Click it and Unblock the Notifications
