Latest Updates
-
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഭാഗ്യദേവത കനിഞ്ഞേക്കും: ഇന്നത്തെ രാശിഫലത്തിൽ ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ തിരുത്തിയില്ലെങ്കിൽ പണി പാളും!
Solar Eclipse 2023: 27 നക്ഷത്രക്കാര്‍ക്കും സമ്പൂര്‍ണഫലം: ജ്യോതിഷം അച്ചട്ടാണ് ഗ്രഹണ ദിനം ഇവരില്‍
ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യ ഗ്രഹണം സംഭവിക്കുന്നത് ഏപ്രില്‍ 20-നാണ്. ജ്യോതിഷപരമായി പറയുകയാണെങ്കില്‍ സൂര്യ ഗ്രഹണം ഓരോ രാശിക്കാരിലും ഓരോ നക്ഷത്രക്കാരിലും സ്വാധീനം ചെലുത്തുന്നുണ്ട്, ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമല്ലെങ്കിലും അത് നിങ്ങളില്‍ ഉണ്ടാക്കുന്ന സ്വാധീനം നിസ്സാരമല്ല. ഭാഗ്യവും നിര്‍ഭാഗ്യവും ഒരുപോലെ തന്നെ ഈ നക്ഷത്രക്കാരില്‍ ഉണ്ടാവുന്നു. 27 നക്ഷത്രക്കാരിലും എപ്രില്‍ 20-ന് നടക്കുന്ന ഗ്രഹണം എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.

മേടക്കൂറ്
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഗ്രഹണം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നുണ്ട് ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം. എങ്കിലും പ്രതികൂലഫലങ്ങളും അതുപോലെ തന്നെ ശക്തമായി നിലനില്ക്കുന്നു. സാമ്പത്തിക പ്രതിസന്ധി ചെറിയ രീതിയില്‍ അനുഭവിക്കേണ്ടി വന്നേക്കാം. ജോലിയില്‍ പുരോഗതിയില്ലാത്തതും നിങ്ങളില്‍ അസ്വസ്ഥത വര്‍ദ്ധിപ്പിച്ചേക്കാം. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും അല്പം ശ്രദ്ധിക്കണം. എന്നാല്‍ കുടുംബത്തില്‍ സമാധാനവും സന്തോഷവും നിറയുന്നതിനും ജീവിതം സന്തോഷത്തിന്റേതാവുന്നതിനും നിങ്ങള്‍ക്ക് ഈ ഗ്രഹണം വഴി സാധിക്കുന്നു.
ഇടവക്കൂറ്
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സൂര്യഗ്രഹണം ശുഭകരമായ നിരവധി ഫലങ്ങളാണ് നല്‍കുന്നത്. ജീവിതത്തിലെ പ്രധാനമാറ്റങ്ങളില്‍ പലതും നടക്കുന്നത് ഈ ഗ്രഹണ സമയത്ത് തന്നെയാണ്.. ജ്യോതിഷ പ്രകാരം നിങ്ങളെ അനുകൂല ഫലങ്ങള്‍ കോരിച്ചൊരിയുന്ന ഒരു സമയം എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള പ്രധാന മാറ്റങ്ങള്‍ ജീവിതത്തെ മുന്നോട്ട് നയിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം എന്നത് മാത്രമാണ് ശ്രദ്ധിക്കേണ്ട കാര്യം.
മിഥുനക്കൂറ്
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ലോക കാര്യങ്ങളില്‍ അറിവും വിജയവും സ്വന്തമാക്കാന്‍ സാധിക്കുന്ന സമയമാണ് ഈ ഗ്രഹണം നല്‍കുന്നത്. ജ്യോതിഷ പ്രകാരം ഉണ്ടാവുന്ന പല മാറ്റങ്ങളും ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങളെ തേടി അനുകൂല ഭാവങ്ങള്‍ വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തികം ശക്തമാവുന്നു. പൊതുവേ മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു.
കര്‍ക്കിടക്കൂറ്
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. സന്തോഷപരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. പലപ്പോഴും നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. കര്‍മ്മരംഗത്തെ ഉയര്‍ച്ചയും അതില്‍ ഉണ്ടാവുന്ന സ്ഥാനവും നിങ്ങളില്‍ മാറ്റങ്ങള്‍ കൂടുതല്‍ കൊണ്ട് വരുന്നു. ഇതെല്ലാം അല്പം ശ്രദ്ധിക്കണം.

ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗ്രഹണം അത്ര ശുഭകരമായ ഫലങ്ങള്‍ അല്ല നല്‍കുന്നത്. ഇത് നിങ്ങളില്‍ മാനസിക പിരിമുറുക്കം വര്‍ദ്ധിപ്പിക്കുന്നു. ജോലിയില്‍ പ്രതീക്ഷിക്കാത്ത വിജയം നിങ്ങളെ തേടി എത്തുന്നു. എങ്കിലും അതും അത്ര ശുഭകരമായ ഒരു അവസാനത്തിലേക്ക് അല്ല നിങ്ങളെ എത്തിക്കുന്നത്. ആഗ്രഹം പോലെ ജോലിയില്‍ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ ശ്രമിക്കുന്നവര്‍ അല്പം ശ്രദ്ധിച്ച് വേണം മുന്നോട്ട് ഇറങ്ങിപ്പുറപ്പെടുന്നതിന്. ആരോഗ്യവും ശ്രദ്ധിക്കണം.
കന്നിക്കൂറ്
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷത്തെ ഗ്രഹണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. പലപ്പോഴും ശത്രുക്കള്‍ വര്‍ദ്ധിക്കുന്നു. ജോലിയില്‍ ആഗ്രഹിക്കുന്നത് പോലെ മുന്നേറാന്‍ സാധിക്കുന്നില്ല. ബാങ്കില്‍ നിന്ന് വായ്പ എടുക്കുന്നത് ശ്രദ്ധിച്ച് വേണം. അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. അനാവശ്യമായുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക.. അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.
തുലാക്കൂറ്
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ പരമാവധി സൂര്യഗ്രഹണ സംബന്ധമായുണ്ടാവുന്ന ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. കര്‍മ്മരംഗത്ത് പ്രതികൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജീവിതം പ്രതിസന്ധിയിലേക്ക് എത്തുന്നു. അത് കൂടാതെ സന്തോഷത്തിന്റേതായ മാറ്റങ്ങള്‍ നിങ്ങളില്‍ നിന്ന് അകന്ന് പോവുന്നു. എല്ലാ അര്‍ത്ഥത്തിലും അല്പം ശ്രദ്ധിക്കേണ്ട സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യവും ശ്രദ്ധിക്കണം.
വൃശ്ചികക്കൂറ്
വൃശ്ചികക്കൂറുകാരിലും ഗ്രഹണം അത്ര ശുഭകരമായ ഫലങ്ങള്‍ അല്ല നല്‍കുന്നത് എന്നതാണ് സത്യം. സാമ്പത്തികമായി ചെറിയ രീതിയില്‍ പ്രശ്നങ്ങളുണ്ടാവാം. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധ വേണം. സ്ഥാനമാനങ്ങള്‍ വര്‍ദ്ധിക്കുകയും ജീവിതം പ്രതിസന്ധിയില്‍ ആവുകയും ചെയ്യുന്നു. എങ്കിലും അതില്‍ നിന്നെല്ലാം കരകയറുന്നതിനുള്ള ഒരു സമയം വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക്
ഉണ്ടാവുന്നുണ്ട്. കര്‍മ്മരംഗത്തും ഇതിന്റെ ഫലമായി പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു.
ധനുക്കൂറ്
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സൂര്യഗ്രഹണം അനുകൂലമാറ്റങ്ങള്‍ കൊണ്ട് വരുന്നു. ബിസിനസില്‍ മികച്ച പ്രതിഫലവും സാമ്പത്തിക നേട്ടവും ഉണ്ടാവുന്നു. ജീവിതം സന്തോഷത്തിന്റേതായി മാറുന്ന അവസ്ഥയുണ്ടാവുന്നു. സാമ്പത്തികമായി അനുകൂല ഫലങ്ങള്‍ നിങ്ങളെ ധാരാളം തേടി വരുന്നു. ജീവിതം പൊതുവേ സന്തോഷത്തിന്റേതായി മാറുന്നു. സാമ്പത്തിക രംഗത്തെ പുരോഗതി നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.

മകരക്കൂറ്
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതം വളരെയധികം പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്ന ഒരു സമയമാണ് ഈ ഗ്രഹണ സമയം. അതുകൊണ്ട് തന്നെ ജീവിതത്തിലെ സന്തോഷം വര്‍ദ്ധിപ്പിക്കുന്നതിന് ശ്രമിക്കുന്നവര്‍ക്ക് വിപരീത ഫലമാണ് ഉണ്ടാവുന്നത്. ഇതിന്റെ ഫലമായി പല വിധത്തിലുള്ള വെല്ലുവിളികള്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വന്നേക്കാം. അമ്മയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും അല്പം കൂടുതല്‍ ശ്രദ്ധ വേണം. കാരണം അത് നിങ്ങളെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയേക്കാം. ഇതെല്ലാം അല്പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവീതിതത്തില് ചെറിയ രീതിയില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിച്ചേക്കാം.
കുംഭക്കൂറ്
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സൂര്യ ഗ്രഹണം സമ്മിശ്രഫലങ്ങളാണ് ഈ നക്ഷത്രക്കാര്‍ക്ക് നല്‍കുന്നത്. കര്‍മ്മരംഗത്ത് പുരോഗതിയും നേട്ടങ്ങളും നല്‍കുമെങ്കിലും ചെറിയ ആശ്രദ്ധ പോലും നിങ്ങളെ പ്രശ്നത്തിലാക്കുന്നു. അതീവശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ഓരോ നിമിഷവും കരുതല്‍ വേണം. സന്തോഷകരമായ പല കാര്യങ്ങളും ഗ്രഹണത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ആരോഗ്യം മെച്ചപ്പെടുകയും ജീവിതം സന്തോഷത്തിന്റേതായി മാറുകയും ചെയ്യുന്നു.
മീനക്കൂറ്
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗ്രഹണം അനുകൂല പ്രതികൂല ഫലങ്ങള്‍ ഒരുപോലെ പ്രദാനം ചെയ്യുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു സമയം കൂടിയാണ് എന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും. ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ നല്‍കുന്നതിന് സഹായിക്കുന്ന ഒരു സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ പക്ഷേ സാമ്പത്തികമായി ചെറിയ രീതിയിലുള്ള പ്രതിസന്ധികള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് ഏറ്റവും മികച്ച സമയമെങ്കിലും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അല്പം ശ്രദ്ധ വേണം.
ഗ്രഹണം ലൈവ് ആയി നിങ്ങള്‍ക്ക് ഇവിടെ കാണാം
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications