Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പരമേശ്വരന് നല്കുന്ന ഉള്ളം കൈയ്യിലെ അടയാളങ്ങള്‍: ഭാഗ്യചിഹ്നം ഇതാണ്
ജ്യോതിഷത്തിലെ ഒരു പ്രധാന ശാഖയാണ് ഹസ്തരേഖാശാസ്ത്രം. നമ്മുടെ കൈപ്പത്തികളില്‍ വ്യത്യസ്ത വരകളും അടയാളങ്ങളുമുണ്ട്. ഈ വരകളും അടയാളങ്ങളും നിരീക്ഷിച്ച്, ഒരാളുടെ സ്വഭാവ സവിശേഷതകളും ഭാവിയും അറിയാന്‍ സാധിക്കുമെന്നാണ് ഹസ്തരേഖാശാസ്ത്രം പറയുന്നത്. കൈപ്പത്തിയിലെ ഈ വരകളും അടയാളങ്ങളും നമ്മുടെ ജീവിതത്തിന്റെ എല്ലാ കാര്യങ്ങളെയും വെളിപ്പെടുത്തുന്നു. ഇവയില്‍ ചില രേഖകളും അടയാളങ്ങളും ജീവിതത്തിന്റെ ശുഭകരമായ കാര്യങ്ങളെ കുറിക്കുമ്പോള്‍, മറ്റു ചില രേഖകളും അടയാളങ്ങളും അശുഭകരമായ കാര്യങ്ങളെയുമാണ് സൂചിപ്പിക്കുന്നത്.
കൈവെള്ളയില്‍ ചില അടയാളങ്ങള്‍ ഉള്ളവര്‍ക്ക് മഹാദേവന്റെ അനുഗ്രഹമുണ്ടെന്നും ഇവര്‍ക്ക് ജീവിതത്തില്‍ തടസ്സങ്ങളില്ലാതെ വിജയം കൈവരിക്കാന്‍ സാധിക്കുമെന്നും ഹസ്തരേഖാശാസ്ത്രം പറയുന്നു. കൈപ്പത്തിയില്‍ ത്രിശൂലാകതിയിലുള്ള അടയാളങ്ങളും വരകളും പരമേശ്വരന്റെ കടാക്ഷത്തെ കുറിക്കുന്നതാണ്. കൈവെള്ളയില്‍ ത്രിശൂലങ്ങള്‍ മുകളിലേക്കോ താഴോട്ടോ ആയി കാണപ്പെടാം. മുകളിലേക്ക് അഭിമുഖീകരിക്കുന്ന ത്രിശൂലം ഒരു അദ്വിതീയ വീക്ഷണവും ഊര്‍ജ്ജവും നല്‍കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഇതുപോലെ കൈവെള്ളയിലെ പല തരത്തിലുള്ള ത്രിശൂലത്തിന്റെ പ്രാധാന്യവും അതിന്റെ പിന്നിലെ യഥാര്‍ത്ഥ അര്‍ത്ഥവും വിശദമായി അറിയാം:

കൈപ്പത്തികളില്‍ ത്രിശൂലം
മഹാദേവന്റെ പ്രതീകമാണ് ത്രിശൂലം. ശ്രീ പരമേശ്വരന്റെ കയ്യില്‍ എപ്പോഴും ത്രിശൂലമുണ്ട്. കൈപ്പത്തിയില്‍ ത്രിശൂലം പോലെയുള്ള അടയാളം ഉള്ളവര്‍, ജന്മനാല് തന്നെ ശിവനാല്‍ അനുഗ്രഹിക്കപ്പെട്ടവനാണെന്നാണ് കണക്കാക്കുന്നത്. കൈവെള്ളയിലെ ശിരോരേഖയിലോ ഭാഗ്യരേഖയിലോ ത്രിശൂലം ഉണ്ടെങ്കില്‍, അവര്‍ക്ക് ജീവിതത്തില്‍ ഭാഗ്യം പല മടങ്ങ് വര്‍ദ്ധിക്കുന്നു. ചെയ്യുന്ന ഏത് കാര്യത്തിലും അവര്‍ വിജയം പ്രാപ്തമാക്കുന്നു.
ശുക്രന്റെ മുകളില്‍ കാണപ്പെടുന്ന ത്രിശൂലം
ഹസ്തരേഖാ ശാസ്ത്രപ്രകാരം കൈവെള്ളയിലെ ശുക്ര ഭാഗത്തിന് മുകളില്‍ കാണപ്പെടുന്ന ത്രിശൂലം ശുഭകരമാണ്. ആ വ്യക്തി തന്റെ ജീവിതത്തില്‍ യഥാര്‍ത്ഥ സ്നേഹം കണ്ടെത്തുന്നതില്‍ ഭാഗ്യവാനാണെന്ന് ഇത് സൂചിപ്പിക്കുന്നു. ഇവര്‍ മറ്റുള്ളവരുടെ വികാരങ്ങള്‍ മനസ്സിലാക്കുകയും ചുറ്റുമുള്ള പോസിറ്റിവിറ്റിയെ വിലമതിക്കുകയും ചെയ്യുന്നു.
ചൊവ്വയുടെ താഴെയോ/മുകളിലോ കാണപ്പെടുന്ന ത്രിശൂലം
കൈവെള്ളയിലെ ചൊവ്വ സ്ഥാനത്തിന് താഴെയോ/മുകളിലോ കാണപ്പെടുന്ന ത്രിശൂല അടയാളം, ആ വ്യക്തി ഒരുപാട് കാലതാമസത്തിനും പോരാട്ടത്തിനും പരിശ്രമത്തിനും ശേഷം ധാരാളം സമ്പത്ത് നേടുമെന്ന് സൂചിപ്പിക്കുന്നു.
ശിരോരേഖയുടെ അവസാനത്തില്‍ കാണപ്പെടുന്ന ത്രിശൂലം
കൈവെള്ളയിലെ ത്രിശൂലത്തിന്റെ ഒരു ഭാഗം ചന്ദ്ര സ്ഥാനത്തിലേക്കും മറ്റേത് ബുധ ഭാഗത്തിലൂടെയും പോകുകയാണെങ്കില്‍, ആ വ്യക്തിയുടെ കരിയര്‍ വളരെ വിജയകരമാകുമെന്ന് സൂചിപ്പിക്കുന്നു.

ചന്ദ്ര സ്ഥാനത്തിന് മുകളില്‍ കാണപ്പെടുന്ന ത്രിശൂലം
കൈവെള്ളയിലെ ചന്ദ്ര സ്ഥാനത്തില്‍ കാണപ്പെടുന്ന ത്രിശൂലം ആ വ്യക്തി ഭാവനയിലും സൃഷ്ടിപരമായ ചിന്തയിലും ശക്തനാണെന്ന് കാണിക്കുന്നു. ഈ വ്യക്തികള്‍ പ്രകൃതിയാല്‍ തന്നെ റൊമാന്റിക് ആണെന്നും വിശ്വസിക്കപ്പെടുന്നു.
കൈപ്പത്തിയില്‍ ഡമരു അടയാളം
മഹാദേവന്റെ മറ്റൊരു പ്രതീകമാണ് ഡമരു. കൈവെള്ളയില്‍ ഡമരു അടയാളങ്ങള്‍ ഉണ്ടാകുന്നത് വളരെ ശുഭകരമാണ്. ഈ അടയാളവും മഹാദേവന്റെ അനുഗ്രഹത്തെയാണ് സൂചിപ്പിക്കുന്നത്. ഈ അടയാളം വളരെ അപൂര്‍വ്വമായിട്ട് മാത്രമാണ് ആളുകളുടെ കൈകളില്‍ കാണപ്പെടുന്നത്. ഈ അടയാളം ഉള്ളവരെ എല്ലാ അപകടങ്ങളില്‍ നിന്നും ശിവകടാക്ഷത്താല് രക്ഷ പ്രാപിക്കും. കൈവെള്ളയിലെ വ്യാഴ സ്ഥാനത്തെ, ഡമരു അടയാളം കൂടുതല്‍ ശുഭസൂചകമാണ്. ഇവര്‍ ജീവിതത്തില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ അലങ്കരിക്കുകയും ധാരാളം പണം സമ്പാദിക്കുകയും ചെയ്യും.
കൈവെള്ളയില്‍ ചന്ദ്രക്കല
പരമശിവന് തന്റെ ശിരസ്സില്‍ ചൂടിയിരിക്കുന്നത് ചന്ദ്രക്കലയാണെന്നാണ് സങ്കല്‍പ്പം. അതിനാല്‍ തന്നെ രണ്ട് കൈപ്പത്തികളും അടുത്തടുത്തായി യോജിപ്പിച്ച് വയ്ക്കുമ്പോള്‍ കൈവെള്ളയില്‍ ഒരു അര്‍ദ്ധചന്ദ്ര രേഖ (ചന്ദ്രക്കല പോലെ) വന്നാല്‍ മഹാദേവന്റെ അനുഗ്രഹം ഉണ്ടെന്ന് മനസ്സിലാക്കുക. ഇവര്‍ക്ക് ജീവിതത്തിലുടനീളം ധാരാളം സന്തോഷവും ഭാഗ്യവും ലഭിക്കും. ദാമ്പത്യ ജീവിതത്തിലും സന്തുഷ്ടരായിരിക്കും, ഓപ്പം പങ്കാളികളുടെ ബന്ധുജനങ്ങളുമായി നല്ല ബന്ധം പുലര്‍ത്തും. സന്തോഷകരവും സമാധാനപരവുമായ ജീവിതം നയിക്കും. കൂടാതെ തടസ്സങ്ങളില്ലാതെ ഇവര്‍ക്ക് തങ്ങളുടെ ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ കഴിയും.
കൈവെള്ളയില്‍ പതാക
കൈവെള്ളയില്‍ പതാകയുടെ അടയാളമുള്ള വ്യക്തികള്‍ വളരെ ഭാഗ്യവാനാണെന്നാണ് ഹസ്തരേഖാ ശാസ്ത്രം പറയുന്നത്. അവര്‍ക്ക് മഹാദേവന്റെ അനുഗ്രഹം ലഭിക്കും. ഇവര്‍ ജീവിതത്തില്‍ ഒരുപാട് സന്തോഷവും പ്രശസ്തിയും ലഭിക്കും. കൂടാതെ ഈ വ്യകത്കിള് മാനസികമായി ശക്തരും എല്ലാ കാര്യങ്ങളിലും വിജയം നേടുന്നവരുമാണ്.



Click it and Unblock the Notifications
