Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
വരനെ കിണറ്റിലിടും, വധൂവരന്മാര്ക്ക് തക്കാളിയേറ്; വിചിത്രമായ ഇന്ത്യന്‍ വിവാഹ ആചാരങ്ങള്‍
ഗംഭീരവും ആഡംബരവുമാണ് ഇന്ത്യന്‍ വിവാഹങ്ങള്‍. പരമ്പരാഗത ഭക്ഷണം മുതല്‍ ആചാരങ്ങള്‍ വരെ, എല്ലാത്തിലും തനതായ ശൈലിയുണ്ട്. അതുപോലെതന്നെ ഇന്ത്യയിലങ്ങോളമിങ്ങോളം വിവാഹത്തിലെ ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കും അതിന്റേതായ പ്രത്യേകതയുണ്ട്. വൈവിധ്യങ്ങളുടെ നാടായതിനാല്‍ വിവാഹത്തിന്റെ കാര്യത്തില്‍ രാജ്യത്തുടനീളം വിചിത്രമായ ആചാരങ്ങളും ചടങ്ങുകളും അനുഷ്ഠിച്ചുവരുന്നു. ഹൈന്ദവ വിവാഹ ചടങ്ങുകള്‍ അല്പം വൈകാരികവും ആത്മീയവുമാണ്.
വിവാഹം എന്നത് രണ്ടു പേരുടെ മാത്രമല്ല, രണ്ട് കുടുംബങ്ങളുടെ കൂടി കൂടിച്ചേരലാണ്. ഓരോ സംസ്ഥാനത്തിനും, ഓരോ നഗരത്തിനും വ്യത്യസ്ത വിവാഹ പാരമ്പര്യങ്ങളുണ്ട്. വിവാഹത്തില്‍ ചില പരമ്പരാഗത ആചാരങ്ങളും കാലാകാലങ്ങളായി പിന്തുടര്ന്നുവരുന്നു. ഇന്ത്യന്‍ വിവാഹങ്ങളില്‍ കാലങ്ങളായി പിന്തുടര്ന്നുവരുന്ന ചില വിചിത്രമായ ആചാരങ്ങള്‍ എന്തൊക്കെയാണെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ബംഗാളി വിവാഹപാരമ്പര്യമനുസരിച്ച്, വധൂവരന്മാരുടെ അമ്മമാര്‍ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവാദമില്ല. വിവാഹത്തില്‍ അമ്മയുടെ സാന്നിദ്ധ്യം കുട്ടിയുടെ ദാമ്പത്യ ജീവിതത്തില്‍ ചില ദോഷഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഇവരുടെ വിശ്വാസം.
മണിപ്പൂരിലെ വിവാഹങ്ങളിലെ ഏറ്റവും വിചിത്രമായ ആചാരമാണിത്. വരന്റെയും വധുവിന്റെയും ഭാഗത്തുള്ള സ്ത്രീകള്‍ ഒരു ജോടി തക്കി മത്സ്യത്തെ വെള്ളത്തിലേക്ക് വിടുമെന്ന് പറയപ്പെടുന്നു. ഇത് വരനെയും വധുവിനെയും പ്രതീകപ്പെടുത്തുന്നു. മത്സ്യം ഒരുമിച്ച് നീങ്ങുകയാണെങ്കില്‍, നവദമ്പതികള്‍ ഒരുമിച്ച് സന്തോഷകരമായ ജീവിതം നയിക്കുമെന്ന് അവര്‍ വിശ്വസിക്കപ്പെടുന്നു.
ബീഹാറില്‍ വിവാഹത്തിലെ വിചിത്രമായ ആചാരമാണിത്. അമ്മായിയമ്മ വധുവിന്റെ തലയില്‍ മണ്‍പാത്രങ്ങള്‍ വച്ച് കൊടുക്കുന്നു. മണവാട്ടി ഈ പാത്രങ്ങള്‍ ബാലന്‍സ് ചെയ്യുകയും മുതിര്‍ന്നവരുടെ പാദങ്ങള്‍ തൊടുകയും ചെയ്യണം. കുടുംബത്തിന്റെ ഭാവി നിലനിര്‍ത്താന്‍ അവള്‍ക്കുള്ള കഴിവുകളുടെ എണ്ണമായി അവള് ബാലന്‍സ് ചെയ്യുന്ന പാത്രങ്ങളുടെ എണ്ണം കണക്കാക്കപ്പെടുന്നു.

ചില ഗോത്രങ്ങളുടെ സവിശേഷമായ ആചാരമാണിത്. വരന് വധുവിനെ തട്ടിക്കൊണ്ടുപോകണമെന്നും ഒരു വര്‍ഷത്തേക്ക് അവളെ മറച്ചുവെക്കണമെന്നും പറയപ്പെടുന്നു. ഈ തട്ടിക്കൊണ്ടുപോകല്‍ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഔപചാരികമായി അവരുടെ വിവാഹ ചടങ്ങ് നടത്തിക്കൊടുക്കും.
ഹിന്ദു പരമ്പരാഗത വിവാഹത്തിലാണ് ഈ വിചിത്രമായ ആചാരമുള്ളത്. യഥാര്‍ത്ഥ വിവാഹം നടക്കുന്നതിന് മുമ്പ് വധുവോ വരനോ ഒരു മരത്തെ വിവാഹം കഴിച്ചാണ് ഈ വിചിത്രമായ ചടങ്ങ് നടത്തുന്നത്. വധുവിന്റെയോ വരന്റെയോ ജാതകത്തിലെ ചൊവ്വാദോഷം ഇല്ലാതാക്കാനാണിത്. ഈ മരത്തെ ഇണയായി കണക്കാക്കുന്നു. പിന്നീട് ആദ്യത്തെ ഇണയുടെ മരണമെന്നോണം ഈ മരത്തെ നശിപ്പിച്ചുകളയുന്നു.
വടക്കന്‍ ഗോവയിലെ ഒരു വിചിത്രമായ വിവാഹ പാരമ്പര്യമാണ് ഇത്. ഇവിടെ നവവരനെ ഒരു കിണറ്റിലോ തടാകത്തിലോ ഇടുന്നു. ഈ ഉത്സവത്തിന് 'സാവോ ജോവോ' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇത് വരന് പ്രത്യുല്പാദന ഭാഗ്യം കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. വധുവിന്റെ കുടുംബങ്ങള്‍ക്ക് വരനെക്കുറിച്ച് കുറച്ചുകൂടി നന്നായി അറിയാനുള്ള അവസരമാണിതെന്ന് പറയപ്പെടുന്നു.
ഗുജറാത്തി വിവാഹത്തിലെ ഒരു പരമ്പരാഗതമായ ആചാരമാണിത്. ഈ രസകരമായ പാരമ്പര്യത്തെ 'പൊന്ഖാന' എന്ന് വിളിക്കുന്നു. അവിടെ വധുവിന്റെ അമ്മ ആരതി നടത്തുകയും മകളെ സ്വീകരിക്കുകയും ചെയ്യുമ്പോള്‍ വരന്റെ മൂക്ക് വലിക്കുകയും ചെയ്യുന്നു. വരന് വിനയാന്വിതനും നന്ദിയുള്ളവനുമായി നിലകൊള്ളുന്നതിനാണ് ഈ സവിശേഷ പാരമ്പര്യം പിന്തുടരുന്നത്.

പാലും തേനും കഴിക്കുന്നത് വളരെ സ്വാഭാവികമാണ്. എന്നാല്‍ ഗുജറാത്തി പാരമ്പര്യങ്ങളില്‍ പിന്തുടരുന്ന വിവാഹ ചടങ്ങ് അല്പം വ്യത്യസ്തമാണ്. ഈ ചടങ്ങിനെ 'മധുര്പാര്ക്ക' എന്ന് വിളിക്കുന്നു. ഇവിടെ വധുവിന്റെ മാതാപിതാക്കള്‍ പാലും തേനും ഉപയോഗിച്ച് വരന്റെ കാലുകള്‍ കഴുകി സ്വാഗതം ചെയ്യുന്നു. തുടര്‍ന്ന് വരന് അതേ പാത്രത്തില്‍ തേനും പാലും കുടിക്കണം. ഇത് അവരുടെ ഇടയില്‍ ആഴത്തില്‍ വേരൂന്നിയ ഒരു പാരമ്പര്യമാണ്.
ഉത്തര്‍പ്രദേശിലെ ഒരു ചെറിയ പട്ടണത്തിലാണ് ഈ വിവാഹ ആചാരം പിന്തുടരുന്നത്. സാധാരണയായി വരന്റെ കുടുംബത്തെ റോസാദളങ്ങള്‍ എറിഞ്ഞാണ് സ്വാഗതം ചെയ്യാറ്. എന്നാല്‍ ഇവിടെ റോസാപ്പൂക്കള്‍ക്ക് പകരം അവര്‍ തക്കാളി എറിയുന്നു. അരാജകത്വത്തില്‍ തുടങ്ങുന്ന ബന്ധം പ്രണയത്തില്‍ കലാശിക്കുമെന്നാണ് ഇതിലൂടെ അവരുടെ വിശ്വാസം.
മഹാരാഷ്ട്രയിലെ വിവാഹത്തില്‍, വധുവിന്റെ സഹോദരന് വരന്റെ ചെവി വലിക്കുന്നത് പതിവാണ്. തന്റെ ദാമ്പത്യ കടമകളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് മണവാളനെ ഓര്‍മ്മിപ്പിക്കുന്നതിനാണ് ഇത്തരത്തില്‍ ചെവി പതുക്കെ വലിക്കുന്നത്.



Click it and Unblock the Notifications

