Latest Updates
-
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില്‍ ബുധാദിത്യ യോഗം: 12 രാശിക്കാര്‍ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം
ഇരുകൈയ്യിലും എക്സ് ചിഹ്നമുണ്ടോ? ആയുസ്സുള്പ്പടെ വെളിവാകുന്ന രഹസ്യവും മഹാഭാഗ്യവും അറിയാം
ഹസ്തരേഖാശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് പലരും. ഇന്നത്തെ കാലത്ത് പോലും ഹസ്തരേഖയില്‍ വിശ്വസിക്കുന്നവര്‍ ധാരാളം നമുക്ക് ചുറ്റും ഉണ്ട്. ജ്യോതിഷത്തില്‍ ഒരു വ്യക്തിയുടെ ജാതകത്തിലെ ഗ്രഹങ്ങളെ വിശകലനം ചെയ്യുന്നത് പോലെ തന്നെ ഹസ്തരേഖാശാസ്ത്രത്തില്‍ കൈകളിലെ രേഖകളും അടയാളങ്ങളേയും കുറിച്ച് വിശകലനം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ ഭാഗ്യ നിര്ഭാഗ്യങ്ങളും ഭാവിയും വ്യക്തമാക്കുകയും ചെയ്യുന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ നമുക്ക് ചുറ്റും ഉണ്ട്. അവരുടെയെല്ലാം തന്നെ ഹസ്തരേഖകളും വ്യത്യസ്തമായിരിക്കും. ചിലരില്‍ ഭാഗ്യം കൊടികുത്തി വാഴും, എന്നാല്‍ ചിലര്‍ക്കാകട്ടെ അത് നിര്‍ഭാഗ്യങ്ങള്‍ കൊണ്ട് വരുന്നു.
പലപ്പോഴും ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒന്നാണ് ഹസ്തരേഖാശാസ്ത്രം. വളരെ കുറച്ച് ആളുകളില്‍ മാത്രം കാണപ്പെടുന്ന ചില പ്രത്യേകതകള്‍ കൈകളിലുണ്ടാവും. അതില്‍ ഒന്നാണ് എക്സ് എന്ന അക്ഷരത്തിന്റെ ആകൃതിയില്‍ ഉള്ള രേഖകള്‍. ദശലക്ഷക്കണക്കിന് ആളുകളില്‍ വളരെ ചുരുങ്ങിയ വ്യക്തികളില്‍ മാത്രമേ ഇത്തരത്തില്‍ എക്സ് ചിഹ്നം ഉണ്ടാവുകയുള്ളൂ. ഇത് ഗുണങ്ങള്‍ പോലെ തന്നെ ചില ദോഷങ്ങളും നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഭാഗ്യം കൊടികുത്തി വാഴുന്നവരാണ് ഇത്തരം അടയാളം കൈകളില്‍ ഉള്ളവര്‍ കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഗുരു പര്‍വതത്തില്‍ ഒരു 'X' അടയാളം
കൈപ്പത്തിയുടെ ഗുരുപര്വ്വത്തില് ഇത്തരത്തില്‍ എക്സ് എന്ന ചിഹ്നമുണ്ടെങ്കില്‍ അവര്‍ ജീവിതത്തില്‍ എക്കാലവും സന്തോഷത്തോടെ കഴിയുന്നവരായിരിക്കും. കൂടാതെ അവരുടെ പങ്കാളി വളരെയധികം സ്നേഹിക്കുന്നവരും വിശ്വസ്തരുമായിരിക്കും. ഇവരെ മറ്റുള്ളവര്‍ ഏത് അവസ്ഥയിലും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. ദാമ്പത്യജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. എല്ലാ ജോലികളിലും ഇവരുടെ ഭാഗ്യം കൂടെയുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്നതിനാല്‍ അവരുടെ ജീവിതം നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് കയറുന്നു. എല്ലാ കാര്യത്തിലും പൂര്‍ണ പിന്തുണ പങ്കാളികളില്‍നിന്ന് ലഭിക്കുന്നു.
സൂര്യ പര്‍വതത്തിലെ 'X' അടയാളം
നിങ്ങളുടെ കൈപ്പത്തിയിലെ സൂര്യപര്വ്വത്തിലെ എക്സ് അടയാളം സൂചിപ്പിക്കുന്നത് വളരെയധികം ഗുണാനുഭവങ്ങളാണ്. പലപ്പോഴും ഇവരില്‍ ഭരണപരമായ പല കാര്യങ്ങളും പദവികളും തേടി എത്തുന്നു. ആത്മവിശ്വാസം വര്ദ്ധിക്കുന്നവരാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏത് കാര്യത്തിനും നേതൃത്വ സ്വഭാവത്തിലേക്ക് ഇവര്‍ എത്തുന്നു. കൃത്യമായി മറ്റുള്ളവരെ നയിക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. സ്വാതന്ത്ര്യത്തോടെ മുന്നോട്ട് പോവുന്നതിനും കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു. പ്രയാസകരമായ സാഹചര്യങ്ങളില്‍ പോലും ഇവര്‍ പരിഭ്രാന്തരാവുകയില്ല. ചെയ്യുന്ന ജോലിയെല്ലാം തന്നെ വിജയത്തിലേക്ക് എത്തുന്നു. ജീവിതത്തിലെ എല്ലാ മേഖലകളിലും ഇവര്‍ വിജയത്തിലേക്ക് എത്തുന്നു.
രണ്ട് കൈകളിലും 'X' അടയാളം
ഹസ്തരേഖാശാസ്ത്രം അനുസരിച്ച് രണ്ട് കൈകളിലും ഉണ്ടാവുന്ന എക്സ് അടയാളം സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ശുഭകരമായ മാറ്റങ്ങളുണ്ടാവുന്നു എന്നതാണ്. അത് മാത്രമല്ല ഇവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും എപ്പോഴും നിലനില്ക്കുന്നു. ജീവിതത്തില്‍ പല കോണില്‍ നിന്നും ഇവര്‍ക്ക് ബഹുമാനം ലഭിക്കുന്നു. വരുന്ന തലമുറകള്‍ക്കായി കൂടുതല്‍ ധനം സമ്പാദിക്കുന്നതിനും നീക്കി വെക്കുന്നതിനും ഇവര്‍ക്ക് യോഗം കാണുന്നു. കൂടാതെ ജോലിയിലും ബിസിനസിലും എല്ലാം അപ്രതീക്ഷിത വിജയം തേടി എത്തുന്നവരാണ് എന്നതില്‍ സംശയം വേണ്ട. ജീവിതത്തിലെ എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ക്ക് പോസിറ്റീവ് ആയി തീരുന്നതിന് ഈ എക്സ് അടയാളം കാരണമാകുന്നു. ദീര്‍ഘായുസ്സിന്റെ കാര്യത്തിലും ഇവര്‍ മുന്നിലാണ്. ജീവിതത്തില്‍ പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു.
ഇടതേ കൈയ്യില്‍
എന്നാല്‍ ഇടതേ കൈയ്യില്‍ നിങ്ങള്‍ക്ക് എക്സ് ചിഹ്നം ഉണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ അല്പം പ്രയാസങ്ങള്‍ നേരിടേണ്ടി വരും എന്നതാണ്. അത് മാത്രമല്ല പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങളെ വലയ്ക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ ജീവിതം മാറി മറിയുന്നു. ദൗര്‍ഭാഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ പലപ്പോഴും പരാജയത്തിലേക്ക് എത്തുന്നു. ഇതെല്ലാം അല്പം ശ്രദ്ധിക്കണം.



Click it and Unblock the Notifications
