Latest Updates
-
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം
സൂര്യഗ്രഹണത്തിന്റെ ദോഷപ്രഭാവം; ഭൂകമ്പം, യുദ്ധം, ലോകത്ത് വരുന്നത് ഈ വമ്പന്‍ മാറ്റങ്ങള്‍
ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം അശ്വിനി അമാവാസി നാളായ ഒക്ടോബര്‍ 14 ശനിയാഴ്ച സംഭവിക്കാന്‍ പോകുന്നു. ഇന്ത്യന്‍ സമയം അനുസരിച്ച് സൂര്യഗ്രഹണം രാത്രി 8:34 മുതല്‍ 2:35 വരെ സംഭവിക്കും. ഈ സൂര്യഗ്രഹണം വളരെ നീണ്ടതായിരിക്കും. ഇത് വടക്കന്‍, തെക്കേ അമേരിക്ക ഭൂഖണ്ഡത്തിലെ പ്രദേശങ്ങളില്‍ ദൃശ്യമാകും. വടക്കേ അമേരിക്ക, കാനഡ, മെക്സിക്കോ, അര്‍ജന്റീന, ക്യൂബ, പെറു, കൊളംബിയ, ബ്രസീല്‍ എന്നിവിടങ്ങളില്‍ ഈ സൂര്യഗ്രഹണം കാണാന്‍ സാധിക്കും. റിംഗ് ഓഫ് ഫയര്‍ എന്നും അറിയപ്പെടുന്ന ഈ ഗ്രഹണത്തിന് വൃത്താകൃതിയിലുള്ള അല്ലെങ്കില്‍ വാര്‍ഷിക സൂര്യഗ്രഹണം എന്നാണ് ശാസ്ത്രജ്ഞര്‍ പേര് നല്‍കിയിരിക്കുന്നത്. ഈ ഗ്രഹണത്തില്‍ സൂര്യന് ഒരു വളയം പോലെ കാണപ്പെടുന്നു.
ഒക്ടോബര്‍ 14 ന് സംഭവിക്കുന്ന ഗ്രഹണം ഈ വര്‍ഷത്തെ രണ്ടാമത്തെതും അവസാനത്തേതുമായ സൂര്യഗ്രഹണമായിരിക്കും. നേരത്തെ, ഏപ്രില്‍ 20 ന് ഒരു സൂര്യഗ്രഹണം സംഭവിച്ചിരുന്നു. ജ്യോതിഷത്തിന്റെയും ജ്യോതിശാസ്ത്രത്തിന്റെയും വീക്ഷണത്തില്‍ ഗ്രഹണം ഒരു പ്രധാന സംഭവമായി കണക്കാക്കപ്പെടുന്നു. ഇതിന്റെ പ്രതിഫലനം രാശികളിലും ലോകത്തും ദൃശ്യമാകും. ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം ലോകത്ത് എന്തൊക്കെ മാറ്റങ്ങളാണ് കൊണ്ടുവരാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.

ഗ്രഹവിന്യാസം
ഈ സൂര്യഗ്രഹണ സമയത്ത് അമാവാസി നാളില്‍ കന്നിരാശിയിലെ ബുധന്‍ സൂര്യനും ചന്ദ്രനുമായി സംയോഗം ഉണ്ടാകും. അഞ്ചാം നൂറ്റാണ്ടിലെ വരാഹമിഹിരന്റെ ഗ്രന്ഥമായ ബൃഹത് സംഹിത പ്രകാരം, കന്നിരാശിയിലെ ഒരു ഗ്രഹണം വിളകള്‍ക്കും, കവികള്‍ക്കും, പണ്ഡിതന്മാര്ക്കും, എഴുത്തുകാര്‍ക്കും, ഗായകര്‍ക്കും ദോഷം ചെയ്യും. ഗ്രഹണസമയത്ത് ബുധന്‍ സൂര്യനിലും ചന്ദ്രനിലും ചെലുത്തുന്ന സ്വാധീനം നെയ്യ്, തേന്‍, എണ്ണ, രാജാക്കന്മാര് എന്നിവര്‍ക്ക് അശുഭകരമാണ്. അതുകൊണ്ട് തന്നെ ഈ ഗ്രഹണത്താല്‍ മഴ കുറയാനും പണപ്പെരുപ്പം കൂടാനും സാധ്യതയുണ്ട്.
ചിത്തിര നക്ഷത്രത്തില്‍ ഈ ഗ്രഹണം വരുന്നത് ആഭരണങ്ങള്‍, ഫാഷന്‍ ഡിസൈനിംഗ്, എഴുത്തുകാര്‍, ജ്വല്ലറികള്‍, ഗാനരചയിതാക്കള്‍, പെര്‍ഫ്യൂം വ്യാപാരികള്‍, ഗണിതശാസ്ത്രജ്ഞര്‍, തുണി വ്യവസായികള്‍, ശസ്ത്രക്രിയാ വിദഗ്ധര്‍, വന്‍കിട ഹോട്ടലുകള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ളവരെ പ്രതികൂലമായി ബാധിച്ചേക്കാം.
വിലക്കയറ്റം
ഗ്രഹണസമയത്ത് കന്നിരാശിയുടെയും ചിത്തിര നക്ഷത്രത്തിന്റെയും സ്വാധീനം മൂലം സ്വര്‍ണത്തിനും വെള്ളിക്കും വില കൂടും. ഡിസൈനര്‍ വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും വില വര്‍ധിക്കും. വന്‍കിട ജ്വല്ലറികള്‍, ഫാഷന്‍ ഡിസൈനര്‍മാര്‍, കലാകാരന്മാര്, പത്രപ്രവര്‍ത്തകര്‍ എന്നിവര്‍ അടുത്ത 30 ദിവസത്തിനുള്ളില്‍ ചില വിവാദങ്ങളില്‍ അകപ്പെടാന്‍ സാധ്യതയുണ്ട്. കന്നി രാശിയിലെ ദോഷം കാരണം ഈ സമയം ധാന്യങ്ങളുടെ വിലയും വര്‍ദ്ധിച്ചേക്കാം. പ്രത്യേകിച്ച് അരിയുടെ വില ഉയര്‍ന്നേക്കാം. കാരണം ഈ വര്‍ഷം അരി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ സാധാരണയിലും കുറഞ്ഞ അളവില്‍ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്.
യുദ്ധം വഷളാകും
ഈ സൂര്യഗ്രഹണം ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രായേലിന് നിര്‍ണായകമായ ഒരു മുന്‍തൂക്കം നല്‍കും. ഗ്രഹണ സമയത്ത് വ്യാഴം കന്നിരാശിയില്‍ നിന്ന് നാശത്തിന്റെ എട്ടാം ഭാവത്തില്‍ വീഴുന്നത് വലിയ ദുരന്തത്തിന്റെ ജ്യോതിഷ സൂചന നല്കുന്നു. ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തെ തുടര്‍ന്ന് ഗാസ മുനമ്പില്‍ നിന്ന് ഈജിപ്ത്, ജോര്‍ദാന്‍, സിറിയ, ലെബനന് എന്നിവിടങ്ങളിലേക്ക് പലസ്തീന് അഭയാര്‍ത്ഥികള്‍ പലായനം ചെയ്യുന്നത് ഗുരുതരമായ ദുരന്തമായി മാറിയേക്കാം. ഇത് അടുത്ത കുറച്ച് മാസങ്ങളില്‍ അറബ് രാജ്യങ്ങളുടെ ഇസ്രായേലിനോടുള്ള രോഷം വര്‍ദ്ധിക്കും.
ഭൂകമ്പം
ഈ സൂര്യഗ്രഹണം പ്രധാനമായും കാനഡയിലും അമേരിക്കയിലും അതുപോലെ ബ്രസീല്‍, കൊളംബിയ, ചിലി, പനാമ, കരീബിയന്‍ രാജ്യങ്ങള്‍, പരാഗ്വേ, ഉറുഗ്വേ തുടങ്ങിയ തെക്കേ അമേരിക്കയുടെ മുഴുവന്‍ പ്രദേശങ്ങളിലും ദൃശ്യമാകും. വടക്കേ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും ഭൂപടത്തില്‍ കൂര്‍മ്മ ചക്രം സ്ഥാപിക്കുകയാണെങ്കില്‍, അടുത്ത 30 ദിവസത്തിനുള്ളില്‍ വടക്കേ അമേരിക്കയില്‍ ഒരു ഇടത്തരം ഭൂകമ്പത്തിനും തെക്കേ അമേരിക്കയില്‍ ഒരു വലിയ ഭൂകമ്പത്തിനും സാധ്യതയുണ്ട്. കന്നി രാശിയുടെ ദോഷം മൂലം അവകാഹദ ചക്രം അനുസരിച്ച്, പനാമയും പെറുവും ഭൂകമ്പത്തിന്റെ ഏറ്റവും ഉയര്‍ന്ന അപകടസാധ്യതയിലായിരിക്കും.
രോഗം, സാമ്പത്തിക പ്രതിസന്ധി
ഗ്രഹണസമയത്ത്, ചൊവ്വ വായു രാശിയായ തുലാം രാശിയിലായിരിക്കും. ശനിയുടെ ത്രികോണത്തിലായിരിക്കും വ്യാഴത്തിലെ ശനിയുടെയും ചൊവ്വയുടെയും ഭാവം. ഇത് അമേരിക്കന്‍ ഓഹരി വിപണിയിലും രാഷ്ട്രീയത്തിലും വലിയ പ്രതിസന്ധിയുടെ സൂചനയാണ്. ഇന്ത്യന്‍ വിപണിയിലും ഇതിന്റെ ആഘാതം കണ്ടേക്കാം. ഇതുകൂടാതെ, തെക്കേ അമേരിക്കയില്‍ ചില നിഗൂഢ രോഗങ്ങളോ പനിയോ പടരുന്നതിന്റെ ജ്യോതിഷ സൂചനകളുമുണ്ട്.



Click it and Unblock the Notifications