Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
മീന്‍ കഴിക്കുന്ന ബ്രാഹ്മണര്‍, അതും ഇന്ത്യയില്‍; എവിടെയെന്നല്ലേ?
ഒട്ടനവധി ആരോഗ്യ ഗുണങ്ങളുള്ള മാംസാഹാരമാണ് മത്സ്യം. ഓമേഗ-3 ഫാറ്റി ആസിഡ് മുതല്‍, നിരവധി പോഷകങ്ങളാണ് നമ്മുടെ ശരീരത്തിലേയ്ക്ക് മത്സ്യം കഴിക്കുന്നതിലൂടെ എത്തുന്നത്. ജപ്പാന് ജനതയുടെ ആയുസ്സിനു പിറകില്‍ മത്സ്യം കഴിക്കുന്നത് ഒരു കാരണമായി പലരും ചൂണ്ടി കാണിച്ചിട്ടും ഉണ്ട്. അത്രയ്ക്കും ഗുണങ്ങളുള്ള മത്സ്യം ഇന്ത്യയില്‍ ബ്രാഹ്മണര്‍ പൊതുവേ കഴിക്കാറില്ല. കാരണം, ബ്രാമണർ സസ്യാഹാരം മാത്രമാണ് കഴിക്കുക. ഇവര്‍ മാംസാഹാരങ്ങള്‍ ഒട്ടും കഴിക്കാൻ പാടില്ലാത്ത ആഹാരമായാണ് കണക്കാക്കുന്നത്. എന്നാല്‍, ഇന്ത്യയിലെ ഈ സംസ്ഥാനത്ത് മാത്രം, ബ്രാഹ്മിണ്‍സ് മത്സ്യം കഴിക്കും. അതിന്റെ കാരണം എന്തെല്ലാമെന്ന് നോക്കാം.

ബ്രാഹ്മണ വിശ്വാസം
ഉപനിഷത്ത്, അഥർവ്വ വേദ, മഹാഭാരത, ഭഗവത്ഗീത എന്നിവയിലെല്ലാം മാംസാഹാരം കഴിക്കുന്നത് തെറ്റായ കാര്യങ്ങളാണ്. കൂടാതെ, ഹിന്ദുയിസം പ്രധാനമായും അഹിംസയില്‍ ഊന്നി നിലനില്ക്കുന്നു. അതിനാലാണ് ബ്രാഹ്മണര്‍ മാംസം കഴിക്കാത്തത്. കൂടാതെ, പൊതുവില്‍ പഞ്ചശുദ്ധി പാലിക്കുന്നതില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്തവരാണ് ബ്രാഹ്മണര്‍. ശരീരശുദ്ധി, മനശുദ്ധി എന്നിവയെല്ലാം ഇവര്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. ശരീരശുദ്ധി നിലനിര്‍ത്തുന്നതില്‍ ആഹാരത്തിനും പങ്കുണ്ട്. അതിനാലാണ് പ്രത്യേക ആഹാരരീതി ബ്രാഹ്മിണര്‍ പിന്തുടരുന്നതും.
ബംഗാളില ബ്രാഹ്മണര്‍
സാധാരണ ബ്രാഹ്മണന്മാരില് നിന്നും കുറച്ച് വ്യത്യസ്തരാണ് ബംഗാളിലെ ബ്രാഹ്മണന്മാര്. ഇവര്‍ മത്സ്യം സസ്യാഹാരമായി കണക്കാക്കി ഭക്ഷിക്കുന്നവരാണ്. എന്തുകൊണ്ടാണെന്നല്ലേ? 13-ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ബൃഹധര്മ്മ പുരാണ എന്ന ഗ്രന്ഥത്തില്‍ പ്രദേശികമായി ലഭിക്കുന്ന ആഹാരങ്ങള്‍ ബ്രാഹ്മണര്‍ക്ക് കഴിക്കാം എന്ന് പറയുന്നുണ്ട്. ബംഗാളില്‍ ഏറ്റവുമധികം ലഭിക്കുന്നത് മത്സ്യമാണ്. അതിനാല്‍, ബൃഹധര്മ്മ പുരാണത്തില്‍ പറഞ്ഞിരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ബംഗാളിലെ ബ്രാഹ്മണര്‍ അവര്‍ക്ക് ഏറ്റവും കൂടുതല്‍ ലഭ്യമായിട്ടുള്ള മത്സ്യം സസ്യാഹാരമായി കണക്കാക്കി കഴിക്കുന്നു.
മത്സ്യത്തിന്റെ പ്രാധാന്യം
ബംളികള്ക്ക് മത്സ്യം വളരെ പ്രധാനപ്പെട്ട ഭക്ഷ്യ വിഭവമാണ്. അവരുടെ ആഹാരശീലത്തിന്റെ ഭാഗം കൂടിയാണ് മത്സ്യം. ബംഗാളിലെ നിരവധി ആളുകള്‍ ഉപജീവനം നടത്തുന്നതും മത്സ്യ ബന്ധനത്തിലൂടെയാണ്. കൂടാതെ, ബംഗാളികള്‍ക്ക് മത്സ്യം അഭിവൃദ്ധിയുടെയും, സന്തോഷത്തിന്റെയും ഭാഗ്യത്തിന്റെയുമെല്ലാം അടയാളം കൂടിയാണ്. ബംഗാളിലെ പല ക്ഷത്രേങ്ങളിലെയും കൊത്തുപണികളില്‍ പോലും മത്സ്യം ചന്തയില്‍ കൊണ്ടുപോയി വില്‍ക്കുന്നതിന്റെ പ്രതീകാത്മക രൂപങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. കൂടാതെ, പല ആരാധനകളിലും ഇവര്‍ മത്സ്യത്തെയാണ് ദൈവത്തിന് നൽകുന്നത്. സത്യത്തില്‍ അവരുടെ ജീവിത്തിന്റെ ഭാഗമാണ് മത്സ്യം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
