Latest Updates
-
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!
മുഖം, കഴുത്ത്, കണ്ണ്: പൊന്നിട്ട് മൂടിയാലും ഈ പ്രത്യേകതകളുള്ള പെണ്ണിനെ കെട്ടല്ലേ!
പലപ്പോഴും ശാരീരികമായുണ്ടാവുന്ന പല മാറ്റങ്ങളും നമ്മുടെ ജീവിതത്തേയും സ്വാധീനിക്കുന്നു എന്നാണ് പരയുന്നത്. ഒരു വ്യക്തിയുടെ ശാരീരിക സവിശേഷതകള്‍ നോക്കി നമുക്ക് പല കാര്യങ്ങളും അറിയാന്‍ സാധിക്കും. അവര്‍ ഭാഗ്യവാന്മാരാണോ ഭാഗ്യവതികളാണോ ജീവിതത്തില്‍ ഇവര്‍ എത്രത്തോളം വിജയിക്കും എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം പ്രധാനമായി കണക്കാക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ശാരീരിക പ്രത്യേകതകളും സ്വഭാവവും ഭാഗ്യവും എല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു എന്നാണ് സാമുദ്രിക ശാസ്ത്രം പറയുന്നത്.
ചില ശാരീരിക സവിശേഷതകള്‍ ഭാഗ്യത്തെ സൂചിപ്പിക്കുമ്പോള്‍ ചിലത് നിര്‍ഭാഗ്യത്തെ സൂചിപ്പിക്കുന്നു. അത് ആണായാലും പെണ്ണായാലും എല്ലാം ഇത്തരത്തില്‍ പ്രത്യേകതകള്‍ ഉണ്ടാവുന്നുണ്ട്. അഭിവൃദ്ധിയോടെ മുന്നോട്ട് പോവണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ അതിന് തടസ്സമായി നില്ക്കുന്ന ചില ശാരീരിക പ്രത്യേകതകള്‍ ഉണ്ട്. അവ എന്തൊക്കെയെന്നും എന്താണ് ഭാഗ്യം കൊണ്ട് വരുന്നത് എന്നും നമുക്ക് നോക്കാം.

കൈകളുടെ ആകൃതി
ആദ്യം തന്നെ ഒരു വ്യക്തിയുടെ കൈകളുടെ ആകൃതി അല്ലെങ്കില്‍ കൈപ്പത്തിയിലെ വരകള്‍ പോലെയുള്ള പ്രത്യേക സ്വഭാവസവിശേഷതകള്‍ ആണ് പലരും കണക്കാക്കുന്നത്. സ്ത്രീകളാണെങ്കില്ഇ ചില മാറ്റങ്ങള്‍ അവരുടെ സമ്പത്തിനുള്ള സാധ്യതയെ സൂചിപ്പിക്കുമെന്നതാണ് പൊതുവായുള്ള ഒരു വിശ്വാസം. കൂടാതെ തടിയില്ലാത്ത മെലിഞ്ഞ കൈകളും കുറുകിയ വിരലുകളും ഉള്ള സ്ത്രീകള്‍ വിവാഹജീവിതത്തില്‍ വളരെയധികം ദു:ഖിക്കേണ്ടി വരും എന്നാണ് പറയുന്നത്. കൈകള്‍ മാത്രമല്ല ഒരാളുടെ ചെവിയുടെ വലുപ്പവും ആകൃതിയും സമ്പത്ത് സമ്പാദിക്കുന്നതിലെ ഭാഗ്യ അടയാളമായി കണക്കാക്കുന്നു. പലപ്പോഴും പെണ്ണിനും ആണിനും ചെറിയ ചെവിയാണ് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിര്‍ഭാഗ്യത്തെയാണ്. എന്നാല്‍ വലിയ ചെവികള്‍ വലിയ ഭാഗ്യത്തിന്റെ അടയാളമായി കാണുന്നു.
മുഖത്തിന്റെ മാറ്റം
എപ്പോഴും മുഖത്ത് നോക്കി ഒറ്റനോട്ടത്തില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ പറയുന്നവര്‍ ധാരാളം നമുക്ക് ചുറ്റും ഉണ്ട്. ഉദാഹരണത്തിന്, വിശാലമായ നെറ്റിയും നന്നായി തുടുത്ത കവിള്‍ത്തടങ്ങളും ഉള്ളവരെങ്കില്‍ ഇവര്‍ ജീവിതത്തില്‍ ഏത് പ്രതിസന്ധിയും തരണം ചെയ്ത് മുന്നോട്ട് പോവും എന്നും വിജയിക്കും എന്നുമാണ് സൂചിപ്പിക്കുന്നത്. കൂടാതെ ചില ആകൃതികളും നിറങ്ങളും മറ്റുള്ളവയേക്കാള്‍ ശുഭകരമാണെന്നും നമുക്ക് മനസ്സിലാക്കും. പ്രത്യേകിച്ച് കണ്ണുകളുടെ കാര്യത്തില്‍. കലങ്ങിയ ചുവന്ന കണ്ണുള്ള സ്ത്രീകള്‍ക്ക് ദാരിദ്ര്യ ദു:ഖത്തിനുള്ള സാധ്യതയുണ്ടെന്നാണ് പറയുന്നത്. അത് മാത്രമല്ല വിടര്‍ന്ന കണ്ണുകളുള്ളവര്‍ സര്വ്വസൗഭാഗ്യത്തോടെ മുന്നോട്ട് പോവും എന്നും വിശ്വാസമുണ്ട്.
കാലുകള്‍ ശ്രദ്ധിക്കാം
കാലുകളുടെ സവിശേഷതകളും നിസ്സാരമല്ല. കാരണം ഭാഗ്യവുമായി ബന്ധപ്പെടുത്തുമ്പോള്‍ കാലുകള്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന അവയവം തന്നെയാണ്. പലപ്പോഴും കാലുകളുടെ ആകൃതിയും കാലിലെ മറുകും എല്ലാം ഭാഗ്യത്തെ കണക്കാക്കുന്നു. കാലില്‍ മറുകുള്ള ആളുകള്‍ യാത്രയിലും സാഹസികതയിലും മുന്നേറാന്‍ സാധ്യതയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, ചില സംസ്കാരങ്ങളില്‍ ഇത് ഭാഗ്യത്തിന്റെ പര്യായമായാണ് കണക്കാക്കുന്നത്. സ്ത്രീകളെങ്കില്‍ ഇവര്‍ ലക്ഷ്മി ദേവിയുടെ പര്യായമായാണ് കാണുന്നതും.
ശാസ്ത്രീയ അടിത്തറയില്ല
എന്ത് തന്നെയായാലും ഇത്തരം കാര്യങ്ങളെ ഒരു വിശ്വാസത്തിന്റെ കാഴ്ചപ്പാടോടെ മാത്രം സമീപിക്കേണ്ടത് പ്രധാനമാണ്. സമൂഹത്തില്‍ പലപ്പോഴും അത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി മാറുന്നുണ്ടെങ്കിലും ഇതിന്റെ ശാസ്ത്രീയ അടിത്തറ പലപ്പോഴും കുറവാണ്. ഭാഗ്യത്തിന്റെയോ വിധിയുടെയോ കാര്യത്തില്‍ അനുഭവം മാത്രമാണ് വിശ്വാസയോഗ്യമായിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഒരിക്കലും ഗൗരവതരമായി എടുക്കേണ്ടതും അല്ല. ശരീര സവിശേഷതകളും ഭാഗ്യവും തമ്മിലുള്ള ബന്ധം കൗതുകകരമായ ഊഹാപോഹങ്ങള്‍ മാത്രമാണ് ഉള്ളത് എന്നത് ആദ്യം മനസ്സിലാക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
