Latest Updates
-
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്? -
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഓഗസ്റ്റ് 19-ലോകം കാത്തിരിക്കുന്ന ചന്ദ്രപ്രതിഭാസം: കാത്തിരിക്കുന്നത് ശുഭസൂചനയോ?
സൂപ്പര്‍ മൂണ്‍, ബ്ലൂ മൂണ്‍, സ്റ്റര്ജന് മൂണ്‍ എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന ചന്ദ്ര പ്രതിഭാസത്തിന് ഓഗസ്റ്റ് 19-ന് ലോകം സാക്ഷിയാവും. നാസയുടെ കണക്ക് പ്രകാരം രണ്ടോ മൂന്നോ വര്‍ഷത്തില്‍ ഒരിക്കല്‍ ബ്ലൂമൂണ്‍ കാണപ്പെടും എന്നതാണ്. രക്ഷാബന്ധന് ദിനത്തിലാണ് സൂപ്പര്‍മൂണ്‍ പ്രതിഭാസം കാണപ്പെടുന്നത്. ഓഗസ്റ്റ് 19 രാത്രി 11.55-നാണ് സൂപ്പര്‍ ബ്ലൂമൂണ്‍ കാണപ്പെടുന്നത്.
എന്താണ് സൂപ്പര്ബ്ലൂ മൂണ്‍, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്, എന്താണ് ശ്രദ്ധിക്കേണ്ടത്, ഇത് പ്രകൃതിയില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാക്കും തുടങ്ങി നാം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ലോകം സാക്ഷിയാവുന്നത് ഏറ്റവും വലിയൊരു ആകാശക്കാഴ്ചക്കാണ് എന്നതാണ് സത്യം. സൂപ്പര്‍ ബ്ലൂമൂണിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

എന്താണ് സൂപ്പര്‍ ബ്ലൂമൂണ്‍?
പൂര്‍ണ ചന്ദ്രന് ഭൂമിയുടെ ഭ്രമണപഥത്തിനോട് ഏറ്റവും അടുത്ത് വരുന്ന പ്രതിഭാസത്തെയാണ് സൂപ്പര്‍ മൂണ്‍ എന്ന് പറയുന്നത്. എന്നാല്‍ ബ്ലൂമൂണ്‍ ഒരിക്കലും അപൂര്‍വ്വമായി മാത്രം കാണുന്ന പ്രതിഭാസമല്ല വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ ബ്ലൂമൂണ്‍ കാണപ്പെടുന്നു. 1979-ല്‍ ജ്യോതിശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് നോലെയാണ് സൂപ്പര്‍ മൂണ്‍ എന്ന പദം ആദ്യമായി ഉപയോഗിച്ചത്.
സൂപ്പര്‍ മൂണ്‍ സംഭവിക്കുന്നത്
പെരിജീ എന്നറിയപ്പെടുന്ന ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് പൂര്‍ണ ചന്ദ്രന് എപ്പോഴും ഭൂമിയോട് അടുത്ത് വരുന്ന സ്ഥലം. ഇതാണ് ചന്ദ്രനെ സാധാരണയേക്കാള്‍ തിളക്കമുള്ളതാക്കുന്നത്. പലപ്പോഴും 30%ത്തോളം തിളക്കം സൂപ്പര്‍മൂണ്‍ സമയം ചന്ദ്രനുണ്ടാവുന്നു. എപ്പോഴും മനോഹരമായ ഒരു കാഴ്ചയാണ് സൂപ്പര്‍മൂണ്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. സാധാരണഗതിയില്‍, ഒരു മാസത്തില്‍ ഒരു പൗര്‍ണമിയാണ് ഉണ്ടാവുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ ഇത് രണ്ടാവുന്നു. ഈ അപൂര്‍വ്വ പ്രതിഭാസത്തെയാണ് നാം സൂപ്പര്ബ്ലൂമൂണ് എന്ന് പറയുന്നത്.
സൂപ്പര്‍ ബ്ലൂമൂണ്‍ എന്തുകൊണ്ട് ആ പേര്?
മുകളില്‍ പറഞ്ഞത് പോലെ ഒരു മാസത്തില്‍ തന്നെ രണ്ട് തവണ കാണപ്പെടുന്ന പ്രതിഭാസമായത് കൊണ്ടാണ് ബ്ലൂമൂണ്‍ എന്ന് പറയുന്നത്. ഒരു മാസം ഉണ്ടാവുന്ന രണ്ട് പൂര്‍ണ ചന്ദ്രനാണ് സൂപ്പര്‍ ബ്ലൂമൂണ്‍ എന്നറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ രണ്ടാമത്തെ പൂര്‍ണ ചന്ദ്രനെ സൂപ്പര്‍ ബ്ലൂമൂണ്‍ എന്ന് പറയുന്നു.
കാണേണ്ടത് എങ്ങനെ?
സൂപ്പര്‍ മൂണ്‍ കാണുന്നതിന് വേണ്ടി എന്തൊക്കെ സന്നാഹങ്ങളാണ് വേണ്ടത് എന്നത് ആദ്യം കണ്ടെത്തണം. അതിനായി നിങ്ങള്‍ തുറസ്സായ സ്ഥലങ്ങള്‍ എപ്പോഴും തിരഞ്ഞെടുക്കുക. കൂടാതെ സമയവും വളരെ പ്രധാനപ്പെട്ടതാണ്. സൂര്യാസ്തമയത്തിന് തൊട്ടുപുറകേയാണ് ചന്ദ്രന് ഏറ്റവും ആകര്‍ഷണീയമായി മാറുന്നത്. അതുകൊണ്ട് തന്നെ ഈ സമയം തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ മികച്ച ആകാശക്കാഴ്ച്ചക്കായി ബൈനോക്കുലറുകളോ ദൂരദര്‍ശിനികളോ ഉപയോഗിക്കുന്നതും നല്ലതാണ്.



Click it and Unblock the Notifications
