Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും!
നിങ്ങളുടെ ചൂണ്ടുവിരല്‍ ഇങ്ങനെയെങ്കില്‍ ഭാഗ്യനിര്‍ഭാഗ്യം ഇപ്രകാരം ആയുസ്സൊഴികേ എല്ലാം നേരത്തെയറിയാം
ഓരോ വ്യക്തിയുടേയും ശാരീരിക പ്രത്യേകതകള്‍ ഓരോ തരത്തിലാണ്. മുടിയും നഖവും വിരലടയാളവും ഉള്‍പ്പടെ ഓരോരുത്തരും വ്യത്യസ്തരാണ്. ശാരീരിക പ്രത്യേകതകളില്‍ പലതും നിങ്ങളുടെ സ്വഭാവത്തേയും സ്വാധീനിക്കുന്നു. പലപ്പോഴും ശരീരത്തിന്റെ ഘടന ആകൃതി തുടങ്ങിയവയെല്ലാം തന്നെ വളരെയധികം പ്രധാനപ്പെട്ടതാണ്. അത് ഒരു വ്യക്തിയുടെ ചിന്ത, സ്വഭാവം, ഗുണദോഷങ്ങള്‍ എന്നിവയെ എല്ലാം സ്വാധീനിക്കുന്നു. ആ വ്യക്തിയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിന് ഇത് വഴി സാധിക്കും എന്നതാണ് സത്യം.
ഒരു വ്യക്തിയുടെ വിരലടയാളം നോക്കി ആ വ്യക്തിയുടെ ജീവിതം എപ്രകാരമാണ്, എന്തൊക്കെ സംഭവിക്കാം എന്ന് നമുക്ക് നോക്കാം. പ്രത്യേകിച്ച് ചൂണ്ടുവിരലിന്റെ ആകൃതി നോക്കി ഒരു വ്യക്തിയുടെ ജീവിതത്തെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. എന്നാല്‍ ഓരോ വ്യക്തിയുടേയും സ്വഭാവ സവിശേഷതകള്‍ പല വിധത്തിലാണ് ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത്. ചൂണ്ടുവിരലിന്റെ ആകൃതി നോക്കി നമുക്ക് ഒരു വ്യക്തിയുടെ സ്വഭാവം മനസ്സിലാക്കാന്‍ സാധിക്കും. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ചൂണ്ടുവിരല്‍ നേരെയാണെങ്കില്‍
നിങ്ങളുടെ ചൂണ്ടുവിരലിന്റെ ആകൃതി നേരെയാണെങ്കില്‍ അവര്‍ വളരെയധികം സത്യസന്ധരായിരിക്കും. മാത്രമല്ല ഇവരുടെ ജീവിതത്തില്‍ പല പോസിറ്റീവ് ആയ കാര്യങ്ങളും നടക്കുന്നു. ആത്മവിശ്വാസത്തിന്റെ നിറകുടമായിരിക്കും ഈ വ്യക്തികള്‍. എപ്പോഴും സ്വതന്ത്രമായി ചിന്തിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും ആഗ്രഹിക്കുന്നു. കൂടാതെ ശാരീരികമായും മാനസികമായും വളരെയധികം ശക്തരായിരിക്കും. പ്രിയപ്പെട്ടവരുടെ കാര്യത്തില്‍ നിങ്ങള്‍ അല്പം സ്വാര്‍ത്ഥരായിരിക്കും. പലപ്പോഴും മറ്റുള്ളവര്‍ നിങ്ങളെ വേണ്ടത് പോലെ മനസ്സിലാക്കുന്നില്ല എന്ന ധാരണ നിങ്ങളുടെ മനസ്സിലുണ്ടാവും. കരുണയും ദയയും നിങ്ങള്‍ക്കുണ്ടാവുന്നു. ഇതെല്ലാം തന്നെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയും എന്നതാണ് ഇത്തരം ചൂണ്ടുവിരലുള്ളവരുടെ പ്രത്യേകത.
നേരായതും പരന്നതും
നിങ്ങളുടെ ചൂണ്ടു വിരല്‍ നേരായതും പരന്നതുമാണെങ്കില് അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ ധാരാളം സ്വപ്നം കാണുന്നവരായിരിക്കും എന്നതാണ്. എന്തിന്റേയും അടിസ്ഥാനം സ്നേഹമാണ് എന്ന് ഇവര്‍ വിശ്വസിക്കുന്നു. കൂടാതെ ലക്ഷ്യം നേടിയെടുക്കുന്നതിന് വേണ്ടി ഇവര്‍ കഠിനാധ്വാനം ചെയ്യുന്നു. ലക്ഷ്യങ്ങളെല്ലാം തന്നെ അതിനാല്‍ വളരെ എളുപ്പത്തില്‍ ഇവര്‍ക്ക് സ്വന്തമാക്കാം. കൂടാതെ നേതൃത്വപാടവം ഇവരെ ഏത് ഘട്ടത്തിലും പിന്തുണയ്ക്കുന്നു. എന്താണ് നിങ്ങളുടെ ചുറ്റുമുള്ളവര്‍ക്ക് വേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി അതനുസരിച്ച് മുന്നോട്ട് പോവുന്നവരായിരിക്കും ഇത്തരക്കാര്‍. മറ്റുള്ളവരോട് ദയയും സ്നേഹവും ഇവര്‍ക്ക് എല്ലായ്പ്പോഴും ഉണ്ടാവുന്നു. എന്നാല്‍ നിങ്ങളുടെ ചുറ്റുമുള്ളവര്‍ നിങ്ങളെ ഉപയോഗിക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്.
വളഞ്ഞ ചൂണ്ടുവിരല്‍
നിങ്ങളുടെ ചൂണ്ടുവിരല്‍ വളഞ്ഞിരിക്കുകയാണെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ ഏത് കാര്യത്തേയും വളരെയധികം പക്വതയോടേയും ശാന്തതയോടേയും കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് എന്നതാണ്. തീരുമാനം എടുക്കുന്നതിന് വേണ്ടി ഇവര്‍ എപ്പോഴും ശ്രദ്ധിക്കണം. ദൃഢനിശ്ചയമുള്ള വ്യക്തിയായിരിക്കും നിങ്ങള്‍ എന്നത് കൊണ്ട് തന്നെ ജീവിതത്തില്‍ ഇവര്‍ക്ക് എല്ലാ തരത്തിലുള്ള വിജയവും തേടി എത്തുന്നു. ആത്മാഭിമാനത്തെ ബാധിക്കുന്ന കാര്യങ്ങളെ ഇവര്‍ വളരെയധികം ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്. സൗഹൃദത്തിന്റെ കാര്യത്തില്‍ ഇവര്‍ എപ്പോഴും ഒരു പടി മുന്നില്‍ തന്നെയായിരിക്കും. ജീവിതത്തില്‍ വിജയം കരസ്ഥമാക്കുക എന്നതാണ് ഇവരുടെ ആത്യന്തിക ലക്ഷ്യം.



Click it and Unblock the Notifications