Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ചരിത്രത്തിലെ ഏറ്റവും ക്രൂരമരണം; ചുട്ടുപൊള്ളും ഇരുമ്പ് ദണ്ഡ് പ്രയോഗം, ക്രൂരതയുടെ അങ്ങേയറ്റം
മരണം എന്നത് പല വിധത്തിലാണ് സംഭവിക്കുന്നത്. ഒരു മനുഷ്യ ജീവനില്‍ ഒരിക്കലും തടുത്ത് നിര്‍ത്താന്‍ സാധിക്കാത്ത ഒന്നാണ് മരണം. എന്നാല്‍ അതിക്രൂരമായ മരണത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ പോലും സാധിക്കുകയില്ല. അത്തരത്തില്‍ അതിക്രൂരമായ മരണമാണ് ജ്യോര്‍ജി ഡോസ എന്ന ഹംഗേറിയന്‍ പൗരന് സംഭവിച്ചത്. 1514-ല്‍ ആണ് ജ്യോര്‍ജി ഏറ്റവും ക്രൂരമായ മരണത്തെ കൈവരിച്ചത്. 1514-ല്‍ പ്രഭുക്കന്‍മാര്‍ക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്തു എന്നതായിരുന്നു അദ്ദേഹത്തിനെതിരേ ചുമത്തപ്പെട്ട കുറ്റം. സാമൂഹികവും സാമ്പത്തികവുമായ കലാപങ്ങള്‍ക്കെതിരേ സംസാരിച്ചു എന്നതായിരുന്നു ജ്യേര്‍ജിക്കെതിരായ കുറ്റം.
ഓട്ടോമന്‍ സാമ്രാജ്യത്തിനെതിരായ ഒരു കുരിശുയുദ്ധമായി കലാപം ആരംഭിച്ചുവെങ്കിലും പ്രാദേശിക ഭൂവുടമകള്‍ക്കെതിരായ ഒരു വലിയ പോരാട്ടമായി മാറി ജ്യോര്‍ജിയുടെ കലാപം. ഇയര്‍ന്ന നികുതി, ഫ്യൂഡല്‍ അടിച്ചമര്‍ത്തല്‍ തുടങ്ങിയ പരാതികള്‍ പരിഹരിക്കാന്‍ ജ്യോര്‍ജി ഡോസയുടെ കര്‍ഷക സൈന്യം നിരന്തരം ശ്രമിച്ച് കൊണ്ടിരുന്നു. കലാപം തുടക്കത്തില്‍ വിജയമായിരുന്നെങ്കിലും പിന്നീട് അതിന് പ്രഭുക്കന്മാരില്‍ നിന്ന് കടുത്ത പ്രതിരോധം നേരിടേണ്ടി വരുന്ന അവസ്ഥയും ഉണ്ടായി. ഇതിനെത്തുടര്‍ന്നാണ് അതിക്രൂരമായ മരണത്തിന് ജ്യോര്‍ജി ഡൊസ്സ വിധേയമായത്.

കര്‍ഷക കലാപവും അതിന്റെ അനന്തരഫലങ്ങളും
കര്‍ഷക കലാപത്തിന് നേതൃത്വം കൊടുത്ത ഡോസ്സയും സൈന്യവും നിരവധി കോട്ടകളും പട്ടണങ്ങളും പിടിച്ചടക്കിക്കൊണ്ടിരുന്നു. എന്നാല്‍ ഇതിനെതിരെ സംഘടിച്ച പ്രഭുക്കന്‍മാര്‍ സൈന്യത്തെ ശക്തിപ്പെടുത്തുകയും കര്‍ഷക കലാപത്തിനെതിരേ യുദ്ധം ആരംഭിക്കുകയും ചെയ്തു. ഇത് അതിഗുരുതരമായ പരാജയത്തിലേക്ക് ജ്യോര്‍ജിയേയും കൂട്ടരേയും എത്തിച്ചു.
ഭയാനകമായ പീഢനമുറകള്‍
ജ്യോര്‍ജി ഡോസയെ പിടികൂടിയതിന് ശേഷം ഭയാനകമായ പീഡനത്തിന് ഇദ്ദേഹം വിധേയനായി. ഇരുമ്പ് സിംഹാസനം ചൂടാക്കുകയും അതിലേക്ക് നഗ്നനായി ഇദ്ദേഹത്തെ ഇരുത്തുകയും ചെയ്തു. പിന്നീട് ചുട്ടുപഴുപ്പിച്ച ഇരുമ്പ് ദണ്ഡ് പിടിക്കാന്‍ നിര്‍ബന്ധിതനാക്കുകയും ചെയ്തു. കൂടാതെ ചൂടാക്കിയ ഇരുമ്പ് കിരീടം അണിയിപ്പിക്കുകയും അതോടൊപ്പം മറ്റ് തടവുകാരോടായി ഇദ്ദേഹത്തിന്റെ ജീവനുള്ള ശരീരത്തില്‍ നിന്ന് മാംസം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഭാവിയില്‍ പ്രഭുക്കന്‍മാരോട് ആരെങ്കിലും എതിരിടുന്നുണ്ടെങ്കില്‍ അവര്‍ക്കുള്ള താക്കീത് കൂടിയായിരുന്നു ജ്യോര്‍ജിയുടെ മരണം.
കവണ ഉപയോഗിച്ച് ക്രൂരത
ചൂടാക്കിയ കവണ ഉപയോഗിച്ച് പച്ചമാംസത്തില്‍ കുത്തിയിറക്കുകയും അത് സഹതടവുകാരോടായി ഭക്ഷിക്കാന്‍ ഉത്തരവിടുകയും ചെയ്തു. ഇത്തരത്തില്‍ മാംസം ഭക്ഷിച്ച തടവുകാരെ വെറുതേ വിടുകയും അല്ലാത്തവരെ വധിക്കുകയും ചെയ്തു. ഹംഗറിയുടെ ചരിത്രത്തിലെ എന്ന് വേണ്ട ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ മരണമായിരുന്നു ഇത്. ഇത് ഹംഗറിയുടെ ഫ്യൂഡല്‍ വ്യവസ്ഥയിലെ ആഴത്തിലുള്ള പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാട്ടുകയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
അധികാരികളുടെ ക്രൂരത
അധികാരികളുടെ ക്രൂരതയായിരുന്നു ഡൊസ്സയുടെ മരണം എന്നതില്‍ സംശയം വേണ്ട. കാരണം വധശിക്ഷ അതിന്റെ എല്ലാ വിധത്തിലുള്ള ക്രൂരതയോടെയാണ് ഡൊസ്സയെ തേടി എത്തിയത്. അധികാരത്തിലുള്ളവര്‍ ഉപയോഗിക്കുന്ന കടുത്ത നടപടികളെയും അധികാര ദുര്‍വിനിയോഗത്തേയുമാണ് ഇത് സൂചിപ്പിക്കുന്നത്.അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും അധികാരികള്‍ എത്രത്തോളം പോകുമെന്നതിന്റെ വ്യക്തമായ ഓര്‍മ്മപ്പെടുത്തലാണ് ഇന്നും ഡൊസ്സയുടെ ക്രൂരമായ വധശിക്ഷ.
നീതിയെയും അധികാരത്തെയും കുറിച്ചുള്ള പ്രതിഫലനം
ജ്യോര്‍ജി ഡോസയുടെ കഥ നീതിയെയും അധികാരത്തെയും കുറിച്ചുള്ള പ്രധാന ചോദ്യങ്ങള്‍ ഇന്നും സമൂഹത്തില്‍ ഉയര്‍ത്താന്‍ തരത്തില്‍ കെല്‍പ്പുള്ളവയാണ്. പലപ്പോഴും ഇതിനെതിരെ ഒരു ന്യായീകരണങ്ങളും നടക്കില്ല എന്നതാണ് സത്യം. ഡോസയ്ക്ക് ലഭിച്ച തീവ്രമായ ശിക്ഷ ചരിത്രത്തിലുടനീളമുള്ള അധികാര പോരാട്ടങ്ങളുടെ ക്രൂരമായ യാഥാര്‍ത്ഥ്യങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ്. അധികാരം, ചെറുത്ത് നില്‍പ്പ് എന്നിവയെല്ലാം തന്നെയാണ് പലപ്പോഴും ഡൊസ്സയുടെ മരണത്തിന് ആധാരം. എപ്പോഴും നിലനില്‍ക്കേണ്ട നീതിക്കുവേണ്ടിയുള്ള നീണ്ടുനില്‍ക്കുന്ന പോരാട്ടത്തെയാണ് ഡൊസ്സ ഓര്‍മ്മിപ്പിക്കുന്നതും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications