Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
കഴുത്ത്, കാല്‍, നെറ്റി ഈ മറുകിലുണ്ട് ജന്മരഹസ്യം: നിങ്ങളറിയണം സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതും
ശരീരത്തിലെ ഓരോ മറുകുകള്‍ക്കും നമ്മളെ കുറിച്ച് ഓരോന്ന് പറയാനുണ്ട്. ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങളെക്കുറിച്ച് മറുക് നമ്മളോട് സംവദിക്കുന്നു. കൗതുകകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കാനിരിക്കുന്ന നല്ലതും ചീത്തയുമായ പല കാര്യങ്ങളെക്കുറിച്ചും മറുക് പറയുന്നു. ജ്യോതിഷ പ്രകാരം ഇത്തരം കാര്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. പലപ്പോഴും എന്താണ് സംഭവിക്കാന്‍ പോവുന്നത് ജീവിതത്തില്‍ ഇനിയങ്ങോട്ട് സന്തോഷമോ ദു:ഖമോ എന്നിവയെക്കുറിച്ചെല്ലാം തന്നെ മറുകിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.
ജീവിതവുമായി ബന്ധപ്പെടുത്തുമ്പോള്‍ മറുകുകള്‍ക്ക് വളരെയധികം അര്‍ത്ഥതലങ്ങളുണ്ടെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ജനിക്കുമ്പോള്‍ തന്നെ ചില മറുകുകള്‍ നമ്മുടെ ശരീരത്തില്‍ ഉണ്ടാവുന്നു. ചിലതാകട്ടെ പോകപ്പോകെ നമ്മോട് ചേരുന്നു. നമ്മുടെ ശരീരത്തിലെ ഓരോ ഭാഗങ്ങളില്‍ ഉണ്ടാവുന്ന മറുകിന് നമ്മളെക്കുറിച്ച് ചില കാര്യങ്ങള്‍ പറയാനുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

പുറത്തുള്ള മറുക്
നിങ്ങളുടെ ശരീരത്തില്‍ പുറം ഭാഗത്തായി മറുകുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ നല്‍കുന്നു എന്നാണ് പറയുന്നത്. കൂടാതെ നിങ്ങളില്‍ ഒരു നല്ല നേതൃപാടവമുള്ള വ്യക്തിയുണ്ട് എന്നും സൂചിപ്പിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ഭാവിയില്‍ നേട്ടങ്ങളും അനുകൂല ഫലങ്ങളും ഉണ്ടാവുന്നു. 35 വയസ്സിനപ്പും നിങ്ങള്‍ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് ആശങ്കപ്പെടേണ്ടതില്ല. സമൃദ്ധി നിറഞ്ഞ ജീവിതമായിരിക്കും നിങ്ങളുടേത്.
ചെവിയിലെ മറുക്
ചെവിയിലാണ് നിങ്ങളുടെ മറുകെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ഉയര്‍ന്ന ബുദ്ധിശക്തിയും ചിന്താശേഷിയും ഉണ്ടെന്നതാണ്. അത് മാത്രമല്ല കരിയറില്‍ നിങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവുകയില്ല. അതോടൊപ്പം ജീവിതത്തില്‍ വിജയം കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി വരുന്നു എന്നതും പ്രത്യേകതയാണ്.
കഴുത്തിലെ മറുക്
നിങ്ങള്‍ക്ക് കഴുത്തില്‍ മറുകുണ്ടോ? എന്നാല്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ ലക്ഷ്യങ്ങളെ വിടാതെ പിന്തുടരുന്ന ഒരു വ്യക്തിയാണ് എന്നതാണ്. മാത്രമല്ല യാഥാര്‍ത്ഥ്യ ബോധത്തോടെ എല്ലാ കാര്യത്തിനേയും കൈകാര്യം ചെയ്യുന്നതിനും മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു എന്നതാണ് സത്യം. അര്‍പ്പണ ബോധവും സത്യസന്ധതയും ഇവരില്‍ കൂടുതലായിരിക്കും. വെല്ലുവിളികളെ ധൈര്യത്തോടെ നേരിടുന്നതിന് ഇവര്‍ എപ്പോഴും ശ്രമിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു.
നെറ്റിയിലെ മറുക്
നിങ്ങള്‍ക്ക് നെറ്റിയില്‍ മറുകുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ ഏത് കാര്യവും ചിന്തിച്ച് മാത്രം കൈകാര്യം ചെയ്യുന്ന വ്യക്തിയായിരിക്കും എന്നതാണ്. അത് മാത്രമല്ല ഇവര്‍ അവരുടെ ബൗദ്ധിക നിലവാരത്തെക്കുറിച്ച് എപ്പോഴും ചിന്തിക്കുകയും അത് വര്‍ദ്ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കൂടാതെ ആകര്‍ഷകമായ സ്വഭാവം നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ സന്തോഷപ്രദമാക്കുകയും ചെയ്യും.
കാലിലെ മറുക്
നിങ്ങള്‍ക്ക് കാലില്‍ മറുകുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് സാഹസികമായ സ്വഭാവങ്ങള്‍ നിങ്ങളില്‍ കൂടുതലായിരിക്കും എന്നതാണ്. മാത്രമല്ല നിങ്ങള്‍ക്ക് നാട് ചുറ്റുന്നതിനും കൂടുതല്‍ യാത്രകള്‍ പോവുന്നതിനും താല്‍പ്പര്യം വളരെ കൂടുതലായിരിക്കും. കൂടാതെ പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഏത് കാര്യവും അതീവ താല്‍പ്പര്യത്തോടെ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പല തരം മാറ്റങ്ങളിലേക്ക് മുന്നോട്ട് പോവാന്‍ നിങ്ങള്‍ക്ക് സാധിക്കും.
തുടയിലെ മറുക്
നിങ്ങള്‍ക്ക് തുടയില്‍ മറുകുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് അനുകമ്പയും ബഹുമാനവും നിങ്ങള്‍ക്ക് മറ്റുള്ളവരോട് കൂടുതലായിരിക്കും എന്നതാണ്. മാത്രമല്ല ഇവര്‍ക്ക് ഭാഗ്യം വളരെയധികം കൂടുതലായിരിക്കും. സമ്പത്തിന്റെ മടിത്തട്ടിലായിരിക്കും നിങ്ങളുടെ ജീവിതം. സാമ്പത്തിക നേട്ടങ്ങള്‍ വളരെ എളുപ്പത്തില്‍ നേടിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. ജീവിതം വളരെയധികം സന്തോഷത്തോടെ മുന്നോട്ട് പോവുകയും ചെയ്യുന്നു. അത്രയധികം മാറ്റങ്ങളാണ് ഇവരുടെ ജീവിതത്തില്‍ ഈ മറുക് കൊണ്ട് വരുന്നത്.
കൈയിലെ മറുക്
നിങ്ങളുടെ കൈകളില്‍ മറുകുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് പല കാര്യങ്ങളിലും പ്രത്യേകം കഴിവുകള്‍ ഉണ്ടായിരിക്കും എന്നതാണ്. മാത്രമല്ല പണത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. അത് പണത്തിന്റെ കാര്യത്തിലും ഭക്ഷണത്തിന്റെ കാര്യത്തിലും സമൃദ്ധി നിങ്ങളെ തേടി എത്തുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമാണ് ഇത്തരം മറുകുകള്‍. ഉള്ളം കൈയ്യിലെങ്കില്‍ അത് ജീവിതം സമ്പത്സമൃദ്ധിയിലേക്ക് എത്തും എന്നതിന്റെ സൂചനയാണ്.



Click it and Unblock the Notifications











