Solar Eclipse 2023: സൂര്യഗ്രഹണം: ദോഷഫലങ്ങള്‍ ക്ഷണിച്ച് വരുത്തും ഇക്കാര്യങ്ങള്‍ ചെയ്യരുത്

വീണ്ടുമൊരു സൂര്യഗ്രഹണം ഏപ്രില്‍ 20-ന് വ്യാഴാഴ്ച സംഭവിക്കുന്നു. ഈ ഗ്രഹണത്തെ ഹൈബ്രിഡ് സൂര്യഗ്രഹണം എന്നാണ് പറയുന്നത്. ഇത് എവിടെ ദൃശ്യമാവും എത് മയത്താവും നടക്കുന്നത്, എങ്ങനെ കാണാനാവും എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ പൂര്‍ണമായും വായിക്കാവുന്നതാണ്. അതിലുപരി സൂര്യഗ്രഹണ സമയത്ത് ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ ചില കാര്യങ്ങളെക്കുറിച്ചും അറിയേണ്ടതാണ്. എന്തുകൊണ്ടാണ് ഈ ഗ്രഹണത്തെ ഹൈബ്രിഡ് സൂര്യഗ്രഹണം എന്ന് പറയുന്നതെന്ന് നമുക്ക് നോക്കാം.

Solar Eclipse 2023

ഇതിന് കാരണം എന്നത് ഈ ഗ്രഹണം ചില ഭാഗങ്ങളില്‍ പൂര്‍ണ സൂര്യഗ്രഹണമായും ചില സ്ഥലങ്ങളില്‍ വലയ സൂര്യഗ്രഹണമായും കാണപ്പെടുന്നു. അതുകൊണ്ടാണ് ഇതിനെ ഹൈബ്രിഡ് സൂര്യ ഗ്രഹണം എന്ന് പറയുന്നത്. ഗ്രഹണ സമയത്ത് ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായും മറക്കുന്നില്ല, മാത്രമല്ല ഇത് സൂര്യന് മുകളില്‍ അഗ്നിവലയം പോലെ കാണപ്പെടുകയും ചെയ്യുന്നു. ഗ്രഹണത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

എവിടെ കാണാം?

ഈ വര്‍ഷത്തെ ഗ്രഹണം എവിടെയാണ് കാണാന്‍ സാധിക്കുന്നത് എന്ന് നോക്കാം. ഈ ഗ്രഹണത്തിന് നിംഗലൂ എന്നൊരു പേരും കൂടിയുണ്ട്. അതിന് ആ പേര് വരാന്‍ കാരണം ഓസ്‌ട്രേലിയയിലെ നിംഗലൂ തീരത്താണ് ഗ്രഹം പൂര്‍ണഗ്രഹണമായു ദൃശ്യമാവുന്നത്. ഇന്ത്യന്‍ സമയം ഏപ്രില്‍ 20-ന് രാവിലെ 3.34 AM മുതല്‍ രാവിലെ 6.32 വരെയാണ് ഗ്രഹണം സാധ്യമാവുന്നത്. എന്നാല്‍ പൂര്‍ണ ഗ്രഹണം കാണപ്പെടുന്നത് വളരെ ചുരുങ്ങിയ സമയത്തായിരിക്കും. എന്നാല്‍ ഗ്രഹണ സമയത്ത് ചില കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല ചില കാര്യങ്ങള്‍ ചെയ്യുന്നത് ദോഷകരമായ ഫലങ്ങള്‍ നല്‍കും എന്നാണ് പറയുന്നത്. അവ എന്തൊക്കെയെന്ന് നോക്കാം.

eclipse

ഗ്രഹണ സമയം ചെയ്യരുതാത്തത്

ഗ്രഹണ സമയം ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. അതിന് വേണ്ടി സൂര്യ ഗ്രഹണ സമയം ഉറങ്ങുന്നത് ഒഴിവാക്കണം, പ്രത്യേകിച്ച് പ്രായമായവരും രോഗശയ്യയില്‍ ഉള്ളവര്‍ ഉറങ്ങുന്നത് ഒഴിവാക്കേണ്ടത് ശ്രദ്ധിക്കേണ്ടതാണ്. ജ്യോതിഷം അനുസരിച്ച്, ഇത് ഒരാളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഈ സസമയം ഉറങ്ങുന്നത് ഒഴിവാക്കണം എന്ന് പറയുന്നത്. ഇത് കൂടാതെ ഗ്രഹണ സമയത്ത് പാചകം ചെയ്യുന്നതും കഴിക്കുന്നതും നല്ലതല്ല എന്നാണ് പറയുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ദോഷം ചെയ്യും എന്നാണ് പണ്ട് മുതലേ ഉള്ള വിശ്വാസം.

ഈ സമയം ക്ഷേത്രങ്ങള്‍ അടച്ചിടുന്നു. ഗ്രഹണ സമയത്ത് ദേവിദേവന്‍മാരെ പൂജിക്കുന്നതും വഴിപാടുകള്‍ അര്‍പ്പിക്കുന്നതും ദോഷകരമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ നിങ്ങള്‍ ഗ്രഹണത്തിന് ശേഷം പൂജ ചെയ്യുമ്പോള്‍ വിഗ്രഹങ്ങള്‍ ആദ്യമേ ശുദ്ധി വരുത്തിയതിനി ശേഷം മാത്രമേ പൂജ നടത്താന്‍ പാടുകയുള്ളൂ. ഇത് കൂടാതെ ഗര്‍ഭിണികളായ സ്ത്രീകള്‍ ഒരു കാരണവശാലും ഗ്രഹണം കാണാന്‍ പാടുകയില്ല. മാത്രമല്ല അവര്‍ ഗ്രഹണ സമയം ഏതെങ്കിലും തരത്തില്‍ ഗ്രഹണ പ്രകാശം കൊള്ളുന്നതും നല്ലതല്ല.

eclipse 2023

ഗ്രഹണ സമയം കഴിഞ്ഞാല്‍ ആളുകള്‍ കുളിക്കുകയും വീടും പരിസരവും വൃത്തിയാക്കുകയും വേണം. ഇത് കൂടാതെ ഈ സമയം ഭക്ഷണം കഴിക്കാനും പാടില്ല. പാകം ചെയ്ത ഭക്ഷണത്തില്‍ നിര്‍ബന്ധമായും തുളസിയില ഇടുന്നതിന് ശ്രദ്ധിക്കണം. ഇതിലൂടെ നിങ്ങള്‍ക്ക് ഗ്രഹണത്തിന്റെ വിഷാംശത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഭക്ഷണത്തിലും വെള്ളത്തിലും എല്ലാം ഇത്തരത്തില്‍ തുളസിയില ഇടുന്നതിന് ശ്രദ്ധിക്കണം. ഗ്രഹണശേഷം വീട്ടിനുള്ളില്‍ ഗംഗാജലം തളിക്കുന്നതും ശുഭകരമാണ്.

സൂര്യഗ്രഹണ സമയം ഉറങ്ങുന്നതും നല്ലതല്ല എന്നാണ് പറയുന്നത്. ഇത് കൂടാതെ ഗ്രഹണ സമയം ഒരിക്കലും മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഒന്നും തന്നെ ഉപയോഗിക്കരുത്. അത് കൂടാതെ പുതിയ വസ്തുക്കള്‍ വാങ്ങുകയോ ശുഭകരമായ പ്രവൃത്തികള്‍ക്ക് തുടക്കം കുറിക്കുകയോ ചെയ്യരുത്. ഗ്രഹണ സമയത്ത് സൂര്യഭഗവാനെ ആരാധിക്കുന്നതും സൂര്യമന്ത്രങ്ങള്‍ ജപിക്കുന്നതും നല്ലതാണ്. ഇത് സന്തോഷവും ഐശ്വര്യവും നല്‍കുകയും ഗ്രഹണദോഷങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതോടൊപ്പം ഗായത്രിമന്ത്രവും ജപിക്കാവുന്നതാണ്.

ഗ്രഹണം ലൈവ് ആയി നിങ്ങള്‍ക്ക് ഇവിടെ കാണാം

X
Desktop Bottom Promotion