Latest Updates
-
മഴക്കാലത്ത് വീടിന്റെ ഉമ്മറത്തും ബാത്ത്റൂമിലും ഈർപ്പമാണോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തൂ -
അധ്യാപകദിനത്തിന് മുന്നോടിയായി കുട്ടികളുടെ പഠനമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഏകാഗ്രതയും വിജയവും ഉറപ്പ്! -
ജന്മാഷ്ടമി നാളിൽ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തുപ്രകാരം ഐശ്വര്യം നിറയ്ക്കാൻ ഈ ലളിതമായ വഴികൾ! -
മഴയും ഇടിമിന്നലും: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ബട്ടർ ചിക്കനും നല്ലി നിഹാരിയും പ്രഭാതഭക്ഷണം! ഡയറ്റില്ലാതെ താരാ സുതാരിയ ഫിറ്റ്നസ് നിലനിർത്തുന്നത് എങ്ങനെ? -
ബുധൻ ഉത്തര ഫാൽഗുനിയിലേക്ക്: ഈ സമയത്ത് പേപ്പർ വർക്കുകൾക്ക് വൻ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
2026 സെപ്റ്റംബർ 3: ചന്ദ്രൻ ഇടവം രാശിയിലേക്ക്; ഈ ശുഭമുഹൂർത്തങ്ങളിൽ പണമിടപാടുകൾ നടത്തിയാൽ നേട്ടം ഇരട്ടി! -
സെപ്റ്റംബർ 3: കേരളത്തിൽ അപൂർവ്വ രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
രവി-സർവാർത്ഥ സിദ്ധി യോഗം: ഇന്ന് പുലർച്ചെ ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ വേഗത്തിൽ നടക്കും! -
സെപ്റ്റംബർ 3 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ ഭാഗ്യനിറവും ഭാഗ്യാങ്കവും അറിയാം
ഈ നാളുകാര്‍ കൈയ്യിലോ കാലിലോ കറുത്ത ചരട് കെട്ടല്ലേ: ഗുണത്തേക്കാള്‍ കഠിനദോഷം
കറുത്ത ചരട് കൈകളിലും കാലിലും കെട്ടുന്നത് നാം കണ്ടിട്ടുണ്ട്. വിശ്വാസത്തിന്റെ പുറത്തും അല്ലാതേയും ഇത്തരത്തില്‍ കറുത്ത ചരട് ധരിക്കുന്നവരുണ്ട്. പലരും ഫാഷന്‍ എന്ന രീതിയിലും ഇത്തരത്തില്‍ കറുത്ത ചരട് ധരിക്കുന്നു. എന്നാല്‍ പണ്ട് കാലത്തും ഇന്നത്തെ കാലത്തും നൃത്തത്തില്‍ പ്രാവീണ്യമുള്ളവര്‍ കറുത്ത ചരട് ധരിക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ കണ്ണേറു ദോഷം മാറുന്നതിനും എന്തെങ്കിലും തരത്തിലുള്ള മറ്റ് ദോഷങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ മാറ്റുന്നതിനും എല്ലാം കറുത്ത ചരട് ധരിക്കുന്നവരുണ്ട്. പക്ഷേ ചില നക്ഷത്രക്കാര്‍ കറുത്ത ചരട് ധരിക്കുന്നത് ഗുണത്തേക്കാള്‍ അധികം ദോഷം നല്‍കും എന്നാണ് പറയുന്നത്.

പല കാരണങ്ങള്‍ കൊണ്ട് കറുത്ത ചരട് ധരിക്കുന്നവരുണ്ട്. ദൃഷ്ടി ദോഷം അകറ്റുന്നതിനും നെഗറ്റീവ് ഊര്‍ജ്ജത്തില്‍ നിന്ന് രക്ഷ നേടുന്നതിനും വേദന കുറക്കുന്നതിനും സാമ്പത്തികാഭിവൃദ്ധിക്കും എല്ലാം ഒറ്റക്കാലില്‍ കറുത്ത ചരട് ധരിക്കുന്നവര്‍ ധാരാളം ഉണ്ട്. ഇത് കൂടാതെ കറുത്ത ചരട് ധരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഗ്രഹങ്ങളുടെ അനുഗ്രഹം ലഭിക്കും എന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍ ചില നക്ഷത്രക്കാര്‍ക്ക് അത് അല്പം ദോഷം ചെയ്യും. ഏതൊക്കെ നക്ഷത്രക്കാരാണ് കറുത്ത ചരട് ധരിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)

മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ കാലില്‍ കറുത്ത ചരട് ധരിക്കാന്‍ പാടില്ല എന്നാണ് പറയുന്നത്. കാരണം ഇവരുടെ രാശ്യാധിപന്‍ എന്ന് പറയുന്നത് ചൊവ്വയാണ്. ചൊവ്വയാകട്ടെ ചുവന്ന നിറത്തെയാണ് ഭാഗ്യനിറമായി കണക്കാക്കേണ്ടത്. ഇവര്‍ ചുവന്ന നിറത്തിലുള്ള ചരട് ധരിക്കുന്നതിന് ശ്രദ്ധിക്കണം. കറുത്ത ചരട് ധരിക്കുന്നതിലൂടെ ഇവരുടെ ജീവിതത്തില്‍ ദോഷഫലങ്ങള്‍ ഉണ്ടാവുന്നു. ഭാഗ്യത്തിന് പകരം നിര്‍ഭാഗ്യം നിങ്ങളെ തേടി വരുന്നു. ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം തന്നെ പരാജയം ഉണ്ടാക്കുന്നു. ജീവിതത്തില്‍ തന്റേടത്തോടെ ഒരു കാര്യവും ചെയ്യാന്‍ സാധിക്കാതെ വരുന്ന അവസ്ഥയുണ്ടാവുന്നു. കറുത്ത ചരട് കാലിലും കൈയ്യിലും ധരിക്കാതിരിക്കുന്നതിന് ഇവര്‍ പരമാവധി ശ്രമിക്കണം.

കാര്യതടസ്സം ജീവിതത്തില്‍ ഉണ്ടാവുന്നു, അതോടൊപ്പം തന്നെ വിട്ടുമാറാതെ നിങ്ങളെ തേടി ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നു. മനസമാധാനം നഷ്ടപ്പെടുകയും ജീവിതം സമ്മര്ദ്ദപൂരിതമാവുകയും ചെയ്യുന്നു. എന്നാല്‍ ഇവര്‍ ചുവന്ന ചരട് ധരിക്കുന്നതിലൂടെ അത് ജീവിതത്തില്‍ ഉയര്‍ച്ച കൊണ്ട് വരുന്നു. എല്ലാ വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നതിന് ചുവന്ന ചരട് അനിവാര്യമാണ്. കൂടാതെ ചൊവ്വയെ ആരാധിക്കുകയും ദോഷഫലങ്ങള്‍ കുറക്കുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ഇതിലൂടെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളും പ്രശ്നങ്ങളും ഇല്ലാതാവുകയും ചെയ്യുന്നു.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)

വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ ഒരിക്കലും കൈകാലുകളില്‍ കറുപ്പ് നിറത്തിലുള്ള ചരട് ധരിക്കരുത്. ഇത് ഗുണത്തേക്കാളേറെ ദോഷങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. അതുകൊണ്ട് തന്നെ ഇവര്‍ ഇക്കാര്യം ഓര്‍മ്മയില്‍ വെക്കണം. കാരണം ഇവരുടെ രാശ്യാധിപനും ചൊവ്വയാണ്. ഇവരും ചൊവ്വയെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള കറുത്ത നിറത്തിലുള്ള ചരട് ശരീരത്തില്‍ ധരിക്കരുത്. ഇവര്‍ക്ക് ഏറ്റവും അഭികാമ്യം എന്ന് പറയുന്നത് ചുവന്ന നിറത്തിലുള്ള ചരടാണ്. ഇത് ശുഭകരമായ നിരവധി ഫലങ്ങള്‍ ഈ നക്ഷത്രക്കാര്‍ക്ക് നല്കുന്നു. ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നതിന് സാധിക്കുന്നു. എന്നാല്‍ കറുത്ത ചരട് ധരിക്കുന്നതിലൂടെ ജീവിതത്തില്‍ ധാരാളം ബുദ്ധിമുട്ടുകള്‍ ഇവര്‍ അനുഭവിക്കേണ്ടി വരുന്നു.

സാമ്പത്തിക തടസ്സങ്ങള്‍ ഇവരെ നിരന്തരം വേട്ടയാടി കൊണ്ടിരിക്കുന്നു. ഒരിക്കലും സാമ്പത്തിക പ്രതിസന്ധികള്‍ മാറുന്നില്ല, എന്ന് മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും അനുഭവിക്കേണ്ടതായി വരുന്നു. കൂടാതെ കുടുംബത്തില്‍ വിട്ടുമാറാതെയുള്ള കലഹവും പ്രശ്നങ്ങളും ഉണ്ടാവുന്നു. ജീവിതത്തില്‍ സമാധാനത്തേക്കാള്‍ കൂടുതല്‍ സമാധാനക്കേടുകള്‍ ചൊവ്വയുടെ പ്രതികൂലഭാവം നിമിത്തം ഉണ്ടാവുന്നു. പ്രശ്നങ്ങള്‍ ഒന്നിന് പുറകേ ഒന്നായി നിങ്ങളെ തേടി വരുന്നു. അതുകൊണ്ട് തന്നെ ഒരു കാരണവശാലും ഈ നക്ഷത്രക്കാര്‍ കറുത്ത ചരട് ധരിക്കരുത്. പകരം ചുവന്ന ചരട് ധരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ചൊവ്വയെ പ്രീതിപ്പെടുത്തുന്നതിന് ഈ മാര്‍ഗ്ഗം ഉത്തമമാണ്.
കറുത്ത ചരട് ധരിക്കുന്നവര്‍ ശ്രദ്ധിക്കാന്‍

മുകളില്‍ പറഞ്ഞ ആറ് നക്ഷത്രക്കാരല്ലാതെ കറുത്ത ചരട് ധരിക്കുന്നവര്‍ ചില കാര്യങ്ങള്‍ അതിന് മുന്‍പായി ശ്രദ്ധിക്കേണ്ടതുണ്ട്. കറുത്ത ചരട് ധരിക്കുന്നതിന് ഏറ്റവും അനുയോജ്യമെന്ന് കരുതുന്ന ദിനം ശനിയാഴ്ചയാണ്. ഇത് കൂടാതെ മറ്റ് നിറങ്ങളോടൊപ്പം ഒരിക്കലും കൈയ്യിലോ കാലിലോ കറുത്ത ചരട് ധരിക്കരുത്. ദൃഷ്ടിദോഷമകറ്റുന്നതിന് വേണ്ടി ചരട് ധരിക്കുന്നവര്‍ അല്പം ശ്രദ്ധയോടെ വേണം ഇത് ചെയ്യുന്നതിന്. നിങ്ങള്‍ക്ക് വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം എന്നോണം കറുത്ത ചരട് ഭഗവാന് ഹനുമാന് സ്വാമിക്ക് സമര്‍പ്പിക്കാവുന്നതാണ്. ഇത് എല്ലാ ദോഷത്തേയും അകറ്റുന്നു. ചരടില്‍ കെട്ട് ഇടുമ്പോളും എണ്ണത്തിലും ശ്രദ്ധ വേണം. ഒന്‍പത് കെട്ടുകളുള്ള ചരടാണ് സാധാരണ ധരിക്കാറുള്ളത്.

ശനീശ്വര മന്ത്രം കറുത്ത ചരട് ധരിക്കുന്നതിന് മുമ്പ് ജപിക്കുന്നത് ശനിദോഷത്തേയും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന ദോഷഫലങ്ങളേയും ചെറുക്കുന്നതിന് സഹായിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളെ ചെറുക്കുന്നതിന് വേണ്ടി മുകളില്‍ പറഞ്ഞ നക്ഷത്രക്കാരല്ലാത്തവര്ക്ക് വലത് കൈയ്യില്‍ കറുത്ത ചരട് ധരിക്കാവുന്നതാണ്. ശനീശ്വര മന്ത്രം 21 പ്രാവശ്യമെങ്കിലും ജപിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് വലത് കാലില്‍ കറുത്ത ചരട് ധരിക്കാവുന്നതാണ്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
