രാവിലെ ഉണര്‍ന്ന് ആദ്യം കാണേണ്ട കണി ഇത്; ചെയ്യേണ്ട കാര്യം ഇത്; ജീവിതത്തില്‍ നടക്കും അത്ഭുതം

ഓരോ വ്യക്തിയും ജീവിതത്തില്‍ സമ്പന്നനാകാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ പലപ്പോഴും, കഠിനാധ്വാനം ചെയ്തിട്ടും ജീവിതത്തില്‍ ആഗ്രഹിച്ച പോലെ കാര്യങ്ങള്‍ ലഭ്യമാകുന്നില്ല. അതിന് കാരണം നിങ്ങളുടെ വീടിന്റെ വാസ്തു വൈകല്യങ്ങളായിരിക്കാം. നല്ല ഉറക്കത്തിനു ശേഷം എല്ലാവരും രാവിലെ എഴുന്നേല്‍ക്കുന്നു. മനോഹരവും സന്തോഷകരവുമായ ഒരു ദിവസത്തിനായി നിങ്ങള്‍ പ്രതീക്ഷിക്കുന്നു.

എല്ലാവരും അവരുടെ ദിവസം ശുഭകരമായി ആരംഭിക്കാന്‍ ആഗ്രഹിക്കുന്നു. വാസ്തു ശാസ്ത്ര പ്രകാരം, ചില പ്രവൃത്തികള്‍ ചെയ്ത് നിങ്ങളുടെ ദിവസം ആരംഭിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമ്പത്തും നിറയ്ക്കാന്‍ സാധിക്കും. ഈ പ്രവൃത്തികളിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ പുരോഗതിയും ലഭിക്കും. രാവിലെ എഴുന്നേറ്റയുടന്‍ തന്നെ, ദിവസം മുഴുവന്‍ ഐശ്വര്യം വരാനായി നിങ്ങള്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇതാ.

Start Your Day Like This According To Vastu Shastra, You Will Get Happiness And Progress In Life

രാവിലെ ഉണര്‍ന്ന് ഉള്ളംകൈ കണികാണുക
വാസ്തു പ്രകാരം, നിങ്ങള്‍ നല്ല ശീലങ്ങളോട ദിവസം ആരംഭിക്കുകയാണെങ്കില്‍, നിങ്ങളുടെ ദിവസവും നന്നായി കടന്നുപോകുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ കൈകള്‍ ചേര്‍ത്തുവച്ച് ഉള്ളംകൈയ്യിലേക്ക് നോക്കുക എന്നതാണ്.

'കരഗ്രേ വാസ്‌തേ ലക്ഷ്മി കര മധേയ സരസ്വതി, കല്‍മൂല്‍ തു ഗോവിന്ദ പ്രഭാതേ കരദര്‍ശനം' എന്ന മന്ത്രം ഉള്ളംകൈയിലേക്ക് നോക്കി ജപിക്കണം. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ, നിങ്ങളുടെ ദിവസം വളരെ നന്നായി മുന്നേറുകയും നിങ്ങളുടെ ജീവിതത്തില്‍ പുരോഗതിയുടെ പാത തുറക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

ഭൂമിദേവിയെ വന്ദിക്കുക
പുലര്‍ച്ചെ ഉണര്‍ന്ന് ഉള്ളംകൈയ്യിലേക്ക് നോക്കി കാലുകള്‍ നിലത്ത് വയ്ക്കുന്നതിനു മുമ്പ് ഭൂമിദേവിയെ വണങ്ങുക. ഭൂമീദേവിയെ തൊട്ട് വന്ദിക്കുക. വേദങ്ങളില്‍ ഭൂമീദേവിക്ക് പ്രത്യേക സ്ഥാനം നല്‍കിയിട്ടുണ്ട്. ഭൂമിയെ ആരാധിക്കുന്നത് വളരെ മംഗളകരമായി കണക്കാക്കപ്പെടുന്നു. ഭൂമീദേവിയെ വണങ്ങിയതിനുശേഷം മാത്രമേ നിങ്ങളുടെ പാദങ്ങള്‍ ഭൂമിയില്‍ വയ്ക്കാവൂ.

Start Your Day Like This According To Vastu Shastra, You Will Get Happiness And Progress In Life

പശുവിന് ആഹാരം നല്‍കുക
വാസ്തു ശാസ്ത്രം അനുസരിച്ച്, നിങ്ങള്‍ രാവിലെ പാചകം തുടങ്ങിയാല്‍ ആദ്യത്തെ ഭക്ഷണം പശുവിന് കൊടുക്കുക. 36 കോടി ദേവീദേവന്മാര്‍ പശുവില്‍ കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. പശുവിന് ഭക്ഷണം കൊടുത്താല്‍ എല്ലാ ദേവതകള്‍ക്കും ഭക്ഷണം അര്‍പ്പിക്കുന്നതിന് തുല്യമാണെന്ന് പറയപ്പെടുന്നു.

സൂര്യന് ജലം അര്‍പ്പിക്കുക
രാവിലെ ഉണര്‍ന്നതിന് ശേഷം സൂര്യദേവന് ജലം അര്‍പ്പിക്കാന്‍ ശ്രദ്ധിക്കുക. കുളിയും മറ്റും കഴിഞ്ഞ ശേഷം സൂര്യഭഗവാന് വെള്ളം സമര്‍പ്പിക്കുക. സൂര്യന് പതിവായി വെള്ളം അര്‍പ്പിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ശാരീരിക പ്രശ്‌നങ്ങളടക്കം മാറുമെന്നാണ് വിശ്വാസം. സൂര്യന് ജലം സമര്‍പ്പിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സൂര്യദേവന്റെ അനുഗ്രഹം ലഭിക്കുകയും ജീവിതത്തില്‍ വച്ചടി വച്ചടി കയറ്റം ലഭിക്കുകയും ചെയ്യുന്നു.

Start Your Day Like This According To Vastu Shastra, You Will Get Happiness And Progress In Life

മാതാപിതാക്കളെ വണങ്ങുക
രാവിലെ എഴുന്നേറ്റയുടന്‍ നിങ്ങളുടെ മാതാപിതാക്കളെയും വീട്ടിലുള്ള മുതിര്‍ന്നവരെയും വണങ്ങുക. മാതാപിതാക്കളാണ് ദൈവത്തിന്റെ രൂപമെന്നാണ് വിശ്വാസം. മാതാപിതാക്കളുടെ അനുഗ്രഹം ലഭിച്ചാല്‍ ജീവിതത്തില്‍ ഒരു തരത്തിലുള്ള പ്രശ്നങ്ങളും നിങ്ങള്‍ക്ക് നേരിടേണ്ടി വരില്ല. ഇതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ പുരോഗതിയുടെ പാതയും തുറക്കുന്നു.

ഇക്കാര്യങ്ങള്‍ അശുഭകരം
* വാസ്തു ശാസ്ത്രമനുസരിച്ച്, തകര്‍ന്ന പാത്രം അശുഭകരമായി കണക്കാക്കപ്പെടുന്നു. രാവിലെ ഉണര്‍ന്നുടന്‍ തകര്‍ന്ന പാത്രം കണി കാ ഒരു മോശം ശകുനമാണ്. ഇതിലൂടെ നിങ്ങളുടെ ദിവസം മോശമാക്കുകയും എല്ലായിടത്തും സമ്മര്‍ദ്ദം നിങ്ങളെ പിന്തുടരുകയും ചെയ്യും.

* അതുപോലെ, രാവിലെ എഴുന്നേറ്റയുടന്‍ കണ്ണാടിയില്‍ മുഖം കാണുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ പ്രവൃത്തി, നിങ്ങളുടെ ദിവസം മുഴുവന്‍ നശിപ്പിച്ചേക്കാം. നിങ്ങള്‍ രാവിലെ എഴുന്നേല്‍ക്കുകയാണെങ്കില്‍, നിങ്ങളുടെ രണ്ട് കൈപ്പത്തികളും ഒരുമിച്ച് ചേര്‍ത്ത് വച്ച് കണികാണാന്‍ ശ്രമിക്കുക.

Start Your Day Like This According To Vastu Shastra, You Will Get Happiness And Progress In Life

ഇക്കാര്യങ്ങള്‍ അശുഭകരം
* രാവിലെ സൂചിയും നൂലുകളും എണ്ണയും പാത്രങ്ങളും കാണരുതെന്നാണ് വിശ്വാസം. ഈ കാര്യങ്ങള്‍ അശുഭകരമാണ്. സാധാരണയായി നിങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത ഒരു സ്ഥലത്ത് വേണം ഇവ സൂക്ഷിക്കാന്‍.
*വാസ്തു ശാസ്ത്രം അനുസരിച്ച്, രാവിലെ നിങ്ങളുടെ നിഴല്‍ കണി കാണരുത്. ഇത് അശുഭകരമായി കണക്കാക്കപ്പെടുന്നു. സൂര്യോദയ സമയത്ത്, നിങ്ങളുടെ നിഴല്‍ പടിഞ്ഞാറോട്ട് കണ്ടാല്‍, നിങ്ങളുടെ ജീവിതത്തില്‍ രാഹുദോഷമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

ഇക്കാര്യങ്ങള്‍ അശുഭകരം
രാവിലെ എഴുന്നേറ്റയുടന്‍ എച്ചില്‍ പാത്രങ്ങള്‍ കണി കാണരുത്. ഇതിനായി രാത്രിയില്‍ തന്നെ എച്ചില്‍ പാത്രങ്ങള്‍ വൃത്തിയാക്കി വയ്ക്കുക. രാവിലെ എച്ചില്‍ പാത്രങ്ങള്‍ കണ്ടാല്‍ വീട്ടില്‍ പണത്തിന് ക്ഷാമം ഉണ്ടാകുമെന്നാണ് വിശ്വാസം.

Story first published: Saturday, June 10, 2023, 9:53 [IST]
X
Desktop Bottom Promotion