Latest Updates
-
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം!
ജനിച്ച മാസം അനുസരിച്ച് നിങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ കഴിവ് എന്തിലാണ്, കണ്ടെത്താം
ലോകത്ത് എല്ലാ മനുഷ്യര്‍ക്കും നാനാതരം കഴിവുകള്‍ ഉണ്ട്. കഴിവുകളില്‍ ഓരോ മനുഷ്യരും അതുല്യരാണ്. ഒരാള്‍ക്കുള്ള കഴിവായിരിക്കില്ല മറ്റൊരാള്‍ക്ക് ഉള്ളത്. അവര്‍ക്കുള്ള കഴിവായിരിക്കില്ല അടുത്തയാള്‍ക്ക് ഉള്ളത്. പല ക ഴിവുകളും ഒന്നിച്ചുചേര്‍ന്ന മനുഷ്യരും ഉണ്ടാകും. അവര്‍ക്കില്ലാത്ത കഴിവുകളും ഉണ്ടാകും. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാവര്ക്കും സവിശേഷമായ ചില കഴിവുകള്‍ ഉണ്ട്. നമുക്ക് അവയെ സൂപ്പര്‍ പവറെന്നോ ദിവ്യശേഷി എന്നെല്ലാം വേണെങ്കില്‍ വിളിക്കും.

ജ്യോതിഷം പറയുന്നത് ഓരോ മാസങ്ങളിലും ജനിച്ചവര്‍ക്ക് സവിശേഷമായ ചില കഴിവുകള്‍ ഉണ്ടാകുമെന്നാണ്. ഒരോ ദിവസങ്ങള്‍ക്കും അതുല്യമായ ഒരു ഊര്‍ജം ഉണ്ട്. ആ ഊര്‍ജമാണ് അന്ന് ജനിക്കുന്നവര്‍ക്ക് അവരുടെ സൂപ്പര്‍പവര്‍ നല്‍കുന്നത്. ഇതെല്ലാം പ്രപഞ്ചം നമുക്ക് നല്കുന്ന കഴിവുകളാണ്.
ജനുവരി, ഫെബ്രുവരി, മാര്‍ച്ച്
ജനുവരിയില്‍ ജനിച്ച ആളുകള്‍ എത്ര വലിയ തിരിച്ചടികളില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്നവര്‍ ആയിരിക്കും. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാനുള്ള അതുല്യമായ കഴിവ് അവരിലുണ്ടായിരിക്കും.ഫെബ്രുവരിയില്‍ ജനിച്ച ആളുകള്‍ പുതിയ കാര്യങ്ങള്‍ കണ്ടുപിടിക്കാന്‍ മിടുക്കരായിരിക്കും. മറ്റാര്‍ക്കും ഇല്ലാത്ത നൂതനമായ, പ്രഗത്ഭമായ ആശയങ്ങളാണ് ഇവരുടെ തലയില്‍ ഉദിക്കുക.മാര്‍ച്ച് മാസത്തില്‍ ജനിച്ചവര്‍ സര്‍ഗാത്മകമായ കഴിവുകള്‍ ഉള്ളവരും ഭാവനാസമ്പന്നരും ആയിരിക്കും. സാധാരണവസ്തുവിനെ പോലും മായികമായി അവതരിപ്പിക്കാനുള്ള കഴിവ് അവരിലുണ്ടാകും.
ഏപ്രില്‍, മെയ്, ജൂണ്‍
ഏപ്രില്‍ മാസത്തില്‍ ജനിച്ച ആളുകള്‍ ഭയം ലവലേശം ഇല്ലാത്ത നേതാക്കന്മാരായിരിക്കും. അവരുടെ പ്രവൃത്തികള്‍ ധീരമായിരിക്കും. മെയ് മാസത്തില്‍ ജനിച്ചയാളുകള്ക്ക് മറ്റാര്‍ക്കും ഇല്ലാത്ത ക്ഷമയുണ്ടായിരിക്കും. ലോകത്തെ എന്തിലും ഏതിലും സൗന്ദര്യം കണ്ടെത്താന്‍ ഇവര്‍ക്ക് കഴിയും. ജൂണ്‍ മാസത്തില്‍ ജനിച്ചവര്‍ക്കും ഏതൊരിടത്തെയും പ്രകാശമാനമാക്കാന്‍ സാധിക്കും. ആരിലും പുഞ്ചിരി വിടര്‍ത്താന്‍ സാധിക്കും. നിഷ്പ്രയാസം അവര്‍ അപരിചതരെ പോലും സുഹൃത്തുക്കളാക്കും.
ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍
ജൂലൈ മാസത്തില്‍ ജനിച്ചവര്‍ മറ്റുള്ളവരെ വളര്‍ച്ചയിലേക്ക് കൊണ്ടുപോകാനും അവര്‍ക്ക് വേണ്ട സ്നേഹവും പരിഗണനയും നല്‍കാനും സാഝധിക്കും. സ്നേഹപൂര്‍വ്വമുള്ള കെട്ടിപ്പിടിത്തം പോലെയാണ് ഇവരുടെ സാമീപ്യം. ആഗസ്റ്റ് മാസത്തില്‍ ജനിച്ചര്‍ ആത്മവിശ്വാസത്തിന്റെ പര്യായമാണ്. ആത്മവിശ്വാസം ഉള്ളതുകൊണ്ട് തന്നെ ഏത് സ്ഥലത്തും തിളങ്ങാന്‍ ഇവര്‍ക്ക് കഴിയും. സെപ്റ്റംബര്‍ മാസത്തില്‍ ജനിച്ചവര്‍ ഏതുകാര്യത്തിലും മികവും പൂര്‍ണ്ണതയും കൊണ്ടുവരുന്നവര്‍ ആണ്. ദൗത്യങ്ങളെ കലാപരമായി സമീപിക്കുന്നവര്‍ ആണിവര്‍.
ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍
ഒക്ടോബര്‍ മാസത്തില്‍ ജനിച്ചയാളുകള്‍ നയതന്ത്രത്തിന്റെയും സന്തുലിതാവസ്ഥയുടെയും വക്താക്കളാണ്. എത്ര വിക്ഷോഭമായ അന്തരീക്ഷത്തിലും സമാധാനം കൊണ്ടുവരാന്‍ ഇവര്‍ക്ക് സാധിക്കും. നവംബര്‍ മാസത്തില്‍ ജനിച്ചവര്‍ക്ക് ഒളിഞ്ഞുകിടക്കുന്ന സത്യങ്ങളെ പുറത്തുകൊണ്ടുവരാനുള്ള അതുല്യമായ കഴിവുണ്ട്. ഡിറ്റക്ടീവുകള്‍ എന്ന് ഇവരെ വേണമെങ്കില്‍ വിളിക്കാം. ഡിസംബര്‍ മാസത്തില്‍ ജനിച്ചയാളുകള്ക്ക് അപാരമായ ശുഭാപ്തി വിശ്വാസമാണ്. ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോകുന്നവരെ പോലും സന്തോഷത്തിലേക്ക് കൈപിടിച്ചുയര്‍ത്താനും പ്രതീക്ഷകള്‍ നല്‍കാനും ഇവര്‍ക്ക് സാധിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
