Latest Updates
-
36-ാം വയസ്സിലും തിളങ്ങുന്ന കൃതി സനോൺ; 'കോക്ടെയിൽ 2'ന് വേണ്ടി താരം പരീക്ഷിച്ച ആ ഫിറ്റ്നസ് മന്ത്രം ഇതാണ് -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങളും അണുബാധയും: ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യം സുരക്ഷിതമാക്കാം -
വിദേശ കോസ്മെറ്റിക്സ് വാങ്ങുന്നവരാണോ? വ്യാജന്മാരെ തിരിച്ചറിയാൻ ഈ കാര്യങ്ങൾ നിർബന്ധം -
ചന്ദ്രൻ മകരം രാശിയിലേക്ക്: കരിയറിൽ വലിയ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടമുണ്ടാക്കാം -
ശനി വക്രഗതി 2026: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണ്ണായക സമയം; ശ്രദ്ധിക്കേണ്ടത് എന്ത്? -
ജൂലൈ 27: വൈധൃതി യോഗം; സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ജൂലൈ 27: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
2026 ജൂലൈ 27 സോമപ്രദോഷം: ചന്ദ്രന്റെ രാശിമാറ്റം ഈ നക്ഷത്രക്കാർക്ക് നൽകുന്നത് വൻ നേട്ടങ്ങൾ -
2026 ജൂലൈ 26 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
9 കിലോ കുറച്ച് കുനാൽ കെമ്മു; വാട്ടർ ഫാസ്റ്റിംഗ് ശരിക്കും സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം
10 മാസം സ്പേസില്‍; ഭൂമിയില്‍ തിരിച്ചെത്തിയാല്‍ സുനിത വില്യംസിന് നടക്കാനാകില്ലേ, മറ്റെന്തെല്ലാം മാറ്റങ്ങള്‍
Sunita Williams Returns to Earth: വെറും ഏഴ് ദിവസത്തേക്ക് പദ്ധതിയിട്ട ബഹിരാകാശ യാത്ര. പക്ഷേ പേടകത്തിന് സാങ്കേതിക തകരാറുകള്‍ വന്നതോടെ നാസയുടെ ബഹിരാകാശ യാത്രികരായ ഇന്ത്യന്‍ വംശജയായ സുനിത വില്യംസും ബച്ച് വില്‍മോറും ബഹിരാകാശത്ത് കുടങ്ങിപ്പോയത് നീണ്ട പത്ത് മാസങ്ങള്‍. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ശേഷം ഒടുവില്‍ അവര്‍ ഭൂമിയിലേക്ക് തിരിച്ചുവരികയാണെന്ന് നാസ സ്ഥിരീകരിച്ചിരിക്കുകയാണ്. മാര്‍ച്ച് 19, ബുധനാഴ്ചയോടെ സുനിതയും വില്‍മോറും ഭൂമിയിലേക്ക് എത്തുമെന്നാണ് ലഭ്യമായ വിവരം. നാസയും ബഹിരാകാശ സംരംഭകനായ ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് കമ്പനിയും സംയുക്തമായാണ് ഈ രക്ഷാദൗത്യം നടപ്പിലാക്കുന്നത്. സ്പേസ്എക്സിന്റെ ഡ്രാഗണ്‍-10 ക്രൂ ഞായറാഴ്ച ബഹിരാകാശനിലയത്തില്‍ എത്തിയതോടെയാണ് സുനിതയുടെയും വില്‍മോറിന്റെയും തിരിച്ചുവരവിന് കളമൊരുങ്ങിയത്.

നീണ്ട കാലത്തെ ബഹിരാകാശ വാസം സുനിതുടെ ശരീരത്തിലുണ്ടാക്കിയ മാറ്റങ്ങളും ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള സാധ്യതയും ഇതിനിടെ പലതവണ ലോകം ചര്‍ച്ച ചെയ്തിരുന്നു. ഇപ്പോള്‍ മൈക്രോഗ്രാവിറ്റി സാഹചര്യത്തില്‍ നിന്നും ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ സുനിതയ്ക്ക് എന്തെല്ലാം വെല്ലുവിളികളാണ് നേരിടുകയന്ന കാര്യമാണ് ലോകം ചര്‍ച്ച ചെയ്യുന്നത്. ഇക്കാര്യങ്ങളെ കുറിച്ച് വിശദമായി മനസ്സിലാക്കാം.
സ്പേസില്‍ മനുഷ്യശരീരത്തിന് വരുന്ന മാറ്റമെന്താണ്?
ഗ്രാവിറ്റി അഥവാ ഗുരുത്വാകര്‍ഷണത്തിലെ മാറ്റം മൂലം ഭൂമിയിലെ സാഹചര്യവും ബഹിരാകാശത്തെ സാഹചര്യവും മനുഷ്യരില്‍ ചില മാറ്റങ്ങള്‍ വരുത്തും. ബഹിരാകാശത്ത് ആളുകള്‍ പറന്നുനടക്കുന്നത് നമുക്കറിയാലോ. അതുമാത്രമല്ല, ഗ്രാവിറ്റി ഇല്ലാത്ത, അല്ലെങ്കില്‍ തീരെ കുറയുന്ന സാഹചര്യത്തില്‍ ശരീരത്തില്‍ വേറെയും മാറ്റങ്ങളുണ്ടാകും. കുറച്ചുകാലത്തേക്ക് മാത്രം ബഹിരാകാശത്ത് കഴിയുന്നവരില്‍ ഇത്തരം മാറ്റങ്ങള്‍ കാര്യമായി ശ്രദ്ധിക്കപ്പെടാറില്ല. എന്നാല്‍ സുനിതയെ പോലെ ദീര്‍ഘകാലം ബഹിരാകാശത്ത് കഴിഞ്ഞവരില്‍ പ്രകടമായ മാറ്റം ശരീരത്തിലുണ്ടാകും. സുനിത വില്യംസിന്റെ പുതിയ ചിത്രങ്ങളില്‍ തന്നെ അവ വ്യക്തമാണ്.
2021-ല്‍ നാഷണല്‍ എയറനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനസ്ട്രേഷന്‍ അഥനാ നാസ ബഹിരാകാശത്തെ റേഡിയേഷന് ബഹിരാകാശ യാത്രികരില്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ അവരുടെ ബ്ലോഗിലൂടെ വെളിപ്പെടുത്തിയിരുന്നു. പ്രധാനമായും ദീര്‍ഘകാലം ബഹിരാകാശത്ത് കഴിയുന്നവരിലാണ് ഇത് പ്രകടമാകുന്നത്. ഭൂമിയെ അപേക്ഷിച്ച് കൂടുതല്‍ റേഡിയേഷന് ഏല്‍ക്കേണ്ടി വരുന്നു. ഭൂമിയില്‍ നമ്മുടെ കാന്തിക മണ്ഡലവും അന്തരീക്ഷവും റേഡിയേഷനില്‍ നിന്ന് സംരക്ഷണം നല്കുമ്പോള് ബഹിരാകാശത്ത് കഴിയുന്നവര്‍ പലതരത്തിലുള്ള റേഡിയേഷന് ഏല്ക്കുന്നു. പ്രധാനമായും ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ കുടിങ്ങിപ്പോകുന്ന കണങ്ങള്‍, സൂര്യനില്‍ നിന്നുള്ള സൗരോര്‍ജ്ജ കണങ്ങള്‍, അകാശഗംഗകളില്‍ നിന്നുള്ള വികിരണങ്ങള്‍ എന്നീ മൂന്ന് സ്രോതസ്സുകളില്‍ നിന്നാണ് പ്രധാനമായും ബഹിരാകാശത്ത് റഡിയേഷന്‍ ഉണ്ടാകുന്നത്. ഈ റേഡിയേഷന് ഏല്ക്കുക മൂലം കാന്‍സര്‍, ഹൃദ്രോഗം, തിമിരം എന്നിങ്ങനെ പലതരം ഹ്രസ്വകാല ആരോഗ്യപ്രശ്നങ്ങളും ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങളും വരാം. കൂടുതല്‍ റേഡിയേഷന് ഏല്‍ക്കുമെന്ന് മാത്രമല്ല, ഭൂമിയെ അപേക്ഷിച്ച് അതുകൊണ്ട് അവര്‍ക്കുള്ള ആരോഗ്യപ്രശ്നങ്ങളും വളരെ വലുതായിരിക്കും.
തലവേദന, ഓക്കാനം, ഛര്‍ദ്ദി എന്നിങ്ങനെ space sickness, ന്റെ പല ലക്ഷണങ്ങളും നിരവധി ബഹിരാകാശ യാത്രികര്‍ കാണിക്കാറുണ്ട്. ഇവരുടെ മുഖം നീര് വന്നത് പോലെയോ നീളുന്നതായോ തോന്നാറുണ്ട്. അതിന് കാരണം ഗുരുത്വാകര്‍ഷണം ഇല്ലാത്തതിനാല്‍ ശരീരത്തിലെ ദ്രവങ്ങള്‍ മുകള്‍ഭാഗത്ത് ചെന്നടിയുന്നതാണ്.
തിരിച്ചുവരവില്‍ നേരിടുന്ന പ്രശ്നങ്ങള്‍
ബഹിരാകാശത്ത് നിന്നും ഭൂമിയിലേക്ക് തിരിച്ചുവരുമ്പോള്‍ വീണ്ടും ഭൂമിയുടെ ഗുരുത്വാകര്‍ഷണം ബഹിരാകാശ യാത്രികരില്‍ അനുഭവപ്പെടുന്നു. ഇത് 'gravity sickness' ഉണ്ടാക്കിയേക്കും. space sickness. പോലെ തന്നെ തലവേദന, ഓക്കാനം, ഛര്‍ദ്ദി ഒക്കെ തന്നെയാണ് ഇതിന്റെയും ലക്ഷണങ്ങള്‍.
വ്യത്യസ്ത ഗുരുത്വാകര്‍ഷണമുള്ള ഒരിടത്ത് നിന്നും അടുത്ത സ്ഥലത്തേക്ക് മാറുന്നത് കരുതുന്നത് പോലെ എളുപ്പമുള്ള കാര്യമല്ലെന്നാണ് നാസ പറയുന്നത്. ശരീരത്തിന്റെ ഘടന, ചലനം, കണ്ണുകളും തലയും തമ്മിലുള്ള ഏകീകരണം, കയ്യും കണ്ണും തമ്മിലുള്ള ഏകീകരണം, ബാലന്‍സ് എന്നിവയെല്ലാം ഇവിടെ പ്രതിസന്ധിയിലാകും. ചിലരില്‍ space motion sickness,' അനുഭവപ്പെടും. ഭാരമില്ലാത്ത ഒരു സാഹചര്യത്തില്‍ നിന്നും ഗുരുത്വാകര്‍ഷണ സാഹചര്യത്തിലേക്ക് മടങ്ങിവരുമ്പോള്‍ post-flight orthostatic intolerance എന്ന അവസ്ഥ ചിലരിലുണ്ടാകാമെന്ന് നാസ പറയുന്നു. ഇവര്‍ക്ക് നില്ക്കുമ്പോള് അവരുടെ രക്തസമ്മര്‍ദ്ദം സ്ഥിരതയിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ല. ഇത് കാരണം തലചുറ്റലോ മയങ്ങിവീഴലോ അനുഭവപ്പെടാം.
ഭൂമിയുടെ ഗുരുത്വാകര്‍ഷണം ശരീരത്തില്‍ അനുഭവപ്പെട്ടില്ലെങ്കില്‍ എല്ലുകളുടെ കനം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുമെന്ന് നാസ പറയുന്നു. ബഹിരാകാശ വാസകാലത്ത് ഒരു മാസം ഏതാണ്ട് 1 ശതമാനം മുതല്‍ 1.5 ശതമാനം വരെ ധാതുനഷ്ടത്തിലൂടെ എല്ലുകളുടെ ഭാരം കുറയും. പക്ഷേ തിരിച്ച് ഭൂമിയിലെത്തുമ്പോള്‍, എല്ലുകള്‍ പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തും. എങ്കിലും എല്ലുകള്‍ പൊട്ടാനുള്ള സാധ്യത കൂടുതലാണ്.
ശരിയായ ഭക്ഷണവും വ്യായാമവും ഇല്ലെങ്കില്‍ ഭൂമിയെ അപേക്ഷിച്ച് ബഹിരാകാശത്ത് മനുഷ്യര്‍ക്ക് വേഗത്തില്‍ പേശീപിണ്ഡം നഷ്ടപ്പെടാനും സാധ്യത കൂടുതലാണ്.ഒരു ദിവസം രണ്ട് മണിക്കൂറെങ്കിലും ബഹിരാകാശ യാത്രികര്‍ വ്യായാമം ചെയ്യണമെന്നാണ് നാസ പറയുന്നത്. ത്രെഡ്മില്ലോ, സ്റ്റേഷനറി സൈക്ലിംഗോ അവര്‍ക്ക് ചെയ്യാം. ഇല്ലെങ്കിലും സീറോ ഗ്രാവിറ്റിയില്‍ അവരുടെ എല്ലുകളും പേശികളും വേഗത്തില്‍ ദുര്‍ബലമാകും. മാത്രമല്ല മാസങ്ങളോളം ബഹിരാകാശത്ത് പൊങ്ങിക്കിടന്ന് ശീലിച്ചതിന് ശേഷം ഭൂമിയില്‍ തിരിച്ചെത്തിയാല്‍ ശരിയായി നടക്കാനോ നില്‍ക്കാനോ അവര്‍ ബുദ്ധിമുട്ട് നേരിടും.
മാത്രമല്ല, ശരീരത്തിലെ ദ്രവങ്ങള്‍ മൈക്രോഗ്രാവിറ്റി സാഹചര്യത്തില്‍ മുകള്‍ഭാഗങ്ങളിലേക്ക് കേന്ദ്രീകരിക്കും. ഇത് കണ്ണുകളില്‍ സമ്മര്‍ദ്ദമുണ്ടാക്കുകയും കാഴ്ചപ്രശ്നങ്ങള്‍ ഉണ്ടാക്കുയും ചെയ്യും. വേണ്ട മുന്‍കരുതലോ പരിഹാരമോ എടുക്കാതിരുന്നാല്‍ നിര്‍ജലീകരണവും എല്ലുകളില്‍ നിന്ന് കാല്‍സ്യം നഷ്ടപ്പെടുന്നതും കൊണ്ട് ബഹിരാകാശ യാത്രികര്‍ക്ക് മൂത്രത്തില്‍ കല്ല് ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
ദീര്‍ഘകാലം ബഹിരാകാശത്ത് കഴിഞ്ഞാല്‍ എന്തെല്ലാം സംഭവിക്കും
ദീര്‍ഘകാലം ബഹിരാകാശത്ത് കഴിഞ്ഞാല്‍ ഒരു മനുഷ്യന്റെ പേശികളും എല്ലുകളും ദുര്‍ബലമാകും, പ്രത്യേകിച്ച് കാലുകളിലും പിന്‍ഭാഗത്തും ഉള്ളവ. എല്ലുകളുടെ ബലം കുറഞ്ഞാല്‍ പെട്ടെന്ന് എല്ല് പൊട്ടാന്‍ സാധ്യതയുണ്ട്. കൂടാതെ അത് നേരെയാകാനും സമയമെടുക്കും. ബഹിരാകാശത്ത് പോയി തിരിച്ച് ഭൂമിയില്‍ എത്തിയാല്‍ അസ്ഥികളുടെ ബലവും ഘനവും പഴയ അവസ്ഥയിലെത്താന്‍ നാല് വര്‍ഷം വരെ സമയമെടുക്കും. കാലങ്ങളോളം ബഹിരാകാശത്ത് കഴിഞ്ഞാല്‍ രക്തം തലയില്‍ കൂടുതലായി വന്നെത്തുന്ന സ്ഥിതിയുണ്ടാകും. ചില ദ്രവങ്ങള്‍ കണ്ണിന് പിന്നില്‍, നാഡിക്ക് പിന്നിലായി കെട്ടിക്കിടന്ന് നീര് വരാനും സാധ്യതയുണ്ട്.
ദീര്‍ഘകാല ബഹിരാകാശ വാസം ജനിതകസാഹര്യങ്ങളിലും മാറ്റമുണ്ടാക്കാം. ജീനുകളില്‍ മാറ്റമുണ്ടാകും. റേഡിയേഷന്റെ ഫലമായി ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ അളവ് കുറയാം. തലച്ചോറിന് കേടുപാടുകള്‍, കാന്‍സര്‍, കുട്ടികളെ പോലെ പിച്ചവെച്ച് നടക്കല്‍, എല്ലുകളുടെ ബലം നഷ്ടപ്പെടല്‍, പേശിപിണ്ഡം നഷ്ടപ്പെടല്‍, ഹൃദയാരോഗ്യപ്രശ്നങ്ങള്‍, മസ്തിഷ്ക തകരാറുകള്‍ എന്നിങ്ങനെ പല ആരോഗ്യപ്രശ്നങ്ങളും ഭൂമിയില്‍ തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസിന് ഉണ്ടാകാമെന്നാണ് അന്താരാഷ്ട്ര റിപ്പോര്‍ട്ടുകളും നാസയുടെ ലേഖനങ്ങളും സൂചിപ്പിക്കുന്നത്.
സീറോ ഗ്രാവിറ്റിയില്‍ എല്ലുകള്‍ക്ക് ബലക്ഷയവും പേശീനഷ്ടവും ഉണ്ടാകാന്‍ സാധ്യത ഉള്ളതുകൊണ്ടാണ് സ്പേസില്‍ ദിവസവും വ്യായാമം ചെയ്യണമെന്ന് പറയുന്നത്. ഇതുചെയ്തില്ലെങ്കില്‍ ഭൂമിയില്‍ തിരിച്ചെത്തിയാല്‍ പെട്ടെന്ന് നടക്കാനോ നില്‍ക്കാനോ കഴിയില്ല.
ബഹിരാകാശത്ത് ഓരോ 90 മിനിട്ടിലും സൂര്യോദയം ഉണ്ടാകുന്നു.
ബഹിരാകാശത്ത് സീറോ ഗ്രാവിറ്റിയാണ്



Click it and Unblock the Notifications