Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
സൂര്യനേക്കാള്‍ നൂറിരട്ടി വലുപ്പം; മഹാവിസ്ഫോടനത്തിന് തയ്യാറായി ഏറ്റ കരീനെ നക്ഷത്രം, ഭൂമിയിലും ദൃശ്യമാകും
ലോകത്തിലെ ജ്യോതിശാസ്ത്രജ്ഞര്‍ ഏറെ പ്രതീക്ഷയോടെ ഒരു നക്ഷത്രത്തെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സൂര്യനേക്കാല്‍ ഏതാണ്ട് നൂറിരട്ടി വലുപ്പമുള്ള അതിഭീമന്‍(ഹൈപ്പര്ജെയിന്റ്) നക്ഷത്രമായ ഏറ്റ കരീനെ എന്ന നക്ഷത്രമാണത്. ഈ നക്ഷത്രം വിസ്ഫോടനത്തിലേക്ക് അടുക്കുകയാണെന്നാണ് ശാസ്ത്രലോകം കരുതുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഇതുവരെ ശാസ്ത്രലോകം കാണാത്ത അതിമനോഹരമായ ദൃശ്യവിരുന്നാകും അത്.

എപ്പോഴാണ് ആ പൊട്ടിത്തെറി?
നക്ഷത്രം എപ്പോള്‍ വേണമെങ്കിലും പൊട്ടെത്തെറിക്കാം എന്നല്ലാതെ ഇതിന്റെ കൃത്യമായ സമയം മനസ്സിലാക്കുന്നത് ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്. ഒരുപക്ഷേ അടുത്ത വര്‍ഷം തന്നെ അത് സംഭവിച്ചേക്കാം. അതുപോലെ ദശലക്ഷക്കണക്കിന് വര്‍ഷങ്ങളോളം അത് നീണ്ടുപോകാനും സാധ്യതയുണ്ട്. നക്ഷത്രത്തിന്റെ അസ്ഥിരതയും അപാരമായ പിണ്ഡവും കാരണം എഡ്ഡിംഗ്ടണ്‍ പരിധിയോട് നിരന്തരമായി അടുക്കുകയാണ് ഈ നക്ഷത്രം. ബഹിരാകാശത്തുള്ള ഏതൊരു വസ്തുവിനും ഉള്ള പരമാവധി തിളക്കം (luminostiy) ആണത്. അത് കഴിഞ്ഞാല്‍ വികിരണ മര്‍ദ്ദം ഗുരുത്വാകര്‍ഷണത്തെ മറികടക്കും. ആ വസ്തുവിന് പുറത്തുള്ളതെന്തോ അത് ആ വസ്തുവില്‍ നിന്നും ശക്തിയായി പുറത്തേക്ക് തള്ളപ്പെടും. ഇവിടെ നക്ഷത്രത്തിന്റെ വികിരണം ഗുരുത്വാകര്‍ഷണത്തിന്റെ അകത്തേക്കുള്ള വലിവിനെ ബാലന്‍സ് ചെയ്യുകയും അങ്ങനെ പൊട്ടിത്തെറിയും നക്ഷത്രത്തിന്റെ നാശവും സംഭവിക്കുകയും ചെയ്യുന്നു.
ഏറ്റ കരീനെ സൂപ്പര്‍നോവ ആകാനുള്ള സാധ്യത കാലങ്ങളായി ശാസ്ത്രലോകം ചര്‍ച്ച ചെയ്യുന്നുണ്ട്. ഭീമന് നക്ഷത്രങ്ങള്‍ അവയുടെ പരിണാമത്തിന്റെ അവസാന ഘട്ടത്തില്‍ അത്യധികം പ്രകാശമാനത്തോടെ പൊട്ടിത്തെറിക്കുന്നതിനെ ആണ് സൂപ്പര്‍നോവ എന്ന് വിളിക്കുന്നത്. ഏതാണ്ട് 170 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ നക്ഷത്രത്തില്‍ ഒരു പൊട്ടിത്തെറി സംഭവിച്ചിട്ടുണ്ടെന്ന് ചരിത്ര രേഖങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഗ്രേറ്റ് ഇറപ്ഷന്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. ഇതെത്തുടര്‍ന്ന് താത്കാലികമായി ഈ നക്ഷത്രം ആകാശത്തെ ഏറ്റവും പ്രഭാപൂര്‍ണ്ണമായ നക്ഷത്രമായി മാറിയിരുന്നു. തുടര്‍ന്ന് ഹോമന്‍കുലസ് നെബുല എന്ന അവസ്ഥയിലായിരുന്നു ഈ നക്ഷത്രം. ഒരു പ്രത്യേക ആകൃതിയിലുള്ള വാതക, ധൂമ പടലത്തിനുള്ളിലായിരുന്നു അന്ന് ഈ നക്ഷത്രം.
എവിടെയാണ് ഈ നക്ഷത്രം
ഭൂമിയില്‍ നിന്നും ഏതാണ്ട് 7500 പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള കരീന നെബുലയിലാണ് ഈ നക്ഷത്രം സ്ഥിതിചെയ്യുന്നത്. ശാസ്ത്രലോകത്തിന് അറിയാവുന്നതില്‍ വെച്ച് ഏറ്റവും പിണ്ഡമുള്ള, തിളക്കമുള്ള നക്ഷത്രമാണ് ഏറ്റ കരീനെ. അതിനാല്‍ തന്നെ സൂപ്പര്‍നോവയാകാന്‍ ഏറ്റവും മികച്ച ഒന്നായിരിക്കും ഇതെന്ന് ശാസ്ത്രലോകം കരുതുന്നു. അടുത്തിടെ ഹബ്ബിള്‍ ടെലസ്കോപ്പ് എടുത്ത ചിത്രങ്ങളില്‍ ഈ നെബുലയുടെ ചുറ്റുമുള്ള വിശദാംശങ്ങള്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. അതില്‍ വിചിത്രമായ ചില ആകൃതികളും കാണാം. എന്നാല്‍ അത് എന്താണെന്ന് ഇപ്പോഴും വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
ലേസര്‍പ്രകാശം പുറത്തുവിടുന്ന നക്ഷത്രം
ഇന്ന് അറിവുള്ളതില്‍ സ്വാഭാവിക ലേസര്‍ പ്രകാശം പുറത്തുവിടുന്ന ഏക നക്ഷത്രവും ഏറ്റ കരീനെ ആണ്. ഇത്തരം വിചിത്രമായ സ്വഭാവങ്ങളും നിഗൂഢതകളും കാരണം ഈ നക്ഷത്രം കാലങ്ങളായി ജ്യോതിശാസ്ത്രജ്ഞരില് കൗതുകമുണര്‍ത്തുകയാണ്. ഈ നക്ഷക്രത്തിന്റെ സംഭവബഹുലമായ സൂപ്പര്‍നോവ ലോകം അടുത്ത കാലത്തൊന്നും കാണാത്ത ദൃശ്യവിരുന്ന് ആകുമെന്നാണ് കരുതപ്പെടുന്നത്. ആ മഹാവിസ്ഫോടനം നടക്കുമ്പോള്‍ അസാധാരണമായ പ്രകാശം ഉണ്ടാകുമെന്നും അത് ഭൂമിയിലും കാണാനാകുമെന്നുമാണ് പറയപ്പെടുന്നത്. മാത്രമല്ല, അത് സംഭവിച്ചാല്‍ നക്ഷത്രങ്ങളുടെ പരിണാമത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും ലോകത്തിന് സാധിക്കും.
നിലവില്‍ അത്യാധുനിക ടെലസ്കോപ്പുകള്‍ അടക്കം ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ ഈ നക്ഷത്രത്തെ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലൂടെ നക്ഷത്രത്തിന്റെ സ്വഭാവം ആഴത്തില്‍ പഠിക്കാമെന്നും അത് സൂപ്പര്‍നോവയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്നും ആണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
