Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
കൂട്ടത്തിലുള്ളവരെപ്പോലും ചതിക്കാന്‍ മടിക്കില്ല ; ഈ രാശിക്കാരായ ആളുകള്‍ സ്വാര്‍ത്ഥ താല്പര്യക്കാര്
ജ്യോതിഷത്തില്‍, ഓരോ രാശിയിലും പെട്ട ആളുകളുടെ സ്വഭാവവും പെരുമാറ്റവും വിവരിച്ചിട്ടുണ്ട്. ജാതകം പോലെ, ഒരു വ്യക്തിയുടെ വ്യക്തിത്വം എന്താണെന്നും അവന്റെ ഭാവി എങ്ങനെയായിരിക്കുമെന്നും രാശിചക്രത്തില്‍ നിന്ന് അറിയാം. ജ്യോതിഷത്തില്‍ ആകെ 12 രാശികള്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഭൂമിയില്‍ ജനിക്കുന്ന ഓരോ വ്യക്തിയും ഈ 12 രാശികളില് ഒന്നില്‍ പെട്ടവരാണ്. ഓരോ രാശിയിലും പെട്ട വ്യക്തികളുടെ സ്വഭാവത്തിലും വ്യത്യാസമുണ്ട്. അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും വ്യത്യസ്തമായിരിക്കും.
ചില രാശിക്കാര്‍ വിശ്വാസയോഗ്യരും ചില രാശിക്കാര്‍ വഞ്ചകരുമാണ്. അതിനാല്‍, ചില രാശിക്കാരുമായി സൗഹൃദം സ്ഥാപിക്കുന്നതിന് മുമ്പ് ശ്രദ്ധാപൂര്‍വ്വം നിങ്ങള്‍ ചിന്തിക്കണം. ഈ രാശിക്കാര്‍ വളരെ സ്വാര്‍ത്ഥരായി കണക്കാക്കപ്പെടുന്നു. ഈ ആളുകളെ വിശ്വസിക്കുന്നത് നിങ്ങള്‍ക്ക് ദോഷം ചെയ്യും. ജ്യോതിഷപ്രകാരം, സ്വാര്‍ത്ഥ സ്വഭാവമുള്ള 5 രാശിക്കാര്‍ ആരൊക്കെയാണെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഇടവം
ഈ രാശിക്കാര്‍ വളരെ വിശ്വസ്തരാണെങ്കിലും അവരുടെ ഉള്ളില്‍ വ്യത്യസ്തമായ ചിന്തയാണ് ഉള്ളത്. അവര്‍ വളരെ ഭൗതികവാദികളാണ്. ഈ രാശിക്കാര്‍ വളരെയധികം അത്യാഗ്രഹികളായി കണക്കാക്കപ്പെടുന്നു. സ്വന്തം താല്പര്യങ്ങള് സംരക്ഷിക്കുന്നതിനായി എന്തു പ്രവൃത്തിയും ഇവര്‍ ചെയ്യുന്നു.
മിഥുനം
ജ്യോതിഷ പ്രകാരം മിഥുന രാശിക്കാരെ വഞ്ചകരായി കണക്കാക്കുന്നു. ഇത്തരക്കാരെ വിശ്വസിക്കുന്നതിനുമുമ്പ് നന്നായി ചിന്തിക്കണം. ഈ ആളുകള്‍ സ്വാര്‍ത്ഥ സ്വഭാവമുള്ളവരാണ്. ഇത്തരക്കാര്‍ മറ്റുള്ളവരുടെ വാക്കുകള്‍ അവഗണിക്കുന്നു. ഒരു തര്‍ക്കമുണ്ടാകുമ്പോള്‍, മുന്‍പിന്‍ ആലോചിക്കാതെ ബന്ധം തകര്‍ക്കാന്‍ പോലും അവര്‍ മടിക്കില്ല.
ബഹുമാനത്തിനും പദവിക്കും വേണ്ടി എന്തും ചെയ്യാന്‍ തുനിയുന്നവരുമാണ് മിഥുന രാശിക്കാര്‍. ഈ രാശിക്കാര്‍ പണത്തിന് പ്രാധാന്യം നല്‍കുന്നവരാണ്. അവസരം ലഭിക്കുമ്പോള്‍, തന്റെ സ്വാര്‍ത്ഥതയ്ക്കായി സുഹൃത്തുക്കളെപ്പോലും വഞ്ചിക്കാന്‍ ഇവര്‍ മടിക്കാറില്ല.
ചിങ്ങം
ജ്യോതിഷ പ്രകാരം, ചിങ്ങം രാശിക്കാര്‍ വളരെ സ്വാര്‍ത്ഥ സ്വഭാവമുള്ളവരാണ്. അവരുടെ ജോലി വിജയിപ്പിക്കാന്‍, അവര്‍ മറ്റുള്ളവരെ വഞ്ചിക്കാന്‍ പോലും മടി കാണിക്കില്ല. ഇത്തരക്കാര്‍ അവരുടെ പ്രശസ്തി വര്‍ദ്ധിക്കുന്നതിനെക്കുറിച്ചാണ് എപ്പോഴും ചിന്തിക്കുന്നത്. ചിങ്ങം രാശിക്കാര്‍ എപ്പോഴും മറ്റുള്ളവരില്‍ നിന്ന് ബഹുമാനം ആഗ്രഹിക്കുന്നു. ഈ ആളുകള്‍ സ്വഭാവത്താല്‍ വളരെ സ്വാര്‍ത്ഥരാണ്. ഈ ആളുകള്‍ എപ്പോഴും സ്വന്തം താല്‍പ്പര്യത്തെക്കുറിച്ച് ചിന്തിക്കുന്നു. ഇത്തരക്കാരുമായുള്ള സൗഹൃദം ശ്രദ്ധാപൂര്‍വം ആലോചിച്ച ശേഷം മാത്രം കൈക്കൊള്ളുക.

കന്നി
ജ്യോതിഷ പ്രകാരം കന്നി രാശിക്കാര്‍ വഞ്ചനയില്‍ വിദഗ്ധരാണ്. പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ ഇക്കൂട്ടര്‍ തയ്യാറാവുന്നു. സുഹൃത്തുക്കളെ അപമാനിക്കുന്നതില്‍ പോലും ഇത്തരക്കാര്‍ മടിക്കുന്നില്ല. കന്നി രാശിക്കാരെ വളരെ സ്വാര്‍ത്ഥരായ രാശിക്കാരായ കണക്കാക്കുന്നു. സ്വന്തം താല്പര്യങ്ങള് സംരക്ഷിക്കാനായി ഇക്കൂട്ടര്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ്. ഇത്തരക്കാര്‍ ആരെയും ഒരു തരത്തിലും പിന്തുണയ്ക്കില്ല.
ധനു
ജ്യോതിഷ പ്രകാരം, ധനു രാശിക്കാരെ വിശ്വസിക്കുന്നതിനുമുമ്പ് നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ചിന്തിക്കണം. ഈ ആളുകള്‍ വളരെ സ്വാര്‍ത്ഥ സ്വഭാവമുള്ളവരാണ്. തനിച്ചായിരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ധനു രാശിക്കാര്‍. സ്വന്തം വിജയത്തിനായി കൂടെയുള്ളവരെ പോലും വഞ്ചിക്കാന്‍ ഇക്കൂട്ടര്‍ മടി കാണിക്കാറില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
