Latest Updates
-
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
അറിയാതെ വരുന്ന സൗഭാഗ്യങ്ങളും ദോഷമുക്തിയും; നായ്ക്കളെ വളര്‍ത്തിയാലുള്ള ജ്യോതിഷഗുണങ്ങള്
വീട്ടില്‍ ഒരു വളര്‍ത്തുമൃഗമുണ്ടെങ്കില്‍, അത് നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയായിരിക്കും. പ്രത്യേകിച്ച് നായ, നായയാണ് ഏറ്റവും നന്ദിയുള്ള മൃഗം എന്ന് പറയപ്പെടുന്നു. ഒരു നായയെ നിങ്ങള്‍ സ്നേഹിക്കുന്നതിനേക്കാള്‍ പലമടങ്ങ് അത് തിരിച്ച് നിങ്ങളെ സ്നേഹിക്കുന്നു. ഇക്കാലത്ത് പലരും നായ്ക്കളെ വീട്ടില്‍ വളര്‍ത്തുന്നു. ഒരു നായ നിങ്ങളുടെ വീട് സംരക്ഷിക്കുന്നു. എന്നാല്‍ നിങ്ങള്‍ക്ക് അറിയാമോ, ഒരു നായയെ വീട്ടില്‍ വളര്‍ത്തുന്നത് ജ്യോതിഷപരമായും നിങ്ങള്‍ക്ക് സഹായകമാകുന്നുവെന്ന്?
ജ്യോതിഷപ്രകാരം, ഒരു നായയെ നിങ്ങളുടെ വീട്ടില്‍ വളര്‍ത്തുന്നത് നിങ്ങളുടെ ജാതകത്തില്‍ നിന്ന് ഗ്രഹദോഷങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. നിങ്ങളുടെ വീട്ടില്‍ ഒരു നായ ഉണ്ടെങ്കില്‍, നിങ്ങളുടെ പല പ്രശ്നങ്ങളും അകലുന്നു. ശനി, കേതു എന്നീ ഗ്രഹങ്ങളെ ശക്തിപ്പെടുത്താന്‍ കറുത്ത നായയെ ശുഭമായി കണക്കാക്കുന്നു. വാസ്തു ശാസ്ത്രത്തില്‍ ഒരു നായയെ വീട്ടില്‍ വളര്‍ത്തുന്നത് വളരെ മംഗളകരമായി കണക്കാക്കുന്നു. കറുത്ത നായ എവിടെയുണ്ടോ അവിടെ നെഗറ്റീവ് എനര്‍ജി വസിക്കില്ല. ഒരു നായയെ വീട്ടില്‍ വളര്‍ത്തുന്നതിന്റെ ജ്യോതിഷ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ജ്യോതിഷ ഗുണങ്ങള്‍
ദോഷഗ്രഹങ്ങളായ ശനി, രാഹു, കേതു എന്നിവയുടെ പ്രതികൂല ദര്‍ശനം ഒഴിവാക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. ഈ മൂന്ന് ഗ്രഹങ്ങളുടെ അശുഭ ദൃഷ്ടിയുണ്ടെങ്കില്‍, ഒരു വ്യക്തി ധനികനില്‍ നിന്ന് ദരിദ്രനായി മാറുന്നു. അവര്‍ക്ക് ജീവിതത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. അത്തരമൊരു സാഹചര്യത്തില്‍, ഈ ഗ്രഹങ്ങളെ ശാന്തമാക്കാന്‍ പലരും പല നടപടികളും സ്വീകരിക്കുന്നു. മൃഗങ്ങളെ സേവിക്കുന്നത് ഈ ഗ്രഹങ്ങളെ സമാധാനിപ്പിക്കാന്‍ സഹായിക്കും. നായയെ സേവിക്കുന്നതിലൂടെ ശനി, രാഹു, കേതു എന്നിവരുടെ കോപം ഒഴിവാക്കാനാകും.
കറുത്ത നായയെ വീട്ടില്‍ വളര്‍ത്തുന്നതിന്റെ ഗുണങ്ങള്‍
ലാല്‍ കിതാബ് പ്രകാരം, കുട്ടികളുടെ സന്തോഷത്തിന് എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ നിങ്ങള്‍ ഒരു കറുത്ത നായയെ വീട്ടില്‍ വളര്‍ത്തണം. ഇത് കുട്ടികളുടെ സന്തോഷം വര്‍ധിപ്പിക്കുന്നു. ഒരു കറുത്ത നായയെ വീട്ടില്‍ വളര്‍ത്തുന്നത് നിങ്ങളുടെ കുട്ടിയുടെ ആരോഗ്യത്തിന് നല്ലതായി കണക്കാക്കപ്പെടുന്നു.

പണ പ്രശ്നങ്ങള്‍ക്ക് പരിഹാരം
ഒരു കറുത്ത നായ ഉള്ള വീട്ടില്‍, ഒരിക്കലും സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരില്ല. ഒരു കറുത്ത നായയെ വളര്‍ത്തുന്നത് നിങ്ങളുടെ ജോലിയിലും മറ്റും പുരോഗതി നേടുന്നതിന് വളരെ ഫലപ്രദമാണ്.
ഗ്രഹദോഷങ്ങള്‍ നീങ്ങുന്നു
ജ്യോതിഷത്തില്‍, കറുത്ത നായയെ കേതു ഗ്രഹത്തിന്റെ പ്രതീകമായി കണക്കാക്കുന്നു. അതുകൊണ്ട് ഒരു കറുത്ത നായയെ വളര്‍ത്തുന്നത് അല്ലെങ്കില്‍ അതിനെ പേരിപാലിക്കുന്നത് കേതു ഗ്രഹത്തിന്റെ ദോഷഫലങ്ങള്‍ അവസാനിപ്പിക്കുന്നു. 22 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ നഖങ്ങളുള്ള നായ്ക്കള്‍ കേതുവിന്റെ രൂപങ്ങളാണെന്ന് പറയപ്പെടുന്നു. ഒരു കറുത്ത നായയെ വളര്‍ത്തിയാല്‍ കാലഭൈരവനും സന്തുഷ്ടനാകുന്നു. കാരണം കാലഭൈരവന്റെ ദാസനായി കറുത്ത നായയെ കണക്കാക്കുന്നു. കറുത്ത നായയെ വളര്‍ത്തുന്നത് ശനിയുടെ ദോഷപ്രഭാവം കുറയ്ക്കുന്നു.
നെഗറ്റീവ് എനര്‍ജി നീക്കുന്നു
കറുത്ത നായ ഉള്ള വീട്ടില്‍ നെഗറ്റീവ് എനര്‍ജികളോ ദുഷ്ടശക്തികളോ വസിക്കില്ലെന്ന് പറയപ്പെടുന്നു. കാരണം ഭാവി സംഭവങ്ങളെ അറിയാനും നെഗറ്റീവ് ശക്തികളെ കാണാനും നായ്ക്കള്‍ക്ക് ശക്തിയുണ്ട്.

ചൊവ്വയെ ശാന്തമാക്കുന്നു
നായ ചൊവ്വയുടെ പ്രതീകമാണ്. ചൊവ്വയുടെ ദോഷം കുറയ്ക്കുന്നതിലൂടെ ഒരാള്‍ക്ക് ധൈര്യവും ഉത്സാഹവും സ്വാതന്ത്ര്യവും ലഭിക്കുന്നു. എല്ലാ സൗകര്യങ്ങളോടും കൂടി ഒരു നായയെ നിങ്ങളുടെ വീട്ടില്‍ വളര്‍ത്തുകയാണെങ്കില്‍, അത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. നിങ്ങളുടെ ജാതകത്തില്‍ ചൊവ്വ ശക്തനാകുകയും നിങ്ങള്‍ക്ക് ചൊവ്വയുടെ ശുഭ ഫലങ്ങള്‍ ലഭിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു.
ശനിദേവ പ്രീതി
ശനിദേവന്റെ പ്രത്യേക അനുഗ്രഹം ലഭിക്കാന്‍ നിങ്ങളുടെ വീട്ടില്‍ നായയെ വളര്‍ത്തുക. നായയെ വളര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ നായ്ക്കളെ പരിപാലിക്കണം. നായക്ക് ഭക്ഷണവും പാലും വെള്ളവും നല്‍കുക. ഇതിലൂടെ ശനിദേവന് സന്തുഷ്ടനാകുന്നു. ശനിയുടെ അനുഗ്രഹങ്ങള്‍ നിങ്ങളുടെ മേല്‍ വര്‍ഷിക്കാന്‍ തുടങ്ങുന്നു. അതുമൂലം നിങ്ങളുടെ ജീവിതത്തിലെ കഷ്ടപ്പാടുകള്‍ കുറയാന്‍ തുടങ്ങുന്നു.
കാലഭൈരവ പ്രീതി
ശനിദോഷം ഒഴിവാക്കാന്‍, നായ്ക്കള്‍ക്ക് കടുകെണ്ണയില്‍ തയാറാക്കിയ റൊട്ടി നല്‍കണം. ഒരു നായയെ പരിപാലിക്കുകയോ സേവിക്കുകയോ ചെയ്യുന്നതിലൂടെയും കാലഭൈരവന് സന്തുഷ്ടനാകുന്നു. മക്കളില്ലാതെ വിഷമിക്കുന്നവര്‍ക്ക് നായ്ക്കളെ സേവിക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കപ്പെടും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും ശക്തമാകും.
നായ്ക്കളെ കണ്ടാല്‍ അവയെ ഉപദ്രവിക്കരുത്. അങ്ങനെ ചെയ്താല്‍ അത് നിങ്ങളുടെ ഗ്രഹങ്ങളെ കോപിപ്പിക്കുകയും അതിന്റെ ദോഷഫലങ്ങള്‍ നിങ്ങള്‍ അനുഭവിക്കുകയും ചെയ്യേണ്ടതായി വരും. ഈ നേട്ടങ്ങള്‍ ജ്യോതിഷ നിര്‍ദ്ദേശങ്ങളാണെന്നും ഫലങ്ങള്‍ നിങ്ങളുടെ വ്യക്തിഗത സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നും ശ്രദ്ധിക്കുക. ഒരു നായയെ വളര്‍ത്തുന്നുവെങ്കില്‍ ശരിയായ പരിചരണത്തോടും സ്നേഹത്തോടും കൂടി അവയെ പരിപാലിക്കുകയും വേണം.



Click it and Unblock the Notifications

