Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
സ്വപ്നം കാണുന്നത് പാമ്പിനെയാണോ? ഫലങ്ങള് ഇതെല്ലാം
സ്വപ്നം കാണുന്നത് സാധാരണയാണ്, എന്നാല് സ്വപ്നത്തിലെ ചില നിമിഷങ്ങള് നിങ്ങളില് മായാതെ മനസ്സില് നില്ക്കുന്നു. അത് നല്ലതോ അല്ലെങ്കില് മോശമോ ആയ ചില സൂചനകളെയാണ് നല്കുന്നത്. പലരും സ്വപ്നങ്ങളില് കാണുന്ന മൃഗങ്ങളുടെ കാര്യത്തില് പോലും പലപ്പോഴും ആകുലപ്പെടുന്നു. സ്വപ്നങ്ങളില് സാധാരണയായി കാണപ്പെടുന്ന മൃഗങ്ങളില് ഒന്നാണ് പാമ്പ്. പാമ്പിനെ സ്വപ്നം കാണുന്നത് സമ്പത്തിന്റെ സൂചനയാണെന്നാണ് പലപ്പോഴും വിശ്വാസം. എന്നാല് മനശാസ്ത്രപരമായി പറയുകയാണെങ്കില് അത് സൂചിപ്പിക്കുന്നത് സമ്പത്തിനെയല്ല. ലൈംഗികത, ജ്ഞാനം, ഉള്ക്കാഴ്ച എന്നിങ്ങനെ വിവിധ അര്ത്ഥങ്ങളാണ് പാമ്പിനുള്ളത് എന്നാണ് പറയുന്നത്.
എന്നാല് പാമ്പിനെ സ്വപാനം കാണുമ്പോള് അത് ചില സൂചനകള് നമുക്ക് നല്കുന്നു. പലപ്പോഴും സ്ത്രീകള് പാമ്പിനെ സ്വപ്നം കാണുന്നത് പല വിധത്തിലുള്ള ആക്രമണങ്ങളെ സൂചിപ്പിക്കുന്നു എന്നാണ് പറയുന്നത്. അതാണ് സ്വപ്ന ശാസ്ത്രത്തില് പ്രകടമാവുന്നതും. പാമ്പിനോടുള്ള ചില മനോഭാവങ്ങള് പലരുടേയും സ്വപ്നത്തില് വരാറുണ്ട്. ഇത്തരത്തില് ചില കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. കൂടുതല് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

പാമ്പ് പിന്തുടരുന്നത്
നിങ്ങളെ പാമ്പ് പിന്തുടരുക, ചുറ്റിവരിയുക, കടിക്കുക തുടങ്ങിയവ സാധാരണമായ സ്വപ്നങ്ങള് കാണുന്നവരെങ്കില് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പലപ്പോഴും പാമ്പില് നിന്ന് ഓടിപ്പോകുന്നത് അല്ലെങ്കില് പാമ്പിന് പിന്നാലെ ഓടുന്നത് ലൈംഗികതയോടുള്ള ഭയത്തെക്കുറിച്ചുള്ള സൂചനകളെയാണ് നല്കുന്നത്. പാമ്പ് ചുറ്റിവരിയുന്നത് ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ചും പറയുന്നു.
പാമ്പ് കടിക്കുന്നത്
നിങ്ങള് പാമ്പ് കടിക്കുന്നത് സ്വപ്നം കാണുകയാണെങ്കില് ലൈംഗികാക്രമണത്തെക്കുറിച്ചുള്ള ആശങ്കയായിരിക്കും നിങ്ങള്ക്കുണ്ടാവുന്നത്. ഇത് നിങ്ങളുടെ ഞ്ജാനത്തിന്റെ പ്രതീകമാണ് എന്നതില് സംശയം വേണ്ട. അത് പലപ്പോഴും ആശങ്കയുണര്ത്തുന്ന ഒരു സ്വപ്നമായത് കൊണ്ട് തന്നെ പലപ്പോഴും പല കെട്ടുകഥകളിലും പാമ്പിനെ ദേവന്മാരായാണ് കണക്കാക്കുന്നതും. അത് മാത്രമല്ല സ്വപ്നത്തിലെ പാമ്പ് നിങ്ങള്ക്ക് നിങ്ങളുടെ ഉള്ക്കാഴ്ചയെയാണ് സൂചിപ്പിക്കുന്നതും. പലപ്പോഴും പുതിയ തുടക്കത്തിന് സമയമായി എന്നാണ് ഇതിന്റെ അര്ത്ഥം.
പാമ്പ് നിങ്ങളെ നോക്കുന്നത്
പാമ്പ് നിങ്ങളെ നോക്കുന്നതായി സ്വപ്നം കാണുകയാണെങ്കില് അതിന് അര്ത്ഥം നിങ്ങള് ആകര്ഷകമായ ഒരു വ്യക്തിയെ കണ്ടുമുട്ടും എന്നതാണ്. അത് മാത്രമല്ല നിങ്ങളിലെ തിന്മ, ക്രൂരത, വഞ്ചന എന്നിവയെക്കുറിച്ചും ഉള്ള ചില സൂചനകളാണ് ഇത് വഴി ലഭിക്കുന്നതും. അത് കൂടാതെ ശരീരശാസ്ത്രപരമായി, പാമ്പ് നട്ടെല്ലിനെയും സൂചിപ്പിക്കുന്നു. മുറിവേറ്റ പാമ്പിനെ സ്വപ്നം കാണുന്നത് വഴി നിങ്ങളുടെ നട്ടെല്ലിന് പ്രശ്നങ്ങളുണ്ടാവാം എന്ന ഭയം സൃഷ്ടിക്കപ്പെടുന്നു. കൂടാതെ പാമ്പ് കടിക്കുന്നത് സ്വപ്നം കാണുന്നത് അപകടത്തെ ഭയപ്പെടുന്നില്ലെന്നതിന്റെ കൂടി സൂചനയാണ്.
വെള്ളത്തില് വെച്ച് പാമ്പ് കടിക്കുന്നത്
നിങ്ങളെ വെള്ളത്തില് വെ്ച്ച് പാമ്പ് കടിക്കുന്നത് സ്വപ്നം കാണുന്നതിന്റെ അര്ത്ഥം ശരീരത്തിന്റെ ആ ഭാഗത്ത് രോഗങ്ങള് വരാന് സാധ്യതയുണ്ടെന്നാണ്. അത് മാത്രമല്ല നിങ്ങളുടെ സ്വപ്നത്തില് മറ്റൊരാളെ പാമ്പ് കടിക്കുന്നത് സ്വപ്നം കാണുന്നത് വഴി സൂചിപ്പിക്കുന്നത് നിങ്ങളെ തിരക്കുകള് ആണെങ്കിലും മാതാപിതാക്കളെ സന്ദര്ശിക്കുന്നതിനെക്കുറിച്ചാണ്. ബിസിനസ് വളര്ച്ചയെക്കുറിച്ചും ഈ സ്വപ്നം നിങ്ങള്ക്ക് ചില സൂചനകള് നല്കുന്നു.



Click it and Unblock the Notifications
