Latest Updates
-
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
മഴക്കാലത്തും സൺസ്ക്രീൻ നിർബന്ധമോ? ചർമ്മം സുരക്ഷിതമാക്കാൻ ഈ പുതിയ രീതികൾ പരീക്ഷിക്കൂ -
ചാട്ടവും ഓട്ടവുമില്ല, തൃഷയുടെ ഈ വർക്കൗട്ട് ചെയ്താൽ ശരീരം മാറും; മഴക്കാലത്ത് വീട്ടിലിരുന്ന് പരീക്ഷിക്കാം -
ചൊവ്വ ഇടവം രാശിയിലേക്ക്: സാമ്പത്തിക നേട്ടത്തിനായി ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ!
നെഗറ്റീവ് ആളുകളെ അകറ്റിനിര്‍ത്താം, പോസിറ്റീവ് ആയിരിക്കാനുള്ള വഴികള്‍
ജീവിതത്തില്‍ പോസിറ്റീവ് ആയിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പ്രതിസന്ധി നിറഞ്ഞ കാലങ്ങളില്‍ പോലും പോസിറ്റീവ് ആയിരിക്കുകയും ജീവിതത്തെ കുറിച്ച് നല്ല പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുകയും വേണമെന്നാണ് മഹാന്മാര് പറയുന്നത്. അങ്ങനെയുള്ളവര്‍ക്ക് മാത്രമേ ജീവിതത്തില്‍ മുന്നേറാന്‍ സാധിക്കുകയുള്ളൂ. പക്ഷേ എത്രയൊക്കെ പോസിറ്റീവ് ആയിരിക്കാന്‍ ശ്രമിച്ചാലും ചിലപ്പോള്‍ നമ്മുടെ മനസ്സിളകും. പ്രത്യേകിച്ച് നമ്മുടെ പോസിറ്റീവ് മനോഭാവത്തെ, പ്രതീക്ഷകളെ, നല്ല മൂഡിനെ തകര്‍ക്കുന്ന നിലയില്‍ മറ്റൊരാളുടെ ഭാഗത്ത് നിന്നും ഒരു വാക്കോ പ്രവൃത്തിയോ ദുരനുഭവമോ ഉണ്ടാകുമ്പോള്‍. അതെ, ഈ ലോകത്ത് പോസിറ്റീവ് ആയ ആളുകള്‍ മാത്രമല്ല നെഗറ്റീവ് ആയ ആളുകളും ഉണ്ട്. അറിഞ്ഞോ അറിയാതെയോ അവര്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുന്നവരാണ്.

നെഗറ്റിവിറ്റി പരത്തുന്നവര്‍
എന്തുകാര്യങ്ങളെയും നെഗറ്റീവ് മനോഭാവത്തോടെ അഭിമുഖീകരിക്കുന്നവര്‍, മറ്റുള്ളവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതിന് പകരം അവരുടെ മനസ്സില്‍ നിരാശയുടെയും സംശയങ്ങളുടെയും മുള്മുനകള് കുത്തിക്കയറ്റുന്നവര്, ദുഷിച്ച ചിന്തകള്‍ മാത്രം പങ്കുവെക്കുന്നവര്‍, മറ്റുള്ളവരുടെ വികാരങ്ങളെയും മാനസികാരോഗ്യത്തെയും വകവെക്കാത്തവര്‍. ശുഭപ്രതീക്ഷകളുമായി ജോലിസ്ഥലത്ത് എത്തുമ്പോഴായിരിക്കും നിന്നെ കാണാന്‍ ഇന്നൊരു ഭംഗിയില്ലല്ലോ എന്നും ഡ്രെസ്സ് കാണാന്‍ രസമില്ലെന്നും ആരെങ്കിലും പറയുന്നത്. അതോടെ മൂഡ് പോകും. അല്ലെങ്കില്‍ വളരെ കാര്യമായി അടുത്ത സുഹൃത്തിനോ വീട്ടിലുള്ളവര്‍ക്കോ ഏറെ സമയമെടുത്ത് കണ്ടുപിടിച്ച ഒരു സമ്മാനം നല്കുമ്പോള്, അവര്‍ അത് കൊള്ളില്ലെന്ന് മുഖത്ത് നോക്കി പറയും. എത്ര കാര്യമായാണ് നമ്മള് അത് നല്‍കിയതെന്ന് അവര്‍ ചിന്തിക്കുക പോലുമില്ല. ഇങ്ങനെ എന്തുകാര്യങ്ങളെയും നെഗറ്റീവ് ആയി മാത്രം സമീപിക്കുന്ന ആളുകള്‍ എപ്പോഴും നമുക്ക് ചുറ്റുമുണ്ടാകും. ഈ സ്വഭാവത്തില്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ല. അവരുടെ ജന്മനായുള്ള സ്വഭാവമോ, സാഹചര്യങ്ങളോ ദുരനുഭവങ്ങളോ ആയിരിക്കാം അവരെ അങ്ങനെ ആക്കിത്തീര്‍ത്തത്.
അപ്പോള്‍ പിന്നെ നെഗറ്റീവ് ആളുകളുമായി ഇടപെടേണ്ടത് എങ്ങനെയാണ്. നെഗറ്റീവ് മനോഭാവമുള്ള ആളുകളെ ജീവിതത്തില്‍ നിന്നും അകറ്റിനിര്‍ത്തുക, ഒഴിവാക്കുക എന്നിവയൊന്നും പ്രായോഗികമല്ല. ഒരുപക്ഷേ അവര്‍ നമുക്ക് വേണ്ടപ്പെട്ട മേലുദ്യോഗസ്ഥരോ, വീട്ടുകാരോ സുഹൃത്തുക്കളോ ആയിരിക്കും. അച്ഛനോ അമ്മയോ ഭാര്യയോ മക്കളോ നെഗറ്റീവ് മനോഭാവത്തിന് അടിമകളാണെങ്കില്‍ അവരെ നമുക്ക് വേണ്ടെന്ന് വെക്കാന്‍ കഴിയില്ലല്ലോ. എത്ര ശ്രമിച്ചാലും അവരെ തിരുത്താനും കഴിഞ്ഞെന്ന് വരില്ല. നെഗറ്റീവ് മനോഭാവമുള്ളവരുമായി ഇടപെടുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍, അല്ലെങ്കില്‍ അവരുമായി ഇടപെടാന്‍ പഠിച്ചാല്‍ അവരുടെ വാക്കുകളോ ചിന്തകളോ പ്രവൃത്തികളോ നമ്മളെ ഒരുതരത്തിലും ബാധിക്കില്ല. ഇതെങ്ങനെ സാധിക്കുമെന്ന് നോക്കാം.
നെഗറ്റീവ് സ്വഭാവമുള്ളവരുമായി എങ്ങനെ ഇടപെടാം
ഒരുപാട് പരിശ്രമിച്ചിട്ടായിരിക്കും ചിലര്‍ ജീവിതത്തില്‍ പോസിറ്റീവ് എനര്‍ജി സ്വരൂപിക്കുക. എങ്കിലും വഴിയിലൂടെ പോകുന്ന നെഗറ്റീവ് സ്വഭാവമുള്ള ഒരാളുടെ വാക്കോ പ്രവൃത്തിയോ മതി അതിനെ പാടേ ഇല്ലാതാക്കാന്‍. ചിലയാളുകള്‍ക്ക് നെഗറ്റിവിറ്റി, നൈരാശ്യവാദം, അശുഭചിന്തകളാണ് ജീവിതം. അവരുടെ ചിന്തകളും പ്രവൃത്തികളും ഓര്‍ത്ത് നമ്മുടെ സമയവും ഊര്‍ജ്ജവും പോസിറ്റീവ് മനോഭാവവും ഇല്ലാതാക്കുന്നതിന് പകരം അവരെ കൈകാര്യം ചെയ്യാന്‍ പഠിക്കുക. അതിനുള്ള ചില മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
മനസ്സ് ഇളകാതിരിക്കുക
നെഗറ്റീവ് ആളുകളാല്‍ നമ്മുടെ സമാധാനവും മൂഡും തകരാനുള്ള പ്രധാനകാരണം നമ്മുടെ സന്തോഷത്തെയും സമാധാനത്തെയും തകര്‍ക്കാന്‍ അവരെ നമ്മള് അനുവദിക്കുന്നു എന്നതുകൊണ്ടാണ്. അടുത്തുള്ളയാല് നെഗറ്റീവ് ആയിട്ടുള്ള ആളാണ് കൂടെയുള്ളതെങ്കില്‍ നമ്മളില്‍ സ്വാധീനമുണ്ടാക്കാന്‍ അവരെ അനുവദിക്കില്ലെന്ന് ഉറച്ച തീരുമാനം എടുക്കുക.
എന്തുവന്നാലും പോസിറ്റിവിറ്റി കൈവിടാതിരിക്കുക
എപ്പോഴും ശുഭചിന്തകള്‍ ഉള്ളവരായിരിക്കുക. പ്രതീക്ഷയുള്ളവരായിരിക്കുക. നന്ദിയുള്ളവരായിരിക്കുക. ജീവിതത്തെ പോസിറ്റീവ് ആയിട്ട് മാത്രമേ സമീപിക്കുകയുള്ളുവെന്ന് ദൃഢപ്രതതിജ്ഞ എടുക്കുക. കുറ്റങ്ങളോ കുറവുകളോ ചൂണ്ടിക്കാട്ടി നമ്മളെ വേദനിപ്പിക്കാന്‍ ആരെയും അനുവദിക്കാതിരിക്കുക. അവരുടെ വാക്കുകളെ ചെവിക്കൊള്ളാതിരിക്കുക. നമ്മുടെ ജീവിതത്തിലെ സന്തോഷങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും ഉത്തരവാദി നമ്മള് മാത്രമാണെന്ന സത്യം ഉള്‍ക്കൊള്ളുക.
നെഗറ്റീവ ആളുകളെ അവഗണിക്കുക
എപ്പോഴും പുറമേ അതിന് സാധിച്ചുകൊള്ളണമെന്നില്ല. കാരണം അവര്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് വേണ്ടപെട്ടവര് ആയിരിക്കും. അങ്ങനെയുള്ളപ്പോള്‍ മനസ്സുകൊണ്ട് അവരെ അവഗണിക്കുമെന്ന് തീരുമാനിക്കുക. അവരുമായി ഇടപെടുന്നതിന് മുമ്പ് തന്നെ അവര്‍ പറയുന്നതൊന്നും തന്നെ ബാധിക്കില്ലെന്ന് തീരുമാനിച്ച് ഇടപെടുക.
മൗനം ഭൂഷണം
മൗനം വിദ്വാന് ഭൂഷണം എന്നാണല്ലോ. നെഗറ്റീവ് ആളുകളുമായി ഇടപെടുന്ന സാഹചര്യങ്ങളില്‍ ഇത് കൂടുതല്‍ പ്രസക്തമാകും. ഒരാള്‍ നമ്മളോട് സംസാരിക്കുമ്പോള്‍ മറുപടി നല്‍കാതെ നിശബ്ദമായിരിക്കുന്നത് പരുഷ സ്വഭാവമായാണ് കണക്കാപ്പെടുന്നത്. എന്നാല്‍ നെഗറ്റീവ് ആളുകളുമായി ഇടപെടുമ്പോള്‍ അതല്ലാതെ മാര്‍ഗ്ഗമില്ല. മാനസികമായ സമാധാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിന് മൗനത്തേക്കാള്‍ മികച്ച ഒരു മാര്‍ഗ്ഗമില്ല.
മറ്റൊരിടത്തേക്ക് പോകുക
നെഗറ്റീവ് ആയിട്ടുള്ള ഒരാള്‍ ഒപ്പമുണ്ടെങ്കില്‍ ആ ഊര്‍ജ്ജം നമ്മളിലേക്കും പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് പറ്റുമെങ്കില്‍ അവരുടെ അടുത്തുനിന്നും മാറിനില്‍ക്കുക. നെഗറ്റീവ് ആണെന്ന് തോന്നുന്ന ആളുകളുമായി ഇടപെടാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കുക. അവരറിയാതെ, അവരെ വേദനിപ്പിക്കാതെ അത് ചെയ്യാന്‍ ശ്രമിക്കുക.
അവരെ കണ്ടില്ലെന്ന് നടിക്കുക
നമ്മള് ശദ്ധിക്കുന്നുണ്ടെന്ന് അവര്‍ മനസ്സിലാക്കുമ്പോഴാണ് നമ്മളുമായി ഇടപെടാന്‍ അവര്‍ പ്രേരിതരാകുന്നത്. നെഗറ്റീവ് ആളുകള്‍ ഉള്ള ഒരിടത്ത് അവരെ നോക്കാതിരിക്കാന്‍ അല്ലെങ്കില്‍ ശ്രദ്ധിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക.
പോസിറ്റിവിറ്റിയുടെ കവചം അണിയുക
എപ്പോഴും നമുക്ക് ചുറ്റും പോസിറ്റിവിറ്റിയുടെ ഒരു സാങ്കല്‍പ്പിക കവചം തീര്‍ക്കുക. ആ കവചത്തെ ഉടച്ച് നെഗറ്റിവിറ്റി കടത്തിവിടാതിരിക്കാന്ആ ആരെയും അനുവദിക്കാതിരിക്കുക. അടുത്തിരുന്ന് നെഗറ്റിവിറ്റി പ്രസരിപ്പിക്കുന്ന ഒരാളോട് എങ്ങനെ പ്രതികരിക്കണമെന്ന് മുന്‍കൂട്ടി നിശ്ചയിക്കുകയും സങ്കല്പ്പിക്കുകയും ചെയ്യുക. ഇത്തരം സങ്കല്‍പ്പങ്ങള്‍ പ്രായോഗിക ജീവിതത്തില്‍ ഉപകരിക്കും. പരിശീലനങ്ങള്‍ നമ്മളെ പൂര്‍ണ്ണതിയിലേക്ക് നയിക്കും.
അതേ നാണയത്തില്‍ തിരിച്ചടിക്കുക
ചില സാഹചര്യങ്ങളില്‍ നമ്മള് എത്രയെല്ലാം പ്രതികരിക്കാതെ പോസിറ്റീവ് ആയിരിക്കാന്‍ ശ്രമിച്ചാലും നെഗറ്റീവ് സ്വഭാവമുള്ളവര്‍ അങ്ങേയറ്റം പ്രകോപിപ്പിച്ച് നമ്മുടെ സമാധാനം തകര്‍ക്കും. അത്തരം സാഹചര്യങ്ങളില്‍ അവര്‍ തരുന്ന നെഗറ്റിവിറ്റി അങ്ങോട്ട് തന്നെ തിരിച്ചുകൊടുക്കുക. ഇതിനായി നെഗറ്റീവ് വികാരങ്ങള്‍ ഉണ്ടാകുമ്പോള്‍ നമുക്കെന്താണ് തോന്നുന്നതെന്ന് മനസ്സിലാക്കുക. അത് ഉള്ളില്‍ വച്ചിരിക്കാതെ പുറത്തേക്ക് ഒഴുക്കിവിടുക. അതിന് കാരണമായ ആളുകളിലേക്ക് തന്നെ അവ തിരിച്ചെത്തിക്കോളും.
നമ്മുടെ ജീവിതം നമ്മുടെ മാത്രം ഉത്തരവാദിത്തം ആണെന്നുള്ളതാണ് ജീവിതത്തില്‍ നമ്മള് പഠിക്കേണ്ട ആദ്യപാഠം. നമ്മുടെ സന്തോഷങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും വിജയങ്ങള്‍ക്കും പരാജയങ്ങള്‍ക്കും മറ്റാരെയും കൂട്ടുപിടിക്കാന്‍ ശ്രമിക്കരുത്. മറ്റുള്ളവര്‍ നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മള് തന്നെയാണ്. നമുക്ക് ഇഷ്ടമല്ലാത്ത, അല്ലെങ്കില്‍ നമ്മളില്‍ നെഗറ്റിവിറ്റി ഉണ്ടാക്കുന്ന ആളുകളിലേക്ക് വീണ്ടും വീണ്ടും പോകാതിരിക്കുക. അവരെ കുറ്റം പറയാതെ, അവരെ വെറുക്കാതെ അവരുടെ നെഗറ്റിവിറ്റിയില്‍ നിന്നും നമ്മളെ സംരക്ഷിനുള്ള വഴികള്‍ കണ്ടെത്തുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications