Latest Updates
-
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ -
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും!
മുഷ്ടി ചുരുട്ടുമ്പോള്‍ ചൂണ്ടുവിരലില്‍ ഈ വരകള്‍ തെളിയുന്നുണ്ടോ? ധനികനാകാനുള്ള യോഗം ഇതില്‍ അറിയാം
പണ്ടുകാലം മുതല്‍ ലോകത്ത് നിലനില്‍ക്കുന്ന ഒരു പ്രവചന രീതിയാണ് രേഖാശാസ്ത്രം(Palmistry). ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഈ രീതി ഇന്നും നിലനില്ക്കുന്നു. ഒരു വ്യക്തിയുടെ ഭാവി, നേട്ടങ്ങള്‍ എന്നിവയെല്ലാം കൈകളിലെ രേഖകളുടെ സ്ഥാനത്തിനനുസരിച്ച് നിര്‍ണ്ണയിക്കുന്നു. ജനനം മുതല്‍ മരണം വരെ ഇത്തരത്തില്‍ കൈരേഖാ ശാസ്ത്രത്തിലൂടെ വായിച്ചെടുക്കാന്‍ സാധിക്കും.

ഒരു വ്യക്തി ധനികനാകുമോ? ഇല്ലെങ്കില്‍ ദരിദ്രനാകുമോ എന്നെല്ലാം കൈകളിലെ രേഖാശാസ്ത്രം നോക്കി മനസ്സിലാക്കാന്‍ സാധിക്കും. പ്രത്യേകിച്ച്, കൈ മുഷ്ടി ചുരുട്ടി പിടിക്കുമ്പോള്‍ ചൂണ്ടുവിരലില്‍ പ്രത്യക്ഷപ്പെടുന്ന രേഖകളുടെ ആകൃതി പറയും നിങ്ങള്‍ ധനികനാകുമോ, അതോ ദരിദ്രനാകുമോ എന്ന്. എങ്ങനെയെന്ന് നോക്കാം.
ദാരിദ്രം
കൈ മുഷ്ടി ചുരുട്ടി പിടിക്കുമ്പോള്‍ ചൂണ്ടുവിരലില്‍ പ്ലസ് രൂപത്തില്‍ രേഖകള്‍ കൂട്ടി മുട്ടി കാണപ്പെടുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങളില്‍ ദാരിദ്രം വിട്ടുമാറില്ല എന്നാണ്. എത്ര കഷ്ടപ്പെട്ടാലും കയ്യില്‍ പണം വില്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ, ഏത് പ്രശ്നവും ഇവരുടെ മേല്‍ വന്നു ചേരാനുള്ള സാധ്യതയും കൂടുതലാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. ലോണ്‍ എടുത്താല്‍ തിരിച്ചടക്കാന്‍ സാധിക്കാത്ത അവസ്ഥ ഇവരില്‍ ഉണ്ടായിരിക്കുന്നതാണ്. എത്ര ശ്രമിച്ചാലും കടബാധ്യതകള്‍ ഇവരില്‍ നിന്നും അകലുകയില്ല. ബിസിനസ്സിലേയ്ക്ക് തിരിഞ്ഞാലും സാമ്പത്തിക നേട്ടങ്ങള്‍ ഇവരില്‍ കുറവായിരിക്കും. കഷ്ടകാലം ഇവരെ വിട്ടുമാറാതെ പിന്തുടരുന്നതായിരിക്കും. പലതരത്തിലുള്ള വിഷമങ്ങളും ഈ രാശിക്കാരെ പിന്തുടരുന്നതാണ്.
ധനികന്
എല്ലാവരും ധനികനാകാന്‍ ആഗ്രഹിക്കുന്നവരാണ്. കടബാധ്യകള്‍ ഒന്നും ഇല്ലാത്ത ദിനങ്ങളാണ് മിക്കവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ഹസ്തരേഖാ ശാസ്ത്രം പ്രകാരം, ഒരു വ്യക്തി മുഷ്ടി ചുരുട്ടി പിടിക്കുമ്പോള്‍ ചൂണ്ടുവിരലില്‍ ഒരു നേര്‍വരയും അതിന്റെ നടുഭാഗത്തായി ലംബത്തില്‍ ഒരു വരയും വന്നാല്‍ അവര്‍ ഭാവിയില്‍ ധനികരാകുന്നതാണ്. ഇവരില്‍ നിന്നും സാമ്പത്തിക പ്രശ്നങ്ങള്‍ അകലുന്നതായിരിക്കും. സമ്പാദിക്കാനുള്ള യോഗം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. അതുപോലെ, കടബാധ്യതകള്‍ അകലും. തൊഴില്‍ രംഗത്ത് ശോഭിക്കാന്‍ സാധിക്കും. ബിസിനസ്സില്‍ നേട്ടങ്ങള്‍ അനവധി ഇവര്‍ക്ക് ഉണ്ടാകുന്നതാണ്. സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നയിക്കാനുള്ള യോഗം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
കോടീശ്വരന്
ധനികനും കടന്ന്, കോടീശ്വരനാകാന്‍ യോഗമുള്ള ചില വ്യക്തികളുണ്ട്. ഹസ്തരേഖാ ശാസ്ത്ര പ്രകാരം, കൈ മുഷ്ടി ചുരുട്ടുമ്പോള്‍ ഒരു നേര്‍രേഖയും, അതിന്റെ ഇടതുവശത്തേയ്ക്കായി നടുഭാഗത്ത് നിന്നും ഒരു ലംബവും രൂപ്പെടുകയാണെങ്കില്, ഇത്തരക്കാര്‍ ഭാവിയില്‍ കോടീശ്വരന്മാര് ആകുന്നതാണ്. ഇവരില്‍ സമ്പത്ത് വര്‍ദ്ധിക്കുന്നതാണ്. നിലവിലുള്ളതിനേക്കാള്‍ സമ്പത്ത് ഇരട്ടിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇവരില്‍ തെളിയുന്നതായിരിക്കും. കടബാധ്യകള്‍ ഇവരില്‍ കുറയുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള യോഗം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ ഇല്ലാത്ത, സുഖ ജീവിതം ലഭിക്കും. ആഗ്രഹിച്ച കാര്യങ്ങള്‍ ആഗ്രഹിച്ച സമയത്ത് സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പണം വര്‍ദ്ധിക്കുന്നതിനാല്‍ തന്നെ ശത്രുശല്യം വര്‍ദ്ധിക്കാനുള്ള സാധ്യതയും കൂടുതലാണ്. മക്കൾക്കുവേണ്ടി നല്ലൊരു തുക സമ്പാദ്യമായി സ്വരൂപിക്കാൻ ഇവർക്ക് സാധിക്കുന്നതാണ്. വിലപിടിപ്പുള്ള ഒട്ടനവധി വസ്തുക്കൾ സ്വന്തമാക്കാനും ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. നിരവധി വീടുകൾ സ്വന്തമാക്കാനും ഇവർക്ക് സാധിക്കും.



Click it and Unblock the Notifications