Latest Updates
-
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്! -
ഇന്നത്തെ നക്ഷത്രഫലം: സെപ്റ്റംബർ 13 ഞായറാഴ്ച, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ആറാം ഇന്ദ്രിയം അഥവാ സിക്സ്ത് സെന്‍സിനെ എങ്ങനെ തിരിച്ചറിയാം, വികസിപ്പിക്കാം
നടക്കാന്‍ പോകുന്ന ചില കാര്യങ്ങള്‍ മുന്‍കൂട്ടി മനസ്സില്‍ തെളിയാറുണ്ടോ, പിന്നീടത് യഥാര്‍ത്ഥത്തില്‍ നടക്കുമ്പോള്‍ അത്ഭുതപ്പെടാറുണ്ടോ. മിക്കവര്‍ക്കും അത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകും. മറ്റുള്ളവരോട് പറയുമ്പോള്‍ അവര്‍ വിശ്വസിച്ചെന്ന് വരില്ല. അവര്‍ ഒരുപക്ഷേ കളിയാക്കിയെന്നും വരാം. എന്നാല്‍ മനുഷ്യരുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ആറാം ഇന്ദ്രിയം, സിക്സ്ത് സെന്‍സ് എന്നെല്ലാം വിളിക്കുന്ന അതീന്ദ്രിയ ശക്തിയാണത്. പലരും ആ ശക്തി തിരിച്ചറിയാറില്ല, ചിലര്‍ അതിനെ അവഗണിക്കുകയും അതിന്റെ പേരില്‍ മറ്റുള്ളവരെ അവഹേളിക്കുകയും ചെയ്യും.

ആറാം ഇന്ദ്രിയത്തെ മനസ്സിലാക്കി, അതിന്റെ കഴിവ് പ്രയോജനപ്പെടുത്തുന്നത് പലതരത്തില്‍ മനുഷ്യന് ഗുണകരമായിത്തീരും. മികച്ച തീരുമാനങ്ങള്‍ എടുക്കാനും, ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും ചുറ്റുമുള്ള ലോകത്തെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനുമെല്ലാം ആറാം ഇന്ദ്രിയം നമ്മളെ സഹായിക്കും. ആറാം ഇന്ദ്രിയത്തെ തിരിച്ചറിയാനും ആ കഴിവ് വികസിപ്പിക്കാനും സഹായിക്കുന്ന ലളിതമായ ചില മാര്‍ഗ്ഗങ്ങള്‍ ഇതാ.
ഉള്‍വിളികള്‍ക്ക് ചെവി കൊടുക്കുക
ആറാം ഇന്ദ്രിയത്തെ ഉണര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഉള്‍വിളികളെ കേള്‍ക്കുക എന്നതാണ്. തോന്നല്‍, ഉള്‍പ്രേരണ എന്നൊക്കെ അവയെ വിളിക്കാറുണ്ട്. നമ്മുടെ തോന്നലുകള്‍, ഊഹങ്ങള്‍, നമ്മള് തന്നെ തിരിച്ചറിയാതെ പോകുന്ന നിഗൂഢമായ സൂചനകള്‍ എന്നിവയിലൂടെയെല്ലാം ഉള്‍വിളികള്‍ അനുഭവപ്പെട്ടേക്കാം. മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ ഉള്‍വിളികള്‍ എപ്പോഴും ഉപകാരപ്രദമാണ്. ചില കാര്യങ്ങള്‍ ശരിയല്ലെന്ന് നമ്മുടെ മനസ്സില്‍ തോന്നാം. അവ യഥാര്‍ത്ഥത്തില്‍ അങ്ങനെ തന്നെയായിരിക്കും. ആ ഉള്‍വിളിയെ അവഗണിച്ച് നമ്മള് ചെയ്യുന്ന കാര്യം തെറ്റായിപ്പോകുമ്പോഴായിരിക്കും ഉള്‍വിളി സത്യമായിരുന്നുവെന്ന് ബോധ്യപ്പെടുക.
അതുകൊണ്ട് ഉള്‍വിളികളെ വിശ്വസിക്കുക. ചിലപ്പോള്‍ ആ സമയത്ത് ഉള്‍വിളികള്‍ യുക്തിസഹമായി തോന്നിയേക്കില്ല. പക്ഷേ കുറച്ചുകഴിയുമ്പോള്‍ അവ ശരിയായിരുന്നുവെന്ന് തെളിയിക്കപ്പെടും. ചുരുങ്ങിയപക്ഷം അത്തരം അനുഭവങ്ങള്‍ക്ക് ശേഷമെങ്കിലും ഉള്‍വിളികളെ വിശ്വസിക്കാന്‍ പഠിക്കുക. അതിലൂടെ ജീവിതത്തില്‍ മികച്ച തീരുമാനങ്ങളും സന്തോഷവും സമാധാനവും അനുഭവപ്പെട്ടുതുടങ്ങും.
ഉള്‍വിളികള്‍ നമ്മുടെ അഭിലാഷങ്ങളുമായും ആഗ്രഹങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളെ ആവേശം കൊള്ളിക്കുന്ന, സജീവമാക്കുന്ന കാര്യങ്ങള്‍ക്ക് ശ്രദ്ധ നല്‍കുക. നിങ്ങള്‍ സാക്ഷാത്കരിക്കാന്‍ ശ്രമിക്കുന്ന ജീവിതത്തിലേക്ക് നിങ്ങളെ എത്തിക്കുന്ന സൂചനകളായിരിക്കും ഉള്‍വിളികളും പ്രേരണകളും.
പരിപൂര്‍ണ്ണ ശ്രദ്ധ
യാതൊരു മുന്‍വിധികളും കൂടാതെ ഏത് നിമിഷത്തിലാണോ ഉള്ളത് ആ നിമിഷത്തിന് പരിപൂര്‍ണ്ണശ്രദ്ധ നല്കുന്ന രീതിയാണ് മൈന്‍ഡ്ഫുള്‍നെസ്സ് എന്ന് അറിയപ്പെടുന്നത്. മൈന്‍ഡ്ഫുള്‍നെസ്സ് പരിശീലിച്ചാല്‍ ഉള്ളിലുള്ള തോന്നലുകളുമായും ചിന്തകളുമായും ഒത്തുപോകാന്‍ സാധിക്കാം. അതിലൂടെ ഉള്‍വിളികളെ ശരിയായ രീതിയില്‍ വിലയിരുത്താന്‍ കഴിയും. എല്ലാ ദിവസവും കുറച്ചുസമയം നിശബ്ദനമായിരുന്ന് മനസ്സില്‍ ഒരു ചിന്തയും ഇല്ലാതെ ശ്വാസോച്ഛാസത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുക. ഈ ലളിതമായ രീതിയിലൂടെ നമ്മുടെ ഉള്‍വിളികളുമായി ഒരു ബന്ധം സ്ഥാപിക്കാന്‍ സാധിക്കും.
സ്വപ്നങ്ങളെ ശ്രദ്ധിക്കുക
ആറാം ഇന്ദ്രിയത്തെ വികസിപ്പിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗം സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുക എന്നതാണ്. ഉള്ളിലുള്ള തോന്നലുകളുടെയും ചിന്തകളുടെയും ശക്തമായ ആവിഷ്കാരമാണ് സ്വപ്നം. ഓര്‍മ്മയുണ്ടെങ്കില്‍ കണ്ട സ്വപ്നങ്ങള്‍ എഴുതിവെക്കുക. ആവര്‍ത്തിച്ച് വരുന്ന സ്വപ്നങ്ങള്‍ക്കോ സ്വപ്നത്തില്‍ കാണുന്ന ചിഹ്നങ്ങള്‍ക്കോ ആശയങ്ങള്‍ക്കോ ശ്രദ്ധ കൊടുക്കുക. ഉപബോധ മനസ്സില്‍ നിന്നുള്ള പ്രധാനപ്പെട്ട സന്ദേശങ്ങളായിരിക്കാം അവ.
ശരീരം പ്രതികരിക്കുന്ന രീതി
നമ്മുടെ ശരീരത്തിനും അതിന്റേതായ വിവേകമുണ്ട്. ഓരോ സാഹചര്യങ്ങളോടും ശരീരം പ്രതികരിക്കുന്ന രീതികള്‍ വ്യത്യസ്തമായിരിക്കും. അത്തരം പ്രതികരണങ്ങള്‍ ശ്രദ്ധിക്കുക. ചില ആളുകള്‍ സമീപത്ത് വരുമ്പോള്‍ ശരീരം വല്ലാതെ ഭയപ്പെടുകയോ ഉത്കണ്ഠപ്പെടുകയോ ചെയ്യാറില്ലേ. അതുപോലെ മറ്റുചിലര്‍ വരുമ്പോള്‍ ഒരു ആശ്വാസമോ സന്തോഷമോ തോന്നാറില്ലേ. ഇതെല്ലാം ശരീരം വ്യത്യസ്ത സാഹചര്യങ്ങളോട് വ്യത്യസ്തമായി പ്രതികരിക്കുന്നതാണ്. ഈ വിവേചനശക്തി തിരിച്ചറിയുക. നമ്മുടെ ഉള്‍വിളികളെ തിരിച്ചറിഞ്ഞ് ശരീരം പ്രതികരിക്കുന്നതാണത്. അത്തരം ഉള്‍വിളികളെ വിശ്വസിക്കുകയും അതിനനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
