Latest Updates
-
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ?
ഇനി മുതല്‍ ദിനവും 25 മണിക്കൂര്‍: ഭൂമിയും ചന്ദ്രനും അകലുന്നു: കാത്തിരിക്കുന്നത് അപകടമോ?
സാധാരണ നമ്മുടെ ഒരു ദിവസം എന്ന് പറയുന്നത് 24 മണിക്കൂര്‍ സമയമാണ.് എന്നാല്‍ ഇനി മുതല്‍ അത് 25 മണിക്കൂര്‍ ആയാലോ? ആലോചിച്ച് നോക്കിയിട്ടുണ്ടോ അത്തരം ഒരു കാര്യം. എന്നാല്‍ പഠനങ്ങള്‍ പറയുന്നത് അനുസരിച്ച് ചന്ദ്രന് ഭൂമിയില്‍ നിന്ന് ക്രമേണ അകന്നു പോവുന്നു എന്നാണ്. ഇത് ഓരോ ദിവസത്തേയും നീളം വര്‍ദ്ധിപ്പിക്കുന്നു എന്നാണ് പറയുന്നത്. ചന്ദ്രന് ഭൂമിയില്‍ നിന്ന് ക്രമേണ അകന്നു പോവുന്നതിന്റെ ഫലമായി വിദൂരഭാവിയില്‍ 25 മണിക്കൂര്‍ ആണ് ഇനി മുതല്‍ ഉണ്ടാവുക.
അതിന് കാരണമായി പറയുന്നത് ചന്ദ്രന് ഭൂമിയില്‍ നിന്ന് പതുക്കെ അകന്ന് കൊണ്ടിരിക്കുകയാണ് എന്നതാണ്. അത് മാത്രമല്ല ഇത് വിദൂരഭാവിയില്‍ 24 മണിക്കൂര്‍ എന്നത് 25 മണിക്കൂറിലേക്കും എത്തും എന്നാണ് പറയുന്നത്. നിലവിലെ 24 മണിക്കൂര്‍ സൈക്കിളില്‍ ഇത് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ നാം അറിഞ്ഞിരിക്കണം. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ചന്ദ്രന്റെ ദൂരം
ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം ഓരോ വര്‍ഷവും ഏകദേശം 3.8 സെന്റീമീറ്റര്‍ വര്‍ദ്ധിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. അത് മാത്രമല്ല ഇത്തരം മാറ്റങ്ങള്‍ പലപ്പോഴും ഭൂമിയുടെ ഭ്രമണത്തെ ബാധിക്കുന്നു. ഇത് ഭ്രമണത്തിന്റെ വേഗത കുറക്കുന്നു. അത് മാത്രമല്ല കാലക്രമേണ ഭൂമിയിലെ ദിവസങ്ങള്‍ ചെറുതായി നീളുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ ഭൂമിയുടെ ദിവസങ്ങള്‍ക്ക് ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നു. ഈ വേര്‍തിരിവ് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരും എന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഭൂമിയുടെ ഭ്രമണത്തില്‍ സ്വാധീനം
ഭൂമിയും ചന്ദ്രനും തമ്മിലുള്ള ഗുരുത്വാകര്‍ഷണ പ്രതിപ്രവര്‍ത്തനമാണ് ഈ മാറ്റത്തിന് കാരണമെന്ന് ഗവേഷകര്‍ പറയുന്നത്. അതിന്റെ ഫലമായി പലപ്പോഴും ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ ബലം പല വിധത്തിലുള്ള വേലിയേറ്റങ്ങള്‍ ഉണ്ടാക്കുന്നതിലേക്ക് എത്തിക്കുന്നു. അത് പ്രപഞ്ചത്തില്‍ ശക്തി ചെലുത്തുകയും ക്രമേണ അതിന്റെ ഭ്രമണത്തിന്റെ വേഗത കുറക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ ഭൂമിയുടെ 24 മണിക്കൂറിനെ വര്‍ദ്ധിപ്പിക്കുന്നു.
പഠനം ഇപ്രകാരം
ബംഗൂര്‍ യൂണിവേഴ്സിറ്റിയിലെ ഡോ. മത്തിയാസ് ഗ്രീന്‍ പറയുന്നത് അനുസരിച്ച്, 'വേലിയേറ്റ ശക്തികളിലൂടെ ഭൂമിയും ചന്ദ്രനും തമ്മിലുള്ള ഊര്‍ജ്ജ കൈമാറ്റം ചന്ദ്രനെ അകറ്റാനും ഭൂമിയുടെ ഭ്രമണം മന്ദഗതിയിലാക്കാനും കാരണമാകുന്നു'. ഈ പ്രക്രിയ ശതകോടിക്കണക്കിന് വര്‍ഷങ്ങളായി തുടരുന്നതാണ്. അത് മാത്രമല്ല ഇത് ഇനി വരുന്ന വര്‍ഷങ്ങളിലും തുടരുന്ന പ്രതിഭാസം തന്നെയാണ്. ശാസ്ത്രത്തിന്റെ സഹായത്തോടെ ഇത്തരം കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.
പണ്ട് കാലത്തെ സമയം
വളരെ പണ്ട് ഏകദേശം 1.4 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു ദിവസം എന്നത് 18 മണിക്കൂര്‍ മാത്രമേ നീണ്ട് നിന്നിരുന്നുള്ളൂ. അത് മാത്രമല്ല അതിന് ശേഷം ഭൂമിയില്‍ സംഭവിക്കുന്ന ഈ മാറ്റമാണ് പിന്നീട് 24 മണിക്കൂറിലേക്ക് എത്തിച്ചത്. ഭൂമിശാസ്ത്രപരമായ പല തെളിവുകളും ഇതിന് പിന്നിലുണ്ട്. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പവിഴപ്പുറ്റുകളും മറ്റ് സമുദ്രജീവികളും ചെറിയ ദിവസങ്ങളുമായി പൊരുത്തപ്പെട്ട് ജീവിച്ചിരുന്നതായി ഫോസില്‍ രേഖകളില്‍ പറയുന്നു. ഈ കണ്ടെത്തലുകള്‍ തന്നെയാണ് ശാസ്ത്രഞ്ജരെ ഇത്തരം ഒരു നിഗമനത്തില്‍ എത്താന്‍ സഹായിച്ചതും.
ഭാവി പ്രത്യാഘാതങ്ങള്‍
എന്നാല്‍ ഇത്തരം അവസ്ഥയില്‍ ചില പ്രത്യാഘാതങ്ങള്‍ക്കുള്ള സാധ്യത കാണുന്നു. കാരണം 25 മണിക്കൂര്‍ എന്നത് പലപ്പോഴും ഇതുവരേയും കൃത്യമായി മനസ്സിലാക്കാത്ത ഒരു സാഹചര്യത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. അത് മാത്രമല്ല നമ്മുടെ ബയോളജിക്കല്‍ ക്ലോക്കുകള്‍ നിലവില്‍ 24 മണിക്കൂര്‍ സൈക്കിളുമായി ചേര്‍ന്ന് വരുന്നതാണ്. ഉറക്കമുള്പ്പടെയുള്ള കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുന്നു. അത് മാത്രമല്ല ഇത് മൊത്തത്തിലുള്ള അവസ്ഥയേയും ബാധിക്കുന്നു. ഇതെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
ശാസ്ത്രീയ നിരീക്ഷണങ്ങള്‍
ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം കൃത്യമായി അളക്കാന്‍ ജ്യോതിശാസ്ത്രജ്ഞര്‍ ലേസര്‍ റേഞ്ചിംഗ് പരീക്ഷണങ്ങള്‍ നടത്തുന്നു. അത് കൂടാതെ അപ്പോളോ ദൗത്യങ്ങള്‍ ചന്ദ്രോപരിതലത്തില്‍ അവശേഷിക്കുന്ന റിഫ്ലക്ടറുകളില്‍ നിന്ന് ലേസര്‍ രശ്മികള്‍ ബൗണ്‍സ് ചെയ്യുകയും അത് വഴി ചന്ദ്രന്റെ ചലനം കൃത്യമായി മനസ്സിലാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഗവേഷകര്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിന്റെ ഫലമായി പലപ്പോഴും ചരിത്രത്തെക്കുറിച്ചും സൗരയൂഥത്തെക്കുറിച്ചും നമുക്ക് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കും



Click it and Unblock the Notifications
