Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
വിജയ രഹസ്യം: ലക്ഷ്യങ്ങളിലെത്താന്‍ മഹാന്മാര്ക്ക് തുണയായ ജീവിത പാഠങ്ങള്‍
ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളാണ് മൈക്രോസോഫ്റ്റും ഗൂഗിളും. ഈ രണ്ട് കമ്പനികളുടെയും തലപ്പത്ത് രണ്ട് ഇന്ത്യക്കാരാണ്. സത്യ നദെല്ലയും സുന്ദര്‍ പിച്ചൈയും. വളരെ സാധാരണമായ സാഹചര്യങ്ങളില്‍ വളര്‍ന്നുവന്ന് ജീവിത വിജയത്തിലേക്ക് കുതിച്ചുയര്‍ന്നവര്‍. ലോകത്തിലെ രണ്ട് വലിയ ടെക് കമ്പനികളെ വിജയതന്ത്രങ്ങളിലൂടെ കൂടുതല്‍ വിജയത്തിലേക്ക് നയിക്കുന്ന ഇന്ത്യയുടെ അഭിമാന വ്യക്തിത്വങ്ങള്‍.

വിജയം ഒരു ലക്ഷ്യസ്ഥാനമല്ല, യാത്രയാണ്. വിജയിച്ച ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ അവരുടെ ജീവിതത്തെ പാകപ്പെടുത്തിയ, വിജയത്തിലേക്ക് അവരെ എത്തിച്ച ജീവിത പാഠങ്ങള്‍ ഉണ്ടാകും. അവ ഒരു പക്ഷേ പരാജയങ്ങളോ പരീക്ഷണങ്ങളോ ആയിരിക്കാം. എന്നാല്‍ അവയാണ് ലക്ഷ്യങ്ങളിലേക്കും സ്വപ്നങ്ങളിലേക്കും എത്താന്‍ അവര്‍ക്ക് പ്രചോദനമായത്. പ്രയത്നത്തിലൂടെ ലക്ഷ്യങ്ങളിലേക്ക് എത്തിയവരുടെ ചില ജീവിത പാഠങ്ങള്‍ അറിയാം.
പരാജയത്തെ പുല്കുക
വിജയത്തിന്റെ എതിര്‍പദമാണ് പരാജയമെങ്കിലും ജീവിതത്തില്‍ വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ് പരാജയം. വിജയത്തിലേക്ക് എത്തിച്ചേര്‍ന്ന എല്ലാവരും പരാജയങ്ങളെ തങ്ങളുടെ ജീവിതയാത്രയിലെ ഒഴിവാക്കാന്‍ കഴിയാത്ത, പഠിക്കാനും വളരാനുമുള്ള അവസരങ്ങളായാണ് കരുതുന്നത്.
സ്ഥിരത
ഒരു ദിവസം കൊണ്ട് സംഭവിക്കുന്ന മഹാത്ഭുതം അല്ല വിജയം. ക്ഷമയും നിശ്ചയദാര്‍ഢ്യവും മനസാന്നിധ്യവും ഉണ്ടെങ്കിലേ എത്ര വലിയ തടസ്സങ്ങള്‍ക്കിടയിലും മുന്നേറാന്‍ സാധിക്കുകയുള്ളൂ.
കൃത്യമായ ലക്ഷ്യങ്ങള്‍
ജീവിതത്തില്‍ വിജയം നേടിയ ആളുകള്‍ക്ക് എന്നും കൃത്യമായ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത ലക്ഷ്യങ്ങള്‍ അല്ല, കഠിനാധ്വാനത്തിലൂടെ നേടിയെടുക്കാന്‍ സാധിക്കുന്ന ലക്ഷ്യങ്ങള്‍. എന്താണ് നേടാനുള്ളതെന്ന കൃത്യമായ ബോധ്യം ആ ലക്ഷ്യത്തിലേക്ക് കുതിക്കാനുള്ള ഊര്‍ജ്ജവും പ്രചോദനവും നല്‍കും.
റിസ്കുകകള് എടുക്കുക
വിജയത്തിന്റെ പാതയില്‍ റിസ്കുകളും ഉണ്ടാകാം. എല്ലാ റിസ്കുകളും ഒരുപോലെയല്ല. വിജയം നേടിയ ആളുകള്‍ റിസ്കുകള്‍ എടുത്താലുള്ള ഗുണങ്ങളും ദോഷങ്ങളും കൃത്യമായി പഠിച്ച് അവയുടെ പ്രതിഫലം എന്തായിരിക്കുമെന്ന് ചിന്തിച്ചതിന് ശേഷമേ അവ എടുക്കുകയുള്ളൂ.
പോസിറ്റീവ് ആയ ആളുകളുടെ കൂട്ട്
നമുക്ക് ചുറ്റുമുള്ള ആളുകളും നമ്മുടെ ജീവിത വിജയങ്ങളിലും പരാജയങ്ങളിലും സുപ്രധാനപങ്ക് വഹിക്കുന്നുണ്ട്. വിജയം നേടിയ ആളുകള്‍ എപ്പോളും പോസിറ്റീവ ആയ, പിന്തുണ നല്കുന്ന ആളുകളുടെ ഒപ്പമായിരിക്കും സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുക. കാരണം അവര്‍ തങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും പൂര്‍ണ്ണമായ കഴിവ് പുറത്തെടുക്കാന്‍ പ്രചോദിപ്പിക്കുമെന്നും അവര്‍ക്ക് അറിയാം.
മാറ്റങ്ങളോട് പൊരുത്തപ്പെടുക
തിരക്കുപിടിച്ച ഈ ലോകതത് മാറ്റങ്ങളുമായി പൊരുത്തപ്പെടുക എന്നത് വിജയത്തിന് ഏറ്റവും ആവശ്യമായ ഗുണങ്ങളിലൊന്നാണ്. വിജയം നേടിയ ആളുകള്‍ മാറ്റങ്ങളോട് മുഖം തിരിഞ്ഞുനില്ക്കില്ല. അവര്‍ സാഹചര്യത്തിനനുസരിച്ച് നയങ്ങള്‍ മാറ്റും.
കഠിനാധ്വാനം മാത്രമല്ല, സ്മാര്‍ട്ട് വര്‍ക്കും
ഇന്നത്തെ കാലത്ത് കഠിനാധ്വാനം കൊണ്ട് മാത്രം കാര്യമില്ല. സ്മാര്‍ട്ട് ആയി ജോലി ചെയ്യണം. വിജയരഹസ്യം അറിയുന്നവര്‍ ദൗത്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും മികച്ച ഫലം നല്കുന്ന ദൗത്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുകയും ചെയ്യും.
പ്രതിസന്ധിയിലും ഉറച്ച നിലപാട്
തിരിച്ചടികളും വെല്ലുവിളികളും നേരിടാതെ വിജയമുണ്ടാകില്ല. എന്നാല്‍ ആ സമയങ്ങളിലും സ്ഥിരത കൈവിടാതെ, തിരിച്ചടികളില്‍ നിന്നും കുതിച്ചുയരാന്‍ ധൈര്യം സംഭരിച്ചവരായിരിക്കും വിജയത്തിലേക്ക് നടന്നടുത്തവര്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
