Latest Updates
-
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ വേനൽച്ചൂട് കുഞ്ഞിനെ ബാധിക്കുമോ? -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഗ്രഹമാറ്റം ഏപ്രിൽ 16: ജീവിതം മാറിമറിയുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇതാ -
രാജയോഗം തേടി അലയുന്നോ? സോഷ്യൽ മീഡിയയിലെ തട്ടിപ്പുകൾ തിരിച്ചറിയൂ -
ഗജകേസരി യോഗം: 5 രാശിക്ക് ഇന്ന് ഭാഗ്യത്തിന്റെ സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 16: കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ആർക്കൊക്കെ? -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
ഉഷ്ണതരംഗം വരുന്നു; ചൂടിനെ തുരത്താൻ ഈ പാനീയങ്ങൾ മതി -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ തളരാതെ ഫിറ്റ്നസ് നിലനിർത്താം
വിരലിനിടയില്‍ മറുകുണ്ടോ? വിദേശവാസം ഉള്‍പ്പടെ യോഗങ്ങള്‍ അനവധി, കൈയ്യിലെ മറുകിന്റെ ഫലം
ഹസ്തരേഖാശാസ്ത്രപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നമ്മുടെയെല്ലാം ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. പലപ്പോഴും ജ്യോതിഷത്തിന്റെ ഒരു ഭാഗമായതിനാല്‍ സംഭവിക്കാന്‍ ഇടയുള്ള നല്ലതും ചീത്തയുമായ പല കാര്യങ്ങളെക്കുറിച്ചും ഇതില്‍ പ്രതിപാദിക്കുന്നു. കൈകളിലെ മറുക് നോക്കി നമ്മുടെ ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഒരു വ്യക്തിയുടെ സ്വഭാവം, സാമ്പത്തിക വിജയം, ബന്ധങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ഇത് വഴി മനസ്സിലാക്കാന്‍ സാധിക്കുന്നു.
കൈകളിലും വിരലുകളിലും കൈകളുടെ വിവിധ ഭാഗങ്ങളിലും ഉണ്ടാവുന്ന മറുകുകള്‍ നിങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ചില കാര്യങ്ങള്‍ പറയുന്നു. ഇവ നല്ലതോ മോശമോ എന്താണ് സൂചിപ്പിക്കുന്നത് എന്ന് നമുക്ക് നോക്കാം. ജീവിതത്തില്‍ എന്തൊക്കെയാണ് ഉണ്ടാവുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് ഭാഗ്യം എന്നും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. കൂടുതല്‍ അറിയാന്‍....

കൈത്തണ്ടയിലെ മറുക്
കൈത്തണ്ടയില്‍ മറുക് വളരെ പ്രധാനപ്പെട്ടതായാണ് ഹസ്തരേഖാശാസ്ത്രപ്രകാരം കണക്കാക്കുന്നത്. കാരണം അത് നിങ്ങളുടെ വിധിയുമായും വ്യക്തിപരമായ ഭാഗ്യത്തെക്കുറിച്ചും കണക്കാക്കുന്നതാണ്. ജീവിതത്തിലെ ഏറ്റക്കുറച്ചിലുകളെക്കുറിച്ചും ഇത് മനസ്സിലാക്കാന്‍ സഹായിക്കും. വലത് കൈത്തണ്ടയിലാണ് നിങ്ങള്‍ക്ക് മറുകുള്ളതെങ്കില്‍ ഇത് സൂചിപ്പിക്കുന്നത് സാമ്പത്തിക വിജയവും സ്ഥിരതയും ജീവിതത്തില്‍ കൊണ്ട് വരുമെന്നാണ് അര്‍ത്ഥമാക്കുന്നത്. ഇനി ഇടത് കൈത്തണ്ടയിലാണ് മറുകെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ കടുത്ത സാമ്പത്തിക വെല്ലുവിളികള്‍ നേരിടേണ്ടി വരും എന്നതാണ്. മാത്രമല്ല കരിയറിലും ബിസിനസിലും അല്പം പ്രയാസവും ഉണ്ടാവുന്നതാണ്.
കൈത്തണ്ടയുടെ മധ്യഭാഗം
നിങ്ങളുടെ കൈത്തണ്ടയുടെ മധ്യഭാഗത്താണ് മറുകെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് പരിശ്രമത്തിനൊടുവില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു എന്നതാണ്. എന്നാല്‍ കൈത്തണ്ടയുടെ പുറംഭാഗത്താണ് മറുകെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ മറ്റുള്ളവരുമായി ശക്തമായ ബന്ധം സ്ഥാപിച്ചെടുക്കും എന്നതാണ്. മാത്രമല്ല അതില്‍ നിങ്ങള്‍ ഒരു പരിധി വരെ വിജയിക്കും എന്നും സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം മറുകുള്ളവര്‍ കഷ്ടപ്പെട്ടാണെങ്കിലും ജീവിത വിജയം കരസ്ഥമാക്കുന്നു.
വിരലുകളിലെ മറുക്
നിങ്ങളുടെ വിരലുകളിലുണ്ടാവുന്ന മറുകുകള്‍ പലപ്പോഴും ആശയവിനിമയത്തേയും വിദേശവാസയോഗത്തേയും പ്രശസ്തിയേയും വ്യക്തിപരമായ ശക്തിയേയും ആണ് സൂചിപ്പിക്കുന്നത്. ഓരോ വിരലിനും ഓരോ തരത്തിലുള്ള ഫലങ്ങളാണ് ഉണ്ടാവുന്നത്. തള്ളവിരലില്‍ ആണ് മറുകെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോവുന്നവരാണ് എന്നതാണ്. അത് മാത്രമല്ല ശക്തമായ ഇച്ഛാശക്തിയും നിങ്ങള്‍ക്കുണ്ടായിരിക്കും. ചൂണ്ടുവിരലിലാണ് നിങ്ങളുടെ മറുകെങ്കില്‍ അതിന് അര്‍ത്ഥം നിങ്ങള്‍ നേതൃത്വ ഗുണങ്ങളും അതോടൊപ്പം തന്നെ കരിയറില്‍ വിജയം കണ്ടെത്തുന്ന വ്യക്തിയും ആയിരിക്കും എന്നതാണ്.
മറ്റ് വിരലുകള്‍
നിങ്ങള്‍ക്ക് നടുവിരലിലാണ് മറുകെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ വളരെയധികം ആഴത്തില്‍ ചിന്തിക്കുന്ന വ്യക്തിയായിരിക്കും എന്നതാണ്. ഇത് കൂടാതെ സാമ്പത്തിക നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. മോതിരവിരലിലാണ് മറുകെങ്കില്‍ അത് സൂചിപ്പിക്കുന്നത് കലാകായിക മേഖലയില്‍ നിങ്ങള്‍ക്ക് വിജയം കരസ്ഥമാക്കാന്‍ സാധിക്കും എന്നതാണ്. മാത്രമല്ല സര്‍ഗ്ഗാത്മകതയും നിങ്ങള്‍ക്കുണ്ടാവുന്നു. ചെറുവിരലിലാണ് മറുകെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ശക്തമായ ആശയവിനിമയ കഴിവുകള്‍ ഉണ്ടെന്നതാണ്. അത് മാത്രമല്ല ബിസിനസിലും നിങ്ങള്‍ക്ക് വിജയം കണ്ടെത്താന്‍ സാധിക്കുന്നു.
കൈകളിലെ മറ്റ് മറുകുകള്‍
നിങ്ങളുടെ കൈയ്യുടെ പിന്‍ഭാഗത്താണ് മറുകെങ്കില്‍ അത് ശുഭകരമായാണ് കണക്കാക്കുന്നത്. മാത്രമല്ല നിങ്ങള്‍ കഠിനാധ്വാനിയും ബുദ്ധിപരമായി മുന്നില്‍ തന്നെയായിരിക്കും.നിശ്ചയ ദാര്‍ഢ്യത്തിലൂടെ എല്ലാം നേടിയെടുക്കുന്നതിന് ശ്രമിക്കുന്നു. കൂടാതെ സ്വന്തം കഴിവിലൂടെ സാമ്പത്തിക അഭിവൃദ്ധിയും കൈവരിക്കുന്നു. കൈത്തണ്ടയില്‍ മറുകെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളിലെ സര്‍ഗ്ഗാത്മകതയെയാണ്. കലാപരമായി നിങ്ങള്‍ എല്ലാ മേഖലകളിലും ഉയര്‍ന്ന് നില്ക്കുന്നു.



Click it and Unblock the Notifications











