Latest Updates
-
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്!
പണ്ട് വധുക്കള്‍ ബുക്കെ ഉപയോഗിച്ചിരുന്നത് ഈ സംഭവം മറയ്ക്കാനായിരുന്നു! അറിയാം ചില നഗ്നസത്യങ്ങള്‍!
ജാതി-മത ഭേദമില്ലാതെ എല്ലാവരും വിവാഹത്തിന് ബുക്കെ ഉപയോഗിക്കാറുണ്ട്. പലതരം പൂക്കള്‍ ഉപയോഗിച്ച്, മനോഹരമായ ആകൃതിയില്‍ പൂക്കള്‍ വെച്ചുകെട്ടി തയ്യാറാക്കി എടുക്കുന്ന ബുക്കെ, ഇന്ന് വിവാഹ ദിനത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒരു അലങ്കാര വസ്തുവായി മാറിയിരിക്കുകയാണ്. സാരിയും, ആഭരണങ്ങളും തിരഞ്ഞെടുക്കുന്ന, അതേ ആവേശത്തോടെയാണ് ഇന്ന് വധുക്കള്‍ ബുക്കെയുടെ നിറവും, അതില്‍ വേണ്ട പൂക്കളും നിശ്ചയിക്കുന്നത്.

ചിലര്‍ പ്രണയത്തിന്റെ സൂചകമായി ബുക്കെ ഉപയോഗിക്കുന്നു. പുതിയ തുടക്കത്തിന്, ശുഭകരമാകുന്ന ബുക്കെ തിരഞ്ഞെടുക്കുന്നു. എന്നാല്‍, ഈ ബുക്കെ എന്ന് മുതലാണ് ഉപയോഗിച്ച് തുടങ്ങിയതെന്ന് അറിയുമോ? പണ്ട് കാലത്ത്, പ്രത്യേകിച്ച്, മിഡില്‍ എയ്ജിലാണ് ഈ ബുക്കെ ഉപയോഗിച്ച് തുടങ്ങിയത്. അന്നുകാലത്ത് വധുക്കള്‍, വിവാഹദിനത്തില്‍ ഒരു സാധനം മറയ്ക്കാന്‍ വേണ്ടിയാണ് ബുക്കെ ഉപയോഗിച്ചത്. അത് എന്താണെന്ന് നോക്കാം.
പണ്ട് പണ്ട് ഒരുകാലത്ത്!
പണ്ടുകാലത്ത് ലോകം അടക്കി വാണിരുന്ന പല രാജഭരണ കാലത്തും ഈ ബുക്കെ എന്ന സമ്പ്രദായം നിലനിന്നിരുന്നു എന്നാണ് ചരിത്രകാരന്മാര് അവകാശപ്പെടുന്നത്. ഗ്രീക്ക്, റോമന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നല്ല സുഗന്ധമുള്ള പൂക്കള്‍ ഉപയോഗിച്ച് ബുക്കെ നിര്‍മ്മിച്ചിരുന്നതായി പറയപ്പെടുന്നു. അന്നു കാലത്ത്, ഇന്നത്തെ കാലത്തെപ്പോലെ റോസാപ്പൂവും, ലില്ലിയുമെന്നും അല്ല! നമ്മുടെ ഈ സുഗന്ധവ്യജ്ഞനങ്ങളുടെ പൂക്കളും, ഇലകളുമെല്ലാം അയിരുന്നു ഉപയോഗിച്ചിരുന്നത്. അതായത്, നമ്മുടെ തുളസി പോലെയുള്ള, നല്ല മണമുള്ള ഇലകളും, അതുപോലെ, അന്ന് ലഭിച്ചിരുന്ന പൂക്കളും മറ്റുമായിരുന്നു ബുക്കെകളില് സ്ഥാനം പിടിച്ചിരുന്നത്. ഇത്തരം ബുക്കെ വിവാഹ ദിനം ഉപയോഗിച്ചാല്‍ സൗഭാഗ്യം വരുമെന്നായിരുന്നു ഇവരുടെ വിശ്വാസം. കൂടാതെ, ജീവിതത്തില്‍ സന്തോഷം, സമാധാനം എന്നിവ ഉണ്ടാകാനും ബുക്കെ ഉപയോഗിച്ചിരുന്നു.
എന്നാല്‍, റോമന്‍, ഗ്രീക്ക് കാലഘട്ടത്തിലേയ്ക്ക് കടക്കുന്നതിന് മുന്‍പ്, മിഡില്‍ ഏയ്ജില് എത്തിയാല്‍ സംഭവത്തിന്റെ രീതികളെല്ലാം മാറും. മിഡില്‍ ഏയ്ജിലാണ് ബുക്കെ കണ്ടുപിടിച്ചത് എന്നാണ് പറയുന്നത്. എന്നാല്‍, ഇവര്‍ ഈ ബുക്കെ കണ്ടുപിടിച്ചതിന് പിന്നില്‍ ഒരു രഹസ്യമുണ്ട്. കേട്ടാല്‍ ആരായാലും ഒന്ന് മൂക്കത്ത് വിരല്‍ വെച്ച് പോകും! ആ രഹസ്യം എന്താണെന്ന് നോക്കാം.
രഹസ്യം
സത്യത്തില്‍ ഈ ഭാഗ്യത്തിന്റെ പര്യായമായി ബുക്കെ ഉപയോഗിക്കുന്നതിന് മുന്‍പ് ഇത് പ്രധാനമായും ഉപയോഗിച്ചിരുന്നത് മറ്റൊരു കാര്യ്തതിനായിരുന്നു. മിഡില്‍ ഏ്യ്ഡ് കാലത്ത്, അന്നത്തെ ആളുകള്‍ക്ക് പതിവായി കുളിക്കുന്ന ശീലം പലര്‍ക്കും ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ, ശരീര ദുര്‍ഗന്ധവും അമിതമായിരുന്നു. വെല്ലപ്പോഴും മാത്രമായിരിക്കും ഇവര്‍ കുളിക്കുന്നത്. എന്തിന് വിവാഹത്തിന് പോലും ഇവര്‍ കളിക്കാറില്ല. അതിനാല്‍, വിവാഹ ദിവസം ശരീര ദുര്‍ഗന്ധം ഒഴിവാക്കുന്നതിനായിട്ടാണ് ആദ്യമായി ബുക്കെ ഉപയോഗിച്ച് തുടങ്ങിയത്. നല്ല സുഗന്ധവ്യജ്ഞനങ്ങളും മണമുള്ള പൂക്കളും ഉപയോഗിച്ച് ബുക്കെ ഉണ്ടാക്ക, വിവാഹത്തിന്റെ അന്ന് ഉപയോഗിക്കാന്‍ ആരംഭിച്ചും. അങ്ങനെ ഈ ശീലം ഓരോ കാലഘട്ടത്തിലും പാരമ്പര്യമായി എല്ലാവരും പിന്തുടരാന് ശ്രമിച്ചും.
കാലം കഴിയുമ്പോള്‍, ഈ ബുക്കെ ഉപയോഗിക്കുന്നതിന്റെ ലക്ഷ്യവും മാറിത്തുടങ്ങി. പിന്നീട്, മുടിയില്‍ അലങ്കാരവസ്തുവായി ബുക്കെ ഉപയോഗിക്കാന്‍ തുടങ്ങി. അതുകഴിഞ്ഞപ്പോള്‍, ഏകദേശം വിക്ടോറിയന്‍ കാലഘട്ടമായപ്പോള്‍ പ്രണയത്തിന്റെ സൂചകമായി ബുക്കെ ഉപയോഗിക്കാന്‍ തുടങ്ങി. അതും കഴിഞ്ഞ് ഇന്ന്, പലരും, അലങ്കാരവസ്തുവായാണ് ബുക്കെ ഉപയോഗിക്കുന്നത്. വിവാഹദിനത്തില്‍ വധുവിനെ സുന്ദരിയാക്കുന്നതില്‍ ബുക്കെയ്ക്കും ഒരു ചെറിയ പങ്കുണ്ടെന്ന് തന്നെ പറയാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications