Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ഈ തീയ്യതികളില്‍ ജനിച്ച സ്ത്രീകളെ ആരാലും തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല
Women Born on These Dates are strong, bold, and confident: സംഖ്യാശാസ്ത്രം അനുസരിച്ച് ചില തീയ്യതികളില്‍ ജനിച്ച വ്യക്തികളുടെ സ്വഭാവ സവിശേഷതകള്‍ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും ജനിച്ച തീയ്യതി അനുസരിച്ച് പ്രത്യേകതകളും വര്‍ദ്ധിക്കുന്നതാണ്. സംഖ്യാശാസ്ത്ര പ്രകാരം, താഴെ പറയുന്ന തീയ്യതികളില്‍ ജനിച്ച സ്ത്രീകളെ ആരാലും തോല്‍പ്പിക്കാന്‍ സാധിക്കുകയില്ലെന്നാണ് പറയുന്നത്. ഇവര്‍ക്ക് ഏതൊരു പ്രതിസന്ധിയും ധൈര്യപൂര്‍വ്വം നേരിടാനുള്ള മനക്കരുത്തും ഉണ്ടായിരിക്കും.

ഓരോ തീയ്യതിക്കനുസരിച്ച് ഓരോ സ്ത്രീകളുടെ ഗുണങ്ങളിലും വ്യത്യാസം രേഖപ്പെടുത്തുന്നുണ്ട്. ഈ സവിശേഷതകള്‍ ഏതെല്ലാം തീയ്യതിയില്‍ ജനിച്ചവര്ക്കാണെന്ന് നോക്കാം.
1, 10, 19, 28 തീയ്യതികളില്‍ ജനിച്ചവര്‍
നേതാക്കളെപ്പോലെ പെരുമാറുന്നവരായിരിക്കും ഈ തീയ്യതികളഇല് ജനിച്ച സ്ത്രീകള്‍. ഏതൊരു കാര്യവും ബുദ്ധിപൂര്‍വ്വം നേരിടാന്‍ ഇവര്‍ക്ക് കെല്‍പ്പുണ്ടായിരിക്കും. ആരുടെ വെല്ലുവിളികളും ഏറ്റെടുക്കാനും, തോറ്റുകൊടുക്കാന്‍ തയ്യാറാകാത്ത മനസ്സും ഈ തീയ്യതികളില്‍ ജനിച്ച സ്ത്രീകള്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ഒട്ടും ആത്മവിശ്വാസം ചോരാത്തവരായിരിക്കും ഈ തീയ്യതികളില്‍ ജനിച്ചവര്‍. ദൃഢനിശ്ചയവും ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. അചഞ്ചലമായ മനസ്സും, സ്വന്തം കഴിവുകളില്‍ അമിതമായി വിശ്വസിക്കുന്നവരും ആണ് ഈ തീയ്യതികളില്‍ ജനിച്ചവര്‍. തങ്ങളെ സ്നേഹിക്കുന്നവരെ എന്ത് വിലകൊടുത്തും സംരക്ഷിക്കാന്‍ ഈ തീയ്യതികളില്‍ ജനിച്ച സ്ത്രീകള്‍ ശ്രമിക്കുന്നതാണ്. ശരിയായ കാര്യങ്ങള്‍ക്ക് വേണ്ടി എന്ത് വിലകൊടുത്തും നിലകൊള്ളാന്‍ ഇവര്‍ തയ്യാറായിരിക്കും. പോരാട്ടങ്ങളില്‍ വീര്യം ചോരാത്തവരായിരിക്കും ഈ തീയ്യതികളില്‍ ജനിച്ച സ്ത്രീകള്‍.
3, 12, 21, 30 തീയ്യതികളില്‍ ജനിച്ചവര്‍
വ്യക്തി പ്രഭാവമുള്ളവരും, ആത്മവിശ്വാസം ഒട്ടും ചോരാത്തവരും ആയിരിക്കും ഈ തീയ്യതികളില്‍ ജനിച്ച സ്ത്രീകള്‍. മറ്റുള്ളവരോട് ശരിയായ വിധത്തില്‍ പെരുമാറാനും ഈ തീയ്യതികളില്‍ ജനിച്ച സ്ത്രീകള്‍ക്ക് പ്രത്യേക കഴിവായിരിക്കും. എല്ലാ കാര്യങ്ങളിലും ശുഭാപ്തി വിശ്വാസം നിലനിര്‍ത്തുന്ന ഇവര്‍, തങ്ങള്‍ക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നതായിരിക്കും. ആരാലും ഇവരുടെ മനസ്സ് മാറ്റിയെടുക്കാന്‍ സാധിക്കുന്നതല്ല. ഉറച്ച തീരുമാനം എടുക്കാനും ഇവര്‍ക്ക് പ്രത്യേക കഴിവായിരിക്കും. വളരെ പെട്ടെന്ന് തളരാത്ത മനസ്സായിരിക്കും ഈ തീയ്യതികളില്‍ ജനിച്ചവര്‍ക്ക്. അറിവും ഇവരില്‍ കൂടുതലായിരിക്കും.
5, 14, 23 തീയ്യതികളില്‍ ജനിച്ചവര്‍
വിശാല മനസ്കരായിരിക്കും ഈ തീയ്യതികളില്‍ ജനിച്ച സ്ത്രീകള്‍. പലപ്പോഴും പുരോഗമന ചിന്താഗതിയും ഇവരില്‍ ഉണ്ടായേക്കാം. തങ്ങള്‍ക്കുള്ള അറിവില്‍ അഭിമാനം കൊള്ളുന്നവരായിരിക്കും ഈ സ്ത്രീകള്‍. ഏത് സാഹചര്യവുമായി പൊരുത്തപ്പെടാന്‍ സാധിക്കുന്നവരും, എല്ലായ്പ്പോഴും സത്യത്തിനു പിറകേ നടക്കാന്‍ ആഗ്രഹിക്കുന്നവരും ആയിരിക്കും ഈ തീയ്യതികളില്‍ ജനിച്ച സ്ത്രീകള്‍. അതിനാല്‍, എല്ലായ്പ്പോഴും സ്വാതന്ത്രത്തിനുവേണ്ടി നിലകൊള്ളാന്‍ ഇവര്‍ക്ക് സാധിക്കും. സത്യത്തിനുവേണ്ടി പോരാടാനും ഇവര്‍ക്ക് മനസ്സ് ഉണ്ടായിരിക്കുന്നതാണ്. എവിടെയും തോറ്റുകൊടുക്കാന്‍ തയ്യാറാകാത്തവരാണ് ഈ തീയ്യതികളില്‍ ജനിച്ച സ്ത്രീകള്‍.
7, 16, 25 തീയ്യതികളില്‍ ജനിച്ചവര്‍
സ്വയം ആത്മപരിശോധന നടത്തുന്നവരാണ് ഈ തീയ്യതികളില്‍ ജനിച്ച സ്ത്രീകള്‍. അതിനാല്‍, ഇവര്‍ക്ക് ഇവരെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കും. മറ്റുള്ളവരുടെ വാക്കുകളില്‍ പതറിപോകാത്തവരായിരിക്കും ഇവര്‍. ആര് എന്ത് പറഞ്ഞാലും, അതിനെയെല്ലാം നേരിടാനുള്ള കെല്‍പ്പ് ഈ തീയ്യതികളില്‍ ജനിച്ചവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. അനീതിക്കെതിരെ പ്രതികരിക്കുന്നവരാണ്. ശബ്ദം ഉയര്‍ത്താന്‍ ഭയക്കാത്തവരും, സ്വന്തം നിലനില്‍പ്പിനായി പോരാടുന്നവരും ആയിരിക്കും ഈ തീയ്യതികളില്‍ ജനിച്ച സ്ത്രീകള്‍.



Click it and Unblock the Notifications
