Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ഭാര്യയുടെ മനസ്സറിയും, വേണ്ടതെല്ലാം ചെയ്തുകൊടുക്കും; മികച്ച ഭര്ത്താക്കന്മാര് ഈ 5 രാശിക്കാര്‍
ജ്യോതിഷത്തില്‍ 9 ഗ്രഹങ്ങളെയും 27 നക്ഷത്രങ്ങളെയും 12 രാശികളെയും കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. എല്ലാ രാശിചിഹ്നങ്ങളും വെള്ളം, ഭൂമി, വായു, അഗ്നി എന്നിങ്ങനെ വിവിധ ഘടകങ്ങളായി തിരിച്ചിരിക്കുന്നു. ഈ പ്രത്യേക വിഭജനം കാരണം 12 രാശിചിഹ്നങ്ങളില്‍ ഓരോന്നിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ജ്യോതിഷ പ്രകാരം ഏതൊരു വ്യക്തിയുടെയും സ്വഭാവം, വ്യക്തിത്വം, പ്രണയബന്ധങ്ങള്‍ മുതലായവ രാശിചിഹ്നങ്ങളുടെ അടിസ്ഥാനത്തില്‍ അറിയാന്‍ കഴിയും. ഇതുമാത്രമല്ല, ഏത് രാശിക്കാരാണ് മികച്ച ഭര്ത്താക്കന്മാര് എന്നും രാശി നോക്കി അറിയാന്‍ സാധിക്കും.
നല്ല സ്വഭാവവും വ്യക്തിത്വവുമുള്ള ഒരു ജീവിതപങ്കാളിയെ ലഭിക്കാന്‍ എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കുന്നു. അവളുടെ വികാരങ്ങളെ മാനിക്കുകയും അവളുമായി എല്ലാം പങ്കിടുകയും ചെയ്യുന്ന ഒരാള്‍.
തങ്ങളുടെ പങ്കാളി ദയയുള്ളവനും മനസ്സിലാക്കുന്നവനും ലാളിക്കുന്നവനും പരിപാലിക്കുന്നവനുമായിരിക്കണമെന്ന് ഏതൊരു പെണ്ണും ആഗ്രഹിക്കുന്നു. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ പല കാര്യങ്ങളിലും ശ്രദ്ധിക്കാറുണ്ട്. ജ്യോതിഷപ്രകാരം, ഏത് രാശിയിലുള്ള ആണ്‍കുട്ടികളാണ് ജീവിതപങ്കാളിയെ കൂടുതല്‍ ശ്രദ്ധിക്കുന്നതെന്ന് രാശി നോക്കി മനസ്സിലാക്കാനാകും. ജ്യോതിഷപ്രകാരം, ഏറ്റവും മികച്ച ഭര്‍ത്താക്കന്മാരാകുന്ന പുരുഷ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിയുടെ അധിപന് ശുക്രനാണ്. ജ്യോതിഷത്തില്‍ ആഡംബരത്തിന്റെയും ആകര്‍ഷണീയതയുടെയും ഘടകമായി ശുക്രനെ കണക്കാക്കപ്പെടുന്നു. ഈ രാശിചക്രത്തിലെ ആണ്‍കുട്ടികളിലേക്ക് പെണ്‍കുട്ടികള്‍ എളുപ്പത്തില്‍ ആകര്‍ഷിക്കപ്പെടാനുള്ള കാരണം ഇതാണ്. ഈ രാശിയിലെ പുരുഷന്മാര് വീട്ടുജോലികളില്‍ ഭാര്യമാര്‍ക്ക് പൂര്‍ണ്ണ സഹായം നല്കുന്നു.
ഇവര്‍ ഭാര്യയെ ഏറ്റവും കൂടുതല്‍ സ്നേഹിക്കുകയും അവരോടൊപ്പം പരമാവധി സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. നല്ലതും ചീത്തയുമായ എല്ലാ സാഹചര്യങ്ങളിലും അവര്‍ എപ്പോഴും പങ്കാളിക്കൊപ്പം ഉറച്ചുനില്‍ക്കുന്നു. ഇത് മാത്രമല്ല, പങ്കാളിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും അവരുടെ കരിയര്‍ മുന്നോട്ട് കൊണ്ടുപോകാനും ഇടവം രാശിക്കാരായ പുരുഷന്മാര് സഹായിക്കുന്നു.
ചിങ്ങം
ചിങ്ങം രാശിയില്‍പ്പെട്ട ആണ്‍കുട്ടികള്‍ പ്രായോഗിക ബുദ്ധിയുള്ളവരായി കണക്കാക്കപ്പെടുന്നു. ഇവരുടെ വാക്കുകള്‍ ആരുടെയും ഹൃദയം കീഴടക്കും. പെണ്‍കുട്ടികള്‍ വളരെ വേഗത്തില്‍ ഇത്തരക്കാരിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. പ്രണയത്തിനായി അവര്‍ എന്തും ചെയ്യും.
ഇത് മാത്രമല്ല, തന്റെ പങ്കാളിയെ സന്തോഷിപ്പിക്കാന്‍ ചിങ്ങം രാശിക്കാര്‍ ഓരോ കാര്യങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കുന്നവരുമാണ്. ചിങ്ങം രാശിയിലെ ആണ്‍കുട്ടികളുടെ ദാമ്പത്യ ജീവിതം വളരെ നല്ലതാണെന്നും അവര്‍ നല്ല ഭര്ത്താക്കന്മാരാണെന്നും പറയപ്പെടുന്നു. തങ്ങളുടെ പങ്കാളികളുമായി വളരെ നല്ല രീതിയില്‍ ഒത്തുപോകുന്നവരാണ് ചിങ്ങം രാശിക്കാര്‍.

തുലാം
തുലാം രാശിയിലെ ആണ്‍കുട്ടികള്‍ക്ക് സ്നേഹം വളരെ പ്രധാനമാണ്. അവരുടെ സ്വഭാവം വളരെ നല്ലതാണ്. പ്രണയ ജീവിതം ഇവര്‍ക്ക് ഒരു നിധി പോലെയാണ്. കാമുകിയെയോ ഭാര്യയെയോ സന്തോഷിപ്പിക്കാന്‍ തുലാം രാശിക്കാരായ ആണ്‍കുട്ടികള്‍ എന്തും ചെയ്യാന്‍ തയാറാണ്. ഇവരുടെ പങ്കാളിയെ എല്ലാ വിധത്തിലും ഇവര്‍ സന്തോഷിപ്പിക്കുന്നു.
മാത്രമല്ല, ഇക്കൂട്ടര്‍ വളരെ നല്ല ഭര്ത്താക്കന്മാരാണെന്ന് തെളിയിക്കുകയും ചെയ്യുന്നു, കാരണം അവര്‍ അവരുടെ ഭാര്യയുടെ ചെറിയ ആവശ്യങ്ങള്‍ പോലും പൂര്‍ണ്ണമായും പരിപാലിക്കുന്നു. പങ്കാളിക്ക് ഒരു തരത്തിലും ദു:ഖവും അസന്തുഷ്ടിയും നല്കാന് അവര്‍ ഇഷ്ടപ്പെടുന്നില്ല.
മിഥുനം
മിഥുനം രാശിയിലെ ആണ്‍കുട്ടികള്‍ വളരെ കരുതലുള്ളവരും റൊമാന്റിക് സ്വഭാവമുള്ളവരുമാണ്. അവരുടെ മൃദുല സ്വഭാവം കാരണം, ആരും അവരിലേക്ക് എളുപ്പത്തില്‍ ആകര്‍ഷിക്കപ്പെടുന്നു. കാഴ്ചയില്‍ വളരെ ആകര്‍ഷകമായ വ്യക്തിത്വമുള്ള ഇവരുടെ നര്‍മ്മബോധവും വളരെ മികച്ചതാണ്. പങ്കാളിയെ സന്തോഷിപ്പിക്കാന്‍ അവര്‍ പുതിയ എന്തെങ്കിലും ചെയ്തുകൊണ്ടേയിരിക്കുന്നു. ഈ രാശിക്കാരായ ആണ്‍കുട്ടികളെ ആര്‍ക്കും മടുക്കില്ല. മിഥുനം രാശിക്കാരായ ആണുങ്ങള് വളരെ മികച്ച ഭര്ത്താക്കന്മാരാണെന്ന് പറയപ്പെടുന്നു.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരായ പുരുഷന്മാര് വളരെ നല്ല ഭര്ത്താക്കന്മാരാണെന്ന് പറയപ്പെടുന്നു. അവര്‍ എപ്പോഴും തങ്ങളുടെ പങ്കാളിയെ വളരെയധികം ശ്രദ്ധിക്കുന്നു. പങ്കാളിയുടെ സുഖത്തിനായി കഴിയുന്നത്ര സൗകര്യങ്ങള്‍ ഒരുക്കാന്‍ അവര്‍ ശ്രമിക്കുന്നു. ഈ രാശിയുടെ അധിപന് ചന്ദ്രനാണ്. ചന്ദ്രന്റെ സ്വാധീനം മൂലം ഈ രാശിയിലെ പുരുഷന്മാര് ശാന്ത സ്വഭാവമുള്ളവരാണ്. പങ്കാളിയെ സന്തോഷിപ്പിക്കാനായി അവര്‍ എപ്പോഴും പുതിയ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നു.
ധനു
ധനു രാശിക്കാര്‍ ശാന്ത സ്വഭാവമുള്ളവരാണ്. ഈ രാശിയുടെ അധിപന് വ്യാഴമാണ്. ധനു രാശിക്കാര്‍ക്ക് ആത്മീയതയില്‍ വളരെയേറെ താല്‍പ്പര്യമുണ്ട്. അവര്‍ പുറത്ത് നിന്ന് കടുപ്പമുള്ളവരാണെങ്കിലും ഉള്ളില്‍ നിന്ന് വളരെ ലോലഹൃദയരാണ്. അവര്‍ അവരുടെ പങ്കാളിയുടെ സന്തോഷം പൂര്‍ണ്ണമായും പരിപാലിക്കുന്നു. പങ്കാളിയുടെ സുഖസൗകര്യങ്ങള്‍ക്കായി കഴിയുന്നത്ര സൗകര്യങ്ങള്‍ ഒരുക്കാന്‍ ധനു രാശിക്കാരായ പുരുഷന്മാര് ശ്രമിക്കുന്നു. ഇത് അവരെ മികച്ച ഭര്ത്താക്കന്മാരാക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

