Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
പിടിപ്പുകേടില്ലാത്ത ജീവിതം ദാരിദ്ര്യത്തിലെത്തും, പണച്ചെലവ് കുറയ്ക്കാന്‍ മണി മാനേജ്മെന്റ് ടിപ്സ്
Money Management Tips: കുടുംബജീവിതത്തില്‍ സ്നേഹവും കരുതലും പരസ്പര ധാരണയും വളരെ പ്രധാനമായിരിക്കുന്നതുപോലെ, സന്തോഷകരമായ ജീവിതത്തിനും ബന്ധത്തിനും പണവും ഒരുപോലെ പ്രധാനമാണ്. പണമില്ലാതെ ആര്‍ക്കും തന്നെ മെച്ചപ്പെട്ട ജീവിതം സങ്കല്പ്പിക്കാന് വളരെ പ്രയാസമാണ്. പണവുമായി ബന്ധപ്പെട്ട് ജീവിതത്തില്‍ എടുക്കുന്ന തീരുമാനങ്ങളും ദമ്പതികളുടെ ബന്ധത്തെ വളരെയധികം ബാധിക്കുന്നു.
അതിനാല്‍, ശരിയായ ആസൂത്രണവും പണവുമായി ബന്ധപ്പെട്ട ശരിയായ സമീപനവും ഒരു കുടുംബത്തിന്റെ ജീവിതം സന്തോഷകരവും സമാധാനപരവുമാക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ പണച്ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില മണി മാനേജ്മെന്റ് ടിപ്സ് ഇതാ.

വീട്ടുചെലവുകളെ കുറിച്ച് പങ്കാളിയുമായി സംസാരിക്കുക
മിക്ക കുടുംബങ്ങളിലും വരുമാനമുള്ള ഒരാള്‍ മാത്രമേയുണ്ടാകൂ. അതിനാല്‍ ചെലവുകള്‍ ഒരാളെ മാത്രം ആശ്രയിച്ചിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ചിലവുകള്‍ യോജിക്കാതെ ചെയ്യാതെ വരുമ്പോള്‍ വീടിന്റെ ബാലന്‍സ് തകരുക മാത്രമല്ല, ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തില്‍ പിരിമുറുക്കം സൃഷ്ടിക്കുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തില്‍, വിവാഹിതര്‍ എപ്പോഴും ഒരുമിച്ചിരുന്ന് ചെലവുകളെക്കുറിച്ചും പ്ലാനുകളെക്കുറിച്ചും സംസാരിക്കണം. അതേ സമയം, ഭാര്യയും ഭര്‍ത്താവും പണം സമ്പാദിക്കുന്നുണ്ടെങ്കില്‍, ഇത് ഭാവിയിലേക്കുള്ള സമ്പാദ്യത്തിനുള്ള വഴിതുറക്കുന്നു.
ബജറ്റ് പിന്തുടരുക
പണം ചെലവഴിക്കുന്ന കാര്യത്തില്‍ പങ്കാളികള്‍ രണ്ടുപേര്‍ക്കും ചിലപ്പോള്‍ യോജിപ്പില്ലായിരിക്കാം. രണ്ടുപേര്‍ക്കും വ്യത്യസ്ത മുന്ഗണനകളുണ്ടാകാം. എന്നിരുന്നാലും നിങ്ങള്‍ ഒരുമിച്ച് ഇരുന്നു നിങ്ങളുടെ ബജറ്റ് തയ്യാറാക്കുക. വീട്ടുചെലവുകള് കൈകാര്യം ചെയ്യുന്നതില്‍ ഇരുവരുടെയും പങ്കാളിത്തവും ഇരുവരുടെയും അഭിപ്രായവും ആവശ്യമാണ്. നിങ്ങളുടെ അഭിപ്രായം നിങ്ങളുടെ പങ്കാളിയില്‍ അടിച്ചേല്‍പ്പിക്കരുത്. പകരം ഓരോ കാര്യത്തിനും എത്ര തുക ചെലവഴിക്കണമെന്ന് പരസ്പര സമ്മതത്തോടെ തീരുമാനിക്കുക.
സാമ്പത്തിക ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക
ഭാവിയില്‍ എന്തെങ്കിലും വലിയ കാര്യം ചെയ്യണമെന്ന ആഗ്രഹം എല്ലാവര്‍ക്കുമുണ്ട്. അതിനാല്‍, നിങ്ങള്‍ ഒരു സാമ്പത്തിക ലക്ഷ്യം സജ്ജീകരിക്കുകയും ആ ലക്ഷ്യം നേടുന്നതിന് പരിശ്രമിക്കുകയും ചെയ്യുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതി അറിഞ്ഞതിന് ശേഷം പങ്കാളികള്‍ രണ്ടുപേരും നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുക.
ഒരു എമര്‍ജന്‍സി ഫണ്ട് ഉണ്ടാക്കുക
സന്തോഷകരമായ ജീവിതത്തിനായി ആദ്യം ഒരു എമര്‍ജന്‍സി ഫണ്ട് ഉണ്ടാക്കുക. ഈ ഫണ്ട് നിങ്ങളുടെ ദൈനംദിന ആവശ്യങ്ങളില്‍ നിന്നും നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളില്‍ നിന്നും വേറിട്ട ഒരു പ്രത്യേക ഫണ്ടാണ്. ഇത് അസുഖം, തൊഴില്‍ നഷ്ടം അല്ലെങ്കില്‍ പ്രകൃതി ദുരന്തം തുടങ്ങിയ കാര്യങ്ങള്‍ക്കായി നിങ്ങള്‍ക്ക് ഉപയോഗിക്കാം. 6 മാസത്തേക്ക് നിങ്ങളുടെ വീട്ടുചെലവുകള് വഹിക്കാന്‍ ആവശ്യമായ പണമെങ്കിലും നിങ്ങളുടെ എമര്‍ജന്‍സി ഫണ്ടില്‍ ഉണ്ടായിരിക്കാന്‍ ശ്രമിക്കുക.
അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക
മിക്ക ആളുകളും അനാവശ്യമായി പണം ചെലവഴിക്കുന്നു, ഇത് അവരുടെ പ്രതിമാസ ബജറ്റിനെ നശിപ്പിക്കുന്നു. മിക്ക ആളുകള്‍ക്കും നിരവധി അനാവശ്യ ചെലവുകള്‍ ഉണ്ടാകുന്നുണ്ട്. അവ കുറയ്ക്കുന്നതിലൂടെ നിങ്ങളുടെ വരുമാനം ലാഭിക്കാന്‍ സാധിക്കും. സാമ്പത്തികം ആസൂത്രണം ചെയ്യുന്നതിലൂടെ നിങ്ങളുടെ പണം വര്‍ദ്ധിപ്പിക്കാനും കഴിയും.
രഹസ്യങ്ങള്‍ സൂക്ഷിക്കരുത്
സന്തോഷകരമായ ജീവിതം നയിക്കാന്‍ ഒരു വ്യക്തി പങ്കാളിയുമായി രഹസ്യങ്ങള്‍ സൂക്ഷിക്കരുത്. വിവാഹശേഷമുള്ള ചെലവുകളും സമ്പാദ്യവും പരസ്പരം അറിയേണ്ടതും പ്രധാനമാണ്. പണവുമായി ബന്ധപ്പെട്ട ഏത് രഹസ്യവും ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള വഴക്കിന് കാരണമാകും. അതേസമയം അത് ബന്ധത്തിലെ പുളിപ്പിനും കാരണമാകും. അതുകൊണ്ട് പങ്കാളികള്‍ ഇരുവരും സാമ്പത്തിക കാര്യങ്ങള്‍ തുറന്നു സംസാരിക്കുക.
സമ്പാദ്യത്തിന്റെ പങ്ക്
ഒരു വീട്ടില്‍ ഒരിക്കലും വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവുകള്‍ ഉണ്ടാകരുത്. നിങ്ങള്‍ എന്ത് സമ്പാദിച്ചാലും അതിന്റെ ഒരു ഭാഗം ലാഭിക്കുക. ബുദ്ധിമുട്ടുള്ള സമയങ്ങളിലോ ഏതെങ്കിലും അടിയന്തിര സാഹചര്യങ്ങളിലോ സേവിംഗ്സ് എല്ലായ്പ്പോഴും ഉപയോഗപ്രദമാകും. അതിനാല്‍, സന്തോഷകരമായ ജീവിതത്തിനായി നിങ്ങള്‍ സമ്പാദ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക.
റിട്ടയര്‍മെന്റിനായി സംരക്ഷിക്കുക
നിങ്ങള്‍ എത്ര പണം സമ്പാദിച്ചാലും അതില്‍ ഒരു ഭാഗം നിങ്ങളുടെ റിട്ടയര്‍മെന്റിനായി നിങ്ങള്‍ ലാഭിക്കണം. റിട്ടയര്‍മെന്റിന് ശേഷം, ആളുകള്‍ പലപ്പോഴും പണത്തിനായി കുടുംബത്തെ ആശ്രയിക്കുന്നു. ഇത് മോശമായ കാര്യമല്ല. എന്നിരുന്നാലും നിങ്ങള്‍ സ്വയം പണം സേവ് ചെയ്യുന്നതാണ് നല്ലത്.



Click it and Unblock the Notifications
