Latest Updates
-
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം
Solar Eclipse 2023: ഇന്ന് ഗ്രഹണ സമയം തുളസി ഏത് അത്യാപത്തും തടയും: ശ്രദ്ധിക്കേണ്ടത്
ഈ വര്‍ഷത്തെ അതായത് 2023-ലെ ആദ്യത്തെ സൂര്യഗ്രഹണമാണ് ഏപ്രില്‍ 20 വ്യാഴാഴ്ച നടക്കാന്‍ പോവുന്നത്. ഗ്രഹണത്തെ പൊതുവേ മോശം ഫലം നല്കുന്ന ഒരു പ്രതിഭാസമായാണ് കണക്കാക്കുന്നത്. ഈ വര്‍ഷത്തെ ഗ്രഹണത്തെ ഹൈബ്രിഡ് ഗ്രഹണം എന്നും പറയുന്നുണ്ട്. കാരണം ഇത് ലോകത്തിന്റെ പല കോണിലും പല തരത്തിലാണ് കാണപ്പെടുന്നത്. പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങളോടെയാണ് ഗ്രഹണം കാണപ്പെടുന്നത്. ചിലയിടങ്ങളില്‍ പൂര്‍ണ സൂര്യ ഗ്രഹണമായും ചിലയിടങ്ങളില്‍ ഭാഗിക ഗ്രഹണമായും ആണ് ഈ വര്‍ഷത്തെ സൂര്യ ഗ്രഹണം കാണുന്നത്. അതുകൊണ്ട് തന്നെ ഇതിനെ ഹൈബ്രിഡ് ഗ്രഹണം എന്ന് പറയുന്നു. എന്നാല്‍ ഇന്ത്യയില്‍ ഈ ഗ്രഹണം ദൃശ്യമാവില്ല. എങ്കിലും ഗ്രഹണത്തിന്റെ പ്രഭാവം ജ്യോതിഷ പ്രകാരം ഫലത്തില്‍ വരുന്നു.

ഗ്രഹണത്തിന് എപ്പോഴും വിശ്വാസങ്ങളുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ഗ്രഹണത്തെ പൊതുവേ ദോഷമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഗ്രഹണ സംബന്ധമായുണ്ടാവുന്ന ദോഷങ്ങളെ മറികടക്കുന്നതിന് വേണ്ടി പണ്ട് മുതല്‍ തന്നെ നമ്മുടെ പൂര്‍വ്വികര്‍ പല മാര്‍ഗ്ഗങ്ങളും സ്വീകരിച്ച് വരുന്നു. ഇതില്‍ വരുന്ന ഒന്നാണ് തുളസി ഉപയോഗിക്കുന്നത്. ഗ്രഹണ സമയം ഭക്ഷണത്തില്‍ വിഷാംശം ഉണ്ടാവുമെന്നും അതിനെ പ്രതിരോധിക്കാന്‍ തുളസി ഭക്ഷണത്തില്‍ ഇട്ട് വെച്ചാല്‍ മതി എന്ന വിശ്വാസം പണ്ട് മുതലേ ഉള്ളതാണ്. ഇത്തരത്തില്‍ ഗ്രഹണവുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
തുളസിയുടെ പ്രാധാന്യം
തുളസിയെ വളരെ പവിത്രമായ ഒരു ചെടിയായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ പൂജക്കും പ്രാര്‍ത്ഥനക്കും വഴിപാടുകള്‍ക്കും എല്ലാം തുളസി ഉപയോഗിക്കുന്നു. മഹാവിഷ്ണുവിനേയും ലക്ഷ്മി ദേവിയേയും ആണ് തുളസി സൂചിപ്പിക്കുന്നത്. വിഷ്ണു ആരാധനക്ക് തുളസി ഉപയോഗിക്കുന്നത് അത്രയേറെ ശ്രേഷ്ഠമായാണ് കണക്കാക്കുന്നത്. ലക്ഷ്മി സാന്നിധ്യമാണ് തുളസി കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതുകൊണ്ട് തന്നെ എല്ലായ്പ്പോഴും സന്തോഷവും സമൃദ്ധിയും നിലനിര്‍ത്തുന്നതില്‍ തുളസിക്കുള്ള പങ്ക് അനിവാര്യമാണ്.
ഗ്രഹണസമയം ശ്രദ്ധിക്കേണ്ടത്
ഗ്രഹണ സമയത്ത് നമ്മള് തയ്യാറാക്കി വെച്ചിരിക്കുന്ന ഭക്ഷണത്തില്‍ ഗ്രഹണകിരണങ്ങള് വിഷാംശം ഉണ്ടാക്കുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം വിഷാംശത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ഭക്ഷണ പാനീയങ്ങളില്‍ ഗ്രഹണ സമയം തുളസിയില ഇട്ട് വെക്കുന്നു. ഇത് നിങ്ങളുടെ ഭക്ഷണത്തിലെ വിഷാംശത്തേയും ഗ്രഹണഫലത്തേയും കുറക്കുന്നു എന്നാണ് പറയുന്നത്. സുതകകാലത്തിന് മുന്നേ തന്നെ ഭക്ഷണ പാനീയങ്ങളില്‍ തുളസിയില ഇട്ട് വെക്കുന്നത് ഇത്തരം ദോഷങ്ങളെ അകറ്റുന്നു എന്നാണ് വിശ്വാസം.

തുളസിയില നേരത്തെ പറിക്കുന്നതിനും ശ്രദ്ധിക്കണം. പൂജക്കോ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കോ ഗ്രഹണ ദിനത്തില്‍ തുളസി ആവശ്യമെങ്കില്‍ ഗ്രഹണം ആരംഭിക്കുന്നതിന് മുന്‍പോ അല്ലെങ്കില്‍ ഗ്രഹണത്തിന് ശേഷമോ മാത്രമേ തുളസിയിലകള്‍ പറിക്കാന്‍ പാടുകയുള്ളൂ. ഗ്രഹണ സമയത്തും സുതക കാലത്തും തുളസിയില പറിക്കുന്നതിന് ശ്രമിക്കരുത്. ഇത് ദോഷമാണ് എന്നാണ് പറയുന്നത്. ഇത് കൂടാതെ തുളസി ചെടി പരിപാലിക്കുന്നതും ഗ്രഹണ സമയത്ത് വേണ്ട.. ഇത് നിങ്ങളില്‍ കഠിന ദോഷം നല്കുന്നു എന്നാണ് വിശ്വാസം. തുളസി ചെടി നടുകയോ പരിപാലിക്കുകയോ വെള്ളം നല്‍കുകയോ ഒന്നും ഗ്രഹണ സമയത്ത് ചെയ്യാന്‍ പാടില്ല.
ഭക്ഷണത്തോടൊപ്പം തുളസിയിലയും കഴിച്ച് കൊണ്ട് വേണം ഭക്ഷണം കഴിക്കുന്നത് ആരംഭിക്കുന്നതിന്. ഇത് കഴിച്ച് കൊണ്ട് ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ഗ്രഹണദോഷങ്ങളെ ഇല്ലാതാക്കുന്നു. മാത്രമല്ല രോഗങ്ങളില്‍ നിന്ന് പരിപാലിക്കുകയും ചെയ്യുന്നു. നിങ്ങള്‍ പക്ഷേ തുളസിയില കൂടുതല്‍ നേരം ചവക്കാന്‍ ശ്രമിക്കരുത്. ഇത് വെള്ളത്തില്‍ കലക്കി കുടിക്കുകയോ അല്ലെങ്കില്‍ ചെറിയ കഷ്ണമാക്കി വിഴുങ്ങുകയോ ചെയ്യണം. കാരണം തുളസിയില്‍ അടങ്ങിയിരിക്കുന്ന മെര്‍ക്കുറിയുടെ അളവ് പലപ്പോഴും പല്ലിനും മോണക്കും പ്രശ്നമുണ്ടാക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം.
ഗ്രഹണ സമയത്തുണ്ടാവുന്ന നെഗറ്റീവ് എനര്‍ജിയെ തുരത്തുന്നതിനും തുളസിക്ക് കഴിവുണ്ട്. ഹിന്ദുവിശ്വാസ പ്രകാരം തുളസി ഉപയോഗിക്കുന്നതിലൂടെ എല്ലാ വിധത്തിലുള്ള നെഗറ്റീവ് ഊര്‍ജ്ജവും പ്രശ്നങ്ങളും അകറ്റുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. മാത്രമല്ല വീട്ടിനുള്ളിലെ ദോഷങ്ങളെ ഇല്ലാതാക്കുന്നതിനും പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിനും തുളസി ഉപയോഗിക്കുന്നതിലൂടെ സാധിക്കുന്നു. ഗ്രഹണ ദിനത്തില്‍ തുളസി അതുകൊണ്ട് തന്നെ ഇപ്രകാരമെല്ലാം നമുക്ക് ഉപയോഗിക്കാം.
ഗ്രഹണം ലൈവ് ആയി നിങ്ങള്‍ക്ക് ഇവിടെ കാണാം



Click it and Unblock the Notifications