Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടം, ശുഭമുഹൂർത്തങ്ങൾ അറിയാം -
ചൊവ്വാഴ്ചത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ്
ദുഷ്ടശക്തി ശരീരം തേടി നടക്കും; മുടി അഴിച്ചിട്ട് ഉറങ്ങിയാലുള്ള അപകടം, അറിയാതെ പോലും ചെയ്യരുത്
ഹിന്ദുമതത്തില്‍ നിരവധി വിശ്വാസങ്ങള്‍ പണ്ടുമുതലേയുണ്ട്. നമ്മുടെ ജീവിതവുമായി നേരിട്ട് ബന്ധമുള്ള മതഗ്രന്ഥങ്ങളിലും ഇത്തരം നിരവധി കാര്യങ്ങളുണ്ട്. പുരാണ ഗ്രന്ഥങ്ങളിലും വേദങ്ങളിലും എഴുതിയിരിക്കുന്ന ചില കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സന്തോഷത്തിനും ഐശ്വര്യത്തിനും കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. സ്ത്രീകള്‍ക്ക് ബാധകമായ ചില നിയമങ്ങള്‍ അനുസരിച്ച്, സ്ത്രീകള്‍ അവരുടെ ദിനചര്യകള്‍ എങ്ങനെ ആരംഭിക്കണം, അവസാനിപ്പിക്കണം എന്നതിനെക്കുറിച്ചൊക്കെ ഹിന്ദു ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്.
വായിച്ചറിഞ്ഞും മുതിര്‍ന്നവരില്‍ നിന്ന് കേട്ടും സ്ത്രീകള്‍ ഇത്തരം പല രീതികളും പിന്തുടരുന്നു. വളരെ പ്രസിദ്ധമായ ഒരു വിശ്വാസം, രാത്രിയില്‍ സ്ത്രീകള്‍ ഒരിക്കലും മുടി അഴിച്ചിട്ട് ഉറങ്ങരുത് എന്നതാണ്. വാസ്തവത്തില്‍, രാത്രിയില്‍ മുടി അഴിച്ചിട്ട് ഉറങ്ങുന്നത് ദുഷ്ടശക്തികളുമായി ബന്ധപ്പെട്ടിരിക്കുന്നു. രാത്രിയില്‍ മുടി അഴിച്ചിട്ട് കിടന്നുറങ്ങിയാല്‍ വരുന്ന ദോഷം എന്താണെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

മുടി അഴിച്ചിട്ട് ഉറങ്ങരുത് എന്നതിന്റെ കാരണം
ഇന്നത്തെ കാലത്ത് സ്ത്രീകളും പെണ്‍കുട്ടികളും തലമുടി അഴിച്ചിട്ട് കറങ്ങുന്നത് പലയിടത്തും കാണാം. പ്രത്യേക വസ്ത്രധാരണത്തോടുകൂടിയ ഓപ്പണ്‍ ഹെയര്‍ സ്റ്റെയിന് ഫാഷന്‍ ഇപ്പോള്‍ ട്രെന്‍ഡിലാണ്. ഇന്നത്തെക്കാലത്ത് പെണ്‍കുട്ടികള്‍ക്കും ഓപ്പണ്‍ ഹെയര്‍സ്റ്റൈല്‍ വളരെ ഇഷ്ടമാണ്. ഓഫീസില്‍ പോകുന്നവരായാലും കോളേജില്‍ പോകുന്നവരായാലും മുടി അഴിച്ചിടുന്നത് ഒരു ട്രെന്‍ഡാണ്.
രാത്രിയില്‍ പോലും മുടി അഴിച്ചിട്ട് ഉറങ്ങാനാണ് പലരും ഇഷ്ടപ്പെടുന്നത്. എന്നാല്‍ വേദങ്ങളില്‍ പറയുന്നത്, മുടി അഴിച്ചിട്ട് ഉറങ്ങുന്നത് ഒട്ടും ശരിയല്ല എന്നാണ്. ഇത് നിങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. മുടി അഴിച്ചിട്ട് ഉറങ്ങുന്നത് ദുഃഖത്തിന്റെ പ്രതീകമായി കണക്കാക്കാം.

രാത്രിയില്‍ നെഗറ്റീവ് എനര്‍ജി സജീവം
രാത്രി സമയം നെഗറ്റീവ് എനര്‍ജി വര്‍ദ്ധിക്കുമെന്ന് വേദങ്ങളില്‍ പറയുന്നു. അതിനാല്‍ നിങ്ങള്‍ രാത്രിയില്‍ മുടി അഴിച്ചിട്ട് ഉറങ്ങുകയാണെങ്കില്‍, ചില നെഗറ്റീവ് എനര്‍ജികള്‍ നിങ്ങളെ കീഴടക്കും. ദേഷ്യത്തിന്റെ വികാരം നിങ്ങളില്‍ വര്‍ദ്ധിച്ചേക്കാം. ജീവിതത്തിലെ സമ്മര്‍ദത്തിനും ഇത് കാരണമായേക്കാം. ഇത് മാനസികാരോഗ്യത്തെ മാത്രമല്ല നിങ്ങളുടെ ശാരീരിക ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നു.

നെഗറ്റീവ് ഊര്‍ജ്ജം
അഴിച്ചിട്ട മുടിയില്‍ നെഗറ്റീവ് എനര്‍ജികള്‍ വലിയ അളവില്‍ ആകര്‍ഷിക്കപ്പെടുന്നു. ഘര്‍ഷണം നിമിത്തം അഴിഞ്ഞ മുടി പരസ്പരം ഉരസുമ്പോള്‍, മുടിക്ക് ഇടയില്‍ രജ-തമ പ്രബലമായ ഊര്‍ജ്ജത്തിന്റെ ഒരു പ്രവാഹ രൂപം ഉണ്ടാകുന്നു. നെഗറ്റീവ് എനര്‍ജികള്‍ക്ക് ഈ ഊര്‍ജ്ജം സംഭരിക്കാന്‍ എളുപ്പമാണ്. ദുരിതമയമായ ഈ ഊര്‍ജ്ജത്തിന്റെ വ്യാപനത്തിലൂടെ, വ്യക്തിയുടെ ശരീരത്തില്‍ ഒരു നെഗറ്റീവ് ഊര്‍ജ്ജം പ്രവേശിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു.

കുടുംബത്തില്‍ പ്രശ്നങ്ങള്‍
നിങ്ങള്‍ മുടി അഴിച്ചിട്ട് ഉറങ്ങുമ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ജ്യോതിഷത്തില്‍ വിശ്വസിക്കുന്നത്, ഇങ്ങനെ ഉറങ്ങുന്നത് കുടുംബ കലഹത്തിനുള്ള ക്ഷണമാണ് എന്നാണ്. ഇതുകാരണം കുടുംബാംഗങ്ങള്‍ക്കിടയില്‍ അനാസ്ഥ വര്‍ധിച്ചു തുടങ്ങുന്നു.

മുടിയുടെ കറുപ്പ് ശനിയുടെ പ്രതീകം
മുടിയുടെ കറുപ്പ് നിറം ശനിയുടെ നിറമായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ മുടി അഴിച്ച് വച്ചാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ മോശം ഫലങ്ങള്‍ കാണിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ശനി ദോഷം വര്‍ദ്ധിക്കും.

ശാസ്ത്രീയ കാരണം
നിങ്ങള്‍ ജ്യോതിഷത്തില്‍ വിശ്വസിക്കുന്നില്ലെങ്കില്‍, വിദഗ്ധര്‍ പറയുന്നത് തീര്‍ച്ചയായും വിശ്വസിക്കും. രാത്രിയില്‍ മുടി അഴിച്ചിട്ടാണ് നിങ്ങള്‍ ഉറങ്ങുന്നതെങ്കില്‍, മുടിയും തലയിണയും തമ്മിലുള്ള ഘര്‍ഷണം മുടി കൊഴിച്ചിലിലേക്കും പൊട്ടലിലേക്കും അറ്റം പിളരുന്നതിലേക്കും നയിക്കുന്നു. മുടി മൂലമുണ്ടാകുന്ന ചര്‍മ്മപ്രശ്നങ്ങളും ചെറുതല്ല. രാത്രിയില്‍ മുടി അഴിച്ചിട്ടാണ് ഉറങ്ങുന്നതെങ്കില്‍ മുടി കുരുങ്ങിപ്പോകും. അത്തരമൊരു സാഹചര്യത്തില്‍ മുടി ദുര്‍ബലമാകാന്‍ തുടങ്ങുന്നു. നിങ്ങളുടെ മുഖത്ത് മുടിയിഴകള്‍ തട്ടി ഇടയ്ക്കിടെ ഉറക്കമുണരുകയും ചെയ്യും.



Click it and Unblock the Notifications
