Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
50 വര്‍ഷത്തിനിപ്പുറം ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം: ഏപ്രില്‍ 8-ന് പ്രകൃതി വരെ മാറി ചിന്തിക്കും
ഈ വര്‍ഷത്തെ സൂര്യഗ്രഹണത്തിന് ഒരു പ്രത്യേകതയുണ്ട്. വരുന്ന 21 വര്‍ഷത്തേക്ക് ഇനിയൊരു പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കുകില്ല. ഏപ്രില്‍ 8-നാണ് ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം സംഭവിക്കുന്നത്. സമ്പൂര്‍ണ ഗ്രഹണമാണെങ്കിലും ഇന്ത്യയില്‍ ഇത് ലഭ്യമാകുകയില്ല. എന്നാല്‍ ഗ്രഹണ സമയം പ്രകൃതിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ഏപ്രില്‍ 8-ന് സംഭവിക്കുന്ന സൂര്യ ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാവുകയില്ല. എന്ന് മാത്രമല്ല യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ, കാനഡ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ കാണപ്പെടുകയും ചെയ്യുന്നു.
സൂര്യഗ്രഹണത്തോട് അനുബന്ധിച്ച് വിചിത്രമായ പല കാര്യങ്ങളും സംഭവിക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും പ്രകൃതിയിലും മാറ്റങ്ങള്‍ വരുന്നു. സൂര്യഗ്രഹണത്തോട് അനുബന്ധിച്ചുണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ എന്തൊക്കെയെന്നും പ്രകൃതിയിലെ മാറ്റങ്ങള്‍ നമ്മളെ എപ്രകാരം ബാധിക്കുന്നു എന്നും നമുക്ക് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ബെയ്ലിയുടെ മുത്തുകള്‍
സൂര്യ ഗ്രഹണ സമയം നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഈ സമയം ആകാശത്ത് അത്ഭുതപ്രതിഭാസം കാണാന്‍ സാധിക്കുന്നു. നേത്രസംരക്ഷണ സഹായിയുടെ സഹായത്തോടെ ചന്ദ്രന്റെ അരികില്‍ ഒരു മാല പോലെയുള്ള മുത്തുകള്‍ കാണപ്പെടുന്നു. ബെയ്ലിയുടെ മുത്തുകള്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഫ്രാന്‍സിസ് ബെയ്ലിയാണ് ഇത് കണ്ടെത്തിയത്. അതുകൊണ്ടാണ് ഇതിന് ബെയ്ലിയുടെ മുത്തുകള്‍ എന്ന് പറയുന്നത്.
സോളാര്‍ പ്രാധാന്യം
സൂര്യ ഗ്രഹണ ദിനത്തില്‍ ഉണ്ടാവുന്ന പ്ലാസ്മ-കാന്തിക മണ്ഡലങ്ങളെയയാണ് സോളാര്‍ പ്രൊമിനന്സുകള് എന്ന് പറയുന്നത്. ഇവ ഫിലമെന്റുകള്‍ എന്നും പറയപ്പെടുന്നു. ഗ്രഹണ സമയം ഇവ ചന്ദ്രന് പുറകിലായാണ് കാണപ്പെടുന്നത്. ചില സമയം ഒരു പൂവ് പോലെ കാണപ്പെടുന്നു ഇത്. എന്നാല്‍ ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം എന്നത് നഗ്നനേത്രങ്ങള്‍ കൊണ്ട് സോളാര്‍ ഫിലമെന്റുകളോ അല്ലെങ്കില്‍ ബെയ്ലി ബീഡ്സോ കാണാന്‍ ശ്രമിക്കരുത്. ഇത് നിങ്ങളില്‍ കാഴ്ച സംബന്ധമായ പ്രശ്നങ്ങളുണ്ടാക്കും.
താപനില കുറയുന്നു
ഗ്രഹണ സമയം പ്രകൃതിയിലെ താപനിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരിക്കും. കാരണം ചന്ദ്രന് സൂര്യനെ മൂടുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. അത് പക്ഷേ സ്ഥലം, സമയം, ഗ്രഹണത്തിന്റെ തരം എന്നിവയെ ആശ്രയിച്ചിരിരിക്കുന്നു. പലയിടങ്ങളിലും പൂര്‍ണ ഗ്രഹണ സമയത്ത് ഏകദേശം 5 മുതല്‍ 10 ഡിഗ്രി ഫാരന്‍ഹീറ്റ് (2.8 മുതല്‍ 5.6 ഡിഗ്രി സെല്‍ഷ്യസ്) വരെ താപനില കുറയുന്ന അവസ്ഥയുണ്ടാവുന്നു. പലപ്പോഴും തണുപ്പിലേക്ക് എത്തുന്ന അവസ്ഥയും ഉണ്ടാവുന്നു.
കാറ്റിലുണ്ടാവും മാറ്റം
കാറ്റില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഈ സമയം സംഭവിക്കുന്നു. പലപ്പോഴും കാറ്റിന്റെ ദിശയില്‍ മാറ്റം പ്രതീക്ഷിക്കാം. ആദ്യം, ചന്ദ്രന് സൂര്യനോട് അടുക്കുമ്പോള്‍ കാറ്റ് കുറയുന്നു. ചന്ദ്രന് ഏറ്റവും ഉയര്‍ന്ന സ്ഥലത്ത് വീണ്ടും എത്തുമ്പോള്‍ കാറ്റ് വീണ്ടും വര്‍ദ്ധിക്കുന്നു. പൂര്‍ണ്ണവും വൃത്താകൃതിയിലുള്ളതുമായ ഗ്രഹണങ്ങളില്‍ പലപ്പോഴും കാറ്റിന് ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നു.
മൃഗങ്ങള്‍ ആശയക്കുഴപ്പത്തിലാകുന്നു
പലപ്പോഴും ഗ്രഹണ സമയം മൃഗങ്ങള്‍ ആശയക്കുഴപ്പത്തിലാവുന്നു. പ്രകൃതിയിലെ ചെറിയ മാറ്റങ്ങള്‍ പോലും ബാധിക്കുന്ന ചെറുജീവികളായ ചീവീട്, മറ്റ് ചെറിയ പ്രാണികള്‍ ഗ്രഹണ സമയം കൂടുതല്‍ ശബ്ദമുണ്ടാക്കുന്നു. പക്ഷികള്‍ കൂട്ടത്തോടെ ഈ സമയം ചേക്കേറാന്‍ ശ്രമിക്കുന്നു. പശുക്കളും കുതിരകളും അനാവശ്യമായി ശബ്ദമുണ്ടാക്കുകയും ചെയ്യുന്നു. ഇത് രാത്രിയും പകലും തിരിച്ചറിയാനാവാത്തതും പ്രകൃതിയിലെ മാറ്റവും ഉണ്ടാക്കുന്ന ഭീതിയുടെ ഫലമായാണ്.
റേഡിയോ തരംഗങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍
പലപ്പോഴും ഒരു സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് ചില റേഡിയോ തരംഗ ആവൃത്തികളില്‍ പ്രശ്നമുണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. സൂര്യന് ഭൂമിയുടെ അയണോസ്ഫിയറുമായി ഇടപഴകുന്നതിന്റെ ഫലമായാണ് ഇത്തരം മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയെന്ന് ശാസ്ത്രഞ്ജര്‍ സംശയിക്കുന്നുണ്ട്. ഗ്രഹണം പലപ്പോഴും റേഡിയോ തരംഗങ്ങളില്‍ മാറ്റം സൃഷ്ടിക്കുന്നു.
സൂക്ഷ്മാണുക്കളില്‍ മാറ്റം വരുന്നു
സൂക്ഷ്മാണുക്കളില്‍ മാറ്റം വരുന്നതിനും സൂര്യഗ്രഹണത്തിന്റെ ഫലമായി സംഭവിക്കുന്നതാണ്. ഇന്ത്യയില്‍ പലയിടങ്ങളിലും സമ്പൂര്‍ണ ഗ്രഹണ സമയത്ത് ലബോറട്ടറിയില്‍ സൂക്ഷിച്ചിരുന്ന ചില ബാക്ടീരിയകളില്‍ മാറ്റം വരുത്തുകയും പിന്നീട് അവ വ്യത്യസ്തമായ ആകൃതിയിലേക്ക് മാറുകയും ചെയ്യുന്നു എന്നാണ് പറയുന്നത്.
വിചിത്രമായ നിഴലുകള്‍
ഗ്രഹണസമയം പലപ്പോഴും വിചിത്രമായ നിഴലുകള്‍ കാണപ്പെടുന്നു. പിന്‍ഹോള്‍ പ്രഭാവം എന്നാണ് ഇതിനെ പറയുന്നത്. പലപ്പോഴും മരങ്ങളിലും വസ്തുക്കളിലും പതിക്കുന്ന സൂര്യ രശ്മിയില്‍ നിന്നാണ് ഇത്തരത്തിലുള്ള വിചിത്രമായ നിഴലുകള്‍ കാണപ്പെടുന്നത്. ഇത് ഭാഗികമായുണ്ടാവുന്ന ഗ്രഹണ സമയത്തും സംഭവിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെല്ലാം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.



Click it and Unblock the Notifications