Latest Updates
-
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്! -
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം: ജീവിത വിജയം നേടാന്‍ ഇവരെ സഹായിച്ച ശീലങ്ങള്‍
ജീവിതത്തില്‍ വിജയം നേടണമെന്ന ആഗ്രഹം ഇല്ലാത്തവര്‍ വിരളമായിരിക്കും. പണമുണ്ടാക്കുയോ സാമ്പത്തികമായി മുന്നേറുകയോ മാത്രമല്ല ജീവിത വിജയം. ഒരാള്‍ സംതൃപ്തിയോടെ ജീവിതത്തെ സമീപിക്കുന്ന അവസ്ഥയാണത്. ജീവിത വിജയം എന്നത് ആപേക്ഷികമായ ആശയമാണ്. ചിലയാളുകള്‍ സമ്പന്നനാകുക എന്നതാണ് ജീവിത വിജയത്തിന്റെ മാനദണ്ഡമായി കരുതുന്നത്. എന്നാല്‍ സമ്പന്നതയില്‍ ജീവിക്കുന്ന ഒരാള്‍ക്ക് സമാധാനം നേടുക എന്നതായിരിക്കും വിജയത്തിന്റെ മാനദണ്ഡം. ഈ ലോകത്തിലെ ഓരോ വ്യക്തിയുടെയും ജീവിതം വ്യത്യസ്തമാണ്. അതിനാല്‍ തന്നെ ജീവിതത്തില്‍ വിജയം നേടാനും സമാധാനവും സന്തോഷവും കൈവരിക്കാനും അവര്‍ തേടുന്ന മാര്‍ഗ്ഗങ്ങളും വ്യത്യസ്തമായിരിക്കും.

സുധാ മൂര്‍ത്തി, രത്തന്‍ ടാറ്റ, വാള്‍ട്ട് ഡിസ്നി തുടങ്ങിയ ആളുകളെല്ലാം ജനങ്ങളുടെ ഹൃദയങ്ങള്‍ കീഴടക്കിയവരാണ്. ജീവിതത്തില്‍ വിജയത്തിന്റെ രുചി അറിഞ്ഞവരായാണ് ഇവരെ ലോകം വാഴ്ത്തുന്നത്. ഇതിന് അവരെ സഹായിച്ച ചില ശീലങ്ങളും സ്വഭാവങ്ങളും ഉണ്ടാകും. ഒരു വിട്ടുവീഴ്ചയും ഇല്ലാതെ ആ ശീലങ്ങള്‍ പിന്തുടര്ന്നതിലൂടെയാണ് അവര്‍ വിജയത്തിലേക്ക് നടന്നടുത്തത്. ഇത്തരത്തില്‍ ജീവിത വിജയം നേടിയവര്‍ പൊതുവായി പിന്തുടരുന്ന ചില ശീലങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
വേണം ഒരു ലക്ഷ്യം
നേടിയെടുക്കാന്‍ സാധിക്കുന്ന ഒരു ലക്ഷ്യം ഉണ്ടായിരുന്നു എന്നതാണ് ജീവിത വിജയം നേടിയവരുടെ ഒന്നാമത്തെ വിജയമന്ത്രം. ജീവിതത്തില്‍ എന്താണ് സാക്ഷാത്കരിക്കേണ്ടതെന്നും ആ ലക്ഷ്യത്തെ നേടിയെടുക്കാന്‍ സാധിക്കുന്ന ചെറിയ, പല ഘട്ടങ്ങളാക്കി തിരിച്ച് മുന്നേറുകയുമാണ് വേണ്ടത്. ഇങ്ങനെ കൃത്യമായൊരു രൂപരേഖ മുന്നിലുണ്ടെങ്കില്‍ വിജയത്തിലേക്കുള്ള ദിശാബോധവും പ്രചോദനവും ഉള്ളിലുണ്ടാകും.
സമയം കൈകാര്യം ചെയ്യുക
സമയം പരിമിതമാണ്. മറ്റൊരാളുടെ ജീവിതം ജീവിച്ച് വിലപ്പെട്ട സമയം പാഴാക്കരുതെന്നാണ് സ്റ്റീവ് ജോബ്ജ് പറഞ്ഞിട്ടുള്ളത്. ഒരു ദിവസത്തില്‍ 24 മണിക്കൂറുകളാണ് ഉള്ളത്. എത്രയൊക്കെ കാര്യങ്ങള്‍ ചെയ്യാനുണ്ടെങ്കിലും ലഭ്യമായ സമയത്തില്‍ മാറ്റമുണ്ടാകില്ല. ഓരോ നിമിഷത്തിനും വില കല്‍പ്പിക്കുന്നവരാണ് വിജയമുണ്ടാക്കുക. ചെയ്യാനുള്ള കാര്യങ്ങള്‍ക്ക് മുന്ഗണനാക്രമമുണ്ടാക്കുക. അത്യാവശ്യകാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും സമയം നഷ്ടപ്പെടുത്തുന്ന കാര്യങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക. വിദഗ്ധമായി സമയം കൈകാര്യം ചെയ്യുന്നതിലൂടെ ഓരോ ദിവസവും ഫലപ്രദമാക്കാന്‍ സാധിക്കും. സമയത്തെ ശയ്യയായല്ല ഒരു ഉപാധിയായി ഉപയോഗിക്കണമെന്നാണ് ജോണ്‍ എഫ് കെന്നഡി പറഞ്ഞത്.
പഠനം അവസാനിക്കേണ്ടതല്ല
വിദ്യാഭ്യാസ കാലം കഴിയുന്നതോടെ അവസാനിക്കേണ്ടതല്ല പഠനം. ജീവിതാവസാനം വരെ തുടരുന്ന ഒന്നാകണം പഠനം. ജീവിതം മുഴുവന്‍ പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള മനസ്സുള്ളവര്‍ക്കേ വിജയത്തെ കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കുകയുള്ളൂ. പണമല്ല, അറിവാണ് ഒരു വ്യക്തിക്ക് എന്നും കൈമുതലായി വേണ്ടത്. പുതിയ കഴിവുകളും വിവരങ്ങളും നേടിക്കൊണ്ടിരിക്കുക. ഈ ശീലത്തിലൂടെ മാത്രമേ മാറുന്ന ലോകത്ത് ഒരു പടി മുന്നിലായി മുന്നേറാന്‍ സാധിക്കുകയുള്ളൂ. സിലബസ് അറിയാത്ത, ചോദ്യപേപ്പര്‍ ഇനിയും തീര്ച്ചയല്ലാത്ത, മാതൃകാ ചോദ്യപേപ്പറുകള്‍ ഇല്ലാത്ത ഒരു പരീക്ഷയാണ് ജീവിതമെന്ന് സുധാ മൂര്‍ത്തി പറയുന്നു.
സ്ഥിരോത്സാഹം
വിജയത്തിലേക്കുള്ള പാത വൃത്തിയുള്ളതും പൂക്കള്‍ നിറഞ്ഞതുമായിക്കൊള്ളണമെന്നില്ല. തിരിച്ചടികളെയും വെല്ലുവിളികളെയും നേരിടാനുള്ള ശക്തിയോടെയും മനക്കരുത്തോടെയും വേണം വിജയത്തിലേക്കുള്ള യാത്ര ആരംഭിക്കാന്‍. പരാജയങ്ങളില്‍ നിന്നും തിരിച്ചടികളില്‍ നിന്നും തിരിച്ചുവരാനുള്ള മനസ്സ് ഉള്ളവരാണ് വിജയം നേടിയവര്‍. പ്രതിബദ്ധങ്ങളെ വളര്‍ച്ചയ്ക്കുള്ള അവസരങ്ങളായാണ് അവര്‍ കാണുന്നത്. ഇരുമ്പിനെ നശിപ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല. പക്ഷേ അത് സ്വയം തുരുമ്പിച്ചുപോകാം. അതുപോലെ ഒരു വ്യക്തി, അയാള്‍ സ്വയം വിചാരിക്കാത്ത പക്ഷം ആരാലും നശിക്കപ്പെടില്ലെന്ന് രത്തന്‍ ടാറ്റ പറയുന്നു.
ബന്ധങ്ങള്‍
ബന്ധങ്ങളാണ് ആളുകളെ വിജയത്തിന്റെ ലോകത്തേക്ക് എത്തിക്കുന്നത്. പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുകയും പഴയ ബന്ധങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുക. മറ്റുള്ളവരുമായി ഇടപെടുന്നതിനും ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനും സമയം ചെലവഴിക്കുന്നവരാണ് വിജയമറിഞ്ഞിട്ടുള്ള ആളുകള്‍.
ആരോഗ്യവും ക്ഷേമവും പ്രധാനം
ആരോഗ്യത്തെയും മാനസിക ക്ഷേമത്തെയും മറന്ന് ജീവിത വിജയത്തിനും സമ്പത്തിനും പിന്നാലെ പാഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇവ രണ്ടും ഇല്ലാത്ത ജീവിത വിജയം ശാശ്വതമല്ല. ജീവിതത്തില്‍ വിജയം നേടിയിട്ടുള്ള ആളുകള്‍ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം കല്‍പ്പിക്കുന്നവരാണ്. നിരന്തര വ്യായാമം, സമീകൃതാഹാരം, ആവശ്യത്തിന് വിശ്രമം എന്നിവയെല്ലാം ശാരീരിക, മാനസിക ക്ഷേമത്തിന് വളരെ പ്രധാനമാണ്.
ജീവകാരുണ്യ പ്രവര്‍ത്തനം
ജീവിതത്തില്‍ നമുക്ക് എതെങ്കിലും രീതിയിലുള്ള നേട്ടങ്ങള്‍ ഉണ്ടായാല്‍, അത് വളരെ ചെറുതാണെങ്കില്‍ കൂടിയും അതിന്റെ ഒരു പങ്ക് സമൂഹത്തിന് കൂടി നല്‍കുക. ജീവിത വിജയം കൈവരിച്ചവരുടെ ഒരു ശീലം ആണ് അത്. തങ്ങള്‍ക്ക് കിട്ടുന്ന സുഖസൗകര്യങ്ങള്‍ സമൂഹത്തില്‍ ഒരു പോസിറ്റീവ് ആയ മാറ്റം ഉണ്ടാകുന്നതിനായി ഉപയോഗിക്കണമെന്ന് കരുതുന്നത് വലിയ മനസാണ്. ജീവിതത്തില്‍ നമുക്കുള്ളതെല്ലാം ഉപേക്ഷിക്കാന്‍ മനസുള്ളവര്‍ക്ക് എന്തുവേണമെങ്കിലും നേടാന്‍ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications