Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
അപ്രതീക്ഷിത ആപത്തുകള്‍, കാര്യതടസ്സം; നവഗ്രഹദോഷത്തിന് വഴിവയ്ക്കും ഈ ശീലങ്ങള്‍
ജ്യോതിഷ പ്രകാരം, ഭൂമിയില്‍ ജനിച്ച ഒരോ വ്യക്തിക്കും അവരുടെ ജനനസമയവും ഗ്രഹനിലയും പ്രകാരം ജീവിതത്തില്‍ ഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു. നവഗ്രഹങ്ങളുടെ നല്ലതും അശുഭകരവുമായ ഫലങ്ങളും കര്‍മ്മങ്ങളില്‍ കാണപ്പെടുന്നു. ജീവിതത്തില്‍ പലതവണ നവഗ്രഹങ്ങളുമായി ബന്ധപ്പെട്ട കഷ്ടപ്പാടുകള്‍ ഒരു വ്യക്തിക്ക് നേരിടേണ്ടിവന്നേക്കാം. അത്തരം പല സന്ദര്‍ഭങ്ങളുമുണ്ട്. ഒരു മനുഷ്യന് തന്റെ ജീവിതത്തില്‍ ചെയ്യുന്ന ചില ദുശ്ശീലങ്ങളും നവഗ്രഹ ദോഷത്തിന് കാരണമാകും.
അതുകാരണം എല്ലാത്തരം പ്രശ്നങ്ങളും നിങ്ങളുടെ ജീവിതത്തില്‍ നിലനില്ക്കുകയും പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരികയും ചെയ്യും. നിങ്ങളുടെ ജീവിതത്തിലെ അസന്തുഷ്ടിക്കും അശാന്തിക്കും കാരണമാകുന്ന അത്തരം ചില ശീലങ്ങളില്‍ നിന്ന് നിങ്ങള്‍ ആദ്യം മുക്തമാകേണ്ടതുണ്ട്. നവഗ്രഹങ്ങളുടെ ദോഷത്തിന് വഴിവയ്ക്കുന്ന അത്തരം ചില ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഈ ശീലം ദൗര്‍ഭാഗ്യത്തിന് കാരണമാകുന്നു
രാത്രി ഏറെ വൈകി ഉറങ്ങുകയും രാവിലെ ഏറെ വൈകി എഴുന്നേല്ക്കുകയും ചെയ്യുന്ന ശീലം പലര്‍ക്കുമുണ്ട്. നിങ്ങളും ഈ തെറ്റായ ശീലം പിന്തുടരുകയാണെങ്കില് ഇത് ഉടനടി മാറ്റണം. കാരണം ഇത് ചെയ്യുന്നവര്‍ക്ക് ചന്ദ്രന്റെ ദോഷഫലം ഉണ്ടാകുകയും പലപ്പോഴും മാനസിക സമ്മര്‍ദ്ദം നേരിടേണ്ടിവരികയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തില്‍, ശരീരത്തിന്റെയും മനസ്സിന്റെയും വേദന ഒഴിവാക്കാന്‍, രാത്രി കൃത്യസമയത്ത് ഉറങ്ങുകയും രാവിലെ ശരിയായ സമയത്ത് ഉണരുകയും ചെയ്യുക.
ബാത്ത്റൂം ഒരിക്കലും വൃത്തിഹീനമാക്കരുത്
നിങ്ങളുടെ കുളിമുറി എപ്പോഴും നിങ്ങള്‍ വൃത്തിഹീനമായാണ് സൂക്ഷിക്കുന്നതെങ്കില്‍ ഈ ശീലം നിങ്ങള്‍ ഉടനടി മാറ്റണം. കാരണം ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് രാഹു-കേതുക്കളുടെ ദോഷം നേരിടേണ്ടി വന്നേക്കാം. ജ്യോതിഷ പ്രകാരം, വൃത്തിഹീനമായ കുളിമുറി കാരണം, ഒരു വ്യക്തിക്ക് തന്റെ ജീവിതത്തില്‍ പെട്ടെന്ന് പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്ന് പറയുന്നു.

രാത്രി പാത്രം കഴുകാതെ വയ്ക്കരുത്
ജ്യോതിഷ പ്രകാരം, അത്താഴത്തിന് ശേഷം നിങ്ങള്‍ ഒരിക്കലും എച്ചില് പാത്രങ്ങള്‍ സിങ്കില്‍ ഉപേക്ഷിക്കരുത്. വാസ്തു ശാസ്ത്രം അനുസരിച്ച്, ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്ന ഒരു വലിയ വാസ്തു ദോഷമായി കണക്കാക്കപ്പെടുന്നു. രാത്രിയില്‍ എച്ചില് പാത്രങ്ങള്‍ സൂക്ഷിക്കുന്നവരോട് സമ്പത്തിന്റെ ദേവതയായ ലക്ഷ്മീദേവി കോപിക്കുകയും ജീവിതത്തില്‍ എപ്പോഴും പണത്തിന് ക്ഷാമമുണ്ടാകുകയും ചെയ്യുമെന്നാണ് വിശ്വാസം.
തുപ്പുന്ന ശീലം
നിങ്ങളുടെ വീട്ടിലും പുറത്തും എവിടെയെങ്കിലും തുപ്പുന്ന ശീലമുണ്ടെങ്കില്‍, നിങ്ങള്‍ ഈ ശീലം ഉടനടി മാറ്റുക. അല്ലാത്തപക്ഷം നിങ്ങളുടെ ബഹുമാനം നഷ്ടപ്പെട്ടേക്കാം. ജ്യോതിഷ പ്രകാരം എപ്പോഴും തുപ്പിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിക്ക് ജാതകത്തില്‍ ബുധ ദോഷം ബാധിക്കുകയും നിങ്ങളുടെ പ്രശസ്തിക്ക് കളങ്കമുണ്ടാകുകയും ചെയ്യുന്നു.
എച്ചില്‍പാത്രം നീക്കാതെ വയ്ക്കുന്നത്
ഭക്ഷണം കഴിച്ച അതേ സ്ഥലത്ത് തന്നെ എച്ചില് പാത്രങ്ങള്‍ ഉപേക്ഷിക്കുന്ന ശീലമുള്ള ആളുകള്‍ക്ക് ചന്ദ്രനും ശനിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. ജ്യോതിഷ പ്രകാരം, ഭക്ഷണം കഴിച്ചതിന് ശേഷം നിങ്ങളുടെ പ്ലേറ്റ് നീക്കം ചെയ്യുകയും വൃത്തിയാക്കുകയും ചെയ്തില്ലെങ്കില്‍ ജീവിതത്തില്‍ മാനസികവും സാമ്പത്തികവുമായ എല്ലാ പ്രശ്നങ്ങളും നിങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും.

പാദരക്ഷകള്‍ എപ്പോഴും ശരിയായി സൂക്ഷിക്കുക
നിങ്ങളുടെ വീട്ടില്‍ എവിടെയെങ്കിലും ചെരിപ്പോ ഷൂസോ അലസമായി വലിച്ചെറിയുന്ന ശീലം മൂലം ജീവിതത്തില്‍ നിങ്ങള്‍ക്ക് നിരവധി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. പാദരക്ഷകളുമായി ബന്ധപ്പെട്ട ഈ വൃത്തികെട്ട ശീലം കാരണം, ഒരു വ്യക്തിക്ക് ശനി സംബന്ധമായ ദോഷം അനുഭവപ്പെടുന്നുവെന്ന് ജ്യോതിഷം പറയുന്നു. ഈ സാഹചര്യത്തില്‍, നിങ്ങളുടെ പാദരക്ഷകള്‍ വീട്ടില്‍ അലസമായി വയ്ക്കാതെ ശരിയായി സൂക്ഷിക്കുക.
ഉണങ്ങിയ ചെടികള്‍ വീട്ടില്‍ സൂക്ഷിക്കരുത്
ജ്യോതിഷ പ്രകാരം വീട്ടില്‍ നിങ്ങള്‍ ചെടികള്‍ വളര്‍ത്തുന്നുണ്ടെങ്കില്‍ അത് ഉണങ്ങാന്‍ അനുവദിക്കരുത്. അവയ്ക്ക് ദിവസവും വെള്ളം ഒഴിക്കുക, നന്നായി പരിപാലിക്കുക. ഉണങ്ങിയ ചെടികള്‍ നിങ്ങളുടെ വീട്ടില്‍ കിടന്നാല്‍, ബുധന്‍ ഗ്രഹത്തിന്റെ ദോഷം നിങ്ങള്‍ക്ക് അനുഭവപ്പെടും. ജ്യോതിഷ പ്രകാരം, ഉണങ്ങിയ ചെടികള്‍ നിങ്ങളുടെ വീട്ടില്‍ നെഗറ്റീവ് എനര്‍ജി സൃഷ്ടിക്കുന്നു. അതിനാല്‍ അത്തരം ചെടികള്‍ വീട്ടിലുണ്ടെങ്കില്‍ അവ ഉടനെ നീക്കം ചെയ്ത് അതിന്റെ സ്ഥാനത്ത് ഒരു നല്ല ചെടി നടുക.
നടക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
പലര്‍ക്കും കാലുകള്‍ ഇഴച്ച് നടക്കുന്ന ശീലമുണ്ട്. ജ്യോതിഷ പ്രകാരം ഈ ശീലം കാരണം, ഒരു വ്യക്തിക്ക് രാഹുവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. അതുമൂലം മാനസികവും സാമ്പത്തികവുമായ എല്ലാവിധ പ്രശ്നങ്ങളും നിങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരും. നിങ്ങള്‍ക്ക് ആത്മവിശ്വാസക്കുറവുണ്ടാകും. അത്തരമൊരു സാഹചര്യത്തില്‍, എല്ലായ്പ്പോഴും നിങ്ങളുടെ കാലുകള്‍ ഉയര്‍ത്തി നല്ല രീതിയില്‍ നടക്കുക.



Click it and Unblock the Notifications

