Latest Updates
-
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്! -
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം -
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്!
പച്ചപ്പണിയാന്‍ ചൊവ്വ! പായല്‍ വളരും, വാസയോഗ്യമാക്കുന്നതിലെ ആദ്യ ചുവട്
ഈ പ്രപഞ്ചത്തില്‍ ഭൂമിയില്‍ അല്ലാതെ മറ്റേതെങ്കിലും ഗ്രഹത്തില്‍ ജീവനുണ്ടോ എന്ന ചോദ്യം കാലങ്ങളായി മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ചോദ്യങ്ങളിലൊന്നാണ്. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ മനുഷ്യന് ഉറ്റുനോക്കുന്ന ഗ്രഹങ്ങളിലൊന്നാണ് ചൊവ്വ. കാരണം സൗരയൂഥത്തില്‍ ഭൂമിയോട് ഏറെ സാദൃശ്യങ്ങളുള്ള ഗ്രഹമാണ് ചൊവ്വ. ഒരുകാലത്ത് ചൊവ്വയില്‍ മുഴുവന്‍ ജലമായിരുന്നുവെന്നും ചൂടുള്ള കാലാവസ്ഥയായിരുന്നുവെന്നും അന്തരീക്ഷമുണ്ടായിരുന്നുവെന്നുമാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ തന്നെ ചൊവ്വ മനുഷ്യവാസയോഗ്യമായിരിക്കാം എന്ന പ്രതീക്ഷയിലാണ് ശാസ്ത്ര സമൂഹം.

മനുഷ്യന്റെ ആ പ്രതീക്ഷകള്‍ക്ക് തെളിച്ചമേകുന്ന ഒരു കണ്ടെത്തല്‍ അടുത്തിടെ ചില ചൈ;നീസ് ശാസ്ത്രജ്ഞര്‍ നടത്തിയിട്ടുണ്ട്. ചൊവ്വയില്‍ ഒരു ചെടി വളരുമെന്ന കണ്ടെത്തല്‍!
ചൊവ്വയില്‍ വളരുന്ന ചെടി
മരുഭൂമിയില്‍ വളരുന്ന ഒരിനം പായല്‍ ചൊവ്വയിലും വളരുമെന്നാണ് അടുത്തിടെ െ്രചെനീസ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. സിന്ട്രിക്കിയ കാനിനെര്‍വിസ് (എസ്. കാനിനെര്‍വിസ്) എന്ന ഒരിനം പായല്‍ അസാധാരണ അന്തരീക്ഷസ്ഥിതികളെ അതിജീവിക്കുന്ന ഒരിനം ചെടിയാണ്. ടിബറ്റ് മുതല്‍ അന്റാര്‍ട്ടിക്ക വരെയുള്ള തീവ്ര അന്തരീക്ഷ സ്ഥിതികളുള്ള മരുഭൂമികളില്‍ ഇവ വളരാറുണ്ട്. ചൊവ്വയില്‍ ജീവയോഗ്യമായ ഒരു അന്തരീക്ഷം ഉണ്ടാക്കുന്നതിന് തുടക്കമിടാന്‍ ഈ ചെടിക്ക് കഴിഞ്ഞേക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ചൊവ്വയിലെ പാറക്കെട്ടുകള്‍ നിറഞ്ഞ ഉപരിതലത്തില്‍ നിറഞ്ഞുവളര്ന്ന് ഭാവിയില്‍ മറ്റ് ചെടികള്‍ വളരാന്‍ പാകത്തില്‍ ചൊവ്വയെ മാറ്റിയെടുക്കാന്‍ ഈ ചെടിക്ക് സാധിച്ചേക്കും.
ചൊവ്വയില്‍ പച്ചപ്പ് നിറയ്ക്കാനും അങ്ങനെ മനുഷ്യവാസ യോഗ്യമാക്കാനും ആല്‍ഗകളും ലൈക്കനുകളും പോലെയുള്ളവ നടുന്നതിനെ കുറിച്ചും ശാസ്ത്രജ്ഞര്‍ ചിന്തിച്ചിരുന്നു. എന്നാല്‍ ചൊവ്വയെ ഭൗമീകരിക്കാന്, അഥവാ ചെടികള്‍ വച്ചുപിടിപ്പിച്ച് ഭൂമിയുടേത് പോലുള്ള കാലാവസ്ഥ സൃഷ്ടിച്ചെടുക്കാന്‍ പായലുകളാണ് ഏറ്റവും അനുകൂലമെന്ന് ചൈനീസ് ശാസ്ത്രജ്ഞരുടെ പഠനത്തില്‍ പറയുന്നു. കാരണം ഇവയ്ക്ക് അന്തരീക്ഷ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും പ്രകാശത്തെ ഊര്‍ജ്ജസ്രോതസ്സായി ഉപയോഗിച്ച് അജൈവ ദ്രവ്യത്തില്‍ നിന്ന് ഭക്ഷണം സ്വീകരിക്കാനും (ഫോട്ടോഓട്ടോട്രോപിക്) കഴിവുണ്ട്. മാത്രമല്ല, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും നല്ല അളവില്‍ ജൈവപിണ്ഡം ഉല്‍പ്പാദിപ്പിക്കാനും പായലുകള്‍ക്ക് കഴിഞ്ഞേക്കും.
ഭൂമിയിലും ആദ്യമുണ്ടായിരുന്നത് പായല്‍?
ഭൂമിയിലും ആദ്യമുണ്ടായ ചെടി പായലുകള്‍ ആയിരുന്നുവെന്നാണ് വിശ്വാസം. ഭൂമിയുടെ ആദ്യനാളുകളിലെ അവ തീവ്രമായ കാലാവസ്ഥകളെയും അന്തരീക്ഷ സമ്മര്‍ദ്ദത്തെയും അതിജീവിക്കാന്‍ അവയ്ക്ക് കഴിഞ്ഞിരുന്നു എന്നതിനാല്‍ ചൊവ്വയിലും പായലുകള്‍ കടുത്ത അന്തരീക്ഷ സ്ഥിതികളെ അതിജീവിക്കുമെന്നാണ് പ്രതീക്ഷ.
ഉയര്‍ന്ന അളവിലുള്ള ഗാമ റേഡിയേഷന്, കുറഞ്ഞ ഓക്സിജന്‍, അതിശൈത്യം, വരള്‍ച്ച തുടങ്ങി ചൊവ്വയില്‍ ഉള്ള അസാധാരണ സാഹചര്യങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ചുകൊണ്ടാണ് ശാസ്ത്രജ്ഞര്‍ പരീക്ഷണങ്ങള്‍ നടത്തിയത്. എന്നാല്‍ ഇവയെ എല്ലാം അതിജീവിക്കാന്‍ പായലിന് സാധിച്ചും. അവയിലെ 98 ശതമാനം ജലാംശം ഇല്ലാതായിട്ട് പോലും ജീവന് നിലിനിര്‍ത്താന്‍ അവയ്ക്ക് കഴിഞ്ഞു. മാത്രമല്ല, അഞ്ച് വര്‍ഷത്തോളം -80 ഡിഗ്രി സെല്‍ഷ്യസില്‍ ഫ്രീസറില്‍ സൂക്ഷിച്ചിട്ടും പുതിയ ശിഖരങ്ങള്‍ വളര്‍ന്നുവെന്നതും വളരെ അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
അസാധാരണ സാഹചര്യങ്ങളില്‍ അതുല്യമായ രൂപമാറ്റങ്ങള്‍ വരുത്താന്‍ ഇവയ്ക്ക് സാധിക്കും. ഉദാഹരണത്തിന് ഇലകള്‍ ചുരുട്ടല്, പ്രതല വിസ്താരം കുറച്ചുകൊണ്ട് ജലം സംരക്ഷിക്കല്‍, കടുത്ത അള്ട്രൈവൈലറ്റ് റേഡിയേഷനില്‍ നിന്നും ചൂടില്‍ നിന്നും സംരക്ഷണം നല്കുന്ന മേല്ക്കട്ടി എന്നിവയെല്ലാം. പൂര്‍ണ്ണമായും ഉണങ്ങിയാല്‍ പോലും ഇവയുടെ കോശഭിത്തിയും കോശസ്തരവും ക്ലോറോപ്ലാസ്റ്റും ഘടനയുമെല്ലാം സംരക്ഷിക്കപ്പെടും.
ചൊവ്വയെ ഭൗമീകരിച്ച് മനുഷ്യവാസം ഉറപ്പാക്കല്‍
മറ്റൊരു ഗ്രഹത്തെ ഭൗമീകരിക്കുക എന്ന ആശയം പുതിയ ഒന്നല്ല. ശാസ്ത്രസാഹിത്യത്തില്‍ ഏറെക്കാലമായി ഇവ പ്രമേയമാണ്. അതേസമയം ഭൂമിയില്‍ ഇവയുടെ പ്രത്യാഘാതം വലുതായിരിക്കുമെന്ന ആശങ്കയും ചില ശാസ്ത്രജ്ഞര്‍ പങ്കുവെക്കുന്നുണ്ട്. ഭൂമിയെ പോലുള്ള ഒരു ഗ്രഹത്തെ അതുപോലെ പൂര്‍ണ്ണമായും ഭൗമീകരിക്കുക എന്നാല്‍ നിലവിലെ ഒരു ആവാസവ്യവസ്ഥയെ നശിപ്പിക്കുക എന്ന അര്‍ത്ഥം കൂടിയുണ്ടെന്ന് ചിലര്‍ ഭയപ്പെടുന്നു.



Click it and Unblock the Notifications